KeralaNEWS

ഒരാഴ്ച മുമ്പ് വിവാഹം, ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കവേ കാറിടിച്ച് പരുക്കേറ്റ നവവധു മരിച്ചു, ഭര്‍ത്താവ് ഗുരുതരാവസ്ഥയിൽ

    ഒരാഴ്ച മുമ്പ് വിവാഹിതയായ യുവതി ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കവേ കാറിടിച്ച് പരിക്കേറ്റ് ആശുപത്രിയിൽ മരിച്ചു. കാര്‍ സ്‌കൂട്ടറിലിടിച്ചാണ് നവവധുവിനും ഭര്‍ത്താവിനും ഗുരുതരമായി പരിക്കേറ്റത്. കാസർകോട് പന്നിപ്പാറ ജമാഅത് ട്രഷറര്‍ അബ്ദുര്‍ റഹ് മാന്റെ മകന്‍ അസീസി (29)ന്റെ ഭാര്യ ഉപ്പളയിലെ ഖദീജ (24) യാണ് മംഗളൂരു ആശുപത്രിയില്‍ ഇന്ന് (ചൊവ്വ) രാത്രിയോടെ മരണപ്പെട്ടത്. കാല്‍ അറ്റു പോയ അസീസ് ആശുപത്രിയില്‍ ചികിത്സയിലാണ്.

  ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 നാണ് എരിയാലില്‍ വച്ച് അപകടം സംഭവിച്ചത്. ഉപ്പളയിലെ യുവതിയുടെ വീട്ടില്‍ നിന്നും പന്നിപ്പാറയിലെ അസീസിന്റെ വീട്ടിലേക്ക് സ്‌ക്കൂട്ടറില്‍ വരുന്നതിനിടെ എരിയാല്‍ ദേശീയ പാതയില്‍ എതിരെ വന്ന ഡസ്റ്റര്‍ കാറിടിച്ചാണ് അപകടം. ഡ്രൈവര്‍ ഉറങ്ങിയതിനാല്‍ കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് സ്‌ക്കൂട്ടറിലേക്ക് പാഞ്ഞുകയറുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Signature-ad

ഗുരുതരമായി പരുക്കേറ്റ ഇരുവരെയും മംഗളൂരു ആശ്വപ്രതിലെത്തിച്ചെങ്കിലും യുവതി മരിച്ചു. അപകടവിവരമറിഞ്ഞ് കാസര്‍കാട് ടൗണ്‍ സി.ഐ അജിത്ത് കുമാറിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് കാര്‍ കസ്റ്റഡിയിലെടുത്തിരുന്നു.

Back to top button
error: