KeralaNEWS

ഏറ്റവും കുറഞ്ഞ ചിലവിൽ കേരളത്തില്‍ നിന്നും കാശ്മീരിലേക്ക് പോയി വരാം 

സ്വപ്നവും സ്വര്‍ഗ്ഗവും എല്ലാം കൂടിച്ചേരുന്ന ഇടമാണ് കാശ്മീര്‍.മഞ്ഞുപൊതിഞ്ഞ മലനിരകളും പച്ചപ്പുല്‍മേടുകളും ദാല്‍ തടാകവും ഗ്രാമങ്ങളെ ചുറ്റികക്ടന്നു പോകുന്ന നദികളും അതിന്റെ തീരവും ആപ്പിള്‍ മരങ്ങളും ഒക്കെയുള്ള കാശ്മീര്‍ കണ്ടില്ലെങ്കില്‍ പിന്നെ എന്ത് ജീവിതം! എന്നാൽ രാജ്യത്തിന്റെ തെക്കേയറ്റമായ കേരളത്തില്‍ നിന്നും വടക്കേയറ്റമായ കാശ്മീര്‍ വരെ എത്തിപ്പെടേണ്ട പാട് ഓര്‍ക്കുമ്ബോള്‍ പലരും ഈ‌ ഉദ്യമത്തിൽ നിന്നും പിന്തിരിയുകയാണ് പതിവ്.

അതിനാൽ തന്നെ തിരുവനന്തപുരത്തു നിന്ന് കയറിയാല്‍ നേരെ ജമ്മുവില്‍ ചെന്നിറങ്ങാവുന്ന ഒരു ട്രെയിൻ യാത്രയെപ്പറ്റിയാണ് ഇവിടെ പറയുന്നത്. ചിലവ് കുറഞ്ഞ ജമ്മു കാശ്മീര്‍ യാത്ര ഒരു സ്വപ്നമായി കൊണ്ടുനടക്കുന്നവര്‍ക്ക് പോക്കറ്റ് കാലിയാക്കാതെ യാത്ര സാധ്യമാക്കുന്ന കന്യാകുമാരി- ശ്രീമാതാ വൈഷ്ണോദേവീ കത്ര സ്റ്റേഷന്‍ ഹിമസാഗര്‍ എക്സ്പ്രസ്സ് ട്രെയിനിനെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം.

കേരള-കാശ്മീര്‍ യാത്ര

കേരളത്തില്‍ നിന്നും കാശ്മീരിലേക്ക് ഏറ്റവും ചിലവ് കുറഞ്ഞ യാത്ര മാര്‍ഗ്ഗം ട്രെയിന്‍ തന്നെയാണ്.കന്യാകുമാരി-കത്ര ഹിമസാഗര്‍ എക്സ്പ്രസില്‍ നിങ്ങള്‍ക്ക് കേരളത്തില്‍ നിന്ന് നേരിട്ട് ജമ്മുവിലെത്താം.

ഹിമസാഗര്‍ എക്സ്പ്രസ് (16317/16318)

 

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിക്കുന്ന ട്രെയിനുകളിലൊന്നാണ് ഇന്ത്യയുടെ ഒരൊറ്റമായ കന്യാകുമാരിയില്‍ നിന്നും മറ്റൊരു അറ്റമായ ജമ്മു കാശ്മീരിലേക്ക് പോകുന്ന ഹിമസാഗര്‍ എക്സ്പ്രസ്. 12 സംസ്ഥാനങ്ങള്‍ കടന്ന്, 3715 കിലോമീറ്റര്‍ യാത്ര ചെയ്യുന്ന ട്രെയിന്‍ സര്‍വീസാണിത്.എല്ലാ വെള്ളിയാഴ്ചയും കന്യാകുമാരിയില്‍നിന്ന് പുറപ്പെടുന്ന വണ്ടി ജമ്മുതാവിയില്‍നിന്ന് എല്ലാ തിങ്കളാഴ്ചയുമായിരിക്കും പുറപ്പെടുക.

കേരളത്തില്‍ 11 സ്റ്റോപ്പുകളാണ് ഹിമസാര്‍ എക്സ്പ്രസിനുള്ളത്.തിരുവനന്തപുരം സെന്‍ട്രല്‍, കൊല്ലം ജംങ്ഷന്‍, കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, ആലുവാ, തൃശൂര്‍, ഒറ്റപ്പാലം,പാലക്കാട് ജംങ്ഷന്‍ എന്നിവയാണ് കേരളത്തില്‍ നിര്‍ത്തുന്ന സ്റ്റേഷനുകള്‍. കേരള, തമിഴ്നാട്, ആന്ധ്രാ പ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര, മധ്യ പ്രദേശ്, ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ജമ്മു കാശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലൂടെ ഇത് സഞ്ചരിക്കും. നിര്‍ത്തുന്ന സ്റ്റേഷനുകളുടെ ആകെ എണ്ണം 69 ആണ്.

 

കന്യാകുമാരിയില്‍ നിന്ന് എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 2.15ന് പുറപ്പെടുന്ന ഹിമസാഗര്‍ എക്സ്പ്രസ് 68 മണിക്കൂര്‍ 20 മിനിറ്റ് യാത്ര ചെയ്ത് തിങ്കളാഴ്ച രാവിലെ 10:35 ന് ശ്രീമാതാ വൈഷ്ണോദേവീ കത്ര സ്റ്റേഷനിലെത്തും. കന്യാകുമാരിയില്‍ നിന്നുള്ള യാത്രയ്ക്ക് സ്ലീപ്പറിന് 1080 രൂപയും എസി ത്രി ടയറിന് 2785 രൂപയും എസി ടൂ ടയറിന് 4130 രൂപയും ആണ് നിരക്ക്. ജമ്മു കാശ്മീരില്‍ കത്വാ, സാംബാ,ജമ്മു താവി, ഉദ്ദംപൂര്‍, ശ്രീ മാതാ വൈഷ്ണോ ദേവി കത്ര എന്നിങ്ങനെ അ‍ഞ്ച് സ്റ്റോപ്പുകളാണുള്ളത്. ജമ്മു താവിയില്‍ ഇറങ്ങിയ ശേഷം ഇവിടുന്ന് ബസ് മാര്‍ഗം കാശ്മീരിലേക്ക് പോകാം, ശ്രീനഗറിലേക്ക് ജമ്മു താവിയില്‍ നിന്ന് എട്ടു മണിക്കൂര്‍ ദൂരം ബസില്‍ സഞ്ചരിക്കണം.

ജമ്മു കശ്മീരിന്റെ വേനൽക്കാല തലസ്ഥാനമാണ് ശ്രീനഗർ.കാശ്മീർ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ഇത് സിന്ധു നദിയുടെ കൈവഴിയായ ഝലം നദിയുടെ തീരത്താണ്. പൂന്തോട്ടങ്ങൾ, തടാകങ്ങൾ, ഹൗസ് ബോട്ടുകൾ എന്നിവയ്ക്ക് നഗരം പ്രശസ്തമാണ്.പരമ്പരാഗത കശ്മീരി കരകൗശല വസ്തുക്കൾക്കും ഡ്രൈ ഫ്രൂട്ട്‌സിനും പേരുകേട്ട സ്ഥലമാണിത്.

 

ശ്രീനഗറിനൊപ്പം ഗുല്‍മര്‍ഗ്ഗും സോനാമര്‍ഗും പഹല്‍ഗാമുമൊക്കെയാണ് കാശ്മീരിലെ പ്രധാന ടൂറിസ്റ്റ് ലൊക്കേഷനുകൾ എന്ന് പറയുന്നത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: