Month: May 2023

  • Kerala

    സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പഠിത്തം;എസ്‌എസ്‌എല്‍സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയവരില്‍ രാജസ്ഥാൻ പെണ്‍കുട്ടിയും 

    തൃശൂർ: ‍ സർക്കാർ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിന്ന് ഇത്തവണ എസ്‌എസ്‌എല്‍സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയവരില്‍ രാജസ്ഥാന്‍ സ്വദേശിനിയായ പെണ്‍കുട്ടിയും. തൃശൂർ ചെന്പുചിറ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാർത്ഥിനിയായ ആരതി ജാന്‍ഗിഡ് ആണ് ഇക്കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയത്. ടൈല്‍ പണിക്കായി കേരളത്തിലെത്തി കൊരേച്ചാലില്‍ താമസിക്കുന്ന രാജസ്ഥാനിലെ സാവയ്മാധവ് ഗ്രാമത്തിലെ മുകേഷ്-മമത ദന്പതികളുടെ മകളാണ് ആരതി ജാന്‍ഗിഡ്.ഒന്നാംക്ലാസ് മുതല്‍ ഇതേ വിദ്യാലയത്തില്‍ തന്നെയാണ് ആരതി പഠിച്ചത്. ആറു മക്കളുള്ള മുകേഷ് -മമത ദന്പതികളുടെ അഞ്ചാമത്തെ കുട്ടിയാണ് ആരതി.ആരതിയുടെ ഇളയ സഹോദരന്‍ ചെന്പുച്ചിറ സ്കൂളില്‍ ഒന്പതാംക്ലാസിലാണ്.ഇതേ സ്കൂളില്‍ പ്ലസ് വണിന് സയന്‍സ് ഗ്രൂപ്പ് എടുക്കണമെന്നാണ് ആരതിയുടെ ആഗ്രഹം.

    Read More »
  • Crime

    കൊച്ചിയില്‍ പോലീസുകാരന്റെ കാര്‍ ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ചു; നിര്‍ത്താതെ പോയിട്ടും നടപടിയില്ല

    കൊച്ചി: പോലീസ് ഉദ്യോഗസ്ഥന്റെ കാര്‍ ബൈക്ക് യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയെന്ന് പരാതി. എറണാകുളം ഹാര്‍ബര്‍ പാലത്തില്‍ വച്ച് കഴിഞ്ഞ ദിവസമാണ് കാര്‍ ബൈക്ക് യാത്രികനെ ഇടിച്ചത്. ബൈക്കോടിച്ചിരുന്ന യുവാവ് ശരീരമാസകലം പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ചുള്ളിക്കല്‍ സ്വദേശി വിമലിനാണ് അപകടമുണ്ടായത്. റോഡില്‍ ചോരയൊലിച്ചു കിടന്ന വിമലിനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. പരിക്കേറ്റ യുവാവിനെ ശ്രദ്ധിക്കാതെ മുന്നോട്ട് പാഞ്ഞ കാര്‍ രണ്ടു കിലോമീറ്ററിനപ്പുറം ആളൊഴിഞ്ഞ സ്ഥലത്താണ് നിര്‍ത്തിയത്. ബൈക്കിലെത്തിയ രണ്ടുപേര്‍ അപകടവിവരം അറിയിച്ചപ്പോള്‍ കാറിലുണ്ടായിരുന്നവര്‍ തട്ടിക്കയറി. സംഭവത്തില്‍ വിമല്‍ തോപ്പുംപടി പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.    

    Read More »
  • Kerala

    സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിങ് കൊച്ചിയിൽ ആരംഭിച്ചു;മലയാളികള്‍ക്ക് കനത്ത തിരിച്ചടി

    കൊച്ചി– ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളില്‍ പാസ്‌പോര്‍ട്ടുകളില്‍ വിസ സ്റ്റാമ്ബ് ചെയ്യുന്ന രീതിയില്‍ സൗദി അറേബ്യ മാറ്റം വരുത്തിയത് മലയാളികള്‍ക്ക് കനത്ത തിരിച്ചടിയായി.സ്റ്റിക്കര്‍ പതിക്കുന്നതിന് പകരം ക്യു ആര്‍ കോഡുകളുള്ള ഇലക്‌ട്രേണിക് വിസകളാണ് ഇനിമുതൽ ലഭ്യമാവുക. കേരളത്തില്‍ നിന്നുള്ളവര്‍ കോണ്‍സുലേറ്റിന് പകരം കൊച്ചിയിലെ വിഎഫ്‌എസ് സെന്ററിലാണ് വിസ സ്റ്റാമ്ബിങിന് പാസ്‌പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. നെരത്തെ ട്രാവല്‍ ഏജന്‍സികള്‍ ചെയ്തിരുന്ന ജോലിയാണിത്.പുതിയ സംവിധാനത്തില്‍ കൊച്ചിയിലെ വി എഫ് എസ് സെന്ററില്‍ നേരിട്ട് ഹാജരാകണം. 17000 രൂപയുടെ ചെലവും ഇതിനുണ്ട്.നേരത്തെ ബോംബൈ വഴി 10,000 മുതലായിരുന്നു സ്റ്റാമ്ബിങ് ചാര്‍ജ്. സൗദി അറേബ്യയിലേക്ക് ഏറ്റവുമധികം ആളുകള്‍ പോകുന്നത് മലബാറില്‍ നിന്നായതുകൊണ്ടു തന്നെ കൊച്ചിയിലെ വിസ ഫെസിലിറ്റേഷന്‍ സെന്ററിലെത്തുന്നവരില്‍ 90 ശതമാനവും മലബാറില്‍ നിന്നുള്ളവരാണ്. ഇന്ന് വിസാ സ്റ്റാമ്ബിങ്ങ് നടത്തണമെങ്കില്‍ തലേദിവസം കൊച്ചിയിലെത്തി മുറിയെടുത്ത് താമസിച്ച്‌ ഒരു ദിവസം കൂടി കൊച്ചിയില്‍ തങ്ങേണ്ട അവസ്ഥയാണ് പലര്‍ക്കും. വി എഫ് എസില്‍ നടപടിക്രമങ്ങള്‍ മണിക്കൂറുകള്‍ വൈകുന്നതിനാല്‍ അനുവദിച്ചിരിക്കുന്ന സ്ലോട്ടില്‍ നടപടികള്‍ പൂര്‍ത്തിയാകുമെന്ന്…

    Read More »
  • Kerala

    ”മരിച്ചവരെ വച്ച് വിലപേശുന്നു; കെ.സി.ബി.സിയുടെ പ്രസ്താവന പ്രകോപനപരം”; കാട്ടുപോത്ത് വിഷയത്തില്‍ മന്ത്രി ശശീന്ദ്രന്‍

    കോഴിക്കോട്: കാട്ടുപോത്ത് ആക്രമണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അനാവശ്യമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍. എരുമേലിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടപ്പോള്‍ കലക്ടര്‍ സ്വീകരിച്ച നടപടികളോട് വനംവകുപ്പിന് വിയോജിപ്പില്ല. സാഹചര്യങ്ങള്‍ക്കനുസരിച്ച് നിയമപരമായി പ്രവര്‍ത്തിക്കാനുള്ള നടപടിയാണ് സ്വീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ”ഒറ്റയാന്‍ അരിക്കൊമ്പനെ മയക്കുവെടി വച്ചതിനെ ചോദ്യം ചെയ്ത് ഹര്‍ജികള്‍ കോടതിയിലേക്ക് പോയി. കോടതിയുടെ ഉത്തരവിനെ വെല്ലുവിളിക്കാന്‍ വനംവകുപ്പിന് കഴിയില്ല. കാട്ടുപോത്ത് വിഷയത്തിലും ആരെങ്കിലും കോടതിയില്‍ പോയേക്കും. കാട്ടുപോത്തിനെ മയക്കുവെടി വയ്ക്കുന്നത് ആരെങ്കിലും തടസ്സപ്പെടുത്തിയേക്കാം” മന്ത്രി പറഞ്ഞു. ”മരിച്ചു പോയവരെ വച്ച് ചിലര്‍ വിലപേശുന്നു. ചില സംഘടനകള്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു. കാട്ടുപോത്തിനെ വെടിവയ്ക്കുന്നതിന് ഒരു സിസിഎഫിനെ ചുമതലപ്പെടുത്തി. ഉചിതമായ നടപടി സ്വീകരിച്ച് പ്രശ്‌നത്തിന് പരിഹാരം കാണും. കാട്ടുപോത്തിനെ കണ്ടെത്തുക എന്ന ശ്രമകരമായ ദൗത്യമാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്. അവരെ നിരാശരാക്കരുത്, സമ്മര്‍ദത്തിലാക്കരുത്” മന്ത്രി കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍, കെസിബിസിയുടെ പ്രസ്താവന പ്രകോപനപരമെന്ന് മന്ത്രി ആരോപിച്ചു. ”മത മേലധ്യക്ഷന്‍മാര്‍ പ്രത്യേകിച്ച് കെസിബിസി ഉത്തരവാദിത്വമുള്ളവരാണ്. പക്വതയോടെ കാര്യങ്ങള്‍ ചെയ്യുന്നവരാണവര്‍.…

    Read More »
  • Kerala

    പ്ലസ് വണ്‍ ക്ലാസുകള്‍ ജൂലൈ അഞ്ച് മുതല്‍ 

    തിരുവനന്തപുരം:പ്ലസ് വണ്‍ ക്ലാസുകള്‍ ജൂലൈ അഞ്ച് മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. പ്ലസ് വണ്ണില്‍ ചേരാന്‍ ഉദേശിക്കുന്ന എല്ലാവര്‍ക്കും അവസരം ഉണ്ടാകും. കഴിഞ്ഞ വര്‍ഷമുണ്ടായ 81 അധിക ബാച്ച്‌ ഇത്തവണയും തുടരുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം ഈ മാസം 25ന് പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.

    Read More »
  • Kerala

    ചെറിയനാട് സ്റ്റേഷനിൽ നിർത്താതെ പോയ വേണാട് എക്സ്പ്രസ് റിവേർസിൽ തിരികെയെത്തി

    മാവേലിക്കര: തിരുവനന്തപുരത്ത് നിന്നും ഷൊർണൂരിലേക്കുള്ള വേണാട് എക്സ്പ്രസ് ചെറിയനാട് റയിൽവെ സ്റ്റേഷനിൽ നിർത്താതെ പോയി.ഇന്ന് രാവിലെയായിരുന്നു സംഭവം. പിന്നീട് റിവേർസെടുത്താണ് ട്രെയിൻ സ്റ്റേഷനിൽ എത്തിയത്.സിഗ്നൽ പിഴവാണെന്നാണ് പ്രാഥമിക വിവരം.സംഭവത്തിൽ റയിൽവെ അന്വേഷണം ആരംഭിച്ചു. മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനും ഇടയിലുള്ള ചെറിയനാട് സ്റ്റേഷനിൽ വേണാടിന് സ്റ്റോപ്പുള്ളതാണ്.രാവിലെ 7:8-നാണ് ഇവിടുത്തെ സമയം.ഒരു മിനിറ്റാണ് സ്റ്റേഷനിലെ സമയം.

    Read More »
  • India

    പുതിയ നോട്ട് അച്ചടിക്കാൻ ചെലവിട്ടത് 21,000 കോടി രൂപ !!

    ന്യൂഡൽഹി:നോട്ടുനിരോധനത്തിനുശേഷം പുതിയ നോട്ട് അച്ചടിക്കാന്‍ ചെലവിട്ടത് 21,000 കോടി രൂപ !! കള്ളപ്പണം തടയാനെന്ന പേരിൽ ആയിരുന്നെങ്കിലും 15,44,000 കോടി രൂപ മൂല്യം വരുന്ന നോട്ടുകൾ നിരോധിച്ച സ്ഥാനത്ത് തിരിച്ചെത്തിയത് 16,000 കോടി രൂപയുടെ നോട്ടുകള്‍ മാത്രം. പുതിയ നോട്ടുകളുടെ വലിപ്പവ്യത്യാസം കാരണം എടിഎം അറകള്‍ പുനഃക്രമീകരിക്കാനും ബാങ്കുകള്‍ക്കും വന്‍തോതില്‍ പണം ചെലവിടേണ്ടിവന്നു. ജനങ്ങള്‍ അനുഭവിച്ച ദുരിതങ്ങള്‍ വേറെ. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ജനങ്ങള്‍ ബാങ്കുകളിലേയ്ക്ക് പ്രവഹിച്ചു. ശാഖകള്‍ക്ക് മുന്നില്‍ ഉറക്കമിളച്ച്‌ വരിനിന്നവരില്‍ ഒട്ടേറെപേര്‍ കുഴഞ്ഞുവീണ് മരിക്കപോലും ഉണ്ടായി. 2016 നവംബർ 8-ന് ആയിരുന്നു നോട്ട് നിരോധനം.മഹാത്മാഗാന്ധി സീരീസിലെ എല്ലാ ₹500 , ₹1,000 നോട്ടുകളും അസാധുവാക്കിയതായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു.അസാധുവാക്കിയ നോട്ടുകൾക്ക് പകരമായി 500, 2000 രൂപയുടെ പുതിയ നോട്ടുകൾ പിന്നീട് പുറത്തിറക്കി.അതിൽ 2000 രൂപയുടെ നോട്ടാണ് ഇപ്പോൾ വീണ്ടും നിരോധിക്കുന്നത്.   നോട്ട് നിരോധനം പണരഹിത ഇടപാടുകൾ വർദ്ധിപ്പിക്കുമെന്നും നിയമവിരുദ്ധ പ്രവർത്തനത്തിനും ഭീകരതയ്ക്കും ഫണ്ട് നൽകുന്നതിന് കള്ളപ്പണവും കള്ളപ്പണവും ഉപയോഗിക്കുന്നത് കുറയ്ക്കുമെന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അന്ന് അവകാശപ്പെട്ടിരുന്നത്.    നോട്ട് അസാധുവാക്കലിനെ തുടർന്നുള്ള മാസങ്ങളിൽ…

    Read More »
  • Kerala

    തീരുന്നില്ല ദുരന്തങ്ങൾ; അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു

    മാവേലിക്കര: മുങ്ങിമരണങ്ങൾ തുടർക്കഥയാകുകയാണ് കേരളത്തിൽ. സൈക്കിള്‍ സവാരിയ്‌ക്കിറങ്ങിയ മൂവര്‍ സംഘത്തിലെ രണ്ടു വിദ്യാര്‍ഥികള്‍ അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങവെ മുങ്ങി മരിച്ചതാണ് അതിൽ ഏറ്റവും ഒടുവിലത്തേത്.ഒരാള്‍ നീന്തി രക്ഷപെട്ടു. വെട്ടിയാര്‍ തറാല്‍ വടക്കേതില്‍ ഉദയന്‍-ബിനിലത ദമ്ബതികളുടെ മകന്‍ അഭിമന്യു(മണികണ്‌ഠന്‍-15), തറാല്‍ വടക്കേതില്‍ സുനില്‍-ദീപ്‌തി ദമ്ബതികളുടെ മകന്‍ ആദര്‍ശ്‌(17) എന്നിവരാണ്‌ മരിച്ചത്‌. ഒപ്പം കുളിക്കാനിറങ്ങിയ തറാല്‍ വടക്കേതില്‍ ലാലന്‍-ബിജി ദമ്ബതികളുടെ മകന്‍ ഉണ്ണിക്കൃഷ്‌ണനാ(14)ണ്‌ നീന്തി രക്ഷപെട്ടത്‌. ഇന്നലെ വൈകിട്ട്‌ നാലു മണിയോടെ വെട്ടിയാര്‍ കൊമ്മ ഭാഗത്തായിരുന്നു സംഭവം. വീട്ടില്‍ നിന്നും സൈക്കിള്‍ ചവിട്ടാന്‍ പോകുവാണെന്ന്‌ പറഞ്ഞിറങ്ങിയ മൂവരും കൊമ്മ ഭാഗത്ത്‌ എത്തിയപ്പോള്‍ സൈക്കിള്‍ കരയ്‌ക്കുവച്ച്‌ കുളിക്കാന്‍ ഇറങ്ങുകയായിരുന്നു. രക്ഷപെട്ട ഉണ്ണിക്കൃഷ്‌ണന്‍ അലറിവിളിച്ചതിനെ തുടര്‍ന്ന്‌ നാട്ടുകാര്‍ ഓടി എത്തുകയായിരുന്നു.തുടര്‍ന്ന്‌ അഗ്നിരക്ഷാസേനയും കുറത്തികാട്‌ പോലീസും സ്‌ഥലത്തെത്തി തിരച്ചിലുകള്‍ക്കൊടുവില്‍ ആദ്യം ആദര്‍ശിനെയും പിന്നീട്‌ അഭിമന്യുവിനെയും കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. അഭിമന്യു കഴിഞ്ഞ ദിവസം പത്താം ക്ലാസ്‌ പരീക്ഷ പാസായിരുന്നു. അച്‌ഛന്‍ ഉദയന്‍ മരംവെട്ടു തൊഴിലാളിയാണ്‌. അഭിനവ്‌, അഭിഷേക്‌ എന്നിവര്‍ അഭിമന്യുവിന്റെ…

    Read More »
  • Kerala

    കണ്ണൂരിൽ നിന്നും കോട്ടയത്ത് നിന്നും ബംഗളൂരിലേക്ക് വന്ദേഭാരത് ട്രെയിനുകൾ അനുവദിക്കണം

    ബംഗളൂരു: കണ്ണൂരിൽ നിന്നും കോട്ടയത്ത് നിന്നും ബംഗളൂരിലേക്ക് വന്ദേഭാരത് ട്രെയിനുകൾ അനുവദിക്കണമെന്ന്  ആവശ്യം.ബംഗളൂരു മലയാളികളാണ് ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. എത്ര ട്രെയിൻ ഉണ്ടെന്നു പറഞ്ഞാലും ബാംഗ്ലൂരിൽ നിന്നു നാട്ടിലെത്തുവാൻ ഇത്തിരി പാടാണെന്ന് അവർ പറയുന്നു .നീണ്ട വാരാന്ത്യങ്ങളിയും പൊതു അവധി ദിവസങ്ങളിലെയും ട്രെയിൻ / ബസ് ടിക്കറ്റുകൾ ആഴ്ചകൾക്കു മുന്‍പേ തീർന്നിക്കും.സ്വകാര്യ ബസുകളിൽ സീറ്റ് ഉണ്ടെങ്കിൽപ്പോലും ഉയർന്ന നിരക്കായിരിക്കും ഈടാക്കുക. വേനലവധിയിലും കാര്യങ്ങൾ ഇതുപോലെ തന്നെയാണ്.ബാംഗ്ലൂരിൽ നിന്നു കേരളത്തിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ വലിയ വര്‍ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും യാത്രകൾ ക്ലേശകരം തന്നെയാണ്.യാത്രക്കാർ കൂടുതലാകുന്ന സാഹചര്യം പരി​ഗണിച്ച് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്നാണ് ആവശ്യം.  ബംഗളൂരു മലയാളികൾ ഈ‌ ആവശ്യം നിരന്തരം ഉയർത്തുന്നുണ്ടെങ്കിലും ദക്ഷിണ റെയിൽവേയുടെ ചെന്നൈ ലോബി അത് മുഖവിലയ്ക്ക് എടുക്കാറില്ലെന്നതാണ് വാസ്തവം.സ്വകാര്യ ബസുകളെ സഹിയിക്കാനാണ് റയിൽവേയുടെ ഈ നടപടി എന്നാണ് പരക്കെയുള്ള ആക്ഷേപം. കണ്ണൂരിൽ നിന്നും കോട്ടയത്ത് നിന്നും ബംഗളൂരിലേക്ക് വന്ദേഭാരത് ട്രെയിനുകള്‍ അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട്…

    Read More »
  • Kerala

    കാസർഗോഡ് നിന്നും ഗുരുവായൂരിലേക്ക് കെഎസ്ആർടിസി സർവീസ്

    കാസർകോട്: വിശ്വാസികളുടെ ആവശ്യം പരിഗണിച്ച് കാസർകോട് നിന്നും ഗുരുവായൂരിലേക്ക് കെഎസ്ആർടിസി സർവീസ് ആരംഭിച്ചു. ഗുരുവായൂരില്‍ നിന്നും കാസര്‍കോഡിനും കാസര്‍കോഡ് നിന്ന് ഗുരുവായിലേക്കും ദിവസവും രണ്ട് സര്‍വീസുകള്‍ വീതമാണ് ആരംഭിച്ചിട്ടുള്ളത്.   ഗുരുവായൂരിൽ നിന്നും പൊന്നാനി- തിരൂര്‍- താനൂര്‍- പരപ്പനങ്ങാടി- കാലിക്കറ്റ് യൂണിവേഴ്സിറ്റി – രാമനാട്ടുകര – കോഴിക്കോട് – ഉള്ളിയേരി- പേരാമ്ബ്ര -കുറ്റ്യാടി -നാദാപുരം- പാനൂര്‍ -കൂത്തുപറമ്ബ്- മട്ടന്നൂര്‍- ഇരിട്ടി- ചെറുപുഴ- മുള്ളേരിയ -ബോവിക്കാനം- വഴി കാസര്‍കോഡ് എത്തുന്ന രീതിയിലും തിരിച്ചുമാണ് സർവിസ് ക്രമീകരിച്ചിട്ടുള്ളത്.

    Read More »
Back to top button
error: