കോഴിക്കോട്: ഭാര്യയ്ക്ക് നല്കാന് ഹോട്ടലില്‍ ഏല്‍പ്പിച്ച പണവുമായി അജ്ഞാത മുങ്ങി. ഹോട്ടലില്‍ സ്ത്രീയുടെ പരാക്രമം. കല്ലാച്ചിയില്‍ ചൊവ്വാഴ്ച്ച രാവിലയാണ് സംഭവം. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ ഒരാള്‍ കൗണ്ടറില്‍ ഉണ്ടായിരുന്നയാളുടെ കൈവശം പണം നല്‍കുകയും ഭാര്യ വന്നാല്‍ നല്‍കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. അല്‍പ്പ സമയം കഴിഞ്ഞ് ഹോട്ടലില്‍ എത്തിയ ഒരു സ്ത്രീ ആരെങ്കിലും പണം തരാനായി ഏല്‍പ്പിച്ചിട്ടുണ്ടോ എന്ന് കൗണ്ടറില്‍ അന്വേഷിക്കുകയും ജീവനക്കാരന് പണം നല്‍കുകയും ആയിരുന്നത്രേ.
ഇതിന് ശേഷമാണ് പണത്തിന്റെ യഥാര്‍ത്ഥ ഉടമയായ സ്ത്രീ ഹോട്ടലിലെത്തി പണം ആവശ്യപ്പെട്ടത്. കുറച്ച് സമയം മുമ്പ് ഒരു സ്ത്രീ വന്ന് പണം വാങ്ങി പോയതായി ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞെങ്കിലും സ്ത്രീ ക്ഷുഭിതയാവുകയും ഹോട്ടലിലെ തൊഴിലാളികളുമായി വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടാവുകയായിരുന്നു. വാക് തര്‍ക്കങ്ങള്‍ക്കിടെ കടയില്‍ പാചകം ചെയ്ത കറി തൊഴിലാളികളുടെ ദേഹത്ത് മറിക്കുകയും മറ്റും ചെയ്തു.
വാക്കേറ്റം ഏറെ നേരം നീണ്ടുനിന്നതോടെ ഒടുവില്‍ ഹോട്ടലിന് ഷട്ടര്‍ ഇടേണ്ടി വന്നു. വിവരമറിഞ്ഞ് നാദാപുരം പോലീസും സ്ഥലത്തെത്തി. കറി ദേഹത്ത് മറിഞ്ഞ് പൊള്ളലേറ്റ തൊഴിലാളികള്‍ നാദാപുരം ഗവ ആശുപത്രിയില്‍ ചികില്‍സ തേടി. ഇരു കൂട്ടര്‍ക്കും പരാതിയില്ലെന്ന് രേഖാ മൂലം എഴുതി നല്‍കിയതായി പോലീസ് അറിയിച്ചു. 500 രൂപയെ ചൊല്ലിയാണത്രെ ഈ സംഭവങ്ങള്‍ നടന്നതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.