Month: May 2023

  • Business

    ആദായനികുതി റിട്ടേൺ റീഫണ്ട് സ്റ്റാറ്റസ് ഓൺലൈനായി എങ്ങനെ പരിശോധിക്കാം ?

    ദില്ലി: ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുക എന്നുള്ളത് ഒരു സാമ്പത്തിക ഉത്തരവാദിത്തമാണ്. അടിസ്ഥാന ഇളവ് പരിധി കവിഞ്ഞ വരുമാനമുള്ള വ്യക്തികൾക്ക് ഐടിആർ ക്രമമായും കൃത്യമായും ഫയൽ ചെയ്യേണ്ടത് നിർബന്ധമാണ്. ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്ത കഴിഞ്ഞാൽ തിരിച്ചറിയൽ നമ്പർ ഉപയോഗിച്ച് ഐടിആർ റീഫണ്ട് സ്റ്റാറ്റസ് ഓൺലൈനിൽ പരിശോധിക്കാം നികുതിദായകർക്ക് ഐടിആർ ഫയൽ ചെയ്ത് 10 ദിവസത്തിന് ശേഷം ഐടിആർ റീഫണ്ട് നില പരിശോധിക്കാൻ സാധിക്കും. ആദായനികുതി ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്‌ത് ഒരു വ്യക്തിയുടെ ഐടിആർ റീഫണ്ട് നില ഓൺലൈനായി പരിശോധിക്കാം. ആദായനികുതി ഇ-ഫയലിംഗ് പോർട്ടലിൽ അക്‌നോളജ്‌മെന്റ് നമ്പർ ഉപയോഗിച്ച് ഓൺലൈനായി ഐടിആർ റീഫണ്ട് സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം എന്നറിയാം. ആദായ നികുതി ഇ-ഫയലിംഗ് പോർട്ടൽ ലിങ്കിൽ ലോഗിൻ ചെയ്യുക – https://eportal.incometax.gov.in/iec/foservices/#/login; യൂസർ ഐഡിയും പാസ്‌വേഡും നൽകുക ‘എന്റെ അക്കൗണ്ട്’ എന്നതിലേക്ക് പോയി ‘റീഫണ്ട്/ഡിമാൻഡ് സ്റ്റാറ്റസ്’ എന്നതിൽ ക്ലിക്ക് ചെയ്യുക; ഡ്രോപ്പ് ഡൗൺ മെനുവിലേക്ക് പോയി, ‘ആദായ നികുതി റിട്ടേണുകൾ’…

    Read More »
  • Kerala

    ശമ്പള വർധന സംബന്ധിച്ച വിഷയം സർക്കാരിന്റെ പരിഗണനയിൽ; പ്രീപ്രൈമറി അധ്യാപകരുടെയും ആയമാരുടെയും സമരം അവസാനിപ്പിച്ചു

    തിരുവനന്തപുരം: പ്രീ പ്രൈമറി അധ്യാപകർ നടത്തി വന്ന സമരം അവസാനിപ്പിച്ചു. മന്ത്രി വി ശിവൻകുട്ടിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം. പ്രീപ്രൈമറി അധ്യാപകരുടെ ശമ്പള വർധന സംബന്ധിച്ച വിഷയം സർക്കാരിന്റെ പരിഗണനയിൽ ആണെന്ന് മന്ത്രി അറിയിച്ചു. പ്രീപ്രൈമറി കുട്ടികളുടെ സിലബസ് ഏകീകരിക്കും, പ്രീപ്രൈമറി ടീച്ചർ ട്രെയിനിങ് കോഴ്സ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ എസ് ആർ സി സെന്ററിലൂടെ എസ് സി ഇ ആർ ടി സിലബസ് മുഖേന ആരംഭിക്കാനും തീരുമാനമായി. പ്രീപ്രൈമറി ടീച്ചർമാരുടെയും ആയമാരുടെയും പ്രായം സംബന്ധിച്ച് ധനകാര്യ വകുപ്പിന്റെ പരിഗണനയിലുള്ള ഫയലിൽ തീരുമാനം വേഗത്തിലാക്കാൻ ഇടപെടൽ നടത്തും, പ്രീ പ്രൈമറി ടീച്ചർമാരുടെയും ആയമാരുടെയും അവധി വ്യവസ്ഥകൾ സംബന്ധിച്ച് പഠനം നടത്തും, പ്രീപ്രൈമറി അധ്യാപകർക്കും ആയമാർക്കും ലഭ്യമായ ഇൻ സർവീസ് കോഴ്സ് പരിശീലനം യോഗ്യതയോട് ചേർക്കുന്ന കാര്യം പരിശോധിക്കും, പ്രീപ്രൈമറി നിയമനം സംബന്ധിച്ച് പൊതു മാനദണ്ഡം പ്രഖ്യാപിക്കും, പ്രീപ്രൈമറിയിൽ പിഎസ്‌സി വഴി നിയമനം ലഭിച്ച ആയമാരുടെയും അധ്യാപകരുടെയും സേവന വേതന വ്യവസ്ഥകൾ സംബന്ധിച്ചും…

    Read More »
  • LIFE

    മധുരം അധികമായാൽ അകാലനര? അകാലനരയിലേക്ക് സാധ്യതയൊരുക്കുന്ന ചില ഭക്ഷണങ്ങൾ

    ഇന്ന് ധാരാളം പേർ പറഞ്ഞുകേൾക്കുന്നൊരു പരാതിയാണ് മുടി നേരത്തെ നരച്ചുപോകുന്ന അവസ്ഥ. മോശം ജീവിതരീതി തന്നെയാണ് ഒരു വലിയ അളവ് വരെ ഇതിന് കാരണമാകുന്നത്. പ്രായമാകുന്നവരിൽ മുടിയിൽ നര കാണുന്നതിൽ അസ്വാഭാവികതയൊന്നുമില്ല. എന്നാൽ ചെറുപ്പക്കാരിൽ നര കയറുന്നത് അവരെ സംബന്ധിച്ച് ആത്മവിശ്വാസക്കുറവുണ്ടാക്കുന്നു എങ്കിൽ അതൊരു പ്രശ്നം തന്നെയാണ്. അകാലനരയെ പരാജയപ്പെടുത്താൻ പലപ്പോഴും നമുക്ക് സാധിക്കണമെന്നില്ല. എങ്കിലും നമ്മളാൽ കഴിയുംവിധം ജീവിതരീതികളെ മെച്ചപ്പെടുത്തി നോക്കാവുന്നതാണ്. സ്ട്രെസ് കുറയ്ക്കുക, മലിനമായ അന്തരീക്ഷമൊഴിവാക്കുക, ഉറക്കം ക്രമീകരിക്കുക ഒപ്പം ആരോഗ്യകരമായ ഭക്ഷണങ്ങളം കഴിക്കുക. ഭക്ഷണത്തിൻറെ കാര്യത്തിലേക്ക് വരുമ്പോൾ ചിലത് അകാലനരയ്ക്ക് കാരണമായി വരാറുണ്ട്. പ്രത്യേകിച്ച് അയേൺ, കോപ്പർ എന്നിവ ഭക്ഷണത്തിലൂടെ ലഭിക്കുന്നത് കുറയുന്നതാണ് അകാലനരയിലേക്ക് വഴിവയ്ക്കുന്നൊരു കാരണം. അകാലനരയിലേക്ക് സാധ്യതയൊരുക്കുന്ന ചില ഭക്ഷണങ്ങൾ റിഫൈൻഡ് ഷുഗർ അടങ്ങിയ ഭക്ഷണങ്ങളെല്ലാം തന്നെ ആരോഗ്യത്തിന് ദോഷമാണ്. പ്രത്യേകിച്ച് വണ്ണം വയ്ക്കാനും മറ്റ് അനുബന്ധപ്രശ്നങ്ങളിലേക്കുമെല്ലാമാണ് ഇവ നയിക്കുക. ഒപ്പം തന്നെ അകാലനരയ്ക്കും ഇവ സാധ്യതയൊരുക്കുന്നു. ധാരാളം ആരാധകരുള്ള ഭക്ഷണമാണ് ഫ്രൈഡ് ഫുഡ്സ്.…

    Read More »
  • Kerala

    22 പേർ മരിച്ച താനൂർ അപകടത്തിലെ ബോട്ട് ഉടമ നാസർ ഇന്നലെ രാത്രി വിദേശത്തേക്ക് കടക്കാൻ ശ്രമം നടത്തി; ബോട്ടിന്റെ ഡ്രൈവറും സഹായിയും ഒളിവിൽ

    മലപ്പുറം: 22 പേർ മരിച്ച താനൂർ അപകടത്തിലെ ബോട്ട് ഉടമ നാസർ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചതായി റിപ്പോർട്ട്. നാസറിനെ കോഴിക്കോട് നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. ബോട്ടിന്റെ ഡ്രൈവറും സഹായിയും ഇപ്പോഴും ഒളിവിലാണ്. നാസർ നെടുമ്പാശ്ശേരി വഴി രക്ഷപ്പെടാൻ നീക്കം നടത്തിയത് ഇന്നലെ രാത്രി. പൊലീസ് പിന്തുടരുന്നത് മനസ്സിലാക്കിയതോടെ കോഴിക്കോട്ടേക്ക് മടങ്ങിയെത്തി. ഇവിടെ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. നരഹത്യ കുറ്റം ചുമത്തി ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നാസറിൻറെ വാഹനം കൊച്ചിയിൽ പിടികൂടുകയും ചെയ്തിരുന്നു. പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് നാസറിന്റെ വാഹനം എറണാകുളത്ത് വെച്ച് പിടിയകൂടിയത്. നാസറിന്റെ ബന്ധുക്കളും വാഹനത്തിൽ ഉണ്ടായിരുന്നു. പാലാരിവട്ടം പൊലീസ് വാഹന പരിശോധനയ്ക്കിടെയാണ് വാഹനം കസ്റ്റഡിയിലെടുത്തത്. നാസർ എറണാകുളത്തെ ഏതെങ്കിലും സ്റ്റേഷനിൽ കീഴടങ്ങിയേക്കും എന്നായിരുന്നു ഇന്നലെ ലഭിച്ച സൂചന. വാഹനത്തിലുണ്ടായിരുന്ന നാല് ബന്ധുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാൾ ഇന്നലെ അപകടം നടന്നയുടൻ ഒളിവിൽ പോയിരുന്നു. ഇന്നലെ ഏഴരയോടെയാണ് താനൂരിൽ വിനോദസഞ്ചാര ബോട്ട് അപകടത്തിൽ പെട്ടത്. ദുരന്തത്തിൽ…

    Read More »
  • Kerala

    താനൂർ ബോട്ട് അപകടം: ബോട്ടുടമ നാസർ പിടിയിൽ

    മലപ്പുറം: താനൂരിൽ ഇരുപതിലേറെപേരുടെ മരണത്തിലേക്ക് നയിച്ച അപകടമുണ്ടാക്കിയ വിനോദസഞ്ചാര ബോട്ടിൻറെ ഉടമ നാസർ അറസ്റ്റിൽ. താനൂർ സ്വദേശിയായ നാസറിനെ കോഴികോട് നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നരഹത്യ കുറ്റം ചുമത്തി ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നാസറിൻറെ വാഹനം കൊച്ചിയിൽ പിടികൂടുകയും ചെയ്തിരുന്നു. കേരളത്തെ നടുക്കിയ താനൂർ ബോട്ടപകടത്തിൽ 22 പേരാണ് മരിച്ചത്. മരിച്ചവരിൽ 15 പേരും കുട്ടികളാണ്. അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്മാർക്കും ദുരന്തത്തിൽ ജീവൻ നഷ്ടമായി. മരിച്ചവരിൽ 11 പേർ പരപ്പനങ്ങാടിയിലെ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി, മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് പേരാണ് കോട്ടക്കൽ, തിരൂരങ്ങാടി, കോഴിക്കോട് ആശുപത്രികളിലായി ചികിത്സയിലുള്ളത്. നിസാര പരിക്കേറ്റ രണ്ട് പേർ ആശുപത്രി വിട്ടു. ബോട്ടിലുണ്ടായിരുന്ന അഞ്ച് പേർ നീന്തി രക്ഷപ്പെട്ടു. അപകടമുണ്ടായ പുഴയിൽ എൻഡിആർഎഫിന്റെ നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്. അതേസമയം, ബോട്ട് ദുരന്തത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മലപ്പുറം ജില്ലാ കളക്ടറും…

    Read More »
  • NEWS

    കേരളത്തിലെ റെയില്‍വേ പദ്ധതികൾ അട്ടിമറിക്കാൻ നീക്കം; ഓഫീസർമാരെ ചെന്നൈയിലേക്ക് സ്ഥലം മാറ്റി

    കൊച്ചി: കേരളത്തിലെ റെയില്‍വേ പദ്ധതികളുടെ ചുമതല വഹിക്കുന്ന കൊച്ചിയിലെ നിര്‍മാണ വിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസിലെ ചീഫ് എന്‍ജിനീയര്‍ ഉൾപ്പടെയുള്ളവരെ ചെന്നൈ നിര്‍മാണ വിഭാഗം ഓഫിസിലേക്കു മാറ്റി.നിലവില്‍ 2 ചീഫ് എന്‍ജിനീയര്‍ തസ്തികകളാണ് കൊച്ചി ഓഫിസിലുണ്ടായിരുന്നത്. ചീഫ് അഡ്മിനിട്രേറ്റീവ് ഓഫിസർ (ചീഫ് എന്‍ജിനീയര്‍ സൗത്ത്) വരുന്ന ജൂണ്‍ മാസം വിരമിക്കുകയാണ്. ഇതിനിടെ ചീഫ് എന്‍ജിനീയറെ (നോര്‍ത്ത്) ചെന്നൈ നിര്‍മ്മാണ വിഭാഗം ഓഫീസിലേക്ക് മാറ്റുന്നതോടെ കേരളത്തിലെ റെയില്‍വേ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ വേഗത കുറയുമെന്നാണ് കരുതപ്പെടുന്നത്. പാതകളിലെ വേഗം കൂട്ടുന്ന പദ്ധതികള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ ആരംഭിക്കാനിരിക്കെയാണ് ഇത്. പ്രധാന ഉദ്യോഗസ്ഥര്‍ ഇല്ലാത്ത അവസ്ഥ കേരളത്തിലെ പദ്ധതികളെ ദോഷകരമായി ബാധിക്കും. ചെന്നൈയിലെ നിര്‍മാണ വിഭാഗം ഓഫിസില്‍ 6 ചീഫ് എന്‍ജിനീയര്‍മാരുടെ തസ്തിക നിലവിലുള്ളപ്പോഴാണ് കേരളത്തിന്റെ തസ്തികകൂടി അവിടേക്കു മാറ്റുന്നത്. 6 ചീഫ് എന്‍ജിനീയര്‍മാര്‍ക്കുള്ള പണി തന്നെ തമിഴ്നാട്ടില്‍ ഇല്ലെന്നാണ് ആരോപണം. ഇക്കഴിഞ്ഞ രണ്ടിനാണ് ഇതു സംബന്ധിച്ച ഉത്തരവിറങ്ങിയത്. എറണാകുളം മുതല്‍ മംഗളൂരു വരെയുള്ള പണികളാണു…

    Read More »
  • Kerala

    ഭർത്താവ് ഗൾഫിൽ; യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃപിതാവും മാതാവും അറസ്റ്റിൽ

    തിരുവനന്തപുരം:അരുവിക്കര കാച്ചാണിയില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തു. അഞ്ചല്‍ ഏരൂര്‍ സ്വദേശികളായ മന്‍മദന്‍ (78), ഭാര്യ വിജയ (71) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇവരുടെ മകന്റെ ഭാര്യ അനുപ്രിയയെ (29) സ്വന്തം വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇരുനില വീടിന്റെ മുകളിലത്തെ മുറിയില്‍ ഫാന്‍ ഹൂക്കില്‍ ഷാള്‍ കുരുക്കി മരിച്ച നിലയിലായിരുന്നു മൃതദേഹം. ഭര്‍ത്താവിന്റെയും ഭര്‍ത്തൃവീട്ടുകാരുടേയും മാനസിക പീഡനത്തെ തുടര്‍ന്ന് അനുപ്രിയ ആത്മഹത്യ ചെയ്തതാണെന്ന ബന്ധുക്കളുടെ പരാതിയിലാണ് അറസ്റ്റ്. കേസില്‍ ഒന്നാം പ്രതിയായ അനുപ്രിയയുടെ ഭര്‍ത്താവ് മനു ഗള്‍ഫിലാണ്.   സ്ത്രീധനപീഡനം, ഗാര്‍ഹിക പീഡനം, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത് നെടുമങ്ങാട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

    Read More »
  • Kerala

    കഴുത്തില്‍ കയര്‍ കുരുങ്ങി 9 വയസ്സുകാരന് ദാരുണാന്ത്യം

    കാസര്‍കോട്: കഴുത്തില്‍ കയര്‍ കുരുങ്ങി ഒൻപത് വയസ്സുകാരന് ദാരുണാന്ത്യം. കാസര്‍കോട് വെള്ളരിക്കുണ്ട് കമ്ബല്ലൂരിലെ സുധീഷ്- സുനിത ദമ്ബതികളുടെ മകന്‍ സാരംഗ് ആണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയില്‍ ഊഞ്ഞാലിന്റെ കയര്‍ അബദ്ധത്തില്‍ കഴുത്തില്‍ കുടുങ്ങുകയായിരുന്നു. കമ്ബല്ലൂര്‍ ഗവണ്‍മെന്റ് സ്കൂളിലെ നാലാം ക്ളാസ് വിദ്യാര്‍ത്ഥിയാണ്

    Read More »
  • India

    മണിപ്പൂര്‍ കലാപം: പാലാ രൂപതാംഗമായ കത്തോലിക്കാ ബിഷപ്പിനെ രക്ഷിച്ച് സൈന്യം 

    ഇംഫാൽ:മണിപ്പൂർ കലാപത്തില്‍ അകപെട്ടുപോയ ബിഷപ്പിനെ രക്ഷിച്ച് സൈന്യം.പാലാ രൂപതാംഗവും സിറോ മലബാര്‍ ബിഷപ്പുമായ മാര്‍ ജോസ് മുകാലയാണ് അദ്ദേഹം സേവനം ചെയ്തിരുന്ന ഇ൦ഫാല്‍ സിറ്റിയിലെ ദേവാലയത്തിൽ നിന്നും സൈന്യം രക്ഷിച്ചത്. ഈ‌ ദേവാലയവും സെമിനാരിയും ഉൾപ്പെടെ അക്രമികൾ തീവച്ച് നശിപ്പിച്ചിരുന്നു.മാര്‍ ജോസ് മുകാലയെ പട്ടാളം എത്തി ഇട്ടിരുന്ന വസ്ത്രത്തോടെ അവിടെ നിന്നും രഹസ്യകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.പിന്നീട് ഞായറാഴ്ചയോടെ സൈന്യം ബിഷപ്പിനെ സുരക്ഷിതമായി നാഗാലാന്‍ഡില്‍ എത്തിക്കുകയും ചെയ്തു. ക്രിസ്തുമതം എല്ലാ വിഭാഗം ജനങ്ങൾക്കുമിടയിൽ സ്നേഹവും സമാധാനവും സൗഹാർദവും പ്രോത്സാഹിപ്പിക്കുന്ന വിശ്വാസമാണെന്നും എന്നാൽ ക്രിസ്ത്യാനികൾക്കുനേരെ അവരുടെ വിശ്വാസത്തിന്റെ പേരിൽ മാത്രം അക്രമവും വിവേചനവും വർധിച്ചുവരുന്നത് വേദനാജനകമാണെന്നും ബിഷപ്പ്  പറഞ്ഞു.സംഭവത്തിൽ ക്രിസ്ത്യാനികളും ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരും അക്രമാസക്തമായി പ്രതികരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം മണിപ്പൂരില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെടുന്നതായാണ് റിപ്പോര്‍ട്ട്.കലാപത്തിന്റെ പ്രധാന കേന്ദ്രമായ ചുരാചാന്ദ്പുര്‍ ജില്ലയില്‍ ഇന്നലെ രാവിലെ 7 മുതല്‍ 10 വരെ കര്‍ഫ്യൂവില്‍ ഇളവു നല്‍കി.കലാപത്തെ തടുക്കാനായി പതിനായിരത്തോളം സൈനിക,അര്‍ധ സൈനിക,പൊലീസ് അംഗങ്ങളെയാണ് മണിപ്പൂരിൽ നിയോഗിച്ചിരിക്കുന്നത്.

    Read More »
  • Health

    ഡ്രൈ ഫ്രൂട്‌സിൽ ആരോഗ്യത്തിന് കേമൻ; അറിയാം ഈന്തപ്പഴത്തി​ന്റെ ​ഗുണങ്ങൾ

    ഡ്രൈ ഫ്രൂട്‌സിൽ തന്നെ ആരോഗ്യത്തിന് ഏറെ നല്ലതാണ് ഈന്തപ്പഴം. അന്നജം, റൈബോഫ്‌ളാബിൻ, കാൽസ്യം, അയേണും എന്നിവ ഈന്തപ്പഴത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴത്തിൽ ഫെെബർ ധാരാളം അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴം ‌കഴിക്കുന്നതിലൂടെ ശരീരത്തിന് ഫൈബർ ധാരാളം ലഭിക്കുന്നു. ഇത് കൊളസ്‌ട്രോൾ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ബിപി നിയന്ത്രിയ്ക്കുവാൻ ഇത് ഏറെ നല്ലതാണ്. രക്തസമ്മർദമുള്ളവർ ഇതു കഴിക്കുന്നതു ബിപി നിയന്ത്രിച്ചു നിർത്താൻ സഹായകമാണ്. കാർഡിയോ സംബന്ധമായ അസുഖങ്ങൾക്കുള്ള നല്ലൊരു പരിഹാരമാണ് ഈന്തപ്പഴം. അലർജി പ്രശ്‌നങ്ങൾക്കുള്ള നല്ലൊരു പരിഹാരമാണ് ഇത്. ആസ്തമ പോലുള്ള പ്രശ്‌നങ്ങൾക്കുള്ള നല്ലൊരു പരിഹാരമാണിത്. കാൽസ്യം, മഗ്‌നീഷ്യം, മാംഗനീസ്, അയേൺ തുടങ്ങിയവ അടങ്ങിയതിനാൽ പല്ലിനും എല്ലിനും സഹായകമാണ്. വിളർച്ചയ്ക്കുള്ള നല്ലൊരു മരുന്നാണിത്. അനീമിയ പ്രശ്‌നങ്ങളുള്ളവർ ദിവസവും മൂന്നോ നാലോ ഈന്തപ്പഴം കഴിക്കുക. ഹീമോഗ്ലോബിൻ തോതു വർദ്ധിപ്പിയ്ക്കാൻ ഇത് ഏറെ നല്ലതാണ്. സ്വാഭാവികമായി അയേൺ തോതു വർദ്ധിപ്പിയ്ക്കാൻ സഹായിക്കുന്ന ഒന്നാണിത്. വിറ്റാമിനുകളുടെയും ധാതുക്കളുടെയും പുറമേ ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ് ഈന്തപ്പഴം. ഈന്തപ്പഴം പ്രകൃതിദത്തമായ ആന്റിഓക്‌സിഡന്റുകളുടെ നല്ല…

    Read More »
Back to top button
error: