LocalNEWS

കണ്ണുർ ജില്ലയിലെപെട്രോൾ പമ്പ് ജീവനക്കാർ അനിശ്ചിത കാല സമരത്തിൽ, മാഹിയിൽ തിരക്കേറി

  വിഷു ബോണസ് പ്രശ്നം സംബന്ധിച്ച് കണ്ണുർ ജില്ലയിലെ പെട്രോൾ പമ്പ് ജീവനക്കാരുടെ അനിശ്ചിത കാല സമരം ഇന്ന് രാവിലെ 6 മണിക്ക് ആരംഭിച്ചു. ജില്ലയിൽ പെട്രോൾ വിതരണം പൂർണമായും മുടങ്ങി. അപൂർവ്വമായി തുറന്ന ചില പമ്പുകൾ തൊഴിലാളികളെത്തി അടപ്പിച്ചു. വേതനവും ബോണസും വർധിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് ജീവനക്കാർ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. ഇതോടെ മാഹി മേഖലയിലെ പെട്രോൾ പമ്പുകളിൽ അറിയന്ത്രിതമായ തിരക്ക് വർദ്ധിച്ചു. രാവിലെ മുതൽ ഇരുചക്ര വാഹനങ്ങളടക്കം ജില്ലയിലെ വാഹനങ്ങൾ മാഹിയിലെ പമ്പുകളിൽ ഒഴുകിയെത്തി. ഫുൾ ടാങ്ക് ഇന്ധനം നിറച്ചു. പലരും കന്നാസുകളിലും ഇന്ധനം വാങ്ങി കൊണ്ടു പോയി.

     പെട്രോൾ പമ്പുകൾക്ക് മുന്നിൽ പാതയിൽ വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു. മാഹിയിലെ ചില പമ്പുകളിൽ പെട്രോൾ കാലിയായ അവസ്ഥയുമാണ്. കോഴിക്കോട് ഫാറൂക്ക്, എലത്തൂർ ഡിപ്പോകളിൽ നിന്ന് ഇന്ധനവുമായി ടാങ്കർ ലോറികൾ  ഉച്ചയോടെ മാഹി പമ്പുകളിൽ എത്തിച്ചേരും. വിഷു തിരക്കിലമർന്ന മാഹിയിൽ വാഹനങ്ങളുടെ തള്ളിക്കയറ്റവുമായതോടെ നിന്നു തിരിയാൻ ഇടമില്ലാതായിരിക്കുകയാണ്.
അതേ സമയം ഇന്ന് കണ്ണുരിൽ ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ അനുരഞ്ജന ചർച്ച നടക്കുന്നുണ്ട്. ചർച്ചയിൽ തീരുമാനമായി സമരം പിൻവലിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

Back to top button
error: