Month: May 2023

  • India

    മഹാരാഷ്ട്രയില്‍ ഓരോദിവസവും കാണാതാവുന്നത്  70 പെൺകുട്ടികൾ വീതം:സംസ്ഥാന വനിതാകമ്മിഷന്‍

    മുംബൈ: ‍മഹാരാഷ്ട്രയില് ഓരോദിവസവും ശരാശരി 70 പെണ്‍കുട്ടികളെ കാണാതാവുന്നുണ്ടെന്ന് സംസ്ഥാന വനിതാകമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ രുപാലി ചകാങ്കര്‍. ഈ വര്‍ഷം മാര്‍ച്ച്‌ വരെയുള്ള മൂന്നു മാസത്തിനുള്ളില്‍ 5,510 പെണ്‍കുട്ടികളെയാണ് മഹാരാഷ്ട്രയില്‍നിന്ന് കാണാതായതെന്നും പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ അടിയന്തരനടപടികള്‍ കൈക്കൊള്ളണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഓരോമാസം കഴിയുന്തോറും കാണാതാവുന്ന പെണ്‍കുട്ടികളുടെ എണ്ണം കൂടിവരുകയാണ്. ജനുവരിയില്‍ 1,600 പെണ്‍കുട്ടികളെയാണ് കാണാതായത്. ഫെബ്രുവരിയില്‍ ഇത് 1,810 ആയി. മാര്‍ച്ചിലാകട്ടെ 2,200 പെണ്‍കുട്ടികളെയാണ് കാണാതായത്. ഇത് ഭീതിപ്പെടുത്തുന്ന കണക്കാണ്. പെണ്‍കുട്ടികളെ കാണാതാവുന്നതില്‍ മഹാരാഷ്ട്രയാണ് നിലവില്‍ ഏറ്റവുംമുന്നില്‍. 2020 മുതല്‍ ഇതാണവസ്ഥ. വിവാഹം, ജോലി എന്നിവ വാഗ്‌ദാനചെയ്തും പ്രേമംനടിച്ചുമാണ് പല പെണ്‍കുട്ടികളെയും കടത്തുന്നത്. ഇത്തരം പെണ്‍കുട്ടികളില്‍ നല്ലൊരുശതമാനവും പീഡനത്തിനിരയാവുന്നു. വിഷയത്തില്‍ ആഭ്യന്തരവകുപ്പ് അടിയന്തരനടപടികള്‍ സ്വീകരിക്കണമെന്നും രുപാലി ചകാങ്കര്‍ ആവശ്യപ്പെട്ടു.

    Read More »
  • കണ്ണൂരില്‍ ക്ലീനറെ ജാക്കിലിവര്‍ കൊണ്ട് തലയ്ക്കടിച്ച് കൊന്നു; ലോറി ഡ്രൈവര്‍ സ്റ്റേഷനില്‍ കീഴടങ്ങി

    കണ്ണൂര്‍: പേരാവൂരില്‍ ലോറി ഡ്രൈവര്‍ സഹായിയെ (ക്ലീനറെ)അടിച്ചു കൊന്നു. കൊല്ലം പത്തനാപുരം സ്വദേശി സിദിഖാണ് (28) കൊല്ലപ്പെട്ടത്. മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ച് പോയ ലോറി ഡ്രൈവര്‍ പത്തനാപുരം സ്വദേശി നിഷാദ് (29) കണ്ണവം പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിട്ടുണ്ട്. പേരാവൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിടുംപൊയിലിന് സമീപം മാനന്തവാടി ചുരത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 4.30 ഓടെയാണ് സംഭവം. ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും സിദിഖിനെ ജാക്കിലിവര്‍ കൊണ്ട് നിഷാദ് അടിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആന്ധ്രയില്‍ നിന്ന് സിമന്റ് ലോഡുമായി കൂത്തുപറമ്പിലേക്ക് വരികയായിരുന്ന ലോറിയിലെ ജീവനക്കാരാണ് ഇരുവരും. മൃതദേഹം പേരാവൂര്‍ താലൂക്കാശുപതിയില്‍.

    Read More »
  • Kerala

    താനൂർ ബോട്ടപകടം: മാധ്യമങ്ങളുടെ ഇരട്ടത്താപ്പ്

    സർക്കാരിന്റെ സുരക്ഷാമാനദണ്ഡങ്ങള്‍ കാരണം വിനോദസഞ്ചാര ബോട്ടുടമകള്‍ നാടുവിടുന്നുവെന്ന് നേരത്തേ വാര്‍ത്ത കൊടുത്തിരുന്ന മാധ്യമങ്ങളാണ് താനൂർ ബോട്ടപകടത്തോടെ യാതൊരു സുരക്ഷയുമില്ലാതെയാണ് കേരളത്തിൽ ബോട്ടുകൾ സർവീസ് നടത്തുന്നതെന്നും സർക്കാരിന് ഇക്കാര്യത്തിൽ യാതൊരു ഉത്തരവാദിത്വവും ഇല്ലെന്നും എഴുതിപ്പിടിപ്പിച്ചത്.ചില പത്രങ്ങൾ മുഖ്യമന്ത്രിയും ടൂറിസം വകുപ്പ് മന്ത്രിയും രാജി വയ്ക്കണമെന്നുപോലും എഴുതിപ്പിടിപ്പിച്ചു. ജല, റോഡ് ഗതാഗത സുരക്ഷാനടപടികള്‍ സര്‍ക്കാരുകള്‍ കര്‍ശനമാക്കുമ്ബോഴൊക്കെ മാധ്യമങ്ങള്‍ അതിനെതിരെ രംഗത്തുവരാറുണ്ട്. ഒടുവില്‍ സേഫ് കേരള പദ്ധതിക്ക് എതിരെയും പ്രചാരണമുണ്ടായി.എഐ കാമറകള്‍ വാഹനങ്ങളിലെ സ്വകാര്യത ഹനിക്കുന്നുവെന്ന് ഒരു പത്രം എഴുതി. സര്‍ക്കാരിന് വരുമാനമുണ്ടാക്കാനാണ് കാമറ ഘടിപ്പിക്കുന്നത് എന്നായി. ഇതിനിടെ, കാമറ എറിഞ്ഞുടയ്ക്കുമെന്ന് ചിലര്‍ പറഞ്ഞു. കടലുണ്ടിയില്‍ അഞ്ചുമണിക്കുശേഷം ടൂറിസ്റ്റ് തോണി യാത്ര നിരോധിച്ചപ്പോള്‍ എതിര്‍പ്പുമായി രംഗത്തുവന്നതു മാത്രമല്ല,. ‘സഞ്ചാരികള്‍ നിരാശയില്‍’ എന്ന തലക്കെട്ടോടെയുള്ള വാര്‍ത്തകൾ പോലും കൊടുത്തു.ഇതിനു പിന്നാലെ, സാധാരണക്കാര്‍ എങ്ങനെ വിനോദയാത്ര നടത്തുമെന്ന് ചര്‍ച്ചകളും സംഘടിപ്പിച്ചു. വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസ് അപകടത്തില്‍ വിദ്യാര്‍ഥികളും അധ്യാപകനും മരിച്ചതിനു പിന്നാലെ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായപ്പോഴും ഇനിയെങ്ങനെ വിനോദയാത്ര പോകും…

    Read More »
  • Crime

    സുഡാന്‍ യുവതികള്‍ വഴി സ്വര്‍ണക്കടത്ത്; മലയാളി ജ്വല്ലറി ഉടമയും മകനും മുംബൈയില്‍ പിടിയില്‍

    മുംബൈ: പത്തു കോടി രൂപ വിലമതിക്കുന്ന 16 കിലോഗ്രാം സ്വര്‍ണവുമായി സുഡാന്‍ സ്വദേശികളായ 18 യുവതികള്‍ കഴിഞ്ഞ മാസം മുംബൈ വിമാനത്താവളത്തില്‍ പിടിയിലായ കേസില്‍ ദുബായില്‍ ജ്വല്ലറി നടത്തുന്ന മലയാളിയെയും മകനെയും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി മുഹമ്മദ് അലി, മകന്‍ ഷഹീബ് എന്നിവരാണ് അറസ്റ്റിലായത്. സ്വര്‍ണക്കടത്തിന്റെ പ്രധാന സൂത്രധാരന്‍മാരാണ് ഇവരെന്നാണ് അന്വേഷണ ഏജന്‍സി നല്‍കുന്ന വിവരം. കഴിഞ്ഞ മാസം 25ന് യുഎഇയില്‍ നിന്ന് 3 വിമാനങ്ങളില്‍ വ്യത്യസ്ത സംഘങ്ങളായാണ് സ്വര്‍ണവുമായി സുഡാന്‍ സ്വദേശികളായ 18 യുവതികള്‍ മുംബൈയില്‍ വിമാനം ഇറങ്ങിയത്. അറസ്റ്റിലായ ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മുഖ്യ മലയാളികളെക്കുറിച്ചു വിവരം ലഭിച്ചത്. സ്വര്‍ണം കമ്മീഷന്‍ വ്യവസ്ഥയില്‍ കടത്തുന്നവരാണ് സുഡാനില്‍ നിന്നുള്ള സ്ത്രീകളെന്ന് ഡിആര്‍ഐ സൂചിപ്പിച്ചു. പേസ്റ്റ് രൂപത്തിലും ആഭരണങ്ങളാക്കിയുമാണ് സ്വര്‍ണം കടത്തിയിരുന്നത്.  

    Read More »
  • Kerala

    സെക്രട്ടേറിയറ്റില്‍ തീപിടിത്തം; മന്ത്രി പി രാജീവിന്റെ ഓഫീസ് ഉള്‍പ്പെടുന്ന ബ്ലോക്കില്‍

    തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ തീപിടിത്തം. വ്യവസായമന്ത്രി പി രാജീവിന്റെ ഓഫീസ് ഉള്‍പ്പെടുന്ന ബ്ലോക്കിലാണ് തീപിടിച്ചത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് തീയണച്ചു. സെക്രട്ടേറിയറ്റിലെ നോര്‍ത്ത് സാന്‍ഡ് വിച്ച് ബ്ലോക്കിലാണ് തീപിടിത്തം ഉണ്ടായത്. മൂന്നാം നിലയില്‍ പി രാജീവിന്റെ ഓഫീസിന് സമീപമാണ് തീപിടിത്തം. ഒരു വര്‍ഷം മുന്‍പ് സമാനമായ നിലയില്‍ സെക്രട്ടേറിയറ്റില്‍ തീപിടിത്തം ഉണ്ടായത് വലിയ രാഷ്ട്രീയ വിവാദത്തിന് ഇടയാക്കിയിരുന്നു.  

    Read More »
  • Movie

    ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത, മധു- ശ്രീവിദ്യ ചിത്രം ‘അമ്പലവിളക്ക്’ വെള്ളിത്തിരയിലെത്തിയിട്ട് ഇന്ന് 43 വർഷം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ         ശ്രീകുമാരൻ തമ്പിയുടെ ‘അമ്പലവിളക്കി’ന് 43 വർഷപ്പഴക്കം. വഴിയമ്പലത്തിലെ പഴയ കൽവിളക്കിലെ പ്രകാശം പോലെ കുടുംബത്തിന് വേണ്ടി ജീവിക്കാൻ മറന്നു പോയ വ്യക്തിയായി മധു വേഷമിട്ടു (ത്യാഗിയായ മണ്ടൻ എന്ന് മധുവിന്റെ കഥാപാത്രത്തെക്കുറിച്ചൊരു വിശേഷണമുണ്ട് ചിത്രത്തിൽ). ശാസ്താ പ്രൊഡക്ഷൻസിന്റെ സുബ്രമഹ്ണ്യം കുമാർ നിർമ്മിച്ച ചിത്രത്തിന്റെ റിലീസ് 1980 മെയ് 9. തമ്പിയുടെ ഇമ്പഗാനങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റാണ്. ദക്ഷിണാമൂർത്തി സംഗീതം. അച്ഛൻ മരിച്ചതിന് ശേഷം കുടുംബഭാരം ചുമലിലേറ്റിയ ഗോപി (മധു) അനിയന് (ശശി) ഡോക്ടറാവാൻ വേണ്ടി വീട് പണയപ്പെടുത്തി. അനിയത്തിയെ (ശോഭന) വിവാഹം കഴിപ്പിച്ചയച്ചു. തിരക്കിനിടയിൽ സ്വന്തം പ്രണയ സാഫല്യത്തിന് (ശ്രീവിദ്യ) സമയം ലഭിച്ചില്ല. അനിയൻ ഇതിനിടെ ഒരു പണച്ചാക്കിനെ (രൂപ) വിവാഹം കഴിച്ചു (സ്വർണ്ണക്കൂട്ടിലേയ്ക്ക് അവർ ഒരു തത്തയെ വാങ്ങി). ഗോപിയുടെ വീട് ജപ്‌തിയിലായി. ദുരിതങ്ങൾ പോരാഞ്ഞ് ഗോപി കുടലിൽ കാൻസർ വന്ന് ആശുപത്രിയിലായി. ‘കാലമെന്ന ദൈവം ഒരു ഭ്രാന്തൻ…

    Read More »
  • NEWS

    സ്വര്‍ണ ഖനിയിലുണ്ടായ തീപിടിത്തത്തില്‍ 27 തൊഴിലാളികള്‍ മരിച്ചു

    ദക്ഷിണ പെറുവിലെ സ്വര്‍ണ ഖനിയിലുണ്ടായ തീപിടിത്തത്തില്‍ 27 തൊഴിലാളികള്‍ മരിച്ചു.അരിക്വിപ മേഖലയിലെ ലാ എസ്പെറാന്‍സ്-1 ഖനിയിലെ ടണലിലാണ് അപകടം. പെറുവിന്‍റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ഖനി ദുരന്തമാണിത്. സംഭവസ്ഥലത്ത് എത്രപേര്‍ ഉണ്ടായിരുന്നുവെന്നും ആരെങ്കിലും ജീവനോടെ രക്ഷപ്പെട്ടോ എന്നും വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് സ്ഫോടനത്തിനും തീപിടിത്തത്തിനും കാരണമായതെന്ന് കരുതുന്നു. ഭൂനിരപ്പില്‍നിന്ന് 100 മീറ്റര്‍ താഴ്ചയിലായിരുന്നു തൊഴിലാളികള്‍ മരിച്ചുകിടന്നത്. ശ്വാസം മുട്ടിയും പുക ശ്വസിച്ചുമാണ് മിക്കവാറും പേര്‍ മരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.

    Read More »
  • Kerala

    മാധ്യമ പ്രവർത്തകൻ വാഹനാപകടത്തിൽ മരണമടഞ്ഞു

    കൊച്ചി: “മെട്രൊ വാര്‍ത്ത’ കൊച്ചി യൂണിറ്റിലെ ലേ ഔട്ട് ആര്‍ട്ടിസ്റ്റ് വിബിന്‍ ജോസ് (37) വാഹനാപകടത്തില്‍ മരണമടഞ്ഞു. ഡ്യൂട്ടിയുടെ ഭാഗമായി ഇന്നലെ വൈകിട്ട് ഓഫിസിലേക്കുള്ള യാത്രാമധ്യേ തോപ്പുപടി ബിഒടി പാലത്തിനു സമീപമായിരുന്നു അപകടം. പിന്നില്‍ നിന്നു വന്ന ടോറസ് ലോറി വിബിന്‍ സഞ്ചിരിച്ച സ്കൂട്ടറിനു പിന്നിലിടിക്കുകയായിരുന്നു. തെറിച്ചുവീണ വിബിന്‍ തല്‍ക്ഷണം മരിച്ചു. ഐലന്‍ഡ് പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടി സ്വീകരിച്ചു. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ചൊവ്വാഴ്‌ച രാവിലെ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഭാര്യ: എയ്ഞ്ചല്‍. മക്കള്‍: തിയോഫിന്‍ (3), ഗ്ലെന്‍ (1)

    Read More »
  • Kerala

    മയങ്ങിവീഴുന്നതിനിടയിൽ ഏഴുപേരെ രക്ഷിച്ച റഷീദ്

    മലപ്പുറം: താനൂർ ദുരന്തചിത്രങ്ങളിൽ മനസ്സിനൊരാശ്വാസം നല്‍കിയ മുഖമാണ് റഷീദ് കുന്നുമ്മൽ എന്ന ചെറുപ്പക്കാരന്റേത്. പരിക്കേറ്റ് ചോരയൊലിച്ച കൈകൾ കൊണ്ട് ഈ മനുഷ്യന്‍ ഏഴ് പേരെയാണ് മരണത്തിന് വിട്ടുകൊടുക്കാതെ കോരിയെടുത്തത്. അപകടത്തില്‍പ്പെട്ട ആളുകള്‍ കൂട്ടനിലവിളി ഉയർത്തിയപ്പോൾ  പരപ്പനങ്ങാടിക്കാരനായ കുന്നുമ്മല്‍ റഷീദിന് മറിച്ചൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല.നൊടിയിടകൊണ്ട് വെള്ളത്തിലെടുത്ത് ചാടി നീന്തി ബോട്ടിലെത്തി രക്ഷാപ്രവര്‍ത്തനം നടത്തി .തുടക്കത്തിൽ തടസ്സമായി നിന്നത് അടച്ചിട്ട ചില്ലു ജനാലവാതിലുകൾ ആയിരുന്നു.മുഷ്ടികൊണ്ട് ഇടിച്ച് ചില്ല് തകര്‍ത്ത് ആദ്യത്തെയാളെ രക്ഷിച്ചു.അങ്ങനെ ഏഴ് പേരെ പുറത്തെത്തിച്ചത് മുറിഞ്ഞ് ചോരയൊലിച്ച കൈകൊണ്ടാണ്.രണ്ട് മണിക്കൂറോളം റഷീദ് രക്ഷാപ്രവര്‍ത്തനം നടത്തി. അതിനിടയില്‍ സ്വന്തം കൈയ്യില്‍ നിന്ന് ചോര വാർന്നു പോകുന്നതൊന്നും അയാള്‍ ശ്രദ്ധിച്ചില്ല.ഒടുവില്‍ ബോധം നഷ്ടപ്പെട്ട അയാളെ മറ്റാരോ ആണ് ആശുപത്രിയിൽ എത്തിച്ചത്. കുപ്പിച്ചില്ല് തറച്ച് കൈക്കു മാത്രമല്ല,കാലിനും പരിക്കേറ്റിരുന്നു. രാവിലെ ബോധം വന്നപ്പോഴാണ് മരിച്ചവരിൽ തന്റെ ബന്ധുക്കളും ഉണ്ടെന്ന വിവരം റഷീദറിയുന്നത് !!

    Read More »
  • India

    ആവശ്യത്തിന് ട്രെയിനുകൾ ഇല്ല;2 .70 കോടിയോളം ആളുകൾക്ക് യാത്ര ഉപേക്ഷിക്കേണ്ടി വന്നതായി വിവരാവകാശ രേഖ

    ന്യൂഡല്‍ഹി: വെയിറ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ട 2 .70 കോടിയോളം ട്രെയിന്‍ യാത്രക്കാര്‍ക്ക് കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തില്‍ യാത്ര ഉപേക്ഷിക്കേണ്ടി വന്നതായി വിവരാവകാശ രേഖ.രാജ്യത്തെ തിരക്കേറിയ റൂട്ടുകളില്‍ ട്രെയിനുകളുടെ കുറവാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. മധ്യപ്രദേശ് സ്വദേശിയായ ചന്ദ്രശേഖര്‍ ഗൗര്‍ എന്ന വ്യക്തി ഫയല്‍ ചെയ്ത വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷക്ക് റെയില്‍വേ ബോര്‍ഡ് നല്‍കിയ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്. ക്യാന്‍സല്‍ ചെയ്യപ്പെട്ട ടിക്കറ്റുകളുടെ പണം തിരിച്ചു നല്‍കിയതായും മറുപടിയില്‍ വ്യക്തമാക്കുന്നു. 1 13 കോടി (2014 – 15) , 81.05 ലക്ഷം ( 2015 – 16) ,72 .13 ലക്ഷം (2016 – 17) ,73 ലക്ഷം ( 2017 – 18) , 68 .97 ലക്ഷം (2018 – 2019 ) എന്നിങ്ങനെയാണ് മുന്‍വര്‍ഷങ്ങളിലെ കണക്കുകള്‍. ആവശ്യമായ സൗകാര്യങ്ങള്‍ ഇല്ലാതെ വരുന്നത് ഉടന്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും ട്രെയിനുകളുടെ കപ്പാസിറ്റി ഉയര്‍ത്തുമെന്നും റെയില്‍വെ അധികൃധര്‍ സൂചിപ്പിച്ചു.

    Read More »
Back to top button
error: