വന്യജീവി ആക്രമണമുണ്ടായാൽ ടോള്‍ ഫ്രീ നമ്പരിലേക്ക് വിളിക്കാം. നമ്പർ:18004254733.
24 മണിക്കൂറും പ്രവർത്തിക്കുന്നതാണിത്.ഇത് കൂടാതെ വയനാട് , കണ്ണൂര്‍ , അതിരപ്പള്ളി , ഇടുക്കി തുടങ്ങിയ ഹോട്ട് സ്പോട്ടുകളില്‍ ദ്രുതകര്‍മ്മസേനകള്‍ രൂപീകരിക്കും.വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചതാണിത്.
കാട്ടുപന്നികളെ വെടിവയ്ക്കാനുളള സമയം നീട്ടിയെന്നും മന്ത്രി അറിയിച്ചു.ഈ മാസം 28 വരെയായിരുന്നു തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നത്.അത് ഒരു വര്‍ഷം നീട്ടി നല്‍കി ഉത്തരവിറങ്ങി.
കാട്ടുപന്നികളെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്ന് കേരളം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം തള്ളിയിരുന്നു.അതിനാല്‍ നിയമഭേദഗതിയാണ് ആവശ്യം.വന്യജീവി ആക്രമണം നേരിടുന്നതിന് കേന്ദ്ര നിയമത്തില്‍ മാറ്റം വരുത്തണമെന്ന് സംസ്ഥാനം ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.