Month: May 2023

  • Kerala

    കെഎസ്ആർടിസി ബസ് തട്ടിക്കൊണ്ടു പോകാൻ ഡ്രൈവറുടെ ശ്രമം

    ചേര്‍ത്തല: കെഎസ്ആർടിസി ബസ് തട്ടിക്കൊണ്ടു പോകാൻ ഡ്രൈവറുടെ ശ്രമം.ബോര്‍ഡ്‌ വയ്‌ക്കാതെയും കണ്ടക്‌ടറെ കയറ്റാതെയും ബസ് പോകുന്നത് കണ്ട് യാത്രക്കാരാണ് ഡിപ്പോ അധികൃതരെ വിവരം അറിയിച്ചത്. ‌‌ ചേര്‍ത്തല ട്രാന്‍സ്‌പേര്‍ട്ട്‌ സ്‌റ്റാന്‍ഡില്‍ കഴിഞ്ഞ ദിവസം രാവിലെയാണു സംഭവം. നിലമ്ബൂരിലേക്കുള്ള സ്‌ഥിരം ബസ്‌ ബോര്‍ഡ്‌ വയ്‌ക്കാതെയും കണ്ടക്‌ടറെ കയറ്റാതെയും സ്‌റ്റാന്‍ഡ്‌ വിട്ടു പോകുന്നതു കണ്ട്‌ അസ്വാഭാവികത തോന്നിയ യാത്രക്കാര്‍ ഡിപ്പോ അധികൃതരെ വിവരമറിയിച്ചു.തുടര്‍ന്ന്‌ അധികൃതര്‍ ഇടപെട്ട്‌ ബസ്‌ തിരികെയെത്തിക്കുകയായിരുന്നു. ഡ്യൂട്ടി നിശ്‌ചയിക്കാത്ത ഡ്രൈവറാണ്‌ ബസ്‌ ഓടിച്ചുകൊണ്ടു പോയത്‌. അരൂക്കുറ്റി റോഡില്‍ മാക്കേക്കടവ്‌ വച്ചാണ് ബസ് തടഞ്ഞത്.ഇതോടെ ഡ്രൈവര്‍ ഇറങ്ങിയോടി.സംഭവത്തെക്കുറിച്ച്‌ കെ.എസ്‌.ആര്‍.ടി.സി. വിശദമായ അന്വേഷണം തുടങ്ങി.

    Read More »
  • NEWS

    മഞ്ഞിൽ മൂടിയ മൊട്ടക്കുന്നുകൾ;വരൂ, വാഗമൺ വിളിക്കുന്നു

    മലമുകളിലെ കാഴ്ച്ച ആസ്വദിച്ച് കോടമഞ്ഞിന്റെ തണുപ്പ് ഏറ്റുവാങ്ങി പ്രകൃതിയെ തൊട്ടറിഞ്ഞ് മടങ്ങിയെത്താനാണ് ആഗ്രഹമെങ്കില്‍ വാഗമണിലേക്ക് പോയി വരാം.കോട്ടയത്ത് നിന്ന് 65 കിലോമീറ്റര്‍ ദൂരമാണ് വാഗമണ്ണിലേക്ക്.   കോട്ടയത്ത് നിന്ന് ഈരാറ്റുപേട്ട വഴി തീക്കയി വെള്ളിക്കുളത്തിലൂടെയാണ് വാഗമണ്‍ യാത്ര.മൊട്ടക്കുന്നും പൈന്‍മരക്കാടുകളും നിറഞ്ഞ ഒരു ഹില്‍സ്റ്റേഷന്‍ എന്ന് മാത്രം ‍പറഞ്ഞാൽ അത് വാഗമണിനെ കുറച്ചു കാണലാകും.വെള്ളിക്കുളം എത്തുമ്പോള്‍ ഇല്ലിക്കല്‍ കല്ല്, ഇലവീഴാപൂഞ്ചിറ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള  ബോര്‍ഡുകള്‍ കാണാം.ഇടത്തേക്ക് തിരിഞ്ഞാല്‍ ഇവിടങ്ങളിലേക്ക് പോകാം.അങ്ങോട്ട് തിരിയാതെ നേരെപോയാൽ വെള്ളിക്കുളം ജംഗ്ഷന്‍ കഴിയുമ്പോള്‍ മാര്‍മല അരുവി വെള്ളച്ചാട്ടത്തിലേക്കുള്ള ദിശാബോര്‍ഡ് കാണാം.വാഗമണിലേക്ക് യാത്ര വരുന്ന പലരും ഈ വെള്ളച്ചാട്ടം അവഗണിക്കുകയാണ് പതിവ്. രണ്ട് തട്ടായാണ് വെള്ളച്ചാട്ടം.വാഗമണ്‍ എത്തുന്നതിന് മുൻപ് മനസും ശരീരവും ഒന്ന് തണുപ്പിക്കാനുള്ള അവസരമാണ്.എന്നാല്‍ പല അപകടങ്ങളും നേരത്തെ  സംഭവിച്ചിട്ടുള്ളതിനാല്‍ സൂക്ഷിക്കണം.മനോഹാരിത പോലെതന്നെ അപകടസാധ്യത ഏറെയുണ്ട് മാർമല അരുവിയിൽ. 30 അടി വരെ പാറ കുഴിഞ്ഞ ഭാഗം തടാകത്തിലുണ്ട്.പാറയിൽ ചുറ്റപ്പെട്ടാണ് തടാകം നിൽക്കുന്നത്.  മീനച്ചിലാറിന്റെ കൈവഴിയായ…

    Read More »
  • Movie

    മലയാള സിനിമയിലെ ഇതിഹാസ സമാനമായ ചിത്രങ്ങൾ സമ്മാനിച്ച ശോഭന പരമേശ്വരൻ നായർ വിട പറഞ്ഞിട്ട് ഇന്ന് 14 വർഷം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ      ശോഭന പരമേശ്വരൻ നായരുടെ പതിനാലാം ചരമവാർഷികമാണ് ഇന്ന് 1927-2009). പുകൾ പെറ്റ ഒരുപിടി ചിത്രങ്ങൾ സൃഷ്ടിക്കാൻ നിമിത്തമായ ഈ നിർമ്മാതാവിന്റെ അന്ത്യം 2009 മെയ് 21 നായിരുന്നു. തിരുവനന്തപുരത്തുകാരൻ തൃശൂരിൽ ശോഭന എന്ന പേരിൽ സ്റ്റുഡിയോ തുടങ്ങിയതിനെ തുടർന്നാണ് പേരിനൊപ്പം ശോഭന സ്ഥാനം പിടിച്ചത്. അദ്ദേഹം നിർമ്മിച്ച ചില ചിത്രങ്ങൾ: 1. നിണമണിഞ്ഞ കാൽപ്പാടുകൾ (1963). കഥ പാറപ്പുറത്ത്. സംവിധാനം എൻ എൻ പിഷാരടി. ബാബുരാജിന്റെ മാമലകൾക്കപ്പുറത്ത്, അനുരാഗനാടകത്തിൻ അന്ത്യമാം രംഗം തുടങ്ങിയ ഗാനങ്ങൾ പ്രസിദ്ധം. 2. മുറപ്പെണ്ണ് (1965). എംടി വാസുദേവൻ നായരുടെ ആദ്യചിത്രം. എ.വിൻസെന്റ് സംവിധാനം. ബി.എ ചിദംബരനാഥ് സംഗീതം നൽകിയ കരയുന്നോ പുഴ ചിരിക്കുന്നോ, കടവത്ത് തോണിയടുത്തപ്പോൾ എന്നീ ഗാനങ്ങൾ ഇന്നും മലയാളികൾ ഏറ്റു പാടുന്നു. 3. നഗരമേ നന്ദി (1967). എം.ടി- എ വിൻസെന്റ് കൂട്ടുകെട്ടിൽ മറ്റൊരു ചിത്രം. മഞ്ഞണിപ്പൂ നിലാവ്, നഗരം നഗരം മഹാസാഗരം…

    Read More »
  • Kerala

    ബംഗളൂരു-കൊച്ചുവേളി സമ്മർ സ്പെഷൽ ട്രെയിൻ

    തിരുവനന്തപുരം: വേനലവധി തിരക്ക് പരിഗണിച്ച് ബംഗളൂരു-കൊച്ചുവേളി റൂട്ടിൽ സമ്മർ സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊച്ചുവേളിക്കും ബൈയ്യപ്പനഹള്ളി എസ് എം വി ടി റെയിൽവേ സ്റ്റേഷനും ( വിശ്വേശ്വരയ്യ ടെർമിനൽ ) ഇടയിൽ ആണ് ട്രെയിൻ ഓടിക്കുന്നത്. പ്രതിവാര സര്‍വീസായാണ് നടത്തുന്നത്.ജൂൺ 27 വരെ എല്ലാ ചൊവ്വാഴ്ചയും സർവീസ് നടത്തും. കൊച്ചുവേളി-എസ് എം വി ടി ബെംഗളൂരു പ്രതിവാര സമ്മർ സ്പെഷൽ എക്സ്പ്രസ് ട്രെയിൻ നമ്പർ 06083-ചൊവ്വാഴ്ചകളിൽ വൈകിട്ട് 6.05 ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന്(ബുധനാഴ്ച) രാവിലെ 10.55 ന് എസ്എംവിടി ബെംഗളൂരുവിൽ എത്തിച്ചേരും. ട്രെയിൻ നമ്പർ- 06084 എസ്എംവിടി ബെംഗളൂരു-കൊച്ചുവേളി പ്രതിവാര സമ്മർ സ്പെഷ്യൽ എക്സ്പ്രസ് ജൂൺ 28 വരെ എല്ലാ ബുധനാഴ്ചയും ഉച്ചയ്ക്ക് 12.45 ന് എസ്എംവിടി ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് വ്യാഴാഴ്ച രാവിലെ 6.00 മണിക്ക് കൊച്ചുവേളിയിൽ എത്തിച്ചേരും.   കൊച്ചുവേളി, കൊല്ലം ജംങ്ഷൻ, കായംകുളം ജംഹ്ഷൻ, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം,…

    Read More »
  • Kerala

    ഏറ്റവും കുറഞ്ഞ ചിലവിൽ കേരളത്തില്‍ നിന്നും കാശ്മീരിലേക്ക് പോയി വരാം 

    സ്വപ്നവും സ്വര്‍ഗ്ഗവും എല്ലാം കൂടിച്ചേരുന്ന ഇടമാണ് കാശ്മീര്‍.മഞ്ഞുപൊതിഞ്ഞ മലനിരകളും പച്ചപ്പുല്‍മേടുകളും ദാല്‍ തടാകവും ഗ്രാമങ്ങളെ ചുറ്റികക്ടന്നു പോകുന്ന നദികളും അതിന്റെ തീരവും ആപ്പിള്‍ മരങ്ങളും ഒക്കെയുള്ള കാശ്മീര്‍ കണ്ടില്ലെങ്കില്‍ പിന്നെ എന്ത് ജീവിതം! എന്നാൽ രാജ്യത്തിന്റെ തെക്കേയറ്റമായ കേരളത്തില്‍ നിന്നും വടക്കേയറ്റമായ കാശ്മീര്‍ വരെ എത്തിപ്പെടേണ്ട പാട് ഓര്‍ക്കുമ്ബോള്‍ പലരും ഈ‌ ഉദ്യമത്തിൽ നിന്നും പിന്തിരിയുകയാണ് പതിവ്. അതിനാൽ തന്നെ തിരുവനന്തപുരത്തു നിന്ന് കയറിയാല്‍ നേരെ ജമ്മുവില്‍ ചെന്നിറങ്ങാവുന്ന ഒരു ട്രെയിൻ യാത്രയെപ്പറ്റിയാണ് ഇവിടെ പറയുന്നത്. ചിലവ് കുറഞ്ഞ ജമ്മു കാശ്മീര്‍ യാത്ര ഒരു സ്വപ്നമായി കൊണ്ടുനടക്കുന്നവര്‍ക്ക് പോക്കറ്റ് കാലിയാക്കാതെ യാത്ര സാധ്യമാക്കുന്ന കന്യാകുമാരി- ശ്രീമാതാ വൈഷ്ണോദേവീ കത്ര സ്റ്റേഷന്‍ ഹിമസാഗര്‍ എക്സ്പ്രസ്സ് ട്രെയിനിനെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം. കേരള-കാശ്മീര്‍ യാത്ര കേരളത്തില്‍ നിന്നും കാശ്മീരിലേക്ക് ഏറ്റവും ചിലവ് കുറഞ്ഞ യാത്ര മാര്‍ഗ്ഗം ട്രെയിന്‍ തന്നെയാണ്.കന്യാകുമാരി-കത്ര ഹിമസാഗര്‍ എക്സ്പ്രസില്‍ നിങ്ങള്‍ക്ക് കേരളത്തില്‍ നിന്ന് നേരിട്ട് ജമ്മുവിലെത്താം. ഹിമസാഗര്‍ എക്സ്പ്രസ് (16317/16318)   ഇന്ത്യയില്‍…

    Read More »
  • NEWS

    ബാല്യം വിലപ്പെട്ടതാണ്, കൊച്ചുകുട്ടികൾക്ക് മൊബൈൽ ഫോൺ കൊടുക്കരുത്

    ചെറിയ കുട്ടികളിലെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം ഭയാനകമായ ആഘാതമുണ്ടാക്കുമെന്ന പഠന റിപ്പോര്‍ട്ട് പുറത്ത്. പത്ത് വയസ്സിന് താഴെ പ്രായത്തില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നത് ഭാവിയില്‍ മാനസികാരോഗ്യം തകര്‍ക്കുമെന്നാണ് യു എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാപിയന്‍ ലാബ്സ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.ആത്മഹത്യാ പ്രവണത, മറ്റുള്ളവരോടുള്ള ആക്രമണോത്സുകത, യാഥാര്‍ഥ്യബോധമില്ലായ്മ, ഭ്രമാത്മകത തുടങ്ങിയ ഗുരുതര പ്രശ്നങ്ങള്‍ക്ക് ചെറുപ്രായത്തിലെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം കാരണമാകുന്നുവെന്നാണ് കണ്ടെത്തല്‍. ചെറുപ്രായത്തിലെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന്റെ ഭയാനകമായ ആഘാതമാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതെന്ന് മൊബൈല്‍ നിര്‍മാതാക്കളായ ഷവോമി ഇന്ത്യയുടെ മുന്‍ സിഇഒ മനു കുമാര്‍ ജയിന്‍ പറഞ്ഞു. കുട്ടികള്‍ കരയുമ്ബോഴോ ഭക്ഷണം കഴിക്കുമ്ബോഴോ കാറിലായിരിക്കുമ്ബോഴോ കുട്ടികള്‍ക്ക് ഫോണ്‍ കൈമാറാനുള്ള പ്രലോഭനത്തെ ചെറുക്കാന്‍ അദ്ദേഹം മാതാപിതാക്കളോട് അഭ്യര്‍ത്ഥിച്ചു.   മാതാപിതാക്കളെന്ന നിലയില്‍, കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. കൊച്ചുകുട്ടികള്‍ക്കിടയില്‍ അമിതമായ സ്‌ക്രീന്‍ സമയം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഓര്‍ക്കുക, അവരുടെ ബാല്യം വിലപ്പെട്ടതാണ്, അവര്‍ക്ക് ശോഭനവും ആരോഗ്യകരവുമായ ഭാവിക്ക് ഏറ്റവും മികച്ച അടിത്തറ നല്‍കേണ്ടത് നമ്മുടെ…

    Read More »
  • Kerala

    ആർസിസിയിൽ നിന്നും ആംബുലൻസിലെത്തി എസ്എസ്എൽസി പരീക്ഷയെഴുതിയ സിദ്ധാർഥിന് എല്ലാവിഷയത്തിലും ഫുൾ എ പ്ലസ് 

    പത്തനംതിട്ട: ആംബുലൻസിലെത്തി എസ്എസ്എൽസി പരീക്ഷ എഴുതിയ സിദ്ധാർഥിന് എല്ലാ വിഷയത്തിനും എ പ്ലസ് ​ഗ്രേഡ്. പഠിച്ചത് തിരുവല്ലയിൽ ആണെകിലും ചികിത്സ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആയിരുന്നതിനാൽ തൊട്ടടുത്തുള്ള മെഡിക്കൽ കോളേജ് സ്കൂളിലാണ് സിദ്ധാർത്ഥ് പരീക്ഷ എഴുതിയത്.ഇതിനായി സർക്കാരിൽ നിന്നും പ്രത്യേക അനുമതിയും വാങ്ങിയിരുന്നു. തിരുവല്ല കാവുംഭാഗം ദേവസം ബോർഡ് സ്കൂളിലെ വിദ്യാർഥിയും കാവുംഭാഗം പുറയാറ്റ് സുരേഷ് കുമാറിന്റെയും ബീനയുടെയും മകനുമായ ആയ സിദ്ധാർഥ് എസ് കുമാറാണ് ആംബുലൻസിൽ എത്തി പരീക്ഷ എഴുതി ഉന്നത വിജയം നേടിയത്. കഴിഞ്ഞ ജനുവരി മുതൽ ചികിത്സക്കായി തിരുവനന്തപുരത്തെ ആർസിസിയിലായിരുന്നു സിദ്ധാർഥ്‌. ആർസിസിയിൽ തന്നെ പരീക്ഷ എഴുതാൻ സൗകര്യം ഒരുക്കണമെന്ന് ഡയറക്ടർ തന്നെ രേഖാ മൂലം വിദ്യാഭ്യാസ വകുപ്പിനോട് അഭ്യർഥിച്ചിരുന്നെങ്കിലും നിയമതടസം ഉള്ളതിനാൽ ആണ് തൊട്ടടുത്ത മെഡിക്കൽ കോളേജ് സ്കൂളിൽ അവസരം നൽകിയത്.  അർബുദത്തോട് പൊരുതിയാണ് സിദ്ധാർത്ഥ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്.ക്രിസ്മസ് പരീക്ഷയ്ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ച സന്തോഷത്തിനിടെയാണ് ആർസിസിയിലെ പരിശോധനാ…

    Read More »
  • Kerala

    വന്ദേ ഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ്

    കൊച്ചി: വന്ദേ ഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ്.കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേ ഭാരത് ട്രെയിയിന് നേരെയാണ് കല്ലേറുണ്ടാ‌യത്.   ചോറ്റാനിക്കര പൊലീസ് സ്റ്റേഷൻ പരിധിയിലെ കുരീക്കാട് എന്ന സ്ഥലത്ത് വച്ചാണ് സംഭവം.കല്ലേറിൽ  ട്രെയിനിന്റെ ചില്ലിന് കേടുപാട് പറ്റി.വൈകിട്ട് 7.30 ഓടെ  കല്ലേറുണ്ടായെന്ന് ആർപിഎഫ് അറിയിച്ചതിനെ തുടർന്ന് ചോറ്റാനിക്കര പൊലീസ് പ്രദേശത്ത് പരിശോധന നടത്തി.   സി ആറ് കോച്ചിന് നേരെയണ് കല്ല് പതിച്ചത്.യാത്രക്കാരാണ് കല്ലേറുണ്ടായത് ടിടിആറിനെ അറിയിച്ചത്.തു‌ടർന്ന് ആർപിഎഫിനെ വിവരമറിയിക്കുകയായിരുന്നു. ആർപിഎഫും പൊലീസും തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.നേരത്തെ തിരൂരും പാപ്പിനിശേരിയിലും വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായിരുന്നു

    Read More »
  • Kerala

    അടൂരിൽ നിന്നും കാണാതായ അമ്മയെയും അഞ്ചു വയസുള്ള മകളെയും കോട്ടയം പോലീസ് അറസ്റ്റ് ചെയ്തു

    കോട്ടയം: അടൂരിന് സമീപം കടമ്ബനാട്ട് നിന്ന് കാണാതായ അമ്മയെയും അഞ്ചു വയസുള്ള മകളെയും കണ്ടെത്തി.കോട്ടയം കെഎസ്‌ആര്‍ടിസി ബസ് സ്റ്റേഷന്‍ പൊലീസ് എയ്ഡ് പോസ്റ്റിലുണ്ടായിരുന്ന പൊലീസുകാരന് തോന്നിയ സംശയമാണ് ഇവരെ തിരികെ കിട്ടാന്‍ കാരണമായത്. ശാസ്താംകോട്ട പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കടമ്ബനാട്  അമ്ബലത്തിന് സമീപം കാഞ്ഞിരവിള കിഴക്കേതില്‍ ആല്‍വിന്‍ റോയിയുടെ ഭാര്യ ആന്‍സി കുട്ടി (30), മകള്‍ ആന്‍ഡ്രിയ ആല്‍വിന്‍ (അഞ്ച്) എന്നിവരെയാണ് മെയ്‌ 10 മുതല്‍ കാണാതായത്.   ഇവര്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.പോലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചു. ഇത് കണ്ട് സംശയം തോന്നിയ പൊലീസുകാരന്‍ ഇന്നലെ രാത്രി ഏഴരയോടെയാണ് ഇവരെ തടഞ്ഞു വച്ച്‌ കോട്ടയം വെസ്റ്റ് പൊലീസിന് കൈമാറിയത്.ഇവരെ ഇന്ന് ശാസ്താം കോട്ട പൊലീസിന് കൈമാറും.   ഭര്‍ത്താവിനൊപ്പം വിദേശത്ത് പോകാനുള്ള മടി കൊണ്ടാണ് ഇവര്‍ വീടു വിട്ടിറങ്ങിയതെന്ന് പറയുന്നു. കാണാതാകുമ്ബോള്‍ കൈയില്‍ ഇരുപതിനായിരം രൂപയോളമുണ്ടായിരുന്നു. ഭര്‍ത്താവ് ആല്‍വിന്‍ ബഹ്റൈനിൽ ജോലി ചെയ്യുകയാണ്.

    Read More »
  • Kerala

    ഏജന്റുമാര്‍ വഴിയുള്ള അപേക്ഷകളില്‍ വേഗത്തില്‍ നടപടി; നഗരസഭകളില്‍ ഏജന്റുമാർ മുഖേന അഴിമതി നടക്കുന്നതായി വിജിലന്‍സ് കണ്ടെത്തൽ

    തിരുവനന്തപുരം∙ നഗരസഭകളിൽ ഏജന്റുമാർ മുഖേന അഴിമതി നടക്കുന്നതായി വിജിലൻസ് കണ്ടെത്തൽ. തിരുവനന്തപുരം, കൊച്ചി, കൊല്ലം കോർപറേഷനുകളിൽ നടത്തിയ പരിശോധനകളിൽ 10 ഏജന്റുമാരെ കണ്ടെത്തി. ഏജന്റുമാർ വഴിയുള്ള അപേക്ഷകളിൽ വേഗത്തിൽ നടപടി പൂർത്തിയാക്കുന്നതായും വ്യക്തമായിട്ടുണ്ട്. ‘ക്ലീൻ കോർപ്’ എന്ന പേരിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഈ കണ്ടെത്തലുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ മിന്നൽ പരിശോധനകളിലാണ് വിജിലൻസ് ഇക്കാര്യം കണ്ടെത്തിയത്. ഏജന്റുമാർ മുഖേന നൽകുന്ന അപേക്ഷകളിൽ അതിവേഗം ഉദ്യോഗസ്ഥർ നടപടിയെടുക്കും. കൈക്കൂലി, കമ്മിഷൻ തുടങ്ങിയവ ഉദ്യോഗസ്ഥർക്ക് ഇതിന് പ്രതിഫലമായി കിട്ടുന്നുണ്ട്. അതേസമയം, സാധാരണക്കാർ നേരിട്ടു നൽകുന്ന അപേക്ഷകളിൽ തീരുമാനം എടുക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല. ഇത് കാലങ്ങളായി കെട്ടിക്കിടക്കുമ്പോഴാണ് ഏജന്റുമാർ മുഖേനയുള്ള അപേക്ഷകളിൽ അതിവേഗം തീരുമാനമുണ്ടാകുന്നത്. ഇത്തരത്തിൽ വഴിവിട്ട രീതിയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെക്കുറിച്ച് വിജിലൻസിന് വിവരം കിട്ടിയിട്ടുണ്ട്. ഇവർക്കെതിരെ വരും ദിനങ്ങളിൽ നടപടിയുണ്ടാകുമെന്നാണ് വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്.

    Read More »
Back to top button
error: