IndiaNEWS

ആരും തിരിഞ്ഞു നോക്കിയില്ല;ആശുപത്രി പടിക്കെട്ടിൽ പ്രസവിച്ച് യുവതി

പ്രസവവേദനയെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ യുവതി ആരും സഹായിക്കാനില്ലാത്തതിനെ തുടര്‍ന്ന് ആശുപത്രിക്ക് പുറത്ത് പടിക്കെട്ടിൽ പ്രസവിച്ചു.

പ്രസവവേദനയുമായി ആശുപത്രിയിലെത്തിയ തന്‍റെ ഭാര്യയെ അകത്ത് കയറ്റാനോ, വേണ്ട ചികിത്സാസൗകര്യങ്ങളും പരിചരണവും നല്‍കാനും ആശുപത്രി ജീവനക്കാരോ ഡോക്ടര്‍മാരോ നഴ്സുമാരോ ആരും തയ്യാറായില്ലെന്ന് യുവതിയുടെ ഭര്‍ത്താവായ അരുണ്‍ പരിഹര്‍ പറഞ്ഞു.

മദ്ധ്യപ്രദേശിലെ ശിവ്‍പുരിയിലാണ് സംഭവം നടന്നിരിക്കുന്നത്. ഭാര്യയുമായി താന്‍ ആശുപത്രിയിലെത്തുന്ന സമയത്ത് അവിടെ ഡോക്ടര്‍മാരും നഴ്സുമാരും അറ്റന്‍ഡര്‍മാരുമെല്ലാം ഉണ്ടായിരുന്നു. എന്നാല്‍ ആരും തങ്ങളെ സഹായിക്കാനെത്തിയില്ല. സ്ട്രെച്ചര്‍ പോലുമില്ലാതിരുന്നതിനെ തുടര്‍ന്നാണ് ഭാര്യ പടിക്കെട്ടിന് താഴെ തന്നെ കിടന്നുപോയത്. അവിടെ വച്ച്‌ തന്നെ പ്രസവവും നടന്നു.

Signature-ad

 

വൈകാതെ സംഭവമറിഞ്ഞ് അവിടെ ആള്‍ക്കാര്‍ കൂടിയപ്പോള്‍ ആശുപത്രിയിലെ ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഭാര്യയെ ആശുപത്രിക്ക് അകത്ത് പ്രവേശിപ്പിക്കുകയും അഡ്മിറ്റ് ചെയ്യുകയും ചെയ്തുവെന്നാണ് അരുണ്‍ പറയുന്നത്.

Back to top button
error: