Month: April 2023
-
NEWS
ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ വാങ്ങി മലേഷ്യയിലേക്ക് കടത്തിയ യുവാക്കൾ വഴിയാധാരമായി, ഇടുക്കി നെടുങ്കണ്ടം സ്വദേശി അറസ്റ്റിൽ
നെടുങ്കണ്ടം: ജോലി വാഗ്ദാനം ചെയ്ത് മലേഷ്യയിലേക്ക് കടത്തിയ യുവാക്കൾ വഴിയാധാരമായ സംഭവത്തില്‍ ഇടുക്കി നെടുങ്കണ്ടം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. നെടുങ്കണ്ടം കുന്നിരുവിളയില്‍ അഗസ്റ്റിന്‍(58) ആണ് അറസ്റ്റിലായത്. തട്ടിപ്പിനിരയായവരുടെ കുടുംബാംഗങ്ങള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തി. തുടര്‍ന്ന് ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തി. വിസ തട്ടിപ്പ് നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ മനുഷ്യക്കടത്തിന് കേസെടുക്കുമെന്ന് നെടുങ്കണ്ടം പോലീസ് അറിയിച്ചു. മലേഷ്യയില്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലും പാക്കിംഗ് സെക്‌ഷനുകളിലും ജോലി വാഗ്ദാനം ചെയ്ത് യുവാക്കളില്‍നിന്ന് ഒരു ലക്ഷം മുതല്‍ രണ്ടുലക്ഷം രൂപവരെ ഇയാള്‍ കൈപ്പറ്റിയിരുന്നു. തുടര്‍ന്നു വിസ നല്‍കാമെന്ന് പറഞ്ഞ് ഇവരെ മലേഷ്യയ്ക്ക് കടത്തുകയായിരുന്നു. തായ്‌ലാന്‍ഡില്‍ എത്തിച്ചശേഷം യുവാക്കളെ കാട്ടിലൂടെ നടത്തിയും കണ്ടെയ്‌നര്‍ ലോറികളിലും ബോട്ടിലുമായാണ് മലേഷ്യയില്‍ എത്തിച്ചത്. തായ്‌ലാന്‍ഡില്‍ എത്തിയപ്പോള്‍തന്നെ തട്ടിപ്പ് മനസിലായെങ്കിലും ഫോണോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് നാട്ടിലുള്ള ബന്ധുക്കളെ വിവരം അറിയിക്കാന്‍ കഴിഞ്ഞില്ല. മലേഷ്യയിലേക്ക് പോയ ആറ് യുവാക്കള്‍ പിന്നീട് ബോട്ട് മാര്‍ഗം തായ്‌ലാന്‍ഡില്‍…
Read More » -
NEWS
പട്ടാമ്പി മുതുതല സ്വദേശിനി വീണയ്ക്ക് ഇറ്റലിക്കാരൻ ഡാരിയോ വരൻ, വിമാനയാത്രയിൽ മൊട്ടിട്ട സൗഹൃദം പിന്നീട് പ്രണയത്തിലും വിവാഹത്തിലും എത്തി
പട്ടാമ്പി മുതുതല കൊടുമുണ്ട സ്വദേശിനി വീണയും ഇറ്റലിക്കാരൻ ഡാരിയോയും ആറ് വർഷം മുൻപ് ഒരു വിമാനയാത്രയിലാണ് പരിചയപ്പെടുന്നത്. പഠന ആവശ്യാർത്ഥം യുഎസിലേക്ക് നടത്തിയ വിമാനയാത്രയിൽ ഇരുവരും തമ്മിൽ ദൃഢമായ ഒരു സൗഹൃദം മൊട്ടിട്ടു. പിന്നീടത് പ്രണയത്തിനു വഴിമാറി. ഒരു വർഷം മുൻപാണ് ഡാരിയോയെ താൻ വിവാഹം കഴിക്കാനാഗ്രഹിക്കുന്ന കാര്യം വീണ വീട്ടിലറിയിച്ചത്. വീട്ടുകാർ സമ്മതം മൂളി. അങ്ങനെ ആറ് വർഷം മുമ്പ് വിമാനയാത്രയിലൂടെ മുളപൊട്ടിയ ആ അനുരാഗം വിവാഹത്തിലൂടെ സഫലമായി. മുതുതലയിലെ കമ്യുണിസ്റ്റ് നേതാവും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന തടം പരമേശ്വരൻ ഭട്ടതിരിപ്പാടിന്റെ മകൻ സതീശൻ- അനിത ദമ്പതികളുടെ മകൾ വീണയും ഇറ്റലിക്കാരനായ ഡാരിരോ യും ഇന്നലെ തടത്തിൽ മനയിൽ വിവാഹിതരായി. വീട്ടുകാരുടെ സമ്മതത്തോടെ കുടുംബ ക്ഷേത്രത്തിലായിരുന്നു വിവാഹം. പഠന ആവശ്യാർത്ഥമാണ് വീണ ആറ് വർഷം മുൻപ് യുഎസിലേക്ക് പോയത്. ആ വിമാനയാത്ര വീണയുടെയും ഡാരിയോയുടെയും ജീവിത സ്വപ്നങ്ങൾക്ക് പുതിയ നിറം പകർന്നു. ഒരു വർഷം മുൻപാണ് വീണ ഡാരിയോയെ വിവാഹം…
Read More » -
Crime
വൃദ്ധയായ അമ്മയെ പൂട്ടിയിട്ട് ഭിന്നശേഷിക്കാരിയായ മകളെ ബലാത്സംഗം ചെയ്തു; പ്രതി അറസ്റ്റില്‍
തൊടുപുഴ: വൃദ്ധയായ അമ്മയെ പൂട്ടിയിട്ട് മകളെ ബലാത്സംഗം ചെയ്തു. തൊടുപുഴ കരിങ്കുന്നത്താണ് നാല്‍പത്തിയാറുകാരി പീഡനത്തിന് ഇരയായത്. സംഭവത്തില്‍ കരിങ്കുന്നം സ്വദേശി മനു(45) അറസ്റ്റില്‍. ഏപ്രില്‍ നാലിനാണ് സംഭവം ഉണ്ടായത്. വീട്ടിലെ അറ്റകുറ്റിപ്പണിക്കായി എത്തിയതായിരുന്നു മനു. ഇയാള്‍ വീട്ടിലെത്തിയപ്പോള്‍ വൃദ്ധയായ അമ്മയും ഭിന്നശേഷിക്കാരിയായ മകളും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. അമ്മയെ അടുത്ത മുറിയില്‍ പൂട്ടിയിട്ട ശേഷം മകളെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. അവശനിലയിലായ മകളെ അമ്മ തന്നെ ആശുപത്രിയില്‍ എത്തിച്ചു. അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി.
Read More » -
Crime
റിട്ട. റെയില്‍വെ ജീവനക്കാരന്റെ മരണം: നാടോടി സ്ത്രീയും യുവാവും കസ്റ്റഡിയില്‍
പാലക്കാട്: റിട്ട. റെയില്‍വെ ജീവനക്കാരന്റെ മരണത്തില്‍ രണ്ട് തമിഴ്‌നാട് സ്വദേശികളെ പോലീസ് കസ്റ്റഡിയിലെടുത്തു. നാടോടി സ്ത്രീയെയും യുവാവിനെയുമാണ് ഹേമാംബിക നഗര്‍ പോലീസ് കോയമ്പത്തൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. പാലക്കാട് അകത്തേത്തറ മേലെപ്പുറം കുട്ടപ്പുരയില്‍ പ്രഭാകരനെ (62) വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് തമിഴ്‌നാട് സ്വദേശികളെ കസ്റ്റഡിയിലെടുത്തത്. മോഷണശ്രമത്തിനിടെ ഇരുവരും പ്രഭാകരനെ മര്‍ദിച്ചും മറ്റും കൊലപ്പെടുത്തിയതാണെന്ന് സൂചനയുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. പ്രഭാകരന്‍ ഒറ്റയ്ക്കു താമസിക്കുകയാണെന്നു മനസിലാക്കിയ ഇരുവരും പാഴ്വസ്തുക്കള്‍ ശേഖരിക്കാനെന്ന പേരില്‍ ഇടയ്ക്കിടെ വീട്ടിലെത്തിയിരുന്നു. റിട്ട. റെയില്‍വെ ജീവനക്കാരനായ പ്രഭാകരനെ ഈ മാസം അഞ്ചിനാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ് മോര്‍ട്ടത്തിലെ സൂചനകളില്‍ നിന്നാണു കൊലപാതകമാണെന്നു തെളിഞ്ഞത്. പ്രഭാകരന്റെ വാരിയെല്ലുകള്‍ പൊട്ടിയിരുന്നു. ശരീരത്തില്‍ മുറിപ്പാടുകളും ആന്തരിക ക്ഷതങ്ങളുമുണ്ടായിരുന്നു. രണ്ടു ദിവസമായി പ്രഭാകരനെ പുറത്തു കാണാതിരുന്നതിനെ തുടര്‍ന്നു സഹോദരന്‍ എത്തി പരിശോധിച്ചപ്പോഴാണു മൃതദേഹം കണ്ടത്.
Read More » -
Kerala
ബിജെപി വിഷയത്തില്‍ ആലഞ്ചേരിയെ കടന്നാക്രമിച്ച് സത്യദീപം; ക്രൈസ്തവര്‍ ഭീഷണി നേരിടുകയാണെന്ന് മുഖപത്രം
കൊച്ചി: സീറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ എറണാകുളം – അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം. രാജ്യത്ത് ക്രൈസ്തവര്‍ സുരക്ഷിതരാണെന്ന കര്‍ദ്ദിനാളിന്റെ നിലപാടിനെ രൂക്ഷമായ ഭാഷയിലാണ് മുഖപത്രം വിമര്‍ശിച്ചത്. ക്രൈസ്തവസഭാ തലവന്മാര്‍ നടത്തുന്നത് ബിജെപി പ്രീണനമാണ്. മത പീഡനങ്ങള്‍ പരിഗണിക്കാതെയുള്ള നിലപാടാണ് സഭാ തലവന്മാരുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. ക്രൈസ്തവര്‍ക്കെതിരായ പീഡനങ്ങള്‍ ഇന്ത്യയില്‍ എക്കാലത്തും ഉണ്ടായിട്ടുണ്ടെന്ന ആലഞ്ചേരിയുടെ പരാമര്‍ശം സമകാലിക ക്രിസ്ത്യന്‍ ന്യൂനപക്ഷ വേട്ടയെ വല്ലാതെ ലളിതവത്കരിക്കുന്നതാണെന്ന് സത്യദീപം വിമര്‍ശിച്ചു. മതംമാറ്റ നിരോധന നിയമങ്ങളുടെ വ്യാപകമായ ദുരുപയോഗത്തിലൂടെ ക്രൈസ്തവരുടെ ജീവനും സ്വത്തിനും നിരന്തരം ഭീഷണി ഉയരുകയാണ്. ഇതെല്ലാം കര്‍ദിനാള്‍ കാണാതെ പോകുകയാണ്. 2023 ഫെബ്രുവരി ഇരുപതിന് ഡല്‍ഹിയിലെ ജന്തര്‍ മന്ദിറില്‍ വിശ്വാസികള്‍ ഒത്തുകൂടിയത് എന്തിനാണെന്ന് കര്‍ദിനാള്‍ മറക്കരുത്. ഗോള്‍വര്‍ക്കറുടെ വിചാരധാരയില്‍ ഇന്ത്യയുടെ ആഭ്യന്തര ശത്രുക്കളായി ക്രിസ്ത്യാനികളെയും മുസ്ലീംങ്ങളെയും കമ്മ്യൂണിസ്റ്റുകാരുമാണുള്ളത്. ഈ ഈ നിലപാട് തുടരുമ്പോള്‍ സഭാ നേതൃത്വത്തിന്റെ വിചാരധാരയില്‍ അടിയന്തര മാറ്റമുണ്ടായതിന്റെ അടിസ്ഥാനം എന്താണെന്നും സത്യദീപം ചോദിക്കുന്നുണ്ട്. ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍…
Read More » -
Crime
ഭാര്യയ്ക്ക് നല്‍കാന്‍ ഏല്‍പ്പിച്ച പണം അജ്ഞാത കൈപ്പറ്റി; ഹോട്ടലില്‍ കൈയാങ്കളി
കോഴിക്കോട്: ഭാര്യയ്ക്ക് നല്‍കാന്‍ ഹോട്ടലില്‍ ഏല്‍പ്പിച്ച പണവുമായി അജ്ഞാത മുങ്ങി. ഹോട്ടലില്‍ സ്ത്രീയുടെ പരാക്രമം. കല്ലാച്ചിയില്‍ ചൊവ്വാഴ്ച്ച രാവിലയാണ് സംഭവം. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ ഒരാള്‍ കൗണ്ടറില്‍ ഉണ്ടായിരുന്നയാളുടെ കൈവശം പണം നല്‍കുകയും ഭാര്യ വന്നാല്‍ നല്‍കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. അല്‍പ്പ സമയം കഴിഞ്ഞ് ഹോട്ടലില്‍ എത്തിയ ഒരു സ്ത്രീ ആരെങ്കിലും പണം തരാനായി ഏല്‍പ്പിച്ചിട്ടുണ്ടോ എന്ന് കൗണ്ടറില്‍ അന്വേഷിക്കുകയും ജീവനക്കാരന്‍ പണം നല്‍കുകയും ആയിരുന്നത്രേ. ഇതിന് ശേഷമാണ് പണത്തിന്റെ യഥാര്‍ത്ഥ ഉടമയായ സ്ത്രീ ഹോട്ടലിലെത്തി പണം ആവശ്യപ്പെട്ടത്. കുറച്ച് സമയം മുമ്പ് ഒരു സ്ത്രീ വന്ന് പണം വാങ്ങി പോയതായി ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞെങ്കിലും സ്ത്രീ ക്ഷുഭിതയാവുകയും ഹോട്ടലിലെ തൊഴിലാളികളുമായി വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടാവുകയായിരുന്നു. വാക് തര്‍ക്കങ്ങള്‍ക്കിടെ കടയില്‍ പാചകം ചെയ്ത കറി തൊഴിലാളികളുടെ ദേഹത്ത് മറിക്കുകയും മറ്റും ചെയ്തു. വാക്കേറ്റം ഏറെ നേരം നീണ്ടുനിന്നതോടെ ഒടുവില്‍ ഹോട്ടലിന് ഷട്ടര്‍ ഇടേണ്ടി വന്നു. വിവരമറിഞ്ഞ് നാദാപുരം പോലീസും സ്ഥലത്തെത്തി. കറി ദേഹത്ത്…
Read More » -
Kerala
പെന്‍ഷന്‍ തുക ഇനി ഒന്നിച്ച് കിട്ടില്ല; സംസ്ഥാനം ‘വേ’ കേന്ദ്രം ‘റേ’ നല്‍കും
തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ ഇനി മുതല്‍ ഒറ്റയടിക്ക് ലഭിക്കില്ല. കേന്ദ്ര- സംസ്ഥാന വിഹിതങ്ങള്‍ പ്രത്യേകമായിട്ടാകും ഇനി മുതല്‍ ലഭിക്കുക. വാര്‍ധക്യ, ഭിന്നശേഷി, വിധവ പെന്‍ഷനുകളുടെ കേന്ദ്ര വിഹിതം ഇനി മുതല്‍ നേരിട്ട് ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. പുതിയ സാമ്പത്തിക വര്‍ഷമായ ഏപ്രില്‍ മുതല്‍ കേന്ദ്രസര്‍ക്കാര്‍ പരിഷ്‌ക്കാരം നടപ്പിലാക്കി. ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ വഴിയായിരുന്നു പെന്‍ഷന്‍ നല്‍കിയിരുന്നത്. കേന്ദ്രം നല്‍കുന്ന പണത്തിന്റെ നേട്ടം സംസ്ഥാനം എടുക്കേണ്ട എന്ന തീരുമാനത്തിന്റെ ഭാഗമായാണ് പുതിയ നടപടി. കേന്ദ്രസര്‍ക്കാര്‍ പ്രതിമാസം ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് തുക കൈമാറുമെന്നാണ് സൂചന. മുമ്പ് എല്ലാവര്‍ക്കും 1600 രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ശേഷം പിന്നീട് കേന്ദ്രവിഹിതം വാങ്ങുകയായിരുന്നു ചെയ്തുകൊണ്ടിരുന്നത്. ഇനി മുതല്‍ കേരളവും കേന്ദ്രവും രണ്ടായി പണം നിക്ഷേപിക്കുന്നതോടെ ഗുണഭോക്താക്കള്‍ക്ക് ഒരുമിച്ച് 1600 രൂപ ലഭിക്കില്ല. നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ രണ്ടോ മൂന്നോ മാസം കൂടുമ്പോഴാണ് ഒരുമിച്ച് പെന്‍ഷന്‍ തുക നല്‍കി വരുന്നത്. 80 വയസ്സില്‍ താഴെയുള്ളവര്‍ക്കു ലഭിക്കുന്ന വാര്‍ധക്യപെന്‍ഷന്‍…
Read More » -
India
ബിബിസിക്കെതിരേ കേസെടുത്ത് ഇഡി; നടപടി വിദേശനാണയ വിനിമയചട്ട പ്രകാരം
ന്യൂഡല്‍ഹി: ബിബിസി ചാനലിനെതിരേ കേസെടുത്ത് ഇഡി. വിദേശനാണയവിനിമയ ചട്ടപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഫെമ നിയമപ്രകാരം രേഖകള്‍ ഹാജരാക്കണമെന്നും ഉദ്യോഗസ്ഥര്‍ മൊഴി നല്‍കണമെന്നും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശവിനിമയ ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ബിബിസിക്കെതിരേ അന്വേഷണം നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. ഫെബ്രുവരിയില്‍ ബിബിസിയുടെ ഡല്‍ഹി, മുംബൈ കേന്ദ്രങ്ങളില്‍ 58 മണിക്കൂര്‍ പരിശോധന നടത്തിയ ആദയാനികുതി വുകുപ്പ് ധനവിനിമയത്തില്‍ ക്രമക്കേട് കണ്ടെത്തിയതായി വ്യക്തമാക്കിയിരുന്നു. ബിബിസി ഓഫിസുകളില്‍നിന്നു കണ്ടെത്തിയ വരുമാന ലാഭ കണക്കുകള്‍ അവരുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളും തമ്മില്‍ യോജിക്കുന്നില്ലെന്നും ആദായ നികുതി വകുപ്പ് അറിയിച്ചു. ജിവനക്കാരുടെ മൊഴികളില്‍നിന്നും, ഡിജിറ്റല്‍ തെളിവുകള്‍, രേഖകള്‍ എന്നിവ പരിശോധിച്ചതില്‍നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെന്നും ബിബിസിക്കെതിരായ നടപടികള്‍ തുടരുമെന്നും വ്യക്തമാക്കി. ബിബിസിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നിരവധി തെളിവുകള്‍ ശേഖരിച്ചെന്നും വകുപ്പ് അറിയിച്ചു. ബിബിസി ഗ്രൂപ്പിന്റെ വിദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ചില പണമിടപാടുകള്‍ക്ക് നികുതി കൃത്യമായ അടച്ചിട്ടില്ലെന്നും ആദായ നികുതി വകുപ്പ് ആരോപിച്ചു. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളില്‍നിന്ന് ലഭിച്ച വരുമാനം വിദേശത്തേക്ക് വകമാറ്റി. ബിബിസി ഉദ്യോഗസ്ഥര്‍ രേഖകള്‍…
Read More » -
Kerala
പ്ലസ് ടു കോഴക്കേസില്‍ ഷാജിക്ക് ആശ്വാസം; വിജിലന്‍സ് എഫ്ഐആര്‍ ഹൈക്കോടതി റദ്ദാക്കി
കൊച്ചി: പ്ലസ് ടു കോഴക്കേസില്‍ മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിക്കെതിരായ വിജിലന്‍സ് എഫ്ഐആര്‍ ഹൈക്കോടതി റദ്ദാക്കി. കേസ് നിലനില്‍ക്കില്ലെന്ന കെ എം ഷാജിയുടെ വാദം കോടതി അംഗീകരിച്ചു. യുഡിഎഫ് ഭരണകാലത്ത് 2013-14 ല്‍ അഴീക്കോട് സ്‌കൂളിന് പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിന് എംഎല്‍എയായിരുന്ന കെഎം ഷാജി സ്‌കൂള്‍ മാനേജ്മെന്റില്‍ നിന്നും 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് കേസ്. ലീഗ് അഴിക്കോട് മണ്ഡലം കമ്മിറ്റിയിലെ ഗ്രൂപ്പിസത്തെത്തുടര്‍ന്നാണ് ആരോപണം ആദ്യം പുറത്തുവരുന്നത്. പിന്നീട് 2017 ല്‍ കണ്ണൂരിലെ പ്രാദേശിക സിപിഎം നേതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. തുടര്‍ന്ന് നിയമോപദേശം തേടിയശേഷമാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, തനിക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതമാണെന്നും, വ്യക്തമായ തെളിവില്ലാത്തതിനാല്‍ നിലനില്‍ക്കില്ലെന്നും ഷാജി വാദിച്ചു. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
Read More » -
Local
കണ്ണുർ ജില്ലയിലെപെട്രോൾ പമ്പ് ജീവനക്കാർ അനിശ്ചിത കാല സമരത്തിൽ, മാഹിയിൽ തിരക്കേറി
വിഷു ബോണസ് പ്രശ്നം സംബന്ധിച്ച് കണ്ണുർ ജില്ലയിലെ പെട്രോൾ പമ്പ് ജീവനക്കാരുടെ അനിശ്ചിത കാല സമരം ഇന്ന് രാവിലെ 6 മണിക്ക് ആരംഭിച്ചു. ജില്ലയിൽ പെട്രോൾ വിതരണം പൂർണമായും മുടങ്ങി. അപൂർവ്വമായി തുറന്ന ചില പമ്പുകൾ തൊഴിലാളികളെത്തി അടപ്പിച്ചു. വേതനവും ബോണസും വർധിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് ജീവനക്കാർ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. ഇതോടെ മാഹി മേഖലയിലെ പെട്രോൾ പമ്പുകളിൽ അറിയന്ത്രിതമായ തിരക്ക് വർദ്ധിച്ചു. രാവിലെ മുതൽ ഇരുചക്ര വാഹനങ്ങളടക്കം ജില്ലയിലെ വാഹനങ്ങൾ മാഹിയിലെ പമ്പുകളിൽ ഒഴുകിയെത്തി. ഫുൾ ടാങ്ക് ഇന്ധനം നിറച്ചു. പലരും കന്നാസുകളിലും ഇന്ധനം വാങ്ങി കൊണ്ടു പോയി. പെട്രോൾ പമ്പുകൾക്ക് മുന്നിൽ പാതയിൽ വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു. മാഹിയിലെ ചില പമ്പുകളിൽ പെട്രോൾ കാലിയായ അവസ്ഥയുമാണ്. കോഴിക്കോട് ഫാറൂക്ക്, എലത്തൂർ ഡിപ്പോകളിൽ നിന്ന് ഇന്ധനവുമായി ടാങ്കർ ലോറികൾ ഉച്ചയോടെ മാഹി പമ്പുകളിൽ എത്തിച്ചേരും. വിഷു തിരക്കിലമർന്ന മാഹിയിൽ വാഹനങ്ങളുടെ തള്ളിക്കയറ്റവുമായതോടെ നിന്നു തിരിയാൻ ഇടമില്ലാതായിരിക്കുകയാണ്.…
Read More »