NEWSWorld

വിശുദ്ധ അൽഫോൻസാമ്മയുടെ പേഴ്സണലൈസെഡ് സ്റ്റാമ്പ്‌  ആസ്‌ട്രേലിയയിലും

   വിശുദ്ധ അൽഫോൻസാമ്മയുടെ സ്മരണാർത്ഥം ഓസ്ട്രേലിയയിലെ ‘ഫാമിലി കണക്ട് പ്രോജക്റ്റ്’ ആസ്‌ട്രേലിയൻ തപാൽ വകുപ്പ് വഴി തയ്യാറാക്കിയ പേഴ്സണലൈസെഡ് തപാൽ സ്റ്റാമ്പിന്റെ പ്രകാശനം മലങ്കര ഓർത്തഡോൿസ്‌ സഭയുടെ പരമോന്നത തലവൻ പരിശുദ്ധ ബസേലിയോസ്‌ മാർത്തോമാ മാത്യൂസ് തൃതീയൻകാതോലിക്കാ ബാവ നിർവ്വഹിച്ചു.

ഭരണങ്ങനത്തെ അൽഫോൻസാമ്മയുടെ ദേവാലയത്തിൽ നടന്ന ചടങ്ങിൽ സീറോ മലബാർ പാലാ രൂപതാ അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, മുൻ അധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപറമ്പിൽ, മാർ ജോസഫ് സ്രാമ്പിക്കൽ, മാർ ജോസഫ് കൊല്ലംപറമ്പിൽ,കെയർ ആൻഡ് ഷെയർ മാനേജിങ് ഡയരക്ടർ ഫാ തോമസ് കുര്യൻ മരോട്ടിപ്പുഴ,വികാരി ജനറൽ മാർ, മുതിർന്ന വൈദീകർ കാതോലിക്കാ ബാവായുടെ സോഷ്യൽ പ്രോജെക്ട്സ് ഡയറക്ടർ റോബർട്ട് കുര്യാക്കോസ് എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രകാശനം നടന്നത്. ആയിരം സ്റ്റാമ്പുകൾ ആണ് ആദ്യ ഘട്ടത്തിൽ പുറത്തിറങ്ങിയത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: