FeatureNEWS

ബാല്യം വിലപ്പെട്ടതാണ്, കൊച്ചുകുട്ടികൾക്ക് മൊബൈൽ ഫോൺ കൊടുക്കരുത്

ചെറിയ കുട്ടികളിലെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം ഭയാനകമായ ആഘാതമുണ്ടാക്കുമെന്ന പഠന റിപ്പോര്‍ട്ട് പുറത്ത്.
പത്ത് വയസ്സിന് താഴെ പ്രായത്തില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നത് ഭാവിയില്‍ മാനസികാരോഗ്യം തകര്‍ക്കുമെന്നാണ് യു എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാപിയന്‍ ലാബ്സ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.ആത്മഹത്യാ പ്രവണത, മറ്റുള്ളവരോടുള്ള ആക്രമണോത്സുകത, യാഥാര്‍ഥ്യബോധമില്ലായ്മ, ഭ്രമാത്മകത തുടങ്ങിയ ഗുരുതര പ്രശ്നങ്ങള്‍ക്ക് ചെറുപ്രായത്തിലെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം കാരണമാകുന്നുവെന്നാണ് കണ്ടെത്തല്‍.

ചെറുപ്രായത്തിലെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന്റെ ഭയാനകമായ ആഘാതമാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതെന്ന് മൊബൈല്‍ നിര്‍മാതാക്കളായ ഷവോമി ഇന്ത്യയുടെ മുന്‍ സിഇഒ മനു കുമാര്‍ ജയിന്‍ പറഞ്ഞു. കുട്ടികള്‍ കരയുമ്ബോഴോ ഭക്ഷണം കഴിക്കുമ്ബോഴോ കാറിലായിരിക്കുമ്ബോഴോ കുട്ടികള്‍ക്ക് ഫോണ്‍ കൈമാറാനുള്ള പ്രലോഭനത്തെ ചെറുക്കാന്‍ അദ്ദേഹം മാതാപിതാക്കളോട് അഭ്യര്‍ത്ഥിച്ചു.

 

മാതാപിതാക്കളെന്ന നിലയില്‍, കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. കൊച്ചുകുട്ടികള്‍ക്കിടയില്‍ അമിതമായ സ്‌ക്രീന്‍ സമയം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഓര്‍ക്കുക, അവരുടെ ബാല്യം വിലപ്പെട്ടതാണ്, അവര്‍ക്ക് ശോഭനവും ആരോഗ്യകരവുമായ ഭാവിക്ക് ഏറ്റവും മികച്ച അടിത്തറ നല്‍കേണ്ടത് നമ്മുടെ കടമയാണ് – മനുകുമാര്‍ ലിങ്ക്ഡ് ഇന്‍ കുറിപ്പില്‍ വ്യക്തമാക്കി.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: