KeralaNEWS

വയനാട്ടിൽ യുവവനിതാ ഡോക്ടർ താമസ സ്ഥലത്ത്  ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍

  വയനാട് ഡോക്ടര്‍ മൂപ്പന്‍സ് മെഡിക്കല്‍ കോളജിലെ അസിസ്റ്റന്റ് പ്രെഫസർ ഡോക്ടര്‍ കെ പി രശ്മിയെ താമസ സ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി. അനസ്തേഷ്യ വിദഗ്ധയായ ഡോക്ടര്‍ കെ പി രശ്മി (33) പയ്യന്നൂര്‍ കുഞ്ഞിമംഗലം സ്വദേശിയാണ്. മരണ കാരണം വ്യക്തമല്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

താമസ സ്ഥലത്ത് അവശ നിലയില്‍ കണ്ടെത്തിയ രശ്മിയെ സഹപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു എന്ന് മേപ്പാടി പൊലീസ് അറിയിച്ചു. രശ്മിയുടെ മരണം ഉറ്റവരെയും ബന്ധുക്കളെയും സഹപ്രവര്‍ത്തകരെയും ഞെട്ടിച്ചു. അമിതമായി അനസ്തേഷ്യ മരുന്ന് അകത്ത് കടന്നതാണ് മരണകാരണം എന്നാണ് സംശയിക്കുന്നത്.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് എം.ബി.ബി.എസില്‍ ഉന്നത വിജയം നേടിയ രശ്മി അന്നത്തെ എന്‍ട്രന്‍സ് പരീക്ഷയില്‍ 610-ാം റാങ്ക് നേടിയിരുന്നു. മംഗ്‌ളുറു യേനപ്പോയ മെഡികല്‍ കോളജില്‍ ഫോറന്‍സിക് വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഉദുമ തിരുവക്കോളി സ്വദേശി ഡോ. രോഹിതാണ് രശ്മിയുടെ ഭര്‍ത്താവ്. നാല് വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ദമ്പതികള്‍ക്ക് മക്കളില്ല. പ്രണയവിവാഹമായിരുന്നു ഇവരുടേത്.
കുഞ്ഞിമംഗലത്തെ ഗോവിന്ദന്‍ – രാധാമണി ദമ്പതികളുടെ മകളാണ് ഡോ. രശ്മി. സഹോദരങ്ങള്‍: സുധി, ജിതിന്‍.

Back to top button
error: