CrimeNEWS

എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ്: ഷാരൂഖിനെ മൂന്ന് ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഐഎ

കൊച്ചി: എലത്തൂർ ട്രെയിൻ തീവയ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയുടെ കസ്റ്റഡി കാലാവധി നീട്ടണമെന്ന് എൻഐഎ. ഷാരൂക്കിനെ മൂന്ന് ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്നാണ് എൻഐഎയുടെ ആവശ്യം. ഷാരൂഖ് ചില പുതിയ വെളിപ്പെടുതലുകൾ നടത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇയാളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. ഇയാളുടെ ബന്ധുക്കളെയും ചോദ്യം ചെയ്യണമെന്നും എൻഐഎ പറയുന്നു. കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും.

ഷാറൂഖ് സെയ്ഫിയുമായി എൻഐഎ സംഘം ഷൊർണ്ണൂരിൽ തെളിവെടുപ്പ് നടത്തിയിരുന്നു. റെയിൽവെ സ്‌റ്റേഷനിലും പെട്രോൾ വാങ്ങിയ പമ്പിലും ഉൾപ്പടെയാണ് പ്രതിയുമായി എൻഐഎ സംഘം തെളിവെടുപ്പ് നടത്തിയത്. കേസന്വേഷണം എൻഐഎ ഏറ്റെടുത്ത ശേഷം ആദ്യമായായിരുന്നു പ്രതിയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിന് ശേഷമാണ് കൂടുതൽ ദിവസം ഷാറൂഖിനെ കസ്റ്റഡിയിൽ വേണമെന്ന് എൻഐഎ ആവശ്യപ്പെട്ടത്.

Back to top button
error: