Month: April 2023
-
Crime
അട്ടക്കുളങ്ങരയിൽ നടുറോഡിൽ യുവതിയെ കടന്നുപിടിച്ച സംഭവം: തമിഴ്നാട് സ്വദേശിയായ 27കാരൻ പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ വീണ്ടും യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം. അട്ടക്കുളങ്ങരയിൽ നടുറോഡിൽ യുവതിയെ കടന്നുപിടിച്ച പ്രതിയെ ഫോർട്ട് പൊലീസ് പിടികൂടി. തമിഴ്നാട് സ്വദേശി 27 വയസുള്ള ഷിഹാബുദ്ദീനാണ് പിടിയിലായത്. തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്മയ്ക്കൊപ്പം വസ്ത്രം വാങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിലെത്തിയ പ്രതി യുവതിയെ കടന്നുപിടിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. സ്വർണപ്പണിക്കാരനായ ഷിഹാബുദ്ദീൻ താമസിക്കുന്ന ചാലയിൽ നിന്നാണ് ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തത്. അതിക്രമത്തിന് ഇരയായ കൊല്ലം പുനലൂർ സ്വദേശിയായ യുവതി പ്രതിയെ തിരിച്ചറിഞ്ഞു.
Read More » -
Kerala
ജലനിധി പദ്ധതിയിൽ വ്യാപകമായ ക്രമക്കേടെന്ന് വിജിലൻസ്; കോടികള്‍ മുടക്കിയിട്ടും ജനങ്ങള്‍ക്ക് ശുദ്ധജലം ലഭിക്കുന്നില്ല
തിരുവനന്തപുരം: ജലനിധി പദ്ധതിയിൽ വ്യാപകമായ ക്രമക്കേടെന്ന് വിജിലൻസ്. ഓപ്പറേഷൻ ഡെൽറ്റയെന്ന പേരിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. കോടികൾ മുടക്കിയിട്ടും പദ്ധതി വഴി ജനങ്ങൾക്ക് ശുദ്ധജലം കിട്ടിയില്ലെന്നും വിജിലൻസ് കണ്ടെത്തി. സംസ്ഥാന സർക്കാരിൻറെയും തദ്ദേശ സ്ഥാപനങ്ങളുടേയും ഗുണഭോക്താവിൻറെയും വിഹിതം ഉപയോഗിച്ച് നടപ്പാക്കുന്ന ശുദ്ധജല വിതരണ പദ്ധതിയാണ് ജലനിധി. കേരള റൂറൽ വാട്ടർ സപ്ലൈ ഏജൻസി വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്ത് തലത്തിൽ പദ്ധതി നടപ്പാക്കുന്നതും കരാർ നൽകുന്നതും സ്വകാര്യ വ്യക്തികൾ കൂടി ഉൾപ്പെടുന്ന പഞ്ചായത്ത് ലവൽ ആക്ടിവിറ്റി കമ്മിറ്റിയാണ്. ഈ കമ്മിറ്റിയാണ് കോടി കണക്കിന് രൂപയുടെ കരാർ നൽകുന്നത്. കമ്മിറ്റിയിൽ ഉൾപ്പെട്ട സ്വകാര്യ വ്യക്തികളുടെ ബിനാമികളാണ് കരാർ ഏറ്റെടുക്കുന്നതെന്നാണ് മിന്നൽ പരിശോധനയിലെ കണ്ടെത്തൽ. സർക്കാരിൻറെ പരിശോധനയൊന്നുമില്ലാതെ മാനദണ്ഡങ്ങൾ ലംഘിച്ചാണ് കരാർ നൽകിയിട്ടുള്ളത് ഇത്തരത്തിൽ നടപ്പാക്കിയ പദ്ധതികൾ വഴി ജനങ്ങൾക്ക് ശുദ്ധ ജലവും ലഭിച്ചിട്ടില്ല. കാസർകോട് ബെള്ളൂർ ഗ്രാമപഞ്ചായത്തിൽ 7.5 കോടി രൂപയും, മലപ്പുറം ചോക്കാട് പഞ്ചായത്തിൽ 5 കോടിയും വയനാട്…
Read More » -
Kerala
ലൈഫ് മിഷൻ കോഴ ഇടപാട്: മുഖ്യമന്ത്രിക്കും ഓഫീസിനും പങ്കുണ്ടെന്ന ആരോപണം ശരിവെക്കുന്നതാണ് എം ശിവശങ്കറിന്റെ ജാമ്യം തള്ളിയ ഹൈക്കോടതി വിധിയെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ലൈഫ് മിഷൻ കോഴ ഇടപാടിൽ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്കുണ്ടെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് എം ശിവശങ്കറിന്റെ ജാമ്യം തള്ളിക്കൊണ്ടുള്ള ഹൈക്കോടതി വിധിയെന്ന് പ്രതിപക്ഷ നേതാവ്. ലൈഫ് മിഷൻ ചെയർമാൻ കൂടിയായ മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം നടന്നത്. മുഖ്യമന്ത്രിക്ക് വേണ്ടി അദ്ദേഹത്തിന്റെ വിശ്വസ്തനായിരുന്ന പ്രിൻസിപ്പൽ സെക്രട്ടറി നടത്തിയതാണ് ഈ ഇടപാടുകളെല്ലാമെന്ന് ഹൈക്കോടതി വിധിയോടെ വ്യക്തമായെന്നും വിഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയിലും ഭരണകക്ഷിയിലും എം ശിവശങ്കറിന് വലിയ സ്വാധീനമുണ്ടെന്ന ഹൈക്കോടതി പരാമർശം അതീവ ഗൗരവമുളളതാണ്. മുഖ്യമന്തിയുടെ ഓഫീസ് ദുരുപയോഗം ചെയ്തെന്ന പ്രതിപക്ഷ വാദമാണ് ഹൈക്കോടതി ശരിവച്ചിരിക്കുന്നത്. പതിവ് നിശബ്ദതയ്ക്കപ്പുറം ഹൈക്കോടതി വിധിയോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം അനിവാര്യമാണ്. ബിജെപി – സിപിഎം ധാരണയുടെ ഭാഗമായി പല കേസുകളിലും അന്വേഷണം അട്ടിമറിക്കപ്പെട്ടു. ലൈഫ് മിഷൻ കേസിൽ സ്വപ്ന സുരേഷിന്റെ അറസ്റ്റ് വൈകുന്നത് എന്തെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് മറുപടി പറയേണ്ടത് അന്വേഷണ ഏജൻസിയായ ഇഡിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എം ശിവശങ്കറിന്റെ് ജാമ്യം തളളിക്കൊണ്ടുളള ഉത്തരവിലാണ്…
Read More » -
NEWS
സംഘര്‍ഷ സാധ്യത; അൽഅഖ്സ പള്ളിയിലേക്ക് റമദാൻ കഴിയുന്നതുവരെ അമുസ്ലിംകൾക്ക് വിലക്ക്
ജറുസലേം: അൽഅഖ്സ പള്ളിയിലേക്ക് റമദാൻ കഴിയുന്നതുവരെ അമുസ്ലിംകൾക്ക് വിലക്കേർപ്പെടുത്തി. പള്ളി പരിസരത്ത് സംഘർഷം ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഇസ്രായേൽ നടപടി. ജൂതന്മാർക്കും വിനോദ സഞ്ചാരികൾക്കും അടക്കമാണ് പള്ളി പരിസരത്ത് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷമാണ് തീരുമാനമെന്നും വിനോദ സഞ്ചാരികളടക്കം അമുസ്ലിംകളെ ആരെയും പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അൽ അഖ്സ പള്ളിയിൽ കഴിഞ്ഞാഴ്ച ഇസ്രായേൽ പൊലീസ് നിരന്തരം റെയ്ഡുകൾ നടത്തിയിരുന്നു. 12 പാലസ്തീനികൾ അടക്കം 400 -ഓളം പേർ അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെ തെക്കൻ ലെബനൻ, സിറിയ എന്നിവിടങ്ങളിൽ നിന്ന് റോക്കറ്റ് ആക്രമണമുണ്ടായി. ഇതിന് പ്രതിരോധിക്കാൻ ഇസ്രായലും ആക്രമണം നടത്തി. ഇതിന് പിന്നാലെ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്, ഇസ്രായേൽ പൊലീസ് ചീഫ് ഓഫ് സ്റ്റാഫ് ഹെർസി ഹലേവി, ഷിൻ ബെറ്റ് മേധാവി റോണൻ ബാർ, പൊലീസ് കമ്മീഷണർ കോബി ഷബ്തായ് എന്നിവർ ഏകകണ്ഠമായി നിരോധനം ശുപാർശ ചെയ്തതായി പ്രസ്താവന…
Read More » -
Kerala
വിഷു ആഘോഷം: കൊച്ചിയിൽ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം
കൊച്ചി: വിഷു ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിൽ പടക്കങ്ങൾ പൊട്ടിക്കുന്നതിന് നിയന്ത്രണം. രാത്രി 10 മുതൽ രാവിലെ 6 വരെ പടക്കം പടക്കങ്ങൾ പൊട്ടിക്കരുതെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. നിർദ്ദേശം ലംഘിക്കുന്നവർക്ക് എതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. വായുമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. സമീപ കാലത്ത് ബ്രഹ്മപുരത്ത് തീപിടിത്തം ഉണ്ടായതിനെ തുടർന്ന് ദിവസങ്ങളോളം കൊച്ചി നഗര മേഖലയിൽ വിഷപ്പുക മൂലം ജനം ബുദ്ധിമുട്ടിലായിരുന്നു. വിഷുവിന് വീടുകളിൽ പടക്കം പൊട്ടിക്കുന്നത് പതിവായതിനാലാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഭൂരിഭാഗം വീടുകളിലും പടക്കം പൊട്ടിക്കുന്നതിനാൽ ഇതിലൂടെയുള്ള പുക ഏറെ നേരം അന്തരീക്ഷത്തിൽ തങ്ങിനിൽക്കാൻ സാധ്യതയുള്ളതിനാലാണ് രാത്രി വൈകിയുള്ള പടക്കം പൊട്ടിക്കൽ നിയന്ത്രിക്കാൻ കൊച്ചി സിറ്റി പൊലീസ് തീരുമാനിച്ചത്.
Read More » -
India
ഭുവനേശ്വർ റെയിൽവേ സ്‌റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് കുതിച്ചെത്തി എസ്.യു.വി! ഭയചകിതരായി യാത്രക്കാർ; ഡ്രൈവർ പിടിയിൽ
ഭുവനേശ്വർ: റെയിൽവേ പ്ലാറ്റ്ഫോമിലേക്ക് എസ്.യു.വി കുതിച്ചെത്തി. ഒഡീഷയിലെ ഭുവനേശ്വർ റെയിൽവേ സ്‌റ്റേഷനിലാണ് വൻ അപകടത്തിനു കാരണമായേക്കാവുന്ന സംഭവ വികാസങ്ങൾ അരങ്ങേറിയത്. ഇക്കഴിഞ്ഞ ഏപ്രിൽ ഒന്നാം തിയതി പുലർച്ചെ 1.30 നാണ് സിനിമയെ വെല്ലുന്ന രംഗം നടന്നത്. ചരക്കു സാമഗ്രഹികൾ സ്റ്റേഷനിലേയ്ക്കെത്തിക്കുന്ന ചെറിയ ഗേറ്റ് വഴിയാണ് ഒരാൾ കിയ സെൽറ്റോസുമായി ഒന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തിയത്. എസ്.യു.വി ഇയാൾ പ്ലാറ്റ്ഫോമിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. യാത്രക്കാർ ഭയചകിതരായെങ്കിലും യാത്രികരിലൊരാൾ സമയോചിതമായി വാഹനത്തിൻ്റെ ഇഗ്നീഷൻ ഓഫ് ചെയ്തതിനാൽ അപകടം ഒഴിവായി. വാഹനത്തിൻ്റെ ഇടതു വീൽ പ്ലാറ്റ്ഫോമിൽ നിന്നു ട്രാക്കിലേക്ക് ഇറങ്ങി നിൽക്കുന്ന രീതിയിലാണ് വാഹനം നിന്നത്. സ്റ്റേഷനിലെ ഡ്യൂട്ടി ഓഫീസർ സമയോചിതമായി ഇടപെട്ട് വാഹനം ഓടിച്ചയാളെ പിടികൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. റെയിൽവേ യാത്രക്കാരുടെയും സ്റ്റേഷനിലെ ജീവനക്കാരുടെയും സുരക്ഷ ഉറപ്പു നൽകുന്ന റെയിൽവേ ആക്റ്റിലെ 147,154, 159, 145 ബി സെക്ഷൻസ് പ്രകാരമുള്ള കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. Major lapse! Car enters platform of Bhubaneswar railway…
Read More » -
Kerala
കെ. റെയിൽ ഇനി ഗോപി, കേരളത്തിന് രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ വരുന്നു; പ്രഖ്യാപനം കൊച്ചിയിൽ ഈ 24ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തും
കൊട്ടും കുരവയുമായി വന്ന് കേരളമാകെ കലാപത്തീ പടർത്തിയ കെ. റെയിൽ പദ്ധതിയുടെ കാര്യം ഏതാണ്ട് തീരുമാനമായി. ഹൈസ്പീഡ് ടെയിൻ, വന്ദേ ഭാരത് രണ്ടെണ്ണം കേരളത്തിന് അനുവദിച്ചു. ഈ മാസം 24ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തും. ‘യുവം’ പരിപാടി ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത് പരിപാടിയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ കൊച്ചിയിൽ നടക്കും. പ്രധാന മന്ത്രിയുടെ കേരളത്തിലെ ആദ്യ റോഡ് ഷോയാണിത്. ഏപ്രിൽ 24ന് കൊച്ചി നേവൽ ബെയ്സ് മുതൽ തേവര സേക്രഡ് ഹാർട്ട് കോളജ് മൈതാനി വരെയാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കുക. വന്ദേ ഭാരതിൻ്റെ സർവീസിനായുള്ള അറ്റകുറ്റ സൗകര്യങ്ങൾ കൊച്ചുവേളിയിൽ പൂർത്തിയായി. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ് വന്ദേ ഭാരതിൻ്റെ സർവീസ്. എറണാകുളം മുതൽ തിരുവനന്തപുരം വരെ മണിക്കൂറിൽ 75, 90, 100 കിലോമീറ്റർ എന്നിങ്ങനെയാണ് വേഗത. നഗരങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലാണ് സ്റ്റോപ്പുകൾ. വന്ദേ ഭാരതിനായി രണ്ട്…
Read More » -
വിമതനേതാക്കളെ ചേര്‍ത്തു പിടിക്കാന്‍ കോണ്‍ഗ്രസ്? പാര്‍ട്ടിവിട്ട സിബലും അടുക്കുന്നു
ന്യൂഡല്‍ഹി: ജി 23 ഗ്രൂപ്പിന്റെ ഭാഗമായി നിന്ന് നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയതിനെ തുടര്‍ന്ന് മാറ്റിനിര്‍ത്തിയെന്ന് കരുതപ്പെടുന്ന മുതിര്‍ന്ന നേതാക്കള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ നല്‍കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്. പാര്‍ട്ടി ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരെ ജി 23 നേതാക്കളുടെ പിന്തുണയോടെ ശശി തരൂര്‍ മത്സരത്തിനിറങ്ങിയത് മുതല്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങള്‍ അവസാനിപ്പിക്കാന്‍ ദേശീയ നേതൃത്വം തീരുമാനിക്കുകയായിരുന്നു. ശശി തരൂര്‍, മനീഷ് തിവാരി, ആനന്ദ് ശര്‍മ്മ എന്നീ നേതാക്കളെ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിലേക്ക് ഉയര്‍ത്താനുള്ള നടപടിക്രമങ്ങള്‍ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. ബിജെപിയിലേക്ക് കുറച്ചധികം നേതാക്കള്‍ പോയ ഘട്ടത്തിലാണ് കോണ്‍ഗ്രസ് ഈ നീക്കങ്ങള്‍ നടത്തുന്നത്. എന്നാല്‍ ബിജെപിയിലേക്കുള്ള കൂറുമാറ്റവുമായി ഇപ്പോള്‍ എടുക്കുന്ന നടപടികള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഏപ്രില്‍ അഞ്ചിന് എഐസിസി ആസ്ഥാനത്ത് ഒരു വാര്‍ത്താ സമ്മേളനം നടത്താന്‍ മനീഷ് തിവാരിക്ക് ഹൈക്കമാന്‍ഡ് അവസരം നല്‍കി. ചൈന അതിര്‍ത്തി പ്രശ്നത്തിലായിരുന്നു വാര്‍ത്താസമ്മേളനം. കോണ്‍ഗ്രസ്…
Read More » -
NEWS
കൊല്ലം ജില്ലാ പ്രവാസി സമാജം, ഇഫ്താർ സംഗമം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: – കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് അലക്സ് മാത്യൂവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മെട്രോ മെഡിക്കൽ സെന്റെർ ചെയർമാൻ മുസ്തഫാ ഹംസ ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഹമീദ് പൂളക്കൽ റമദാൻ സന്ദേശം നൽകി. ജനറൽ സെക്രട്ടറി ബിനിൽ റ്റി.ഡി. സംഘടന സമൂഹത്തിൽ നടത്തിയിട്ടുള്ള സാമൂഹ്യ പ്രവർത്തനങ്ങളെ കുറിച്ച് പ്രതിപാദിച്ചു. വനിത ചെയർ പെർസൺ രൻജന ബിനിൽ, രക്ഷാധികാരികളായാ ജേക്കബ്ബ് ചണ്ണപ്പെട്ട ,സലിം രാജ്,സക്കീർ പുത്തൻ പാലത്ത്, തോമസ് പളളിക്കൽ (കെ.കെ.പി. ഏ) രജീഷ് (കല) രാജൻ തോട്ടത്തിൽ (ബി.ഡി. കെ) സേവ്യർ ആന്റണി (ഫോക്ക്) ബ്ലസൺ (WAK )ഷൈജിത് (കെ.ഡി. ഏ ) ഡോജി തോമസ് (കുട കൺവീനർ) ജോൺ ദേവസ്യ (MAK ) ജയൻ സദാശിവൻ, സി.എസ്.ബാബു ( സാരഥി ), ഷാജി ശാമുവൽ ,തങ്കച്ചൻ (ഇ ഡി എ ) അനിൽ ആറ്റുവ,…
Read More » -
Crime
ഗുണ്ടാ നേതാവ് ആതിഖിന്റെ മകനും സഹായിയും കൊല്ലപ്പെട്ടു; മരിച്ചത് ഉമേഷ്പാല്‍ വധക്കേസ് പ്രതികള്‍
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ജയിലില്‍ കഴിയുന്ന ഗണ്ടാത്തലവന്‍ ആതിഖ് അഹമ്മദിന്റെ മകന്‍ അസദ് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. അസദിനൊപ്പം ഗുലാമെന്നയാളും പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അടുത്തിടെ വന്‍കോളിളക്കമുണ്ടാക്കിയ ഉമേഷ് പാല്‍ വധക്കേസിലെ പ്രതികളാണ് ഇരുവരും. ഝാന്‍സിക്കു സമീപം യുപി സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് സംഘമാണ് ഏറ്റുമുട്ടല്‍ നടത്തിയത്. ഏറ്റുമുട്ടലില്‍ പോലീസുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. അസദിനെ ജീവനോടെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും പോലീസിനെ ആക്രമിക്കുകയായിരുന്നുവെന്ന് യുപി എസ്ടിഎഫ് പറഞ്ഞു. അസദിന്റെ കയ്യില്‍ നിന്ന് വിദേശ നിര്‍മ്മിത തോക്കുകളും പിടികൂടി. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു. കേസിലെ മറ്റൊരു പ്രതിയായ വിജയ് ചൗധരി മാര്‍ച്ച് ഏഴിന് മറ്റൊരു ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. 2005 ജനുവരിയില്‍ ബിഎസ്പി എംഎല്‍എ രാജു പാല്‍ വെടിയേറ്റു മരിച്ച കേസിലെ മുഖ്യസാക്ഷിയായിരുന്നു ഉമേഷ് പാല്‍. നൂറിലേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയും സമാജ്‌വാദി പാര്‍ട്ടിയുടെ മുന്‍ എംപിയും എംഎല്‍എയഒമാണ് അതീഖ് അഹമ്മദ്. ”നിങ്ങള്‍ മാധ്യമങ്ങള്‍ ഉള്ളതുകൊണ്ടു മാത്രമാണ് ഞാന്‍ സുരക്ഷിതനായിരിക്കുന്നത്” എന്നു കഴിഞ്ഞദിവസം ആതിഖ് പറഞ്ഞിരുന്നു. ഇതിനുപിന്നാലെ സംസ്ഥാനത്തെ…
Read More »