IndiaNEWS

ബിബിസിക്കെതിരേ കേസെടുത്ത് ഇഡി; നടപടി വിദേശനാണയ വിനിമയചട്ട പ്രകാരം

ന്യൂഡല്‍ഹി: ബിബിസി ചാനലിനെതിരേ കേസെടുത്ത് ഇഡി. വിദേശനാണയവിനിമയ ചട്ടപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഫെമ നിയമപ്രകാരം രേഖകള്‍ ഹാജരാക്കണമെന്നും ഉദ്യോഗസ്ഥര്‍ മൊഴി നല്‍കണമെന്നും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശവിനിമയ ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ബിബിസിക്കെതിരേ അന്വേഷണം നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

ഫെബ്രുവരിയില്‍ ബിബിസിയുടെ ഡല്‍ഹി, മുംബൈ കേന്ദ്രങ്ങളില്‍ 58 മണിക്കൂര്‍ പരിശോധന നടത്തിയ ആദയാനികുതി വുകുപ്പ് ധനവിനിമയത്തില്‍ ക്രമക്കേട് കണ്ടെത്തിയതായി വ്യക്തമാക്കിയിരുന്നു. ബിബിസി ഓഫിസുകളില്‍നിന്നു കണ്ടെത്തിയ വരുമാന ലാഭ കണക്കുകള്‍ അവരുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളും തമ്മില്‍ യോജിക്കുന്നില്ലെന്നും ആദായ നികുതി വകുപ്പ് അറിയിച്ചു. ജിവനക്കാരുടെ മൊഴികളില്‍നിന്നും, ഡിജിറ്റല്‍ തെളിവുകള്‍, രേഖകള്‍ എന്നിവ പരിശോധിച്ചതില്‍നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെന്നും ബിബിസിക്കെതിരായ നടപടികള്‍ തുടരുമെന്നും വ്യക്തമാക്കി.

Signature-ad

ബിബിസിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നിരവധി തെളിവുകള്‍ ശേഖരിച്ചെന്നും വകുപ്പ് അറിയിച്ചു. ബിബിസി ഗ്രൂപ്പിന്റെ വിദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ചില പണമിടപാടുകള്‍ക്ക് നികുതി കൃത്യമായ അടച്ചിട്ടില്ലെന്നും ആദായ നികുതി വകുപ്പ് ആരോപിച്ചു. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളില്‍നിന്ന് ലഭിച്ച വരുമാനം വിദേശത്തേക്ക് വകമാറ്റി. ബിബിസി ഉദ്യോഗസ്ഥര്‍ രേഖകള്‍ ഹാജരാക്കാന്‍ കാലതാമസം എടുത്തതിനാലാണ് പരിശോധന നീണ്ടതെന്നും ഇവര്‍ വ്യക്തമാക്കി.

രാജ്യാന്തര നികുതി, ബിബിസി ഉപകമ്പനികള്‍ തമ്മിലുള്ള ഇടപാടുകളുമായി ബന്ധപ്പെട്ട ട്രാന്‍സ്ഫര്‍ പ്രൈസിങ് രീതി എന്നിവ സംബന്ധിച്ചാണ് ബിബിസി ഓഫിസുകളില്‍ പരിശോധന നടത്തിയതെന്നാണ് വിവരം. ബിബിസി ഇന്ത്യയുടെ 2012 മുതലുള്ള സാമ്പത്തിക രേഖകളുടെ സര്‍വേയാണ് നടന്നതെന്നാണ് ആദായനികുതി വകുപ്പ് അറിയിച്ചത്.

 

 

Back to top button
error: