
കോട്ടയം: അടൂരിന് സമീപം കടമ്ബനാട്ട് നിന്ന് കാണാതായ അമ്മയെയും അഞ്ചു വയസുള്ള മകളെയും കണ്ടെത്തി.കോട്ടയം കെഎസ്‌ആര്‍ടിസി ബസ് സ്റ്റേഷന്‍ പൊലീസ് എയ്ഡ് പോസ്റ്റിലുണ്ടായിരുന്ന പൊലീസുകാരന് തോന്നിയ സംശയമാണ് ഇവരെ തിരികെ കിട്ടാന്‍ കാരണമായത്.
ശാസ്താംകോട്ട പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കടമ്ബനാട് അമ്ബലത്തിന് സമീപം കാഞ്ഞിരവിള കിഴക്കേതില്‍ ആല്‍വിന്‍ റോയിയുടെ ഭാര്യ ആന്‍സി കുട്ടി (30), മകള്‍ ആന്‍ഡ്രിയ ആല്‍വിന്‍ (അഞ്ച്) എന്നിവരെയാണ് മെയ് 10 മുതല്‍ കാണാതായത്.
ഇവര്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.പോലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചു. ഇത് കണ്ട് സംശയം തോന്നിയ പൊലീസുകാരന്‍ ഇന്നലെ രാത്രി ഏഴരയോടെയാണ് ഇവരെ തടഞ്ഞു വച്ച് കോട്ടയം വെസ്റ്റ് പൊലീസിന് കൈമാറിയത്.ഇവരെ ഇന്ന് ശാസ്താം കോട്ട പൊലീസിന് കൈമാറും.
ഭര്‍ത്താവിനൊപ്പം വിദേശത്ത് പോകാനുള്ള മടി കൊണ്ടാണ് ഇവര്‍ വീടു വിട്ടിറങ്ങിയതെന്ന് പറയുന്നു. കാണാതാകുമ്ബോള്‍ കൈയില്‍ ഇരുപതിനായിരം രൂപയോളമുണ്ടായിരുന്നു. ഭര്‍ത്താവ് ആല്‍വിന്‍ ബഹ്റൈനിൽ ജോലി ചെയ്യുകയാണ്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan