Month: May 2023

  • Kerala

    ദേശാഭിമാനിയിൽ ഒഴിവുകൾ;ഇപ്പോൾ അപേക്ഷിക്കാം

    തിരുവനന്തപുരം: വിവിധ തസ്തികകളിലേയ്ക്ക് വിദഗ്ധരായ ഉദ്യോഗാർത്ഥികളിൽ നിന്നും ദേശാഭിമാനി അപേക്ഷകൾ ക്ഷണിച്ചു. മാനേജർ, മാർക്കറ്റിംഗ് കോര്ഡിനേറ്റർ വിഭാഗത്തിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. [email protected] എന്ന വിലാസത്തിൽ അപേക്ഷകൾ അയക്കണം

    Read More »
  • NEWS

    ക്രെഡിറ്റ് കാർഡ്:ഇരുതല മൂര്‍ച്ചയുള്ള വാൾ

    ഇന്ത്യയിലെ ക്രെഡിറ്റ് കാര്‍ഡ് കമ്ബനികള്‍ക്ക് ഇത് നല്ല കാലമാണ്. പുതിയ തലമുറയ്ക്കിടയില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം കൂടിയതോടെ അപേക്ഷകരും അനുവദിക്കുന്ന ക്രെഡിറ്റ് കാര്‍ഡുകളും വര്‍ധിക്കുകയാണ്.ജോലി ലഭിച്ചയുടനെ ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. ഇരുതല മൂര്‍ച്ചയുള്ള വാളായ ക്രെഡിറ്റ് കാര്‍ഡിനെ കരുതലോടെ ഉപയോഗിച്ചില്ലെങ്കില്‍ അപകട സാധ്യത ഉപയോഗിക്കുന്നവനാണ്. ഇതിനാല്‍ ആദ്യമായി ഉപയോഗിക്കുന്നവര്‍ കരുതലോടെ വേണം ക്രെഡിറ്റ് കാര്‍ഡിനെ സമീപിക്കാന്‍.ക്രെഡിറ്റ് കാര്‍ഡ് തിരഞ്ഞെടുക്കുമ്ബോഴും ഉപയോഗിക്കുമ്ബോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം. ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ കുടിശ്ശിക വരുത്താതെ കൃത്യസമയത്ത് അടച്ചു തീര്‍ക്കുക എന്നത് പ്രധാനമാണ്. വൈകി അടയ്ക്കുമ്ബോള്‍ ഫീസും പലിശയും നല്‍കേണ്ടിവരും. കൃത്യസമയത്ത് ബില്ലടയ്ക്കത്തത് ക്രെഡിറ്റ് സ്കോറിനെ ബാധിക്കുകയും ചെയ്യും. കൃത്യസമയത്ത് പണമടയ്ക്കുന്നവര്‍ക്ക് ക്രെഡിറ്റ് സ്കോര്‍ മെച്ചപ്പെടുത്താനും ഭാവിയില്‍ ഉയര്‍ന്ന ക്രെഡിറ്റ് ലിമിറ്റ് ലഭിക്കാനും സാധിക്കും മാസാവസാനം ക്രെഡിറ്റ് കാര്‍ഡ് ബില്‍ ജനറേറ്റ് ചെയ്യുമ്ബോള്‍ തുക മുഴുവനായി അടയ്ക്കാനും നിശ്ചിത ശതമാനം അടയ്ക്കാനുമുള്ള സൗകര്യം ക്രെഡിറ്റ് കാര്‍ഡ് കമ്ബനികള്‍ നല്‍കുന്നുണ്ട്. ബില്‍ തുകയുടെ നിശ്ചിത…

    Read More »
  • Health

    ആണായി ജനിച്ചിരുന്നെങ്കില്‍ എന്ന് ഏതൊരു പെണ്ണിനും തോന്നുന്ന രണ്ടു സമയങ്ങള്‍ ഇതാണ്

    ആണായി ജനിച്ചിരുന്നെങ്കില്‍ എന്ന് ഏതൊരു പെണ്ണിനും തോന്നുന്ന രണ്ടു സമയങ്ങള്‍ ഉണ്ട് ഒന്ന്, പ്രസവവേദന വരുമ്പോള്‍, രണ്ട്, യാത്രയില്‍ മൂത്രശങ്ക വരുമ്പോള്‍! അതിശയോക്തിയായി തോന്നാമെങ്കിലും, ഇത് തന്നെയാണ് സത്യം. പെണ്ണിനെ പരിഗണിക്കാത്ത സ്ഥിതിയാണ് ഇന്നും നമ്മുടെ നാട്ടില്‍ പലയിടത്തും ഉള്ളത്. മൂത്രപ്പുരകളുടെ അഭാവവും, ഇനി അഥവാ ഉണ്ടെങ്കില്‍ തന്നെ ആവശ്യത്തിനു സൗകര്യങ്ങള്‍ ഇല്ലാത്തതും കുറച്ചൊന്നുമല്ല സ്ത്രീകളെ വലക്കുന്നത്. ആര്‍ത്തവസമയത്ത് സാനിട്ടറി നാപ്കിന്‍ ഒഴിവാക്കാനും കൈക്കുഞ്ഞ് ഉള്ളവര്‍ക്ക് ഡയപ്പര്‍ മാറ്റാനും മറ്റും ഒരു ബാസ്കറ്റ് കിട്ടാക്കനിയുമാണ്.പൊതുവേ തന്നെ മൂത്രത്തില്‍ അണുബാധക്ക് സാധ്യത കൂടിയ സ്ത്രീകളില്‍ ഇത് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് വഴി വെക്കുന്നു.സ്ത്രീകളില്‍ രണ്ടില്‍ ഒരാള്‍ക്കു വീതം ഉണ്ടാകാന്‍ സാധ്യതയുള്ള ഒന്നാണ് മൂത്രത്തിലെ അണുബാധ.ചിലര്‍ക്ക് ഇത് ഇടയ്ക്കിടെ ഉണ്ടാകാം.പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ മൂത്രാശയത്തെ യൂറിനറി മീറ്റസുമായി ബന്ധിപ്പിക്കുന്ന മൂത്രനാളിക്ക് നീളം കുറവാണ്.ഇത് മലദ്വാരത്തില്‍ നിന്നും യോനിയില്‍ നിന്നും ബാക്ടീരിയ മൂത്രാശയത്തില്‍ എത്താന്‍ കാരണമാകുന്നു.ഇത് സ്ത്രീകളില്‍ മൂത്രത്തില്‍ അണുബാധ വരാനുള്ള സാധ്യത കൂട്ടുന്നു. ധാരാളം വെള്ളം…

    Read More »
  • Kerala

    സുരക്ഷ പേരിനുപോലുമില്ല;ഗവിയിലെ ബോട്ടിംഗ് തോന്നിയപടി

    ഗവി- കൊച്ചു പമ്പയിലെ ബോട്ടിംഗാണ് ചിത്രത്തിൽ..കേരള വനവികസന കോർപ്പറേഷനാണ് (KFDC) ഇതിന്റെ നടത്തിപ്പ്.ഒരു അപകടം സംഭവിച്ചാൽ ആരെയെങ്കിലുമൊന്ന് സഹായത്തിന് വിളിക്കാൻ ഫോണിന് റേഞ്ച് പോലും ലഭ്യമല്ലാത്ത സ്ഥലമാണ്. ബോട്ടിംഗ് എന്ന് കേട്ടാൽ നമ്മുടെ ആൾക്കാർ ചാടിക്കയറും.എന്ത് സുരക്ഷയുണ്ട് എന്ന് നോക്കുന്നവർ ചുരുക്കം.ഇനി എന്തു സുരക്ഷയാണ് ഇവിടെ ഉള്ളതെന്ന് ചോദിച്ചാൽ ആർക്കും അറിയില്ല.ആരെങ്കിലുമൊക്കെ തുഴഞ്ഞ്, 7- 8 പേർ ഫൈബർ ബോട്ടിൽ കാഴ്ചകൾ കാണാൻ പോകുന്നു.ഒരു അപകടം നടന്നാൽ രക്ഷപെടുത്താൻ ഒരു കയർ പോലും ഈ ബോട്ടുകളിൽ‌ ഇല്ല.ഒരു സുരക്ഷയമില്ലാതെ നടത്തുന്ന ബോട്ടിംഗിന് ഒരാൾക്ക് 150 രൂപയാണ് ചാർജ്ജ്.എന്തിനേറെ, ആരൊക്കെയാണ് ബോട്ടിൽ പോകുന്നതെന്നുപോലും രേഖപ്പടുത്താറില്ല.പണം അടച്ച് രസീത് വാങ്ങണം.ബോട്ട് റെഡി; പോയി വന്നാൽ വന്നു…. റാന്നി റിസർവ് വനത്തിനുള്ളിലാണ് ഗവി.പത്തനംതിട്ടയിൽ നിന്ന് ഗവി വരെയുള്ള ദൂരം 109 കി. മീ.ഒരു അപകടം ഉണ്ടായാൽ റാന്നിയിൽ നിന്നോ പത്തനംതിട്ടയിൽ നിന്നോ ഫയർഫോഴ്സ് എത്തേണ്ടിവരും.അല്ലെങ്കിൽ മൂഴിയാറിൽ നിന്നോ വണ്ടിപ്പെരിയാറിൽ നിന്നോ പോലീസ്.ശബരിമല സീസണാണെങ്കിൽ പമ്പയിൽ പോലീസുകാരുണ്ടാവും.…

    Read More »
  • Kerala

    ട്രെയിനിന് കല്ലേറ്; ‍ രണ്ടു വിദ്യാർത്ഥികളെ പിടികൂടി

    കോട്ടയം: ട്രെയിനിന് കല്ലെറിഞ്ഞ രണ്ടു വിദ്യാർഥികളെ ആർപിഎഫ് പിടികൂടി.ചിങ്ങവനം, ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ഇടയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനുകള്‍ക്കു നേരെ കല്ലെറിഞ്ഞ വിദ്യാര്‍ത്ഥികളെ കോട്ടയം ആര്‍ പി എഫ് ആണ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം, പരശുറാം എക്സ്പ്രസിനും മെമുവിനും നേരെയാണു കല്ലേറുണ്ടായത്. യാത്രക്കാര്‍ക്ക് പരിക്കേറ്റില്ല. കുറിച്ചി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് തോമസിന്റെ സഹായത്തോടെ കോട്ടയം ആര്‍പിഎഫ് നടത്തിയ അന്വേഷണത്തിലാണ് പതിനേഴുകാരായ രണ്ടുപേരെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

    Read More »
  • Kerala

    താനൂർ ബോട്ടപകടം: മരണമടഞ്ഞവരിൽ പ്രതിയെ തേടിയെത്തിയ പോലീസുകാരനും

    താനൂർ: കഴിഞ്ഞ ദിവസം ഉണ്ടായ ബോട്ടപകടത്തിൽ മരണമടഞ്ഞവരുടെ കൂട്ടത്തിൽ പ്രതിയെ തേടിയെത്തിയ പോലീസുകാരനും. താനൂര്‍ ഡി.വൈ.എസ്‌.പിയുടെ സ്‌പെഷല്‍ സ്‌കോഡിലുള്ള പരപ്പനങ്ങാടി ചുടലപറമ്ബ്‌ സ്വദേശി സബറുദ്ദീന്‍ (38)നാണു മരിച്ചത്‌.ഒരു കേസില്‍ പിടികിട്ടാപുള്ളിയെ തേടിയിറങ്ങിയതായിരുന്നു സബറുദ്ധീന്‍. കുറ്റന്വേഷണത്തില്‍ കഴിവ്‌ തെളിയിച്ച ഉദ്യോഗസ്‌ഥനാണ്‌ അദ്ദേഹം. പ്രതിയുടെ ലൊക്കേഷന്‍ പരിശോധിച്ച്‌ ആദ്യം പരപ്പനങ്ങാടി പാലത്തിങ്ങലില്‍ എത്തിയതായിരുന്നു. എന്നാല്‍ അവിടെനിന്നു പ്രതിയുടെ ലൊക്കേഷന്‍ മാറ്റം മനസിലാക്കി 6.30- ഓടെ തൂവല്‍ തീരത്ത്‌ എത്തി പ്രതിക്കായി ബോട്ടില്‍ കയറുകയായിരുന്നു. കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകനായ മറ്റൊരു പോലീസുകാരനെ കരയില്‍ നിര്‍ത്തിയാണ് അദ്ദേഹം‌ ബോട്ടില്‍ കയറിയത്‌.ഭാര്യയും മൂന്ന്‌ കുട്ടികളുമുണ്ട്‌. മൂന്നാമത്തെ കുട്ടിക്ക്‌ 28 ദിവസം മാത്രമേ പ്രായമുള്ളൂ. അപകടത്തില്‍ പെട്ട ബോട്ട്‌ മണിക്കൂറുകള്‍ക്ക്‌ ശേഷം ഉയര്‍ത്തിയപ്പോഴാണു മൃതദേഹം ലഭിച്ചത്‌.

    Read More »
  • Crime

    എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ്: ഷാരൂഖിനെ മൂന്ന് ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഐഎ

    കൊച്ചി: എലത്തൂർ ട്രെയിൻ തീവയ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയുടെ കസ്റ്റഡി കാലാവധി നീട്ടണമെന്ന് എൻഐഎ. ഷാരൂക്കിനെ മൂന്ന് ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്നാണ് എൻഐഎയുടെ ആവശ്യം. ഷാരൂഖ് ചില പുതിയ വെളിപ്പെടുതലുകൾ നടത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇയാളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. ഇയാളുടെ ബന്ധുക്കളെയും ചോദ്യം ചെയ്യണമെന്നും എൻഐഎ പറയുന്നു. കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും. ഷാറൂഖ് സെയ്ഫിയുമായി എൻഐഎ സംഘം ഷൊർണ്ണൂരിൽ തെളിവെടുപ്പ് നടത്തിയിരുന്നു. റെയിൽവെ സ്‌റ്റേഷനിലും പെട്രോൾ വാങ്ങിയ പമ്പിലും ഉൾപ്പടെയാണ് പ്രതിയുമായി എൻഐഎ സംഘം തെളിവെടുപ്പ് നടത്തിയത്. കേസന്വേഷണം എൻഐഎ ഏറ്റെടുത്ത ശേഷം ആദ്യമായായിരുന്നു പ്രതിയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിന് ശേഷമാണ് കൂടുതൽ ദിവസം ഷാറൂഖിനെ കസ്റ്റഡിയിൽ വേണമെന്ന് എൻഐഎ ആവശ്യപ്പെട്ടത്.

    Read More »
  • Business

    മണിപ്പൂര്‍ കലാപം: ഇംഫാലില്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ക്ക് 10 ഇരട്ടിയോളം വര്‍ധന

    ഇംഫാൽ: മണിപ്പൂർ കലാപത്തിന്റെ പശ്ചാത്തലത്തിൽ ഇംഫാലിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കുകൾക്ക് 10 ഇരട്ടിയോളം വർധന. രാജ്യത്തുനിന്ന് ആയിരക്കണക്കിന് ആളുകൾ പലായനം ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് ഇത് മുതലെടുത്തുകൊണ്ട് വിമാനക്കമ്പനികളുടെ കൊള്ള. മണിപ്പൂരിൽ ആഭ്യന്തര കലാപം അതിരൂക്ഷമായി തുടരുകയാണ്. മെയ് മൂന്നിനാണ് സംസ്ഥാനത്ത് കലാപം പൊട്ടിപ്പുറപ്പെട്ടത്. സാധാരണയായി ഇംഫാലിൽ നിന്ന് കൊൽക്കത്ത വരെ 2,500 മുതൽ 5,000 രൂപ വരെയാണ് ഒരാൾക്കുള്ള വിമാന ടിക്കറ്റ് നിരക്ക് എന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഇംഫാലിൽ നിന്ന് ഗുവാഹത്തിയിലേക്കും ഏകദേശം ഇതേ നിരക്കാണ്. എന്നാൽ, മണിപ്പൂരിൽ കലാപം ആരംഭിച്ചതോടെ ഇംഫാലിൽ നിന്ന് ഗുവാഹത്തി വരെയുള്ള വിമാന ടിക്കറ്റ് നിരക്ക് 12,000 മുതൽ 25,000 രൂപ വരെയായി വർധിച്ചു. ഇംഫാലിൽ നിന്ന് ഗുവാഹത്തി വരെ സഞ്ചരിക്കാൻ 15,000 രൂപ വരെ നൽകണം. അതേസമയം, ആക്രമണങ്ങൾക്കിടയിൽ മണിപ്പൂരിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപെടുത്താൻ എയർ ഇന്ത്യ പ്രത്യേക ഡൽഹി-ഇംഫാൽ-ഡൽഹി വിമാനം സർവീസ് ആരംഭിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 12.35ന് ഡൽഹിയിൽ നിന്ന്…

    Read More »
  • Business

    സ്വിഗ്ഗി, സൊമാറ്റോ എന്നിവയേക്കാൾ വില കുറവ്; എന്താണ് ഒഎൻഡിസി?

    ഇന്ത്യയിൽ വലിയ വിജയം നേടിയ ഒന്നാണ് ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകൾ. ദശലക്ഷക്കണക്കിന് ആളുകളാണ് സൊമാറ്റോ, സ്വിഗ്ഗി എന്നിവ പോലുള്ള ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുന്നത്. ഈയിടെയായി ഈ പ്ലാറ്റ്‌ഫോമുകളിലെ തകരാറുകൾ ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കാൻ തുടങ്ങിയിരുന്നു. ഇതിനെ മറികടക്കാൻ, ഇന്ത്യൻ സർക്കാർ ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ഒഎൻഡിസി) അവതരിപ്പിച്ചു. ഒഎൻഡിസി 2022 സെപ്‌റ്റംബർ മുതൽ നിലവിലുണ്ട്, എന്നാൽ ഇപ്പോഴാണ് അത് കൂടുതൽ ജനപ്രിയമാകുന്നത്. പ്രതിദിനം ഇത് 10,000 ഓർഡറുകൾ വരെ സ്വാരീകരിക്കുന്നതായാണ് റിപ്പോർട്ട്. മാത്രമല്ല, ഒഎൻ‌ഡി‌സിയും മറ്റ് ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളും വിതരണം ചെയ്യുന്ന ഭക്ഷണങ്ങൾ തമ്മിലുള്ള വിലകള്‍ താരതമ്യം ചെയ്തുകൊണ്ടുള്ള സ്‌ക്രീൻഷോട്ടുകൾ പലരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നു. ഒഎൻ‌ഡി‌സി വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ വില താരതമ്യേന കുറവാണ്. വിലയിൽ ഏകദേശം 60 ശതമാനത്തിന്റെ വ്യത്യാസം വരെ നെറ്റിസൺസ് ചൂണ്ടികാണിക്കുന്നു. സ്വിഗ്ഗി, സൊമാറ്റോ എന്നിവയിൽ 282 രൂപയ്ക്ക് ഒരു ബർഗർ ലഭിക്കുമ്പോൾ ഒഎൻ‌ഡി‌സിയിൽ 109…

    Read More »
  • Kerala

    താനൂർ ബോട്ട് അപകടം: ചുമതല താനൂർ ഡിവൈഎസ്പിക്ക്; അന്വേഷണത്തിന് 14 അം​ഗ പ്രത്യേക സംഘം

    മലപ്പുറം: താനൂരിലുണ്ടായ ബോട്ട് ദുരന്തം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോ​ഗിച്ചു. 14 അം​ഗ സംഘം ദുരന്തത്തെക്കുറിച്ച് അന്വേഷിക്കും. താനൂർ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. മലപ്പുറം എസ് പി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. ഇന്നലെ ഏഴരയോടെ താനൂരിൽ ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ 22 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. മരിച്ചവരിൽ 15 കുട്ടികളുൾപ്പെടുന്നു. വിനോദസഞ്ചാര ബോട്ടാണ് അപകടത്തിൽപെട്ടത്. അപകടമുണ്ടായ ബോട്ടിൽ ഫോറൻസിക് സംഘം പരിശോധന നടത്തിയിരുന്നു. അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്മാർക്കും ദുരന്തത്തിൽ ജീവൻ നഷ്ടമായി. മരിച്ചവരിൽ 11 പേർ പരപ്പനങ്ങാടിയിലെ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി, മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് പേരാണ് കോട്ടക്കൽ, തിരൂരങ്ങാടി, കോഴിക്കോട് ആശുപത്രികളിലായി ചികിത്സയിലുള്ളത്. നിസാര പരിക്കേറ്റ രണ്ട് പേർ ആശുപത്രി വിട്ടു. ബോട്ടിലുണ്ടായിരുന്ന അഞ്ച് പേർ നീന്തി രക്ഷപ്പെട്ടു. അപകടമുണ്ടാക്കിയ വിനോദസഞ്ചാര ബോട്ടിന്‍റെ ഉടമ നാസർ അറസ്റ്റിലായിട്ടുണ്ട്. താനൂർ സ്വദേശിയായ നാസറിനെ കോഴിക്കോട് നിന്നാണ് പൊലീസ്…

    Read More »
Back to top button
error: