പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി മോട്ടോര്‍ സൈക്കിളില്‍ കയറ്റി തട്ടിക്കൊണ്ടുപോയി വിവിധ സ്ഥലങ്ങളില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചതിനാണ് ജിഫിന് ജോര്‍ജ്ജ് അറസ്റ്റിലായത്.വിവാഹം കഴിക്കാമെന്ന് വാക്കുനല്കിയാണ് കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടുപോയത്.
കുട്ടിയുടെ മാതാവിന്റെ മൊഴിപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.കഴിഞ്ഞമാസം 18 ന് കുട്ടിയെ ഇയാള്‍ മലപ്പുറം കുറ്റിപ്പുറത്തെ ലോഡ്ജിലെത്തിച്ച് പലതവണ ബലാത്സംഗം ചെയ്തതായി കുട്ടി പൊലീസിന് മൊഴി നല്കി.പിന്നീട് 30-ന് രാവിലെ 9.30-ന് ബൈക്കില്‍ കയറ്റി കോന്നിയിലെത്തിച്ച് അവിടെ ബൈക്ക് വച്ചശേഷം ബസില്‍ തിരുവനന്തപുരത്തെത്തി.പിറ്റേന്
കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി, പൊലീസ് തെളിവുകള്‍ ശേഖരിച്ചു. കുട്ടി നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയായതായി വ്യക്തമായിട്ടുണ്ട്.
കോയിപ്രം പൊലീസ് ഇന്‍സ്പെക്ടര്‍ സജീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ എസ് ഐമാരായ ഉണ്ണികൃഷ്ണന്, ഷൈജു, എസ് സി പി ഓ ജോബിന്, സി പി ഓമാരായ നെബു, സുജിത് എന്നിവരാണുള്ളത്.