IndiaNEWS

ദില്ലിയിൽ മാധ്യമപ്രവർത്തകനെതിരെ ചാരപ്രവർത്തനം നടത്തിയെന്ന് കേസ്

ദില്ലി : ദില്ലിയിൽ മാധ്യമപ്രവർത്തകനെതിരെ ചാരപ്രവർത്തനം നടത്തിയെന്ന് കേസ്. വിവേക് രഘുവൻഷി എന്ന മാധ്യമപ്രവർത്തകനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഡി ആർ ഡി ഒ, സൈന്യം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്തി വിദേശ ഏജൻസിക്ക് നൽകിയെന്നാണ് ഇയാൾക്കെതിരെ ഉയർന്ന ആരോപണം. ഇത് സംബന്ധിച്ച് 12 ഇടങ്ങളിൽ സിബിഐ പരിശോധന നടത്തി.

അതേസമയം, ചാര പ്രവർത്തി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയിലെ ശാസ്ത്രഞ്ജനെ തീവ്രവാദ വിരുദ്ധ സേന ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. മഹാരാഷ്ട്രയിലെ പുണെയിൽ സ്ഥിതി ചെയ്യുന്ന ഡിഫൻസ് റിസർച് ഡവലപ്മെന്റ് ഓർഗനൈസേഷനിലെ ശാസ്ത്രജ്ഞനായ പ്രദീപ് കുരുൽക്കറാണ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്ര എടിഎസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പ്രദീപ് കുരുൽക്കറിനെ പാക്കിസ്ഥാൻ ഏജൻസി ഹണി ട്രാപ്പിൽ കുടുക്കി തങ്ങളുടെ ആവശ്യാനുസരണം ഉപയോഗിക്കുകയായിരുന്നു എന്നാണ് ഔദ്യോഗിക വിശദീകരണം. ഇയാൾക്കെതിരെ ഡിആർഡിഒയിൽ നിന്ന് തന്നെയാണ് മഹാരാഷ്ട്ര എടിഎസിന് പരാതി ലഭിച്ചത്. ഡിആർഡിഒയുടെ വിശ്രാന്ദ് വാഡിയിലുള്ള പ്രീമിയർ സിസ്റ്റംസ് എഞ്ചിനീയറിങ് വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ഡയറക്ടറായിരുന്നു പ്രദീപ് കുരുൽക്കർ.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: