ഗവി- കൊച്ചു പമ്പയിലെ ബോട്ടിംഗാണ് ചിത്രത്തിൽ..കേരള വനവികസന കോർപ്പറേഷനാണ് (KFDC) ഇതിന്റെ നടത്തിപ്പ്.ഒരു അപകടം സംഭവിച്ചാൽ ആരെയെങ്കിലുമൊന്ന് സഹായത്തിന് വിളിക്കാൻ ഫോണിന് റേഞ്ച് പോലും ലഭ്യമല്ലാത്ത സ്ഥലമാണ്.
ബോട്ടിംഗ് എന്ന് കേട്ടാൽ നമ്മുടെ ആൾക്കാർ ചാടിക്കയറും.എന്ത് സുരക്ഷയുണ്ട് എന്ന് നോക്കുന്നവർ ചുരുക്കം.ഇനി എന്തു സുരക്ഷയാണ് ഇവിടെ ഉള്ളതെന്ന് ചോദിച്ചാൽ ആർക്കും അറിയില്ല.ആരെങ്കിലുമൊക്കെ തുഴഞ്ഞ്, 7- 8 പേർ ഫൈബർ ബോട്ടിൽ കാഴ്ചകൾ കാണാൻ പോകുന്നു.ഒരു അപകടം നടന്നാൽ രക്ഷപെടുത്താൻ ഒരു കയർ പോലും ഈ ബോട്ടുകളിൽ ഇല്ല.ഒരു സുരക്ഷയമില്ലാതെ നടത്തുന്ന ബോട്ടിംഗിന് ഒരാൾക്ക് 150 രൂപയാണ് ചാർജ്ജ്.എന്തിനേറെ, ആരൊക്കെയാണ് ബോട്ടിൽ പോകുന്നതെന്നുപോലും രേഖപ്പടുത്താറില്ല.പണം അടച്ച് രസീത് വാങ്ങണം.ബോട്ട് റെഡി; പോയി വന്നാൽ വന്നു….
റാന്നി റിസർവ് വനത്തിനുള്ളിലാണ് ഗവി.പത്തനംതിട്ടയിൽ നിന്ന് ഗവി വരെയുള്ള ദൂരം 109 കി. മീ.ഒരു അപകടം ഉണ്ടായാൽ റാന്നിയിൽ നിന്നോ പത്തനംതിട്ടയിൽ നിന്നോ ഫയർഫോഴ്സ് എത്തേണ്ടിവരും.അല്ലെങ്കിൽ മൂഴിയാറിൽ നിന്നോ വണ്ടിപ്പെരിയാറിൽ നിന്നോ പോലീസ്.ശബരിമല സീസണാണെങ്കിൽ പമ്പയിൽ പോലീസുകാരുണ്ടാവും. താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിലെങ്കിലും കണ്ണു തുറന്നാൽ നല്ലത്.
#gavi #boating #kochupampa #gaviboating