LocalNEWS

എന്റെ കേരളം പ്രദർശന വിപണന മേള: സംഗീത ലഹരിയിൽ ആറാടി കോട്ടയം നഗരി; മേളയിലേക്ക് വരൂ, 360 ഡിഗ്രി സെൽഫിയിൽ സ്റ്റാറ്റസ് പാറിക്കാം!

കോട്ടയം: എന്റെ കേരളം പ്രദർശന വിപണന മേള മൈതാനിയിൽ പാട്ടിന്റെ പാലാഴിയൊരുക്കി ദുർഗ വിശ്വനാഥും വിപിൻ സേവ്യറും. രാഗ താള ലയങ്ങൾ ഒത്തു ചേർന്ന സന്ധ്യയിൽ ഉദ്ഘാടനദിവസത്തെ സന്ധ്യയെ സംഗീത സാന്ദ്രമാക്കി. വൈകിട്ട് 6.30 മുതൽ തുടങ്ങിയ സംഗീത പരിപാടിയിൽ മികച്ച മെലഡികൾ തുടങ്ങി ആഘോഷത്തിരയിലാഴ്ത്തിയ അടിപൊളി പാട്ടുകളും മേളയ്‌ക്കെത്തിയവരുടെ മനസ് നിറച്ചു. നാളെ വൈകിട്ട് അക്മയുടെ മെഗാ ഷോ അരങ്ങേറും.

വികസന കാഴ്ചകളുടെ പവലിയനിൽ പൊതുജനങ്ങൾക്ക് വിനോദത്തിനായി ഒരുക്കിയിരിക്കുന്ന പ്രധാന ആകർഷണമാണ് 360 ഡിഗ്രി സെൽഫി ബൂത്ത്. വികസന കാഴ്ചകളുടെ നടുവിലായി ഒരുക്കിയിരിക്കുന്ന ഈ സെൽഫി ബൂത്തിൽ കയറി നിന്നാൽ മതി 360 ഡിഗ്രിയിലുള്ള കിടിലൻ വീഡിയോകൾ റെഡി. ബാക്ഗ്രൗണ്ട് മ്യൂസിക് ഉൾപ്പെടുത്തി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാൻ കഴിയുംവിധം 17 സെക്കൻഡുള്ള വീഡിയോകൾ ഫോണിൽ ലഭ്യമാക്കാനുള്ള തൽസമയ സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

എന്റെ കേരളം പ്രദർശനവേദിയിലെ പി.ആർ.ഡി. പവിലിയനിലാണ് മേളയുടെ മുഖ്യആകർഷണമായ 360 ഡിഗ്രി സെൽഫി ബൂത്ത് ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനചടങ്ങിനെത്തിയ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവനും സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജും ഒരുമിച്ചുള്ള 360 സെൽഫി സമൂഹമാധ്യങ്ങളിൽ ഉടനടി ഹിറ്റുമായി. പ്രായഭേദമന്യേ മേളയിൽ എത്തുന്നവരുടെ പ്രധാന ആകർഷണമായി ഇതിനകം സെൽഫി ബൂത്ത് മാറിക്കഴിഞ്ഞു.

 

 

 

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: