CrimeNEWS

ആതിരയെ കൊന്ന് മാലയെടുത്തു; മൂന്നാംദിനം ആരാധകര്‍ക്കായി റീല്‍സിട്ട് ‘അഖിയേട്ടന്‍’

എറണാകുളം: അങ്കമാലിയിലെ സ്വകാര്യ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിലെ ജീവനക്കാരി ആതിര കൊല്ലപ്പെട്ട കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി.) നിയോഗിച്ചു. എറണാകുളം റൂറല്‍ എസ്പി വിവേക് കുമാറിന്റെ നേതൃത്വത്തിലുള്ള സഗഘം കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് പ്രതി അഖിലിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പെരുമ്പാവൂര്‍ കോടതിയെ സമീപിക്കും. അഖിലിനെ ആലുവ സബ് ജയിലില്‍ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

ആതിരയെ അഖില്‍ കാറില്‍ കയറ്റിയ വല്ലം മുതല്‍ കൊലപ്പെടുത്തിയ തുമ്പൂര്‍മുഴി വനം വരെ പോലീസ് പരിശോധന നടത്തും. അഖിലിന്റെ സാമൂഹ മാധ്യമ അക്കൗണ്ടുകളായ ‘അഖിയേട്ടന്‍’ പരിശോധിക്കാനാണ് പോലീസിന്‍െ്‌റ നീക്കം. ഇന്‍സ്റ്റഗ്രാമില്‍ പതിനായിരത്തിലേറെ ഫോളോവേഴ്‌സ് അഖിലിനുണ്ട്. ഇതിലേറെയും സ്ത്രീകളാണ്. ആതിരയില്‍നിന്നു സ്വര്‍ണം കൈപ്പറ്റിയതു പോലെ മറ്റുള്ളവരില്‍നിന്നും അഖില്‍ പണവും സ്വര്‍ണവും വാങ്ങിയിട്ടുണ്ടാകാം എന്നു പോലീസ് സംശയിക്കുന്നു.

Signature-ad

മറ്റൊരു സ്ത്രീയില്‍നിന്ന് ഒന്നര ലക്ഷം രൂപയോളം വാങ്ങിയതായി സൂചനയുണ്ട്. ഇതുസംബന്ധിച്ചും അന്വേഷിക്കും. ആതിരയുടെ കഴുത്തില്‍ കിടന്ന ഒന്നര പവന്റെ സ്വര്‍ണമാല കൊലപാതകത്തിനു ശേഷം അഖില്‍ ഊരിയെടുത്ത് അങ്കമാലിയിലെ ജ്വല്ലറിയില്‍ പണയംവച്ചു എന്നു കണ്ടെത്തി. പിറ്റേ ദിവസം കടയില്‍ പതിവു ജോലിക്കു വന്ന അഖില്‍ 3 ദിവസം കഴിഞ്ഞ് ഇന്‍സ്റ്റഗ്രാമില്‍ പുതിയ റീല്‍സ് പോസ്റ്റ് ചെയ്യുകയും ചെയ്തു.

Back to top button
error: