പട്ടാമ്പി മുതുതല കൊടുമുണ്ട സ്വദേശിനി വീണയും ഇറ്റലിക്കാരൻ ഡാരിയോയും ആറ് വർഷം മുൻപ് ഒരു വിമാനയാത്രയിലാണ് പരിചയപ്പെടുന്നത്. പഠന ആവശ്യാർത്ഥം യുഎസിലേക്ക് നടത്തിയ വിമാനയാത്രയിൽ ഇരുവരും തമ്മിൽ ദൃഢമായ ഒരു സൗഹൃദം മൊട്ടിട്ടു. പിന്നീടത് പ്രണയത്തിനു വഴിമാറി. ഒരു വർഷം മുൻപാണ് ഡാരിയോയെ താൻ വിവാഹം കഴിക്കാനാഗ്രഹിക്കുന്ന കാര്യം വീണ വീട്ടിലറിയിച്ചത്. വീട്ടുകാർ സമ്മതം മൂളി. അങ്ങനെ ആറ് വർഷം മുമ്പ് വിമാനയാത്രയിലൂടെ മുളപൊട്ടിയ ആ അനുരാഗം വിവാഹത്തിലൂടെ സഫലമായി. മുതുതലയിലെ കമ്യുണിസ്റ്റ് നേതാവും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന തടം പരമേശ്വരൻ ഭട്ടതിരിപ്പാടിന്റെ മകൻ സതീശൻ- അനിത ദമ്പതികളുടെ മകൾ വീണയും ഇറ്റലിക്കാരനായ ഡാരിരോ യും ഇന്നലെ തടത്തിൽ മനയിൽ വിവാഹിതരായി.
വീട്ടുകാരുടെ സമ്മതത്തോടെ കുടുംബ ക്ഷേത്രത്തിലായിരുന്നു വിവാഹം. പഠന ആവശ്യാർത്ഥമാണ് വീണ ആറ് വർഷം മുൻപ് യുഎസിലേക്ക് പോയത്. ആ വിമാനയാത്ര വീണയുടെയും ഡാരിയോയുടെയും ജീവിത സ്വപ്നങ്ങൾക്ക് പുതിയ നിറം പകർന്നു. ഒരു വർഷം മുൻപാണ് വീണ ഡാരിയോയെ വിവാഹം കഴിക്കാനാഗ്രഹിക്കുന്ന കാര്യം വീട്ടിലറിയിക്കുന്നത്. വീട്ടിൽ നിന്നു സമ്മതം ലഭിച്ചതോടെ ഡാരിയോ എത്തി വീണയുടെ കഴുത്തിൽ താലി ചാർത്തി. ഇറ്റലിക്കാരനായ ഡാരിയോ യു.എസിൽ കാർ കമ്പനി എൻജിനീയറാണ്. അടുത്തമാസം രണ്ടുപേരും ഇറ്റലിയിലേക്കു തിരിക്കും.