HealthNEWS

ആണായി ജനിച്ചിരുന്നെങ്കില്‍ എന്ന് ഏതൊരു പെണ്ണിനും തോന്നുന്ന രണ്ടു സമയങ്ങള്‍ ഇതാണ്

ണായി ജനിച്ചിരുന്നെങ്കില്‍ എന്ന് ഏതൊരു പെണ്ണിനും തോന്നുന്ന രണ്ടു സമയങ്ങള്‍ ഉണ്ട് ഒന്ന്, പ്രസവവേദന വരുമ്പോള്‍, രണ്ട്, യാത്രയില്‍ മൂത്രശങ്ക വരുമ്പോള്‍! അതിശയോക്തിയായി തോന്നാമെങ്കിലും, ഇത് തന്നെയാണ് സത്യം. പെണ്ണിനെ പരിഗണിക്കാത്ത സ്ഥിതിയാണ് ഇന്നും നമ്മുടെ നാട്ടില്‍ പലയിടത്തും ഉള്ളത്. മൂത്രപ്പുരകളുടെ അഭാവവും, ഇനി അഥവാ ഉണ്ടെങ്കില്‍ തന്നെ ആവശ്യത്തിനു സൗകര്യങ്ങള്‍ ഇല്ലാത്തതും കുറച്ചൊന്നുമല്ല സ്ത്രീകളെ വലക്കുന്നത്.


ആര്‍ത്തവസമയത്ത് സാനിട്ടറി നാപ്കിന്‍ ഒഴിവാക്കാനും കൈക്കുഞ്ഞ് ഉള്ളവര്‍ക്ക് ഡയപ്പര്‍ മാറ്റാനും മറ്റും ഒരു ബാസ്കറ്റ് കിട്ടാക്കനിയുമാണ്.പൊതുവേ തന്നെ മൂത്രത്തില്‍ അണുബാധക്ക് സാധ്യത കൂടിയ സ്ത്രീകളില്‍ ഇത് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് വഴി വെക്കുന്നു.സ്ത്രീകളില്‍ രണ്ടില്‍ ഒരാള്‍ക്കു വീതം ഉണ്ടാകാന്‍ സാധ്യതയുള്ള ഒന്നാണ് മൂത്രത്തിലെ അണുബാധ.ചിലര്‍ക്ക് ഇത് ഇടയ്ക്കിടെ ഉണ്ടാകാം.പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ മൂത്രാശയത്തെ യൂറിനറി മീറ്റസുമായി ബന്ധിപ്പിക്കുന്ന മൂത്രനാളിക്ക് നീളം കുറവാണ്.ഇത് മലദ്വാരത്തില്‍ നിന്നും യോനിയില്‍ നിന്നും ബാക്ടീരിയ മൂത്രാശയത്തില്‍ എത്താന്‍ കാരണമാകുന്നു.ഇത് സ്ത്രീകളില്‍ മൂത്രത്തില്‍ അണുബാധ വരാനുള്ള സാധ്യത കൂട്ടുന്നു. ധാരാളം വെള്ളം കുടിക്കുന്നത് ഇടയ്ക്കിടെയുണ്ടാകുന്ന അണുബാധ കുറയ്ക്കാന്‍ സഹായിക്കും.എന്നാൽ യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകൾക്ക് ഇത് അതിലുമേറെ തലവേദനയായി മാറും എന്നതാണ് വാസ്തവം.

തുടര്‍ച്ചയായി ഉണ്ടാകുന്ന മൂത്രത്തിലെ അണുബാധ പല കാരണങ്ങള്‍ കൊണ്ടാകാം.ചിലപ്പോള്‍ ഇത്തരം തുടര്‍ച്ചയായ രോഗം രോഗിയുടെ കുറഞ്ഞ പ്രതിരോധശേഷിയിലേക്ക് വിരല്‍ ചൂണ്ടുന്നതാവും.രക്തത്തിലെ പഞ്ചസാരയുടെ അളവും മറ്റും പരിശോധിക്കുന്നതിലൂടെ ഒളിഞ്ഞിരിക്കുന്ന പ്രമേഹം കണ്ടെത്താനുള്ള വഴിയായും ഇത് മാറാറുണ്ട്. ലൈംഗികശുചിത്വം വളരെ പ്രധാനമാണ്. സ്വകാര്യഭാഗം കഴുകുന്ന രീതിയും മുന്നില്‍ നിന്ന് പിന്നോട്ട് ആയിരിക്കണം.അതേപോലെ മൂത്രം പിടിച്ചു വെക്കേണ്ടി വരുന്ന സാഹചര്യങ്ങള്‍ പരമായ ഒഴിവാക്കണം.
കൃത്യമായ ചികിത്സയും മുന്‍കരുതലുകളും ആവശ്യത്തിനു വെള്ളം കുടിയും വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ സമയാസമയം മൂത്രമൊഴിക്കും എന്നൊരു ശപഥവുമായി നടന്നോളൂ… മൂത്രത്തിലെ അണുബാധ നിങ്ങളുടെ പരിസരത്ത് പോലും വരില്ല. എന്നിട്ടും വരുന്ന അവസ്ഥ നിലനില്‍ക്കുന്നുവെങ്കിലും പേടിക്കേണ്ട, മരുന്നുകളുണ്ട്. ഇന്നത്തെ പെണ്ണിനെ തളയ്ക്കാന്‍ മാത്രം ഒരു ബാക്റ്റീരിയയും വളര്‍ന്നിട്ടില്ല. ധൈര്യമായി മുന്നേറുക !
മൂത്രത്തില്‍ അണുബാധ ഉണ്ടായതിന്‍റെ പ്രധാന ലക്ഷണങ്ങള്‍ ഇവയാണ്
1. മൂത്രമൊഴിക്കുമ്പോള്‍ ഉള്ള നീറ്റലും പുകച്ചിലും
2. ചൊറിച്ചിൽ ഉണ്ടാവുക
3. അടിക്കടി മൂത്രമൊഴിക്കാൻ തോന്നുക
4. മൂത്രശങ്ക തോന്നിയാൽ പിടിച്ചുനിറുത്താൻ കഴിയാതെ വരിക
5. അടിവയറ്റിലും നടുവിന് ചുറ്റുമുള്ള വേദന
6. വിറയലോട് കൂടിയ പനി
7. ഓക്കാനവും ഛര്‍ദ്ധിയും
8. മൂത്രത്തിൽ രക്തത്തിന്റെ അംശം

Back to top button
error: