ഇന്ത്യയിലെ ക്രെഡിറ്റ് കാര്‍ഡ് കമ്ബനികള്‍ക്ക് ഇത് നല്ല കാലമാണ്. പുതിയ തലമുറയ്ക്കിടയില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം കൂടിയതോടെ അപേക്ഷകരും അനുവദിക്കുന്ന ക്രെഡിറ്റ് കാര്‍ഡുകളും വര്‍ധിക്കുകയാണ്.ജോലി ലഭിച്ചയുടനെ ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്.
ഇരുതല മൂര്‍ച്ചയുള്ള വാളായ ക്രെഡിറ്റ് കാര്‍ഡിനെ കരുതലോടെ ഉപയോഗിച്ചില്ലെങ്കില്‍ അപകട സാധ്യത ഉപയോഗിക്കുന്നവനാണ്. ഇതിനാല്‍ ആദ്യമായി ഉപയോഗിക്കുന്നവര്‍ കരുതലോടെ വേണം ക്രെഡിറ്റ് കാര്‍ഡിനെ സമീപിക്കാന്‍.ക്രെഡിറ്റ് കാര്‍ഡ് തിരഞ്ഞെടുക്കുമ്ബോഴും ഉപയോഗിക്കുമ്ബോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം.
ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ കുടിശ്ശിക വരുത്താതെ കൃത്യസമയത്ത് അടച്ചു തീര്‍ക്കുക എന്നത് പ്രധാനമാണ്. വൈകി അടയ്ക്കുമ്ബോള്‍ ഫീസും പലിശയും നല്‍കേണ്ടിവരും. കൃത്യസമയത്ത് ബില്ലടയ്ക്കത്തത് ക്രെഡിറ്റ് സ്കോറിനെ ബാധിക്കുകയും ചെയ്യും. കൃത്യസമയത്ത് പണമടയ്ക്കുന്നവര്‍ക്ക് ക്രെഡിറ്റ് സ്കോര്‍ മെച്ചപ്പെടുത്താനും ഭാവിയില്‍ ഉയര്‍ന്ന ക്രെഡിറ്റ് ലിമിറ്റ് ലഭിക്കാനും സാധിക്കും
മാസാവസാനം ക്രെഡിറ്റ് കാര്‍ഡ് ബില്‍ ജനറേറ്റ് ചെയ്യുമ്ബോള്‍ തുക മുഴുവനായി അടയ്ക്കാനും നിശ്ചിത ശതമാനം അടയ്ക്കാനുമുള്ള സൗകര്യം ക്രെഡിറ്റ് കാര്‍ഡ് കമ്ബനികള്‍ നല്‍കുന്നുണ്ട്. ബില്‍ തുകയുടെ നിശ്ചിത ശതമാനം അടയ്ക്കുകയാണെങ്കില്‍ ബാക്കിയുള്ള ബാലന്‍സിന് പലിശ നല്‍കേണ്ടി വരും. മറ്റു വായ്പകളെ അപേക്ഷിച്ച് ക്രെഡിറ്റ് കാര്‍ഡ് പലിശ ഉയര്‍ന്നതാണ്. ഇത്തരത്തില്‍ തുക ഉയരുന്നത് വലിയ കടക്കെണിയിലേക്ക് എത്തിക്കും.
ഓരോ ക്രെഡിറ്റ് കാര്‍ഡ് കമ്ബനിക്കും വ്യത്യസ്ത ബില്ലിംഗ് സൈക്കിളുകളാണുള്ളത്. മിക്ക ക്രെഡിറ്റ് കാര്‍ഡുകളും 30 ദിവസത്തെ ബില്ലിംഗ് സൈക്കിളാണ് നല്‍കുന്നതെങ്കിലും 45 ദിവസത്തെ ബില്ലിംഗ് സൈക്കിള്‍ വാഗ്ദാനം ചെയ്യുന്ന കമ്ബനികളുമുണ്ട്. ചില ക്രെഡിറ്റ് കാര്‍ഡ് കമ്ബനികള്‍ 7 ദിവസത്തെ ഗ്രേസ് പിരീയഡും അനുവദിക്കുന്നു. ഗ്രേസ് പിരീഡില്‍ ബില്‍ തുക അടയ്ക്കുകയാണെങ്കില്‍ പിഴയോ മറ്റ് ഫീസോ നല്‍കേണ്ടതില്ല.
ക്രെഡിറ്റ് കാര്‍ഡ് തിരഞ്ഞെടുക്കുമ്ബോള്‍ ലഭിക്കുന്ന ക്യാഷ് ബാക്കുകളും ഇളവുകളും പരിശോധിക്കുന്നത് പോലെ പലിശ നിരക്കും അറിഞ്ഞിരിക്കുക എന്നത് പ്രധാനമാണ്. കുറഞ്ഞ പലിശ നിരക്കുള്ള ക്രെഡിറ്റ് കാര്‍ഡ് തിരഞ്ഞെടുക്കുന്നതാണ് ഉചിതം. മിക്ക ക്രെഡിറ്റ് കാര്‍ഡുകളും പ്രതിമാസ പലിശ നിരക്കിന്റെ രൂപത്തിലാണ് പലിശ നിരക്ക് കാണിക്കുന്നത്. ഇത് കുറഞ്ഞ നിരക്കായി തോന്നിക്കുമെങ്കിലും ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കുന്നതിന് മുന്‍പ് പ്രതിമാസ പലിശ നിരക്ക് വാര്‍ഷിക പലിശ നിരക്കിലേക്ക് മാറ്റേണ്ടതുണ്ട്.
ഓരോ ആവശ്യങ്ങള്‍ക്കുമുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍ വിപണിയിലുണ്ട്. ഷോപ്പിംഗ് ക്രെഡിറ്റ് കാര്‍ഡുകള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ ക്യാഷ് ബാക്ക് അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നവയാണ്. ട്രാവല്‍ ക്രെഡിറ്റ് കാര്‍ഡുകളില്‍ എയര്‍ മൈലുകളും ഇന്ധന സര്‍ചാര്‍ജില്‍ ഇളവും ലഭിക്കും. ഡൈനിംഗ് ക്രെഡിറ്റ് കാര്‍ഡ് റസ്റ്റോറന്റുകളില്‍ ക്യാഷ് ബാക്കിനാണ് ഉപയോഗിക്കുന്നത്. ഓരോരുത്തരും കൂടുതല്‍ പണം ചെലവാക്കുന്നത് എവിടെ എന്ന് പരിശോധിച്ച് അതിന് അനുസരിച്ചുള്ള ക്രെഡിറ്റ് കാര്‍ഡ് തിരഞ്ഞെടുക്കുക.
മിക്ക ക്രെഡിറ്റ് കാര്‍ഡ് കമ്ബനികളും മള്‍ട്ടി നാഷണല്‍ കമ്ബനികളിലെ ജീവനക്കാര്‍ക്കും സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളിലെ ജീവനക്കാര്‍ക്കും പ്രത്യേക ഓഫറുകള്‍ നല്‍കുന്നുണ്ട്. ഇത്തരം ഇളവുകള്‍ ലഭിക്കുന്ന ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് യോഗ്യതയുണ്ടോ എന്ന് നോക്കാം.
വിവിധ ഫിന്‍ടെക് കമ്ബനികള്‍ ക്രെഡിറ്റ് കാര്‍ഡ് ട്രാക്കിംഗ് ആപ്ലിക്കേഷനുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ക്രെഡിറ്റ് കാര്‍ഡ് കൃത്യസമയത്ത് അടയ്ക്കാനും ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്‌മെന്റ് വിശകലനം ചെയ്യാനും സഹായിക്കും. ഇത്തരം ആപ്പുകള്‍ ഉപയോഗിക്കുന്നത് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം സുഖകരമാക്കും.