Month: May 2023
-
Crime
എംഡിഎംഎയുമായി കോട്ടയം സ്വദേശികളായ രണ്ടുപേർ എറണാകുളത്ത് പിടിയിൽ
കൊച്ചി: രാസലഹരിമരുന്നായ എംഡിഎംഎയുമായി കോട്ടയം സ്വദേശികൾ പിടിയിൽ. മണാർക്കാട് സ്വദേശികളായ മെൻസൺ, അബി ചെറിയാൻ എന്നിവരാണ് എറണാകുളം നെട്ടൂരിൽ വച്ച് പിടിയിലായത്. പ്രതികളിൽ നിന്നും 2.56 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. സിറ്റി പൊലീസ് കമ്മീഷണർക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. അതിനിടെ കണ്ണൂർ കൂത്തുപറമ്പിൽ ഓൺലൈനായി പോസ്റ്റാഫീസിലേക്ക് എത്തിച്ച 3 ലക്ഷം രൂപയുടെ മയക്കുമരുന്ന് എക്സൈസ് പിടികൂടി. പാറാൽ സ്വദേശി കെ പി ശ്രീരാഗിന്റെ പേരിലെത്തിയ പാർസലാണ് പിടിച്ചെടുത്ത് പരിശോധിച്ചത്. 70 എൽ എസ് ഡി സ്റ്റാമ്പുകളായിരുന്നു പാഴ്നസിലുണ്ടായിരുന്നത്. പോസ്റ്റോഫീസ് ജീവനക്കാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സ്സൈസ് പാർസൽ തുറന്നു പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. നെതർലാന്റ്സിലെ റോട്ടർഡാമിൽ നിന്നാണ് എൽ എസ് ഡി സ്റ്റാമ്പ് എത്തിച്ചത്. മെയ് 1 ന് ഡാർക്ക് വെബ് വഴിയാണ് സ്റ്റാമ്പുകൾ ഓർഡർ ചെയ്തതെന്നും ആ സ്റ്റാമ്പുകളാണ് പോസ്റ്റ് ഓഫിസിൽ വന്നതെന്നും പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. നെമിസിസ് മാർക്കറ്റ് എന്ന ഡാർക് വെബ്ബ്സൈറ്റിൽ അക്കൗണ്ട്…
Read More » -
LIFE
ലാലേട്ടന് ജന്മദിനാശംസകൾ നേർന്ന് മമ്മൂക്ക
കൊച്ചി: നടൻ മോഹൻലാലിന് ജന്മദിനാശംസകൾ നേർന്ന് നടൻ മമ്മൂട്ടി. മെയ് 21നാണ് മോഹൻലാൽ ജന്മദിനം ആഘോഷിക്കുന്നത്. അർധരാത്രിയിൽ തന്നെയാണ് മമ്മൂട്ടി ജന്മദിനാശംസകൾ നേർന്നത്. ഇരുവരും ഒരുമിച്ച് കൈകോർത്ത് നിൽക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു മമ്മൂട്ടിയുടെ ആശംസ.
Read More » -
Careers
കാഞ്ഞിരപ്പള്ളി ഐ.ടി.ഡി.പി. ഓഫീസിനു കീഴിൽ 25 പട്ടിക വർഗ പ്രമോട്ടർ ഒഴിവ്
കോട്ടയം: കാഞ്ഞിരപ്പള്ളി ഐ.ടി.ഡി.പി ഓഫീസിനു കീഴിലുള്ള മേലുകാവ്, പുഞ്ചവയൽ, വൈക്കം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ 25 പട്ടിക വർഗ പ്രമോട്ടർ തസ്തികകളിലേക്കും ജില്ലയിലെ വിവിധ ആശുപത്രികളിൽ 14 ഹെൽത്ത് പ്രമോട്ടർ തസ്തികകളിലേക്കും പത്താം ക്ളാസ് യോഗ്യതയുള്ള പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 20-35 വയസ്. ഹെൽത്ത് പ്രമോട്ടർമാരായി പരിഗണിക്കപ്പെടുന്നവരിൽ നഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സുകൾ പഠിച്ചവർക്കും ആയുർവേദം/പാരമ്പര്യവൈദ്യം എന്നിവയിൽ പ്രാവീണ്യം ഉള്ളവർക്കും മുൻഗണന നല്കും. നേരിട്ടുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ രണ്ടു വർഷക്കാലത്തേക്കാണ് നിയമനം.അപേക്ഷ സമർപ്പിക്കുമ്പോൾ സ്വന്തം താമസപരിധിയിലുള്ള ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് തെരഞ്ഞടുക്കേണ്ടതാണ്. ജാതി, വിദ്യാഭ്യാസം,വയസ് എന്നിവ തെളിയിക്കുന്ന പ്രമാണങ്ങളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ മേയ് 31 വൈകുന്നേരം അഞ്ചുമണിക്കകം സമർപ്പിക്കണം. അപേക്ഷ ഫോം കാഞ്ഞിരപ്പള്ളി ഐ.ടി.ഡി.പി ഓഫീസിലും മേലുകാവ്, പുഞ്ചവയൽ, വൈക്കം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽനിന്നും വാങ്ങാവുന്നതാണ്. ഒരാൾ ഒന്നിലധികം അപേക്ഷ സമർപ്പിക്കാൻ പാടില്ല. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 13,500 /-രൂപ ഓണറേറിയം ലഭിക്കും.…
Read More » -
Kerala
പി.എം. കിസ്സാൻ പദ്ധതി: ഗുണഭോക്താക്കൾ ആനുകൂല്യം തുടർന്നും ലഭിക്കുന്നതിന് 31നകം നടപടികൾ പൂർത്തിയാക്കണം
കോട്ടയം: പി.എം. കിസാൻ പദ്ധതിയുടെ ഗുണഭോക്താക്കൾ ആനുകൂല്യം തുടർന്നും ലഭിക്കുന്നതിന് മേയ് 31നകം ഇതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തീകരിക്കണം. ഗുണഭോക്താക്കൾ അവരുടെ ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണം. അടുത്തുള്ള പോസ്റ്റ് ഓഫീസിലെ ഇന്ത്യൻ പോസ്റ്റൽ പേയ്മെന്റ് ബാങ്ക് മുഖേന ആധാർ ലിങ്ക് ചെയ്ത അക്കൗണ്ടുകൾ ആരംഭിക്കാം. കർഷകർക്ക് ആധാർ കാർഡും മൊബൈൽ ഫോണുമായി അടുത്തുള്ള പോസ്റ്റ് ഓഫീസിൽ 25,26,27 ദിവസങ്ങളിലെ ഇതിനായുള്ള പ്രത്യേക ക്യാമ്പയിനിൽ പങ്കെടുക്കാം. എല്ലാ പി.എം കിസാൻ ഗുണഭോക്താക്കളും പദ്ധതി ആനുകൂല്യം തടസ്സമില്ലാതെ ലഭിക്കുന്നതിന് കെ.വൈ.സി പൂർത്തിയാക്കണം. ആധാർ കാർഡും മൊബൈൽ ഫോണുമുപയോഗിച്ച് പി.എം. കിസാൻ പോർട്ടൽ വഴിയോ, അക്ഷയ, മറ്റ് തുടങ്ങിയ ജനസേവന കേന്ദ്രങ്ങൾ വഴിയോ കെ.വൈ.സിചെയ്യുന്നതിനായി കേന്ദ്ര സർക്കാർ തയ്യാറാക്കിയിട്ടുള്ള ആൻഡ്രോയിഡ് ആപ്ലിക്കേഷനിലൂടെയോ ചെയ്യണം. മേയ് 22 മുതൽ മേയ് 27 വരെ അക്ഷയ കേന്ദ്രങ്ങളിൽ ഇതിനായി പ്രത്യേക ക്യാമ്പയിൻ നടക്കും. റവന്യൂ വകുപ്പിന്റെ റിലിസ് പോർട്ടലിലുള്ള പി.എം കിസ്സാൻ ഗുണഭോക്താക്കൾ അവരവരുടെ സ്വന്തം കൃഷി…
Read More » -
Local
തോട്ടം പുരയിടമാകും, ലാലിച്ചന് പുതിയ വീട് വയ്ക്കാം; ബാബുവിന് ഇനി ചികിത്സാനുകൂല്യങ്ങൾ മുടങ്ങില്ല, മുൻഗണന റേഷൻ കാർഡ് അനുവദിച്ചു
കോട്ടയം: തോട്ടമെന്ന് തെറ്റായി രേഖപ്പെടുത്തിയ സ്ഥലം പുരയിടമാക്കി മാറ്റണം എന്ന് ആവശ്യവുമായാണ് ചെമ്മലമറ്റം സ്വദേശി ലാലിച്ചൻ ജോസഫ് മീനച്ചിൽ താലൂക് അദാലത്തിലെത്തിയത്. റിസർവേ നടന്നപ്പോഴാണ് ഒരേക്കർ പുരയിടം തോട്ടമെന്നു തെറ്റായി രേഖപ്പെടുത്തിയത്. മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങളും പുതിയ വീടെന്ന സ്വപ്നവും ലാലിച്ചനു വെല്ലുവിളിയായി. രണ്ടു വർഷമായി പല പ്രാവശ്യം പരാതി നൽകിയെങ്കിലും പ്രശ്‌ന പരിഹാരം ഉണ്ടായില്ല. ഇതോടെയാണ് മീനച്ചിൽ താലൂക്ക് തല അദാലത്തിൽ പരാതിയുമായി ലാലിച്ചൻ എത്തിയതും മന്ത്രിമാരായ വി.എൻ. വാസവനും റോഷി അഗസ്റ്റിനും നേതൃത്വം നൽകിയ അദാലത്ത് ലാലിച്ചന് പരാതി പരിഗണിച്ച് പരിഹാരനടപടിക്ക് വഴിയൊരുക്കിയതും. വൃക്കരോഗിയായ തിടനാട് സ്വദേശി കെ.ജി. ബാബുവിന് എപിഎൽ കാർഡിന്റെ പേരിൽ ഇനി സൗജന്യ ചികിത്സാനുകൂല്യങ്ങൾ മുടങ്ങില്ല. മീനച്ചിൽ താലൂക്കുതല അദാലത്തിൽ ബാബുവിനുള്ള മുൻഗണനാ റേഷൻ കാർഡ് സഹകരണ – രജിസ്‌ട്രേഷൻ മന്ത്രി വി.എൻ വാസവനിൽ നിന്നും നേരിട്ടേറ്റ് വാങ്ങി. നാലു വർഷമായി വൃക്കരോഗിയായ ബാബുവിന് ആഴ്ചയിൽ മൂന്ന് തവണ ഡയാലിസിസ് ആവശ്യമാണ്. ബാബുവിന്റെയും കുടുംബത്തിന്റെയും…
Read More » -
Local
പരമേശ്വരൻ നായർക്ക് ആശ്വസിക്കാം, മകന്റെ വികലാംഗ പെൻഷൻ ഇനി മുടങ്ങില്ല; അരീക്കരക്കാർക്ക് ഇനി വെള്ളത്തിന് ബുദ്ധിമുട്ടില്ല, നേരിട്ട് ഇടപെട്ട് മന്ത്രി
കോട്ടയം: ആറുവർഷമായ് മുടങ്ങിക്കിടക്കുന്ന മകന്റെ വികലാംഗ പെൻഷൻ ലഭിക്കണമെന്ന ആവശ്യവുമായാണ് തൊണ്ണൂറുകാരനായ പരമേശ്വരൻ നായർ താലൂക്ക് അദാലത്തിലെത്തുന്നത്. ജന്മനാ കിടപ്പു രോഗിയാണ് കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിലെ ഇലയ്ക്കാട് സ്വദേശിയായ പരമേശ്വരൻ നായരുടെ ഇളയ മകൻ ബിജു. അദാലത്തിൽ പരമേശ്വരൻ നായരുടെ പരാതി പരിഗണിച്ച സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ മുടങ്ങിക്കിടന്ന പെൻഷൻ പുനസ്ഥാപിച്ച് ഉത്തരവ് നൽകുകയായിരുന്നു. മകൻെ പേരിലുള്ള ഭൂമിയുടെ അളവ് കാട്ടിയായിരുന്നു വികലാംഗപെൻഷൻ മുടങ്ങിയത്. പതിനഞ്ചോളം വരുന്ന കുടുംബങ്ങൾക്ക് കുടിവെള്ളം ലഭിക്കണമെന്ന ആവശ്യവുമായിട്ടാണ് വെളിയന്നൂർ പഞ്ചായത്തിലെ അരീക്കര സ്വദേശികളായ സോമൻ നായരും രവീന്ദ്രൻ നായരും പാലാ താലൂക്ക് അദാലത്തിലെത്തുന്നത്. വർഷങ്ങളായി ഈ പ്രദേശത്തെ ജനങ്ങൾ ജനകീയ കുടിവെള്ള പദ്ധതി മുഖേന ലഭിച്ചുകൊണ്ടിരുന്ന വെള്ളമാണ് ഉപയോഗിച്ചുകൊണ്ടിരുന്നത്. എന്നാൽ രണ്ടുവർഷത്തേിലേറയായി പദ്ധതി മുടങ്ങിക്കിടക്കുകയാണ്. ജല ജീവൻ മിഷൻ വഴി പ്രദേശവാസികൾക്ക് വെള്ളം എത്തിച്ചു നൽകാനുള്ള നടപടികൾ എത്രയും പെട്ടന്ന് സ്വീകരിക്കുമെന്നു മന്ത്രി റോഷി അഗസ്റ്റിൻ ഉറപ്പുനൽകിയതിന്റെ സന്തോഷത്തിലാണ് അരീക്കരക്കാർ മടങ്ങിയത്.
Read More » -
Local
മന്ത്രി വി.എൻ. വാസവൻ ഇടപെട്ടു, ബോസി മൈക്കിളിന് മുൻഗണനാ റേഷൻ കാർഡ് ലഭിച്ചു; ആനന്ദവല്ലിയമ്മയ്ക്കു കൈത്താങ്ങായി അദാലത്ത്
കോട്ടയം: മുൻഗണനാ വിഭാഗത്തിലേക്ക് റേഷൻ കാർഡ് മാറ്റണമെന്ന ആവശ്യവുമായാണ് കടനാട് സ്വദേശി ബോസി മൈക്കിൾ പാലാ ടൗൺ ഹാളിൽ നടന്ന മീനച്ചിൽ താലൂക്ക് തല കരുതലും കൈത്താങ്ങും അദാലത്തിൽ പരാതിയുമായി എത്തുന്നത്. സ്വന്തമായി ഭൂമിയില്ലാത്ത ബോസി മൈക്കിളും കുടുംബവും വാടക വീട്ടിലാണ് താമസിക്കുന്നത്. ബോസിയുടെ ഭാര്യ ടെനി മോൾക്ക് കാഴ്ചപരിമിതിയും ഉണ്ട്. ഇവരുടെ റേഷൻകാർഡ് എ.പി.എൽ വിഭാഗത്തിൽപ്പെട്ടതായതിനാൽ സൗജന്യചികിത്സ ആനുകൂല്യങ്ങളും റേഷൻ കടയിൽ നിന്നുള്ള ആനുകൂല്യങ്ങളും ലഭിച്ചിരുന്നില്ല. ബോസി മൈക്കിളിന്റെ പരാതി അദാലത്തിൽ പരിഗണിച്ച സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ മുൻഗണനാ വിഭാഗത്തിലേക്ക് ഇവരുടെ റേഷൻ കാർഡ് മാറ്റുകയായിരുന്നു. അദാലത്തിൽ വെച്ച് തന്നെ ബോസി മൈക്കിളിനും കുടുംബത്തിനും മന്ത്രി മുൻഗണനാവിഭാഗത്തിനുള്ള റേഷൻ കാർഡ് കൈമാറി. പരാതി ഉടനടി തന്നെ പരിഹരിച്ച സർക്കാരിനും മന്ത്രിക്കും നന്ദി പറഞ്ഞാണ് മീനച്ചിലിൽനിന്ന് ബോസിയും കുടുംബവും മടങ്ങിയത്. പതിനൊന്നു വർഷമായി കിടപ്പുരോഗിയായ ഭർത്താവുമായി ജീവിതത്തോട് ഒറ്റയ്ക്ക് പോരാടുകയാണ് മീനച്ചിൽ സ്വദേശിയായ ആനന്ദവല്ലിയമ്മ. ആ പോരാട്ടങ്ങൾക്ക്…
Read More » -
Local
ഇടപ്പാടി ജംഗ്ഷനിൽ റംബിൾ സ്ട്രിപ്പ് സ്ഥാപിക്കാൻ മന്ത്രി റോഷി അഗസ്റ്റിന്റെ നിർദേശം
കോട്ടയം: ഏറ്റുമാനൂർ-ഭരണങ്ങാനം റോഡിൽ നിരവധി അപകടങ്ങൾക്കിടയാക്കുകയും രണ്ടുവർഷത്തിനിടെ നിരവധി പേരുടെ മരണത്തിനിടയാക്കുകയും ചെയ്ത ഇടപ്പാടി ജംഗ്ഷനിൽ മഞ്ഞ റംപിൾ സ്ട്രിപ്പ് സ്ഥാപിക്കണമെന്ന് പൊതുമരാമത്ത് വകുപ്പിന് മന്ത്രി റോഷി അഗസ്റ്റിൻ നിർദേശം നൽകി. ഇടപ്പാടി ജംഗ്ഷന് ഇരുവശത്തും മഞ്ഞ റംപിൾ സ്ട്രിപ്പ് സ്ഥാപിക്കണമെന്നാണ് മന്ത്രിയുടെ നിർദേശം. ഇടപ്പാടി ജംഗ്ഷനിൽ അപകടങ്ങൾ തുടർക്കഥയായ പശ്ചാത്തലത്തിൽ ജില്ലാ പഞ്ചായത്തംഗമായ രാജേഷ് വാളിപ്ലാക്കൽ മീനച്ചിൽ താലൂക്ക് അദാലത്തിൽ സമർപ്പിച്ച പരാതി പരിഗണിച്ചാണ് മന്ത്രിയുടെ നടപടി. മീനച്ചിലാർ ചെത്തിമറ്റത്ത് കളരിയാമാക്കൽ ചെക്ഡാമിന്റെ സ്ഥിരം ഷട്ടർ സ്ഥാപിക്കുന്നതിനെപ്പറ്റി പഠിക്കുന്നതിനും ചെക്ക് ഡാമിന്റെ മേൽനോട്ടത്തിനും മോണിട്ടറിംഗ് സമിതി രൂപീകരിക്കണമെന്നും മന്ത്രി റോഷി അഗസ്റ്റിൻ താലൂക്ക് അദാലത്തിൽ ജല അതോറിട്ടി എക്‌സിക്യൂട്ടീവ് എൻജിനീയർക്കു നിർദേശം നൽകി. മീനച്ചിലാറിനു കുറുകേ പാലാ നഗരസഭയെയും മീനച്ചിൽ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലത്തോടുകൂടിയ ചെക്ഡാമാണ് കളരിയാമക്കൽ. ഈ ചെക്ഡാം കാലവർഷം തുടങ്ങുമ്പോൾ തുറക്കുന്നതിനും തുലാവർഷം അവസാനിക്കുമ്പോൾ അടയ്ക്കുന്നതിനും ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്നു ചൂണ്ടിക്കാട്ടിയാണ് ജില്ലാ പഞ്ചായത്തംഗമായ രാജേഷ് വാളിപ്ലാക്കൽ…
Read More » -
Local
അപകടകരമായ വാകമരം സ്‌കൂൾ തുറക്കും മുമ്പ് മുറിച്ചുമാറ്റണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്റെ നിർദേശം
കോട്ടയം: ഭരണങ്ങാനം പഞ്ചായത്തിലെ അരീപ്പാറ സ്‌കൂളിനു സമീപത്ത് അപകടകരമായി നിൽക്കുന്ന വാകമരം സ്‌കൂൾ തുറക്കും മുമ്പ് മുറിച്ചുമാറ്റണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ മീനച്ചിൽ താലൂക്ക് അദാലത്തിൽ പഞ്ചായത്ത്, കെ.എസ്.ഇ.ബി അധികൃതർക്കു നിർദേശം നൽകി. അരീപ്പാറ സ്‌കൂളിനു മുൻവശമുള്ള കൂറ്റൻ വാകമരം അപകടാവസ്ഥയിലാണെന്നു കാട്ടി പലകുറി പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. ഇതേത്തുടർന്ന് ജില്ലാ പഞ്ചായത്തംഗമായ രാജേഷ് വാളിപ്ലാക്കൽ മീനച്ചിൽ താലൂക്ക് അദാലത്തിൽ സമർപ്പിച്ച പരാതി പരിഗണിച്ചാണ് മന്ത്രി റോഷി അഗസ്റ്റിൻ സത്വര നടപടിക്ക് നിർദേശം നൽകിയത്. മരം അപകടകരമാണെന്ന റിപ്പോർട്ടാണ് അന്വേഷണത്തിൽ ലഭിച്ചത്. മരം മുറിച്ചുമാറ്റാനുള്ള നടപടി പഞ്ചായത്ത് സ്വീകരിച്ചുവെങ്കിലും കെ.എസ്.ഇ.ബി. ലൈൻ അഴിച്ചുമാറ്റേണ്ടതുണ്ട്. ഇതിനു തുക അടയ്ക്കണമെന്നാണ് കെ.എസ്.ഇ.ബി. ഡെപ്യൂട്ടി ചീഫ് എൻജിനീയർ അറിയിച്ചത്. എന്നാൽ ദുരന്തനിവാരണനിയമം അനുസരിച്ച് മരം മുറിച്ചുമാറ്റാനുള്ള നടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നും സ്‌കൂൾ തുറക്കുംമുമ്പ് ഇക്കാര്യത്തിൽ വകുപ്പുകൾ തമ്മിൽ കൂടിയാലോചിച്ചു നടപടികൾ ഉണ്ടാകണമെന്നും മന്ത്രി റോഷി അഗസ്റ്റിൻ താലൂക്ക് അദാലത്തിൽ ഉത്തരവിട്ടു.
Read More » -
Local
കോട്ടയം ജില്ലാ താലൂക്ക് അദാലത്ത്: ജില്ലയിൽ 1,098 പരാതികളിൽ തീർപ്പ്
കോട്ടയം: ജില്ലയിലെ താലൂക്ക് അദാലത്തുകളിൽ 1098 പരാതികളിൽ തീർപ്പുകൽപ്പിക്കാനായി എന്നു സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ. ജില്ലയിലെ താലൂക്ക് അദാലത്തുകൾക്കു സമാപനം കുറിച്ച് പാലാ ടൗൺ ഹാളിൽ നടന്ന മീനച്ചിൽതാലൂക്ക് അദാലത്ത് നടപടികൾ ഉപസംഹരിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം ജില്ലയിലെ അഞ്ചു താലൂക്കുകളിലും നടത്തിയ അദാലത്തുകൾ വിജയമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. സഹകരണ രജിസ്‌ട്രേഷൻ മന്ത്രി വി.എൻ. വാസവനും ജല വിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിനും നേതൃത്വം കൊടുത്ത കോട്ടയം, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, വൈക്കം, മീനച്ചിൽ താലൂക്ക് അദാലത്തുകളിലായി 2150 പരാതികളാണ് പരിഗണിച്ചത്. അഞ്ചു താലൂക്കുകളിലുമായി അദാലത്ത് നടന്ന ദിവസങ്ങളിൽ 405 പുതിയ പരാതികളും ലഭിച്ചു. തീർപ്പുകൽപ്പിക്കാനുള്ളവയിൽ പത്തുദിവത്തിനകം തീരുമാനമുണ്ടാകും. മന്ത്രിമാരെ നേരിട്ടു കണ്ടു പരാതി ബോധിപ്പിക്കേണ്ട അപേക്ഷകളിൽ അതിനുള്ള സൗകര്യവുമൊരുക്കും. മീനച്ചിൽ താലൂക്ക് അദാലത്തിൽ 371 അപേക്ഷകളാണു പരിഗണിച്ചത്. ഇതിൽ 162 എണ്ണത്തിൽ തീർപ്പായി. 88 പുതിയ പരാതികളും സ്വീകരിച്ചിട്ടുണ്ട്. മുൻഗണനാ റേഷൻ കാർഡ് അനുവദിക്കൽ, ക്ഷേമപെൻഷനുകൾ തടസപ്പെടുന്നത്, വഴിത്തർക്കം, ഭീഷണിയുയർത്തി…
Read More »