Month: May 2023

  • India

    കലക്ഷനില്‍ ആദ്യ പത്തില്‍ പോലുമില്ല,  വിജയം കാണാതെ കേരള സ്‌റ്റോറി

    മുംബൈ: ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ കേരള സ്‌റ്റോറി എന്ന ചിത്രം തിയ്യേറ്ററുകളിലെത്തിയിരിക്കുകയാണ്. വെള്ളിയാഴ്ചയായിരുന്നു ചിത്രത്തിന്റെ റിലീസ്.വളരെ പ്രതീക്ഷയിലായിരുന്നു  ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെങ്കിലും ബോക്‌സ് ഓഫീസില്‍ മികച്ച തുടക്കം കുറിക്കാന്‍ കേരള സ്റ്റോറിക്ക് കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. റിലീസ് ദിവസമായ വെള്ളിയാഴ്ച 7.5 കോടി രൂപ കളക്ഷനാണ് ചിത്രം നേടിയത്.ഇന്ത്യ മുഴുവനുമായുള്ള കണക്കാണിത്. ബോക്‌സ് ഓഫീസ് പാന്‍ ഇന്ത്യ സൈറ്റിന്റെ കണക്കുകള്‍ പ്രകാരം കലക്ഷന്റെ കാര്യത്തില്‍ ചിത്രം ആദ്യ പത്തില്‍ പോലും ഇടംനേടിയിട്ടില്ല.മഹാരാഷ്ട്ര 2.8കോടി, ഉത്തര്‍പ്രദേശ് 1.17 കോടി, കര്‍ണാടക 0.5 കോടി, ഗുജറാത്ത് 0.8കോടി, ഹരിയാന 0.55കോടി എന്നിങ്ങനെയാണ് ചിത്രത്തിന്റെ കലക്ഷനെന്ന് വെബ്‌സൈറ്റ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഏകദേശം 20 തിയ്യറ്റുകളിലാണ് കേരളത്തില്‍ കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചത്.എന്നാല്‍ പല തിയ്യറ്ററുകളിലും ആളില്ലാത്തതോടെ ചിത്രത്തിന്റെ പ്രദശനം നിര്‍ത്തേണ്ടി വന്നു.സുദീപ്‌തോ സെന്നാണ് ചിത്രം സംവിധാനം ചെയ്തത്.

    Read More »
  • Kerala

    വിവാഹവാഗ്ദാനം നല്‍കി പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; മൂന്നു പേർ അറസ്റ്റില്‍ 

    തിരുവല്ല:വിവാഹവാഗ്ദാനം നല്‍കി പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മൂന്നു പേർ അറസ്റ്റിലായി. കോയിപ്രം പനച്ചേരിമുക്ക് വള്ളിക്കാട്ടു വീട്ടില്‍ ജിഫിന്‍ ജോര്‍ജ്ജ് (27), തോട്ടപ്പുഴശ്ശേരി ചിറയിറമ്ബ് പനച്ചേരിമുക്ക് കുഴിമണ്ണില്‍ വീട്ടില്‍ മെല്‍വിന്‍ ടി മൈക്കിള്‍ (24),കോട്ടയം ഉദയനാപുരം വൈക്കപ്രയാര്‍ കൊച്ചുതറ വീട്ടില്‍ ജിമ്മി തോമസ് (24) എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി മോട്ടോര്‍ സൈക്കിളില്‍ കയറ്റി തട്ടിക്കൊണ്ടുപോയി വിവിധ സ്ഥലങ്ങളില്‍ വച്ച്‌ ലൈംഗികമായി പീഡിപ്പിച്ചതിനാണ് ജിഫിന്‍ ജോര്‍ജ്ജ് അറസ്റ്റിലായത്.വിവാഹം കഴിക്കാമെന്ന് വാക്കുനല്‍കിയാണ് കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടുപോയത്.   കുട്ടിയുടെ മാതാവിന്റെ മൊഴിപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.കഴിഞ്ഞമാസം 18 ന് കുട്ടിയെ ഇയാള്‍ മലപ്പുറം കുറ്റിപ്പുറത്തെ ലോഡ്ജിലെത്തിച്ച്‌ പലതവണ ബലാത്സംഗം ചെയ്തതായി കുട്ടി പൊലീസിന് മൊഴി നല്‍കി.പിന്നീട് 30-ന് രാവിലെ 9.30-ന് ബൈക്കില്‍ കയറ്റി കോന്നിയിലെത്തിച്ച്‌ അവിടെ ബൈക്ക് വച്ചശേഷം ബസില്‍ തിരുവനന്തപുരത്തെത്തി.പിറ്റേന്ന് ട്രെയിനില്‍ മംഗലാപുരത്ത് എത്തി അവിടെ ഒരു ലോഡ്ജ് മുറിയില്‍ വച്ച്‌ വീണ്ടും ലൈംഗികമായി പീഡിപ്പിച്ചു.അവിടെവച്ചാണ് മെൽവിനും ജിമ്മിയും കുട്ടിയെ പീഡിപ്പിച്ചത്.ഇരുവരും…

    Read More »
  • Kerala

    മണിപ്പൂരിലെ ക്രൈസ്തവ വേട്ട;  കണക്കുകൂട്ടൽ പിഴച്ച് കേരളത്തിൽ ബിജെപി

    കണ്ണൂർ: മണിപ്പൂരിൽ ക്രൈസ്തവർക്ക് നേരെയുണ്ടായ അക്രമത്തിൽ ഏറ്റവും കൂടുതൽ ദുഃഖിക്കുന്നത് ഒരുപക്ഷേ കേരളത്തിലെ ബിജെപി നേതാക്കളാവും.രാജ്യത്ത് വിശേഷിച്ചും കേരളത്തില്‍ ക്രൈസ്തവ വോട്ട് ലക്ഷ്യമിട്ട് വലിയ നീക്കങ്ങളാണ് സമീപകാലത്ത് സംഘപരിവാര്‍ നടത്തിയത്. മണിപ്പൂരിലെ സംഘപരിവാര്‍ വേട്ട ഈ നീക്കങ്ങള്‍ക്ക് തിരിച്ചടിയാകും എന്നുറപ്പ്. 41% കൃസ്ത്യന്‍ ജനസംഖ്യയുള്ള മണിപ്പൂരിലെ ബി ജെ പി യുടെ ജയം ചൂണ്ടിക്കാട്ടിയായിരുന്നു കേരളത്തിലെ കൃസ്ത്യാനികളെ ആകര്‍ഷിക്കാന്‍ ബി ജെ പി നേതാക്കള്‍ കളത്തിലിറങ്ങിയത്.പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇതിന് മുന്നിട്ടിറങ്ങി.മോദി ബിഷപ്പുമാരുമായി ദില്ലിയിലും കേരളത്തിലും കൂടിക്കാഴ്ച നടത്തി. സഭാധ്യക്ഷന്മാരെ അധികാര കേന്ദ്രങ്ങളോട് അടുപ്പിച്ച്‌ നിര്‍ത്തി കേരളത്തിലെ ക്രൈസ്തവ വോട്ടുകള്‍ ബി ജെ പി പെട്ടിയിലാക്കാനായിരുന്നു സംഘപരിവാര്‍ ശ്രമം. ക്രൈസ്തവ ഭവനങ്ങള്‍ സന്ദര്‍ശിച്ചും മലയാറ്റൂര്‍ മല ചവിട്ടിയും കേരളത്തിലെ ബി ജെ പി നേതാക്കളും ക്രൈസ്തവ വോട്ടുകള്‍ക്കായി വലവിരിച്ചു.ക്രിസ്ത്യന്‍ വോട്ടിന്റെ പിന്‍ബലത്തില്‍ കേരളത്തില്‍ അധികാരമെന്ന ബി ജെ പി സ്വപ്നത്തിന്റെ കടയക്കലാണ് മണിപ്പൂര്‍ കലാപം കത്തിവച്ചത്.ബിഷപ്പുമാര്‍ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ലെങ്കിലും…

    Read More »
  • India

    ബംഗളൂരുവിൽ നിന്നും കേരളത്തിലേക്കുള്ള രണ്ടു ട്രെയിനുകൾ നാളെ വഴിതിരിച്ച് വിടും; സംസ്ഥാനത്ത് വീണ്ടും നിയന്ത്രണം

    ബംഗളൂരു: ദേവഗംഗോത്രി റെയില്‍വേ സ്റ്റേഷന്‍ പരിധിയില്‍ സിഗ്നലിങ് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കേരളത്തിലേക്കുള്ള രണ്ട് ട്രെയിനുകള്‍ തിങ്കളാഴ്ച വഴി തിരിച്ചുവിടുമെന്ന് ദക്ഷിണ പശ്ചിമ റെയില്‍വേ അറിയിച്ചു. മൈസൂരു- കൊച്ചുവേളി എക്സ്പ്രസ് (16315), എസ്.എം.വി.ടി ബംഗളൂരു- കൊച്ചുവേളി എക്സ്പ്രസ് (16320) എന്നിവയാണ് വഴിതിരിച്ചുവിടുക. ഇവക്ക് കെ.ആര്‍ പുരം, വൈറ്റ്ഫീല്‍ഡ്, ബംഗാര്‍പേട്ട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാവില്ല. പകരം, ബൈയപ്പനഹള്ളി, ഹൊസൂര്‍, ധര്‍മപുരി, സേലം വഴി യാത്ര തിരിക്കും. സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ വീണ്ടും നിയന്ത്രണം മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനും ഇടയിലുള്ള രണ്ടു പാലങ്ങളുടെ അറ്റകുറ്റപ്പണികളുടെ ഭാഗമായി സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ വീണ്ടും നിയന്ത്രണം. മെയ് 8 മുതല്‍ മെയ് 30 വരെയാണ് നിയന്ത്രണം.ഇതേത്തുടർന്ന് നിരവധി ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.മെയ് 15 ന് എറണാകുളം- ഗുരുവായൂര്‍ റൂട്ടില്‍ സര്‍വീസ് നടത്താന്‍ നിശ്ചയിച്ചിരുന്ന സ്പെഷ്യല്‍ ട്രെയിന്‍ പൂർണമായും റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍ കൊല്ലം – എറണാകുളം സ്പെഷ്യല്‍ മെമു ഭാഗികമായി റദ്ദാക്കി മെയ് 15 ന് നിലമ്ബൂര്‍ – കോട്ടയം…

    Read More »
  • Crime

    ആതിരയെ കൊന്ന് മാലയെടുത്തു; മൂന്നാംദിനം ആരാധകര്‍ക്കായി റീല്‍സിട്ട് ‘അഖിയേട്ടന്‍’

    എറണാകുളം: അങ്കമാലിയിലെ സ്വകാര്യ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിലെ ജീവനക്കാരി ആതിര കൊല്ലപ്പെട്ട കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി.) നിയോഗിച്ചു. എറണാകുളം റൂറല്‍ എസ്പി വിവേക് കുമാറിന്റെ നേതൃത്വത്തിലുള്ള സഗഘം കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് പ്രതി അഖിലിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പെരുമ്പാവൂര്‍ കോടതിയെ സമീപിക്കും. അഖിലിനെ ആലുവ സബ് ജയിലില്‍ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ആതിരയെ അഖില്‍ കാറില്‍ കയറ്റിയ വല്ലം മുതല്‍ കൊലപ്പെടുത്തിയ തുമ്പൂര്‍മുഴി വനം വരെ പോലീസ് പരിശോധന നടത്തും. അഖിലിന്റെ സാമൂഹ മാധ്യമ അക്കൗണ്ടുകളായ ‘അഖിയേട്ടന്‍’ പരിശോധിക്കാനാണ് പോലീസിന്‍െ്‌റ നീക്കം. ഇന്‍സ്റ്റഗ്രാമില്‍ പതിനായിരത്തിലേറെ ഫോളോവേഴ്‌സ് അഖിലിനുണ്ട്. ഇതിലേറെയും സ്ത്രീകളാണ്. ആതിരയില്‍നിന്നു സ്വര്‍ണം കൈപ്പറ്റിയതു പോലെ മറ്റുള്ളവരില്‍നിന്നും അഖില്‍ പണവും സ്വര്‍ണവും വാങ്ങിയിട്ടുണ്ടാകാം എന്നു പോലീസ് സംശയിക്കുന്നു. മറ്റൊരു സ്ത്രീയില്‍നിന്ന് ഒന്നര ലക്ഷം രൂപയോളം വാങ്ങിയതായി സൂചനയുണ്ട്. ഇതുസംബന്ധിച്ചും അന്വേഷിക്കും. ആതിരയുടെ കഴുത്തില്‍ കിടന്ന ഒന്നര പവന്റെ സ്വര്‍ണമാല കൊലപാതകത്തിനു ശേഷം അഖില്‍ ഊരിയെടുത്ത് അങ്കമാലിയിലെ ജ്വല്ലറിയില്‍…

    Read More »
  • India

    5 വര്‍ഷത്തിനിടെ ഗുജറാത്തില്‍ കാണാതായത് 40,000ല്‍ അധികം സ്ത്രീകൾ

    അഹമ്മദാബാദ്: 5 വര്‍ഷത്തിനിടെ ഗുജറാത്തില്‍ 40,000ല്‍ അധികം സ്ത്രീകളെ കാണാതായെന്നു റിപ്പോര്‍ട്ട്. നാഷനല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ (എന്‍സിആര്‍ബി) ആണ് ഡേറ്റ പുറത്തുവിട്ടത്. 2016ല്‍ 7105 സ്ത്രീകളെ കാണാതായപ്പോള്‍ 2017ല്‍ 7712, 2018ല്‍ 9246, 2019ല്‍ 9268, 2020ല്‍ 8290 എന്നിങ്ങനെയാണ് കണക്ക്. ആകെ 41,621 പേരെ കാണാതായി. നിര്‍ബന്ധിത ലൈംഗികവൃത്തിക്കു കയറ്റിയയ്ക്കപ്പെടുകയാണ് ഈ കാണാതായവരില്‍ പലരുമെന്ന് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനും ഗുജറാത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അംഗവുമായ സുധീര്‍ സിന്‍ഹ പറയുന്നു. പെണ്‍കുട്ടികളെ കാണാതാകുന്നതില്‍ പഴിചാരേണ്ടത് മനുഷ്യക്കടത്തു സംഘങ്ങളെയാണെന്ന് മുന്‍ എഡിജിപിയായിരുന്ന ഡോ. രാജന്‍ പ്രിയദര്‍ശിനി പറഞ്ഞു. ”കാണാതെ പോകുന്ന വലിയൊരു വിഭാഗം പെണ്‍കുട്ടികളെയും അനധികൃതമായി പ്രവര്‍ത്തിക്കുന്ന മനുഷ്യക്കടത്തു സംഘങ്ങള്‍ മറ്റൊരു സംസ്ഥാനത്തെത്തിച്ച്‌ വിൽക്കുകയാണ്”. കാണാതായ പരാതികള്‍ പൊലീസ് ഗൗരവപൂര്‍വം പരിശോധിക്കുന്നില്ല. കൊലപാതകത്തേക്കാള്‍ ഗുരുതരമായി ഇത്തരം കേസുകള്‍ പരിഗണിക്കപ്പെടണം. ഒരു കുട്ടിയെ കാണാതാകുമ്ബോള്‍ ആ കുടുംബം മുഴുവന്‍ വര്‍ഷങ്ങളോളമാണ് ആ കുട്ടിക്കു വേണ്ടി കാത്തിരിക്കുന്നത്. കൊലക്കേസുകളില്‍ അന്വേഷണം നടത്തുന്നതുപോലെതന്നെ ഈ…

    Read More »
  • Social Media

    സഹോദരി എയര്‍ ഹോസ്റ്റസായ വിമാനത്തില്‍ യാത്രക്കാരനായി സൈനികന്‍; വൈറലായി വീഡിയോ

    സ്വന്തം സഹോദരി ഫ്ളൈറ്റ് അറ്റന്‍ഡന്റായി ജോലി ചെയ്യുന്ന വിമാനത്തില്‍ യാത്രക്കാരനായി സഹോദരനും എത്തിയാല്‍ യാത്ര ഇരട്ടിമധുരമായിരിക്കും അല്ലേ? ഇത്തരമൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തകര്‍ത്തോടുന്നത്.   View this post on Instagram   A post shared by S H E M ️ (@sam_rajalim21) സൈനികനായ ഷെം എന്ന യുവാവ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയാണ് അനേകര്‍ ഏറ്റെടുക്കുന്നത്. ഇദ്ദേഹം വിമാനത്തില്‍ കയറി തനിക്ക് അനുവദിച്ച സീറ്റില്‍ ഇരിക്കുന്നത് മുതലാണ് വീഡിയോ ആരംഭിക്കുന്നത്. തുടര്‍ന്ന് സഹോദരി എയര്‍ ഹോസ്റ്റസ് വേഷത്തില്‍നിന്ന് സുരക്ഷാ അനൗണ്‍സ്മെന്റുകള്‍ നല്‍കുന്നതും യാത്രക്കാര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കിനല്‍കുന്നതുമെല്ലാം ഇയാള്‍ ക്യാമറയില്‍ പകര്‍ത്തി. യാത്രയിലുടനീളം ഇരുവരും അങ്ങോട്ടുമിങ്ങോട്ടും നോക്കി പുഞ്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. ഒടുവില്‍ യാത്ര അവസാനിക്കാറായപ്പോള്‍ ഇയാള്‍ സഹോദരിയോടും മറ്റ് ഫ്ളൈറ്റ് അറ്റന്‍ഡര്‍മാരോടുമൊപ്പം ഫോട്ടോയെടുക്കുകയും ചെയ്തു. ”ഫ്ളൈറ്റ് അറ്റന്‍ഡറായി സ്വന്തം സഹോദരി എത്തിയാല്‍” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്. ഏപ്രില്‍ 22 ന് ഷെയര്‍…

    Read More »
  • India

    മോദി ഭരണത്തില്‍ ഇന്ത്യ അപകടത്തിലേക്ക്: വിമര്‍ശനവുമായി ലാന്‍സെറ്റ് ജേര്‍ണല്‍

    മോദി ഭരണത്തില്‍ ഇന്ത്യ നാണം കെടുന്നുവെന്ന വിമര്‍ശനവുമായി പ്രശസ്‌ത മെഡിക്കല്‍ ജേര്‍ണല്‍ ലാന്‍സെറ്റ്. മെയ് ആറിനു പുറത്തിറങ്ങിയ ജേര്‍ണലിന്റെ എഡിറ്റോറിയലിലാണ് മോ​ദിയുടെ ഭരണത്തിനെതിരെ വിമര്‍ശനമുള്ളത്. 2023 ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട വര്‍ഷമാണ്. ചൈനയെ മറികടന്ന് ജനസംഖ്യയില്‍ ഇന്ത്യ ഒന്നാമതായി. ജി20 യുടെ നേതൃത്വം ഏറ്റെടുത്തു. സൗത്ത് ഏഷ്യയില്‍ നടത്തപ്പെടുന്ന ആദ്യ ഉച്ചകോടിയാണ് സെപ്‌തംബറില്‍ നടക്കുന്നത്. കോവിഡ് മഹാമാരിക്കാലത്ത് ഇന്ത്യ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. കോ വിന്‍ ആപ് ഉള്‍പ്പെടെയുള്ളവ മറ്റു രാജ്യങ്ങള്‍ക്കും മാതൃകയാക്കാവുന്നതാണ്. ഇത്തരത്തില്‍ നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനു ചെയ്യാന്‍ സാധിക്കും. എന്നാല്‍ നരേന്ദ്ര മോദിയുടെ തീവ്ര ഹിന്ദുത്വ അജണ്ടകള്‍ ഇതിന് തടസമാകുന്നു’- ലേഖനത്തില്‍ പറയുന്നു. കോവിഡ് കാലത്തെ മരണം സംബന്ധിച്ച കണക്കുകളില്‍ ഇന്ത്യ നീതി പുലര്‍ത്തിയിട്ടില്ല. കണക്കുകള്‍ മറച്ചുവെക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിച്ചത്. പ്രതിസന്ധി രൂക്ഷമായിരുന്ന ഘട്ടത്തില്‍ കണക്കുകള്‍ മറച്ചു വെച്ചത് ഏറെ പ്രശ്‌നങ്ങളുണ്ടാക്കി. മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിലും ഇന്ത്യ ഏറെ പിന്നിലാണ്. 180 രാജ്യങ്ങളുടെ പട്ടികയില്‍ 161 -ാം…

    Read More »
  • India

    ടൂറിസം പാക്കേജുമായി ഇന്ത്യന്‍ റെയില്‍വേ 

    വേനലവധിക്ക് ടൂറിസം പാക്കേജുമായി ഇന്ത്യൻ റയിൽവേ. ചുരുങ്ങിയ ചിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്താന്‍ ‘ഭാരത് ഗൗരവ് ടൂറിസം ‍ടൂർ’ ‘പാക്കേജുമായി എത്തിയിരിക്കുന്നത് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ ലിമിറ്റഡ് എന്ന ഐആര്‍സിടിസിയേണ്. മേയ് 19 -ന് കേരളത്തില്‍ നിന്ന് യാത്രതിരിച്ച്‌ ഹൈദരാബാദും ഗോവയും ഉള്‍പ്പെടുത്തിയുള്ള ഗോള്‍ഡന്‍ ട്രയാംഗിള്‍ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച്‌ മെയ്30- ന് തിരിച്ചെത്തുന്ന തരത്തിലാണ്  ടൂര്‍ സംഘടിപ്പിച്ചിരിക്കുന്നത്. കൊച്ചുവേളിയില്‍ നിന്ന് ആരംഭിക്കുന്ന യാത്ര ഹൈദരാബാദ്, ആഗ്ര, ഡല്‍ഹി, ജയ്പൂര്‍, ഗോവ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചാണ് തിരികെ എത്തുന്നത്. എസി 3 ടയര്‍, സ്ലീപ്പര്‍ ക്ലാസ് എന്നിവ ചേര്‍ന്ന ട്രെയിനില്‍ ആകെ 750 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കും. സ്റ്റാന്‍ഡേര്‍ഡ് ക്ലാസ്സ് 544 യാത്രക്കാര്‍ &കംഫര്‍ട്ട് ക്ലാസ്സ് 206 യാത്രക്കാര്‍ക്കും യാത്ര ചെയ്യാനാകും. യാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് കൊച്ചുവേളി, കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട് ജംഗ്ഷന്‍, പോതന്നൂർ ജംഗ്ഷന്‍, ഈറോഡ് ജംഗ്ഷന്‍,സേലം എന്നിവിടങ്ങളില്‍…

    Read More »
  • Crime

    അമൃത്സറില്‍ സുവര്‍ണക്ഷേത്രത്തിന് സമീപം സ്ഫോടനം; ആറുപേര്‍ക്ക് പരിക്കേറ്റു

    അമൃത്സര്‍: പഞ്ചാബിലെ സുവര്‍ണക്ഷേത്രത്തിന് സമീപം ശനിയാഴ്ച അര്‍ധരാത്രിയോടെയുണ്ടായ സ്ഫോടനത്തില്‍ ഏതാനുംപേര്‍ക്ക് പരിക്കേറ്റു. ഭീകരാക്രമണമാണെന്ന് ക്ഷേത്രസന്ദര്‍ശനത്തിനെത്തിയ ഭക്തജനങ്ങളും പ്രദേശവാസികളും കരുതിയെങ്കിലും അതിനുള്ള സാധ്യത പോലീസ് തള്ളി. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ ചില്ല് തകര്‍ന്ന ജനാലയ്ക്ക് സമീപത്തുനിന്ന് ഒരു പ്രത്യേക പൊടി കണ്ടെടുത്തു. സമഗ്രമായ അന്വേഷണത്തിന് ശേഷം മാത്രമേ സ്ഫോടനത്തെക്കുറിച്ച് വ്യക്തമായ വിശദീകരണം നല്‍കാന്‍ സാധിക്കുകയുള്ളുവെന്ന് അമൃത്സര്‍ പോലീസ് കമ്മിഷണര്‍ നോനിഹാല്‍ സിങ് പ്രതികരിച്ചു. ചില്ലുകഷണങ്ങള്‍ തെറിച്ചുവീണ് ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയായിരുന്ന ആറ് പെണ്‍കുട്ടികള്‍ക്ക് നിസാര പരിക്കേറ്റതായി പ്രദേശവാസി അറിയിച്ചു. അമൃത്സറിലുണ്ടായ സ്ഫോടനത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതായും സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണത്തിലാണെന്നും പോലീസ് കമ്മിഷണര്‍ ട്വീറ്റ് ചെയ്തു. സ്ഫോടനത്തിന്റെ കാരണത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം അറിയിച്ചു. സമാധാനവും ഐക്യവും കാത്തുസൂക്ഷിക്കാനും വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് മുമ്പ് അവയുടെ വിശ്വസനീയത പരിശോധിക്കണമെന്നും ട്വീറ്റിലൂടെ കമ്മിഷണര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു.

    Read More »
Back to top button
error: