ബംഗളൂരു: ദേവഗംഗോത്രി റെയില്‍വേ സ്റ്റേഷന്‍ പരിധിയില്‍ സിഗ്നലിങ് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കേരളത്തിലേക്കുള്ള രണ്ട് ട്രെയിനുകള്‍ തിങ്കളാഴ്ച വഴി തിരിച്ചുവിടുമെന്ന് ദക്ഷിണ പശ്ചിമ റെയില്‍വേ അറിയിച്ചു.
മൈസൂരു- കൊച്ചുവേളി എക്സ്പ്രസ് (16315), എസ്.എം.വി.ടി ബംഗളൂരു- കൊച്ചുവേളി എക്സ്പ്രസ് (16320) എന്നിവയാണ് വഴിതിരിച്ചുവിടുക.
ഇവക്ക് കെ.ആര്‍ പുരം, വൈറ്റ്ഫീല്‍ഡ്, ബംഗാര്‍പേട്ട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാവില്ല. പകരം, ബൈയപ്പനഹള്ളി, ഹൊസൂര്‍, ധര്‍മപുരി, സേലം വഴി യാത്ര തിരിക്കും.
സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ വീണ്ടും നിയന്ത്രണം
മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനും ഇടയിലുള്ള രണ്ടു പാലങ്ങളുടെ അറ്റകുറ്റപ്പണികളുടെ ഭാഗമായി സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ വീണ്ടും നിയന്ത്രണം.
മെയ് 8 മുതല്‍ മെയ് 30 വരെയാണ് നിയന്ത്രണം.ഇതേത്തുടർന്ന് നിരവധി ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.മെയ് 15 ന് എറണാകുളം- ഗുരുവായൂര്‍ റൂട്ടില്‍ സര്‍വീസ് നടത്താന്‍ നിശ്ചയിച്ചിരുന്ന സ്പെഷ്യല്‍ ട്രെയിന്‍ പൂർണമായും റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍
- കൊല്ലം – എറണാകുളം സ്പെഷ്യല്‍ മെമു ഭാഗികമായി റദ്ദാക്കി
- മെയ് 15 ന് നിലമ്ബൂര്‍ – കോട്ടയം ട്രെയിന്‍ അങ്കമാലി വരെ മാത്രമാക്കി.
- മെയ് 8 നും 15 നും കണ്ണൂര്‍-എറണാകുളം എക്സ്പ്രസ്സ് തൃശ്ശൂര്‍ വരെ മാത്രമാക്കി.
- മെയ് 8 നും 15 നും തിരുവനന്തപുരം – ഗുരുവായൂര്‍ ഇന്റര്‍സിറ്റി എറണാകുളം വരെ മാത്രമേ സര്‍വീസ് നടത്തൂ
- മെയ് 9 നും 16 നും ഗുരുവായൂര്‍- തിരുവനന്തപുരം ഇന്റര്‍സിറ്റി എറണാകുളത്ത് നിന്ന് പുറപ്പെടും. ഗുരുവായൂര്‍-എറണാകുളം റൂട്ടില്‍ റദ്ദാക്കി
- മെയ് 8 നും 15 നും പുനലൂര്‍-ഗുരുവായൂര്‍ എക്സ്പ്രസ്സ് കോട്ടയം വരെ മാത്രമാണ് സര്‍വീസ് നടത്തുക
- മെയ് 15 ന് തിരുവനന്തപുരം – എറണാകുളം വഞ്ചിനാട് എക്സ്പ്രസ് തൃപ്പൂണിത്തുറയില്‍ സര്‍വീസ് അവസാനിപ്പിക്കും
- എറണാകുളം – കൊല്ലം മെമു എക്സ്പ്രസ്സ് മെയ് 30 വരെ കായംകുളത്ത് യാത്ര അവസാനിപ്പിക്കും.