മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാള്‍ ആണ് യാഷ്. കെജിഎഫ് എന്ന ഒരൊറ്റ സിനിമയിലൂടെയാണ് ഇദ്ദേഹം ഇന്ത്യയില്‍ ഉടനീളം ഒരു ഫാന്‍ ബേസ് ഉണ്ടാക്കിയെടുക്കുന്നത്. ചിത്രത്തിലെ റോക്കി ഭായ് ആയി യാഷ് ജീവിക്കുകയായിരുന്നു. കെജിഎഫിന് മുമ്പ് ഇദ്ദേഹം ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് എങ്കിലും എല്ലാം കച്ചറ ബീ ഗ്രേഡ് കന്നട സിനിമകള്‍ ആയിരുന്നു. കെജിഎഫ് എന്ന ഒരൊറ്റ സിനിമയിലൂടെ ഇദ്ദേഹത്തിന്റെ തലവര എന്നന്നേക്കുമായി മാറിമറിഞ്ഞു എന്ന് വേണമെങ്കില്‍ പറയാം.
കെജിഎഫ് സിനിമ ഇറങ്ങിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു എങ്കിലും ഇപ്പോഴും ഇദ്ദേഹം ഇദ്ദേഹത്തിന്റെ അടുത്ത സിനിമ പ്രഖ്യാപിച്ചിട്ടില്ല. കാരണം പറഞ്ഞുകൊണ്ട് ധാരാളം ആളുകള്‍ ഇദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. നല്ലവണ്ണം ഒരുപാട് തിരക്കഥകള്‍ ഒക്കെ കേട്ടിട്ട് അടുത്ത സിനിമ തിരഞ്ഞെടുത്താല്‍ മതി എന്നായിരുന്നു ആരാധകര്‍ ഉള്‍പ്പെടെയുള്ള പ്രേക്ഷകര്‍ പറഞ്ഞത്. തിടുക്കപ്പെട്ടു ഏതെങ്കിലും ബോര് തിരക്കഥ തിരഞ്ഞെടുത്താല്‍ അത് ഇപ്പോള്‍ കിട്ടിയ കരിയര്‍ മൈലേജിനെ വലിയ രീതിയില്‍ ബാധിക്കും എന്നായിരുന്നു മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായപ്പെട്ടത്.
ഇപ്പോള്‍ യാഷിന്റെ അടുത്ത സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നത് ഒരു മലയാളി ആയിരിക്കും എന്ന് വാര്‍ത്തകളാണ് പുറത്തുവരുന്നത്. സാധാരണഗതിയില്‍ ഈ വാര്‍ത്ത മലയാളികളെ എല്ലാവരെയും സന്തോഷിപ്പിക്കേണ്ടത് ആണ്. എന്നാല്‍ വളരെ നെഗറ്റീവ് ആയിട്ടാണ് മലയാളികള്‍ എല്ലാവരും ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്.
കാരണം ഗീതു മോഹന്‍ദാസ് ആണ് ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിക്കുന്ന ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല എങ്കിലും ഈ വാര്‍ത്ത റീമ കല്ലിങ്കല്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. അപ്പോള്‍ കാര്യങ്ങള്‍ ഏറെക്കുറെ ഉറപ്പായി എന്നാണ് പറയപ്പെടുന്നത്. നാശത്തിലേക്കാണ് നിങ്ങളുടെ പോക്ക് എന്നാണ് റോക്കി ഭായിയോട് ഇപ്പോള്‍ മലയാളികള്‍ എല്ലാവരും പറയുന്നത്.