താനൂർ: കഴിഞ്ഞ ദിവസം ഉണ്ടായ ബോട്ടപകടത്തിൽ മരണമടഞ്ഞവരുടെ കൂട്ടത്തിൽ പ്രതിയെ തേടിയെത്തിയ പോലീസുകാരനും.
താനൂര്‍ ഡി.വൈ.എസ്.പിയുടെ സ്പെഷല്‍ സ്കോഡിലുള്ള പരപ്പനങ്ങാടി ചുടലപറമ്ബ് സ്വദേശി സബറുദ്ദീന് (38)നാണു മരിച്ചത്.ഒരു കേസില്‍ പിടികിട്ടാപുള്ളിയെ തേടിയിറങ്ങിയതായിരുന്നു സബറുദ്ധീന്‍.
കുറ്റന്വേഷണത്തില്‍ കഴിവ് തെളിയിച്ച ഉദ്യോഗസ്ഥനാണ് അദ്ദേഹം. പ്രതിയുടെ ലൊക്കേഷന്‍ പരിശോധിച്ച് ആദ്യം പരപ്പനങ്ങാടി പാലത്തിങ്ങലില്‍ എത്തിയതായിരുന്നു. എന്നാല്‍ അവിടെനിന്നു പ്രതിയുടെ ലൊക്കേഷന്‍ മാറ്റം മനസിലാക്കി 6.30- ഓടെ തൂവല്‍ തീരത്ത് എത്തി പ്രതിക്കായി ബോട്ടില്‍ കയറുകയായിരുന്നു.
കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകനായ മറ്റൊരു പോലീസുകാരനെ കരയില്‍ നിര്‍ത്തിയാണ് അദ്ദേഹം ബോട്ടില്‍ കയറിയത്.ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. മൂന്നാമത്തെ കുട്ടിക്ക് 28 ദിവസം മാത്രമേ പ്രായമുള്ളൂ. അപകടത്തില്‍ പെട്ട ബോട്ട് മണിക്കൂറുകള്‍ക്ക് ശേഷം ഉയര്‍ത്തിയപ്പോഴാണു മൃതദേഹം ലഭിച്ചത്.