Month: May 2023

  • India

    ക്ഷേത്രത്തിന്റെ ചിത്രം; ബിജെപി പ്രചാരണ വാഹനം പിടിച്ചെടുത്തു

    മംഗളൂരു: എല്‍.ഇ.ഡി സ്‌ക്രീനില്‍ ക്ഷേത്രത്തിന്റെ ചിത്രം പ്രചാരണത്തിന് ഉപയോഗിച്ച ബിജെപിയുടെ വാഹനം ബെല്‍ത്തങ്ങാടിയില്‍ പിടിച്ചെടുത്തു. സ്ഥാനാര്‍ത്ഥി ഹരീഷ് പൂഞ്ചയുടെ പ്രചാരണത്തിന് ധര്‍മ്മസ്ഥല ശ്രീ മഞ്ചുനാഥ ക്ഷേത്രത്തിന്റെ ചിത്രം ഉപയോഗിച്ച വാഹനമാണ് തെരഞ്ഞെടുപ്പ് അധികൃതര്‍ പിടിച്ചെടുത്തത്. ക്ഷേത്രത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോ ഉള്‍പ്പെടുത്തിയ വാഹനം ശനിയാഴ്ച രാത്രി ബെല്‍ത്തങ്ങാടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് പ്രചാരണം നടത്തിയിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്.

    Read More »
  • Kerala

    താനൂർ ബോട്ട് അപകടം: അടിയന്തര രക്ഷാപ്രവർത്തനം നടത്താൻ മലപ്പുറം കലക്ടർക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം; പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മന്ത്രിമാരായ റിയാസും അബ്ദുറഹ്മാനും

    മലപ്പുറം: താനൂർ ഒട്ടുംപുറം തൂവൽതീരം ബീച്ചിൽ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങിയ സംഭവത്തിൽ ഏകോപിതമായി അടിയന്തര രക്ഷാപ്രവർത്തനം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറം ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകി. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്മാൻ എന്നിവർ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കും. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാർ താനൂരിലേക്ക് തിരിച്ചു. രക്ഷാപ്രവർത്തനത്തിനായി മുഴുവൻ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇടപെടൽ നടന്നു വരികയാണ്. താനൂർ, തിരൂർ ഫയർ യൂണിറ്റുകളും പൊലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും, നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. വിനോദയാത്രാ ബോട്ട് മുങ്ങിയുള്ള അപകടത്തിൽ മരണസംഖ്യ ഉയരുകയാണ്. ഇതുവരെ 12 മരണം സ്ഥിരീകരിച്ചു. 6 പേരെ ഇതിനകം രക്ഷപ്പെടുത്തി. രക്ഷാ പ്രവർത്തനം തുടരുകയാണ്. കൂടുതൽ പേർ ബോട്ടിൽ ഉണ്ടായിരുന്നു എന്നാണ് വിവരം. 25 ലധികം പേർ ബോട്ടിലുണ്ടായിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്. മരിച്ചവരിൽ ഒരു സ്ത്രീയും കുട്ടിയും ഉൾപ്പെടുന്നു. മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. മലപ്പുറത്തു…

    Read More »
  • Kerala

    താനൂർ ബോട്ട് അപകടം: മരണസംഖ്യ ഉയരുന്നു, 12 മരണം സ്ഥിരീകരിച്ചു

    മലപ്പുറം: മലപ്പുറം പരപ്പനങ്ങാടി കേട്ടുങ്ങൽ ബീച്ചിൽ വിനോദയാത്രാ ബോട്ട് മുങ്ങിയുള്ള അപകടത്തിൽ മരണസംഖ്യ ഉയരുന്നു. ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വിവരത്തിൻറെ അടിസ്ഥാനത്തിൽ 12 മരണം സ്ഥിരീകരിച്ചു. 20 പേരെ ഇതിനകം രക്ഷപ്പെടുത്താനായിട്ടുണ്ട്. രക്ഷാ പ്രവർത്തനം തുടരുകയാണ്. കൂടുതൽ പേർ ബോട്ടിൽ ഉണ്ടായിരുന്നു എന്നാണ് വിവരം. 35 ലധികം പേർ ബോട്ടിലുണ്ടായിരുന്നു എന്ന് പ്രദേശവാസികൾ പറയുന്നു. മരിച്ചവരിൽ ഒരു സ്ത്രീയും കുട്ടിയും ഉൾപ്പെടുന്നു. മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. രക്ഷാപ്രവർത്തനം പുരോ​ഗമിച്ചു കൊണ്ടിരിക്കുകയാണ്. മലപ്പുറത്തു നിന്നും കോഴിക്കോട് നിന്നും കൂടുതൽ ഫയർ യൂണിറ്റുകൾ രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. താനൂരിന് അടുത്ത് ഓട്ടുമ്പ്രം തൂവൽ തീരം എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. കയറാവുന്നതിനേക്കാൾ കൂടുതൽ ആളുകൾ ബോട്ടിലുണ്ടായിരുന്നുവെന്ന് സംശയം. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് ബോട്ടിലുണ്ടായിരുന്നതെന്നും പ്രദേശവാസികൾ പറയുന്നുർ. മലപ്പുറം താനൂർ ഒട്ടുംപുറം തൂവൽതീരം ബീച്ചിൽ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങിയ സംഭവത്തിൽ ഏകോപിതമായി അടിയന്തിര രക്ഷാപ്രവർത്തനം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറം ജില്ലാ…

    Read More »
  • Kerala

    മരണസംഖ്യ ഉയരുന്നു; താനൂരിൽ അപകടത്തില്‍പ്പെട്ട ബോട്ട് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ആരോപണം

    താനൂർ:ഒട്ടുംപുറം തൂവല്‍തീരം ബീച്ചിൽ അപകടത്തില്‍പ്പെട്ട ബോട്ട് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ആരോപണം. ഇരുപത് പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന ബോട്ടിലാണ് നാല്പതോളം പേരെ കയറ്റിയത്.ഏകദേശം ആറരമണിയോടെയായിരുന്നു ബോട്ട് അപകടത്തില്‍ പെട്ടത്.എന്നാൽ അഞ്ചുമണി വരെ മാത്രമായിരുന്നു ഈ പ്രദേശത്ത് ബോട്ട് യാത്രയ്ക്ക് അനുമതി ഉണ്ടായിരുന്നത്. ബോട്ടിലുണ്ടായിരുന്നവര്‍ ലൈഫ് ജാക്കറ്റുകളും ധരിച്ചിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.നിലവില്‍ പതിനെട്ട് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.മരണസംഖ്യ ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.വെളിച്ചമില്ലാത്തതാണ് രക്ഷാപ്രവര്‍ത്തനം ഏറെ ദുസ്സഹമാക്കുന്നത്.എത്ര പേര്‍ ബോട്ടിലുണ്ടായിരുന്നുവെന്നതിനെ പറ്റിയും വ്യക്തമായ വിവരങ്ങളില്ല.   ബോട്ട് തലകീഴായ മറിയുകയായിരുന്നു എന്നാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടയാള്‍ പറയുന്നത്.കരയില്‍ നിന്ന് 300 മീറ്റര്‍ അകലെയായിരുന്നു അപകടം.താനൂരിലും പരിസരങ്ങളിലുമുള്ളവരാണ് അപകടത്തില്‍പ്പെട്ട ബോട്ടിലുണ്ടായിരുന്നവരിൽ ഏറെയും..

    Read More »
  • LIFE

    ഒമർ ലുലു ബിഗ്ബോസ് വീട്ടിൽ നിന്നും ​ഗെറ്റ് ഔട്ട് ഹൗസ്!

    തിരുവനന്തപുരം: ബിഗ്ബോസ് വീട്ടിൽ വൈൽഡ് കാർഡ് എൻട്രിയായി എത്തിയ സംവിധായകൻ ഒമർ ലുലു ബിഗ്ബോസ് വീട്ടിൽ നിന്നും പുറത്തായി.മൂന്നാഴ്ചയാണ് ഒമർ ബിഗ്ബോസ് വീട്ടിൽ തുടർന്നത്. കഴിഞ്ഞ തവണയും ഒമർ നോമിനേഷനിൽ എത്തിയിരുന്നു. ശ്രുതി, റെനീഷ, സെറീന, ശോഭ, ഒമർ ലുലു, ജുനൈസ്, ഷിജു എന്നിവരാണ് എവിക്ഷനിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടത്. അതിൽ ഷിജുവിനെ കഴിഞ്ഞ ദിവസം തന്നെ മോഹൻലാൽ സെയ്ഫാണെന്ന് അറിയിച്ചിരുന്നു. ഇത്തവണ ആദ്യം തന്നെ ശ്രുതി സെയ്ഫാണ് എന്ന് മോഹൻലാൽ അറിയിച്ചു. അതിന് പിന്നാലെ ശോഭ സെയ്ഫാണ് എന്ന് മോഹൻലാൽ അറിയിച്ചു. പിന്നീട് റെനീഷയും സെയ്ഫാണെന്ന് മോഹൻലാൽ അറിയിച്ചു. പിന്നീട് സെറീനയും, ഒമറും, ജുനൈസും ആണ് അവശേഷിച്ചത്. ഇവർക്ക് ഒരോരുത്തർക്കും ഒരോ കുക്കീസ് നൽകി. അത് സാഗറും, ശോഭയും, റെനീഷയും പൊളിച്ച് നോക്കി. പിന്നീട് ആരാണ് പുറത്താണ് പോകുക എന്ന് മോഹൻലാൽ വീട്ടിലുള്ളവരോട് ചോദിച്ചു. കൂടുതൽപ്പേർ ഒമറിൻറെ പേരാണ് പറഞ്ഞത് രണ്ടാം സ്ഥാനത്ത് ജുനൈസും. ഒടുവിൽ ശോഭ അത് വെളിപ്പെടുത്തി ഒമറിൻറെ…

    Read More »
  • Local

    കാറില്‍ തട്ടി നിയന്ത്രണംതെറ്റിയ ബൈക്ക് സ്വകാര്യബസിന്റെ അടിയില്‍പ്പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു

    ആലപ്പുഴ:കാറില്‍ തട്ടി നിയന്ത്രണംതെറ്റിയ ബൈക്ക് സ്വകാര്യബസിന്റെ അടിയില്‍പ്പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു.മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ചേർത്തല പള്ളിപ്പുറം പഞ്ചായത്ത് ആറാം വാര്‍ഡ് വള്ളിക്കാട്ട് കോളനി മട്ടപ്പുറത്തുവെളി പ്രണവ് പ്രമോദ്(22), തൂവാനത്തുവെളി ബിസ്മല്‍ ബാബു(26) എന്നിവരാണ് മരിച്ചത്.പരിക്കേറ്റ വള്ളിക്കാട്ട് കോളനിയിലെ പ്രണവ് പ്രകാശനെ(24) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.   ഞായര്‍ രാവിലെ 10.30ന് ചേര്‍ത്തല-അരൂക്കുറ്റി റോഡില്‍ മാക്കേക്കവലയ്ക്ക് സമീപത്തായിരുന്നു അപകടം. പൂച്ചാക്കലില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പുലര്‍ച്ചെ വീട്ടില്‍നിന്ന് പോന്നവരാണ് യുവാക്കള്‍.ബസിന്റെ പിന്‍ചക്രങ്ങള്‍ യുവാക്കളുടെ ദേഹത്തുകയറിയിറങ്ങുകയായിരുന്നു.

    Read More »
  • Kerala

    താനൂരിൽ വിനോദ യാത്ര ബോട്ട് മുങ്ങി വന്‍ ദുരന്തം

    മലപ്പുറം:താനൂരിൽ വിനോദ യാത്ര ബോട്ട് മുങ്ങി വന്‍ ദുരന്തം.പത്തിലേറെ പേർ മരിച്ചതായാണ് പ്രാഥമിക വിവരം. പരപ്പനങ്ങാടി-താനൂര്‍ നഗരസഭാ അതിര്‍ത്തിയിലുള്ള ഒട്ടുംപുറം തൂവല്‍തീരം ബീച്ചിലാണ് സംഭവം.35 ഓളം യാത്രികരുമായിട്ടാണ് ബോട്ട് മുങ്ങിയത്.മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. എട്ടോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷപ്പെടുത്തിയവരില്‍ പലരുടേയും നില ഗുരുതരമാണ്. വൈകിട്ട് ഏഴ് മണിയോടെയാണ് അപകടം നടന്നതെന്നാണ് പറയപ്പെടുന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പരപ്പനങ്ങാടി, താനൂര്‍ മേഖലയിലുള്ളവരാണ് ബോട്ടിലുണ്ടായിരുന്നവരില്‍ അധികവും. തലകീഴായി മറിഞ്ഞ ബോട്ട് പൂര്‍ണ്ണമായും മുങ്ങി.   താനൂര്‍, തിരൂര്‍ ഫയര്‍ യൂണിറ്റുകളും പോലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും മറ്റും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നു.ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും രംഗത്തുണ്ട്.

    Read More »
  • India

    മൊറാദാബാദില്‍ ട്രക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച്‌ ഒരു കുട്ടി ഉള്‍പ്പെടെ എട്ടുപേര്‍ മരിച്ചു

    മൊറാദാബാദ്:ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ ട്രക്ക് പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച്‌ ഒരു കുട്ടി ഉള്‍പ്പെടെ എട്ടുപേര്‍ മരിച്ചു.ദല്‍പത്പൂര്‍-കാശിപൂര്‍ ഹൈവേയില്‍ വെച്ചാണ്‌ സംഭവം. അതിവേഗത്തിലെത്തിയ ട്രക്ക് പിക്കപ്പ് വാനിന്റെ മുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ട്രക്കിന്റെ അടിയില്‍ കുടുങ്ങിയ വാന്‍ യാത്രക്കാരെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോകുന്നവരായിരുന്നു ഇവർ.

    Read More »
  • Kerala

    12 ദിവസങ്ങൾ;കൊച്ചി വാട്ടർ മെട്രോയിൽ സഞ്ചരിച്ചവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു

    കൊച്ചി:സർവീസ് ആരംഭിച്ച് 12 ദിവസങ്ങൾ കൊണ്ട് കൊച്ചി വാട്ടർ മെട്രോയിൽ സഞ്ചരിച്ചവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടിരിക്കുകയാണ്. പന്ത്രണ്ടാം ദിവസമായ ഇന്ന് വൈകുന്നേരം 5 മണി വരെ 1,06,528 ആളുകളാണ് വാട്ടർ മെട്രോയിൽ യാത്ര ചെയ്തിരിക്കുന്നത്. നിലവിൽ ഹൈക്കോർട്ട്-വൈപ്പിൻ, വൈറ്റില-കാക്കനാട് എന്നീ രണ്ട് റൂട്ടുകളിലാണ് കൊച്ചി വാട്ടർ മെട്രോ സർവീസ് നടത്തുന്നത്.എത്രയും പെട്ടെന്നുതന്നെ കൂടുതൽ റൂട്ടുകളിൽ കൂടുതൽ ബോട്ടുകൾ ഇറക്കി സർവീസ് ആരംഭിക്കാനാണ് സർക്കാർ നീക്കം. #kochiWaterMetro #WaterMetro

    Read More »
  • Kerala

    കെഎസ്‌ആര്‍ടിസി ബസിന് മുന്നില്‍ ബൈക്കില്‍ അഭ്യാസപ്രകടനം; യുവാക്കള്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ് 

    ശാസ്താംകോട്ട: കെഎസ്‌ആര്‍ടിസി ബസിന് മുന്നില്‍ ബൈക്കില്‍ അഭ്യാസപ്രകടനം നടത്തിയ യുവാക്കള്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. ബൈക്ക് ഓടിച്ചിരുന്ന കൃഷ്ണ ഗൗതത്തിന്റെ ‍ഡ്രൈവിങ് ലൈസന്‍സ് മൂന്നു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്ത ശേഷം 1000 രൂപ പിഴ ചുമത്തിയെന്നും ലൈസന്‍സില്ലാത്ത അര്‍ജുന്‍ രാജിനു 7000 രൂപ പിഴ ചുമത്തിയെന്നും കുന്നത്തൂര്‍ ജോ.ആര്‍ടിഒ ആര്‍.ശരത്ചന്ദ്രന്‍ പറഞ്ഞു. തോപ്പിൽ മുക്കിനും സിനിമാപറമ്ബിനുമിടയില്‍ കഴിഞ്ഞ ദിവസം ഉച്ചക്കാണ് സംഭവം.രണ്ട് ബൈക്കുകളിലായിട്ടായിരുന്നു ഇവര്‍ ബസ്സിന് മുന്നില്‍ അഭ്യാസപ്രകടനം നടത്തിയത്.അഞ്ച് യുവാക്കള്‍ ഹെല്‍മറ്റില്ലാതെ എട്ടു കിലോമീറ്ററോളം ആണ് ഇത്തരത്തില്‍ ബസിന് സൈഡ് കൊടുക്കാതെ യാത്ര ചെയ്തത്.ബസിന് പോകാനാവാതെ വന്നതോടെ യാത്രക്കാര്‍ പകര്‍ത്തിയ യുവാക്കളുടെ ദൃശ്യങ്ങള്‍ സഹിതം ബസ് ഡ്രൈവര്‍ കൊല്ലം ആർടിഒയ്ക്ക് പരാതി നല്‍കുകയായിരുന്നു.   കൊല്ലം- പത്തനംതിട്ട കെഎസ്‌ആര്‍ടിസി വേണാട് ബസിന് മുന്നിലായിരുന്നു യുവാക്കളുടെ അഭ്യാസപ്രകടനം.അതിൽ ബൈക്ക് ഓടിച്ചിരുന്ന ഒരാൾക്ക് ലൈസൻസ് പോലുമില്ലായിരുന്നു.

    Read More »
Back to top button
error: