KeralaNEWS

ബംഗളൂരു-കൊച്ചുവേളി സമ്മർ സ്പെഷൽ ട്രെയിൻ

തിരുവനന്തപുരം: വേനലവധി തിരക്ക് പരിഗണിച്ച് ബംഗളൂരു-കൊച്ചുവേളി റൂട്ടിൽ സമ്മർ സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു.

തിരുവനന്തപുരം കൊച്ചുവേളിക്കും ബൈയ്യപ്പനഹള്ളി എസ് എം വി ടി റെയിൽവേ സ്റ്റേഷനും ( വിശ്വേശ്വരയ്യ ടെർമിനൽ ) ഇടയിൽ ആണ് ട്രെയിൻ ഓടിക്കുന്നത്. പ്രതിവാര സര്‍വീസായാണ് നടത്തുന്നത്.ജൂൺ 27 വരെ എല്ലാ ചൊവ്വാഴ്ചയും സർവീസ് നടത്തും.

കൊച്ചുവേളി-എസ് എം വി ടി ബെംഗളൂരു പ്രതിവാര സമ്മർ സ്പെഷൽ എക്സ്പ്രസ്

Signature-ad

ട്രെയിൻ നമ്പർ 06083-ചൊവ്വാഴ്ചകളിൽ വൈകിട്ട് 6.05 ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന്(ബുധനാഴ്ച) രാവിലെ 10.55 ന് എസ്എംവിടി ബെംഗളൂരുവിൽ എത്തിച്ചേരും.

ട്രെയിൻ നമ്പർ- 06084 എസ്എംവിടി ബെംഗളൂരു-കൊച്ചുവേളി പ്രതിവാര സമ്മർ സ്പെഷ്യൽ എക്സ്പ്രസ് ജൂൺ 28 വരെ എല്ലാ ബുധനാഴ്ചയും ഉച്ചയ്ക്ക് 12.45 ന് എസ്എംവിടി ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് വ്യാഴാഴ്ച രാവിലെ 6.00 മണിക്ക് കൊച്ചുവേളിയിൽ എത്തിച്ചേരും.

 

കൊച്ചുവേളി, കൊല്ലം ജംങ്ഷൻ, കായംകുളം ജംഹ്ഷൻ, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് ജംങ്ഷൻ, കോയമ്പത്തൂർ ജംങ്ഷൻ, തിരുപ്പൂര്‍, ഇറോഡ് ജംങ്ഷൻ, സേലം ജംങ്ഷൻ, തിരുപ്പട്ടൂർ, ബംഗാരപ്പേട്ട് ജംങ്ഷൻ, കൃഷ്ണരാജപുരം, എസ്എംവിടി ബെംഗളുരു എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ്പുള്ളത്.

Back to top button
error: