CrimeNEWS

ജെ.സി.ബി ഓപ്പറേറ്ററെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ കാഞ്ഞിരപ്പള്ളിയിൽ അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: ജെസിബി ഓപ്പറേറ്ററെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി അമരാവതി ഭാഗത്ത് കല്ലുപറമ്പിൽ വീട്ടിൽ ശിവാനന്ദൻ മകൻ കണ്ണൻ എന്ന് വിളിക്കുന്ന അനൂപ് കുമാർ (38), എരുമേലി അമരാവതി ഭാഗത്ത് ചെറുവള്ളിയിൽ വീട്ടിൽ അനിൽകുമാർ മകൻ അശോധ് (30), എരുമേലി അമരാവതി ഭാഗത്ത് പള്ളിക്കുന്ന് വീട്ടിൽ പി.ജെ കുഞ്ഞ് മകൻ സുധീഷ് (37) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇന്നലെ രാവിലെ 8:30 മണിയോടെ ഇടക്കുന്നം സ്വദേശിയായ ജെ.സി.ബി ഓപ്പറേറ്ററെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

ഇയാൾ ഓടിച്ചിരുന്ന ജെ.സി.ബി മറ്റൊരു ടൂറിസ്റ്റ് ബസുമായി ഉരയുകയും വണ്ടിയിൽ നിന്ന് ഇറങ്ങി ടൂറിസ്റ്റ് ബസ് ഡ്രൈവറോട് സംസാരിക്കുന്നതിനിടയിൽ, ഇതിന്റെ പിന്നിലായി വന്ന മറ്റൊരു ടൂറിസ്റ്റ് ബസിൽ നിന്നും യുവാക്കൾ പുറത്തിറങ്ങുകയും ജെ.സി.ബി ഓപ്പറേറ്ററെ ആക്രമിക്കുകയുമായിരുന്നു. ഇയാളുടെ പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവർ മൂവരെയും പിടികൂടുകയുമായിരുന്നു. ഇതിൽ ഒരാളായ അനൂപ് കുമാറിന് മുണ്ടക്കയം സ്റ്റേഷനിലും, കാഞ്ഞിരപ്പള്ളി സ്റ്റേഷനിലും ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.ഐ: ഗോപകുമാർ,രഘുകുമാർ ൽ,സി.പി.ഓമാരായ ശ്രീരാജ്,വിമൽ സതീഷ് ചന്ദ്രൻ,അഭിലാഷ്,അരുൺ ബിനോയ് മോൻ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.

Back to top button
error: