FeatureNEWS

മഞ്ഞിൽ മൂടിയ മൊട്ടക്കുന്നുകൾ;വരൂ, വാഗമൺ വിളിക്കുന്നു

ലമുകളിലെ കാഴ്ച്ച ആസ്വദിച്ച് കോടമഞ്ഞിന്റെ തണുപ്പ് ഏറ്റുവാങ്ങി പ്രകൃതിയെ തൊട്ടറിഞ്ഞ് മടങ്ങിയെത്താനാണ് ആഗ്രഹമെങ്കില്‍ വാഗമണിലേക്ക് പോയി വരാം.കോട്ടയത്ത് നിന്ന് 65 കിലോമീറ്റര്‍ ദൂരമാണ് വാഗമണ്ണിലേക്ക്.
 

കോട്ടയത്ത് നിന്ന് ഈരാറ്റുപേട്ട വഴി തീക്കയി വെള്ളിക്കുളത്തിലൂടെയാണ് വാഗമണ്‍ യാത്ര.മൊട്ടക്കുന്നും പൈന്‍മരക്കാടുകളും നിറഞ്ഞ ഒരു ഹില്‍സ്റ്റേഷന്‍ എന്ന് മാത്രം ‍പറഞ്ഞാൽ അത് വാഗമണിനെ കുറച്ചു കാണലാകും.വെള്ളിക്കുളം എത്തുമ്പോള്‍ ഇല്ലിക്കല്‍ കല്ല്, ഇലവീഴാപൂഞ്ചിറ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള  ബോര്‍ഡുകള്‍ കാണാം.ഇടത്തേക്ക് തിരിഞ്ഞാല്‍ ഇവിടങ്ങളിലേക്ക് പോകാം.അങ്ങോട്ട് തിരിയാതെ നേരെപോയാൽ വെള്ളിക്കുളം ജംഗ്ഷന്‍ കഴിയുമ്പോള്‍ മാര്‍മല അരുവി വെള്ളച്ചാട്ടത്തിലേക്കുള്ള ദിശാബോര്‍ഡ് കാണാം.വാഗമണിലേക്ക് യാത്ര വരുന്ന പലരും ഈ വെള്ളച്ചാട്ടം അവഗണിക്കുകയാണ് പതിവ്.
രണ്ട് തട്ടായാണ് വെള്ളച്ചാട്ടം.വാഗമണ്‍ എത്തുന്നതിന് മുൻപ് മനസും ശരീരവും ഒന്ന് തണുപ്പിക്കാനുള്ള അവസരമാണ്.എന്നാല്‍ പല അപകടങ്ങളും നേരത്തെ  സംഭവിച്ചിട്ടുള്ളതിനാല്‍ സൂക്ഷിക്കണം.മനോഹാരിത പോലെതന്നെ അപകടസാധ്യത ഏറെയുണ്ട് മാർമല അരുവിയിൽ. 30 അടി വരെ പാറ കുഴിഞ്ഞ ഭാഗം തടാകത്തിലുണ്ട്.പാറയിൽ ചുറ്റപ്പെട്ടാണ് തടാകം നിൽക്കുന്നത്.  മീനച്ചിലാറിന്റെ കൈവഴിയായ വഴിക്കടവാറിന്റെ ഭാഗമാണ് മാർമല അരുവി.
സമുദ്ര നിരപ്പില്‍ നിന്ന് 1100 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് വാഗമണ്‍.ഇടുക്കി-കോട്ടയം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന പ്രകൃതിയയോടടുത്തു നില്‍ക്കുന്ന വിനോദസഞ്ചാര കേന്ദ്രം. പൊതുവെ വളരെ തണുപ്പുള്ള കാലാവസ്ഥയാണ് വാഗമണ്ണിലേത്. 10 മുതല്‍ 23 ഗിഗ്രി സെല്‍ഷ്യസ് വരെയാണ് താപനില.കണ്ണെത്താത്ത ദൂരത്തില്‍ വ്യാപിച്ചുകിടക്കുന്ന തേയിലത്തോട്ടങ്ങള്‍, പുല്‍ത്തകിടികള്‍, കോടമഞ്ഞ് തുടങ്ങിയവ വാഗമണിന്റെ മാറ്റുകൂട്ടുന്നു. മൊട്ടക്കുന്നുകളാണ് വാഗമണിന്റെ ഐഡന്റിറ്റി. വാഗമണിലെ മൊട്ടക്കുന്നുകള്‍ കാണാനും അവിടെ സമയം ചെലവഴിക്കാനുമാണ് സഞ്ചാരികള്‍ കൂടുതലായും എത്തുന്നത്. പൈന്‍മരക്കാടുകള്‍ കൂടി ചേരുമ്പോൾ മനോഹാരിത ഇരട്ടിയാകുന്നു.
വാഗമണ്ണിലെ മലമ്പാതകളിലൂടെയുള്ള ഡ്രൈവ് ഏറെ മനോഹരമാണ്.പ്രകൃതി ദൃശ്യങ്ങള്‍ കണ്ടുകൊണ്ട് ഈ റോഡുകളിലൂടെ വാഹനമോടിക്കുക എന്നത് ആരെയും ആകര്‍ഷിക്കും. തങ്ങള്‍ മല, മുരുകന്‍ മല, കുരിശുമല എന്നീ മൂന്നു മലകളാല്‍ ചുറ്റപ്പെട്ടതാണ് വാഗമണ്‍.തീര്‍ത്ഥാടനത്തിന് പ്രാധാന്യമുള്ള സ്ഥലങ്ങള്‍ കൂടിയാണ് ഈ മലകള്‍.പട്ടുമല എന്ന മറ്റൊരു തീർത്ഥാടന കേന്ദ്രവും ഇവിടെയുണ്ട്.
ടീ ഗാർഡൻ ലേക്ക്
 
ടീ ഗാർഡൻ ലേക്ക് (Tea Garden Lake) എന്നറിയപ്പെടുന്ന തടാകം ധാരാളം വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന വാഗമണ്ണിലെ ഒരു പ്രധാന കേന്ദ്രമാണ്‌. സമുദ്ര നിരപ്പില്‍ നിന്ന് 3900 അടി ഉയരത്തിലാണ് ഈ തടാകം സ്ഥിതിചെയ്യന്നുത്.ചുറ്റിലുമായി കാണുന്ന മലകള്‍ തടാകത്തിന്റെ ഭംഗി വര്‍ദ്ധിപ്പിക്കുന്നു.കണ്ണീരു പോലെ തെളിഞ്ഞ വെള്ളവും ചെത്തിയൊതുക്കിയതു പോലുള്ള പുല്‍മേടുകളും ചേരുമ്പോള്‍ തടാകത്തിന്റെ ഭംഗി മറ്റൊരു ലവലായി മാറും.
അതിമനോഹരമായ ഈ തടാകത്തിലൂടെ ബോട്ടിങ് നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.പെഡൽ ബോട്ടുകൾ, റോയിംഗ് ബോട്ടുകൾ, കയാക്ക് പോലുള്ള വിവിധ തരം ബോട്ടുകൾ ഇവിടെ ലഭ്യമാണ്.

Back to top button
error: