Month: April 2023
-
Crime
രാമനവമി സംഘര്‍ഷത്തില്‍ എന്‍ഐഎ അന്വേഷണം; സിസി ടിവി ദൃശ്യങ്ങളടക്കം നല്‍കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ രാമനവമി ആഘോഷങ്ങള്‍ക്ക് പിന്നാലെയുണ്ടായ സംഘര്‍ഷങ്ങളില്‍ എന്‍.ഐ.എ. അന്വേഷണത്തിന് ഉത്തരവിട്ട് കൊല്‍ക്കത്ത ഹൈക്കോടതി. ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ പരാതിയിലാണ് ഹൈക്കോടതിയുടെ നടപടി. ബംഗാള്‍ പോലീസ് അന്വേഷിച്ച കേസിലെ സി.സി. ടിവി ദൃശ്യങ്ങളടക്കം എല്ലാരേഖകളും രണ്ടാഴ്ചയ്ക്കുള്ളില്‍ കേന്ദ്ര ഏജന്‍സിക്ക് കൈമാറണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഹൗറയിലെ ശിവ്പുരില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലെ സംഘര്‍ഷത്തില്‍ വലിയ നാശനഷ്ടമാണ് ഉണ്ടായത്. വാഹനങ്ങള്‍ക്ക് തീവെക്കുകയും കടകള്‍ക്കും വീടുകള്‍ക്കും നേരെയും കല്ലേറുണ്ടാവുകയും ചെയ്തിരുന്നു. കടകള്‍ കൊള്ളയടിക്കപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീട് ഹൂഗ്ലിയിലും ദല്‍ഖോലയിലും സംഘര്‍ഷങ്ങള്‍ ഉണ്ടായി. സംഘര്‍ഷങ്ങളില്‍ പരസ്പരം ആരോപണങ്ങളുമായി തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്തെത്തിയിരുന്നു. സംഘര്‍ഷത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് ആരോപിച്ച് തൃണമൂലും ഭരണകക്ഷിയാണ് പിന്നിലെന്ന് ആരോപിച്ച് ബി.ജെ.പിയും ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. കേസില്‍നിന്ന് രക്ഷപ്പെടാനാണ് ബി.ജെ.പി. കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയും ദേശീയ ജനറല്‍ സെക്രട്ടറിയുമായ അഭിഷേക് ബാനര്‍ജി ആരോപിച്ചിരുന്നു. അന്വേഷണം സംസ്ഥാനത്ത് നടന്നാല്‍ തങ്ങള്‍ പിടിക്കപ്പെടുമെന്ന് ബി.ജെ.പിക്ക് അറിയാം എന്നായിരുന്നു അഭിഷേകിന്റെ…
Read More » -
Kerala
കൊച്ചിയുടെ ജീവിതത്തെ അടയാളപ്പെടുത്തി രണ്ടാം ദിവസവും വാട്ടർ മെട്രോ
കൊച്ചിയിലെ സാധാരണക്കാരുടെ ജീവിതത്തെ വാട്ടർ മെട്രോ എത്രമാത്രം സ്വാധീനിച്ചുവെന്ന് തെളിവായിരുന്നു ആദ്യദിവസത്തെ തിരക്ക്.എന്നാൽ രണ്ടാം ദീവസമായ ഇന്ന് അതിലുമേറെ തിരക്കാണ് അനുഭവപ്പെട്ടത്.പത്തു ദ്വീപുകളുമായി കൊച്ചി നഗരത്തെ ട്രാഫിക് ബ്ലോക്കുകളോ മറ്റു തടസ്സങ്ങളോ ഇല്ലാതെ ബന്ധപ്പെടുത്തുന്നതാണ് വാട്ടർ മെട്രോ. വാട്ടർ മെട്രോയ്ക്ക് നേതൃത്വം നൽകാൻ കെ എം ആർ എൽ വേണമെന്ന് സർക്കാർ നിശ്ചയിക്കുമ്പോൾ കടമ്പകളേറെയായിരുന്നു.കേന്ദ്ര സർക്കാർ ഫണ്ട് നൽകില്ലെന്നും സംസ്ഥാന ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്നതിന് കെ എം ആർ എല്ലിന് തടസ്സങ്ങളില്ലെന്നുമായിരുന്നു യൂണിയൻ ഗവൺമെൻ്റിൻ്റെ നിലപാട്. ആ വ്യവസ്ഥ അംഗീകരിച്ചു കൊണ്ടാണ് സംസ്ഥാനം പദ്ധതി നടപ്പിലാക്കിയത്. കൊച്ചി വാട്ടർ മെട്രോയ്ക്ക് 1136.83 കോടി രൂപയാണ് ചെലവ്. ഈ തുകയിൽ ജർമൻ ഫണ്ടിങ് ഏജൻസിയായ കെഎഫ്ഡബ്യുവിന്റെ വായ്പയും സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള നിക്ഷേപവും ഉൾപ്പെടുന്നുണ്ട്. ഇതിനായുള്ള ആധുനിക ബോട്ട് നിർമ്മിക്കാനുള്ള കരാർ കൊച്ചി കപ്പൽശാലക്ക് നൽകി. ഒറ്റയടിക്ക് ഇത്രയും ആധുനിക ബോട്ടുകളുടെ ഓർഡർ കപ്പൽശാലക്ക് ലഭിക്കുന്നത് ആദ്യമായാണ്. ലോകത്ത് ആദ്യമായാണ് ഇത്രയും സൗകര്യങ്ങളുള്ള…
Read More » -
Crime
പൊറോട്ടയ്ക്ക് ചൂടില്ല; കട ഉടമയ്ക്ക് ക്രൂരമര്‍ദനം
പത്തനംതിട്ട: തട്ടുകടയില്‍ ചൂട് പൊറോട്ട നല്‍കിയില്ല. തിരുവനന്തപുരം സ്വദേശിയായ കട ഉടമക്ക് മര്‍ദ്ദനം. മല്ലപ്പള്ളി വെണ്ണിക്കുളത്തായിരുന്നു സംഭവം. ചൂടു പൊറോട്ട നല്‍കിയില്ലെന്ന കാരണത്താല്‍ ഹോട്ടല്‍ ഉടമയെ ഒരുസംഘം ആളുകള്‍ ചേര്‍ന്ന് മര്‍ദിക്കുക ആയിരുന്നു. വെണ്ണിക്കുളം തിയറ്റര്‍ പടിയില്‍ ഹോട്ടലും തട്ട് കടയും നടത്തുന്ന തിരുവനന്തപുരം സ്വദേശി മുരുകനാണ് മര്‍ദനമേറ്റത്. തലയ്ക്കു പരുക്കേറ്റ മുരുകനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9.30ന് ആയിരുന്നു സംഭവം. കോയിപ്രം പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. മര്‍ദിച്ചവര്‍ അപ്പോള്‍ തന്നെ മുങ്ങി. ജില്ലയുടെ പല ഭാഗത്തും അടുത്തിടെ തട്ട് കടകള്‍ക്ക് നേരെ അതിക്രമം ഉണ്ടാകുന്നുണ്ട്. കോയിപ്പുറം സ്റ്റേഷന്റെ പരിധിയില്‍ തന്നെ തട്ട് കട നടത്തുന്ന കുടുംബത്തെ അടുത്തിടെയാണ് ഭക്ഷണം കഴിക്കാന്‍ എത്തിയവര്‍ മര്‍ദിച്ചത്. ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. മല്ലശ്ശേരി പൂങ്കാവില്‍ സായാഹ്ന ഹോട്ടല്‍ നടത്തുന്നവരെ ആക്രമിക്കുകയും കട കത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇവര്‍ക്കെതിരെ അന്ന് പോലീസ് കാര്യമായ നടപടി…
Read More » -
Crime
കൗണ്‍സിലിങ്ങിനെത്തിയ കൗമാരക്കാരന് പീഡനം; ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് 7 വര്‍ഷം തടവ്
തിരുവനന്തപുരം: പതിനാലുകാരനെ പീഡിപ്പിച്ച കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കെ.ഗിരീഷിന് ഏഴു വര്‍ഷം തടവും 1.5 ലക്ഷം രൂപ പിഴയും ശിക്ഷ. വിവിധ കുറ്റങ്ങള്‍ക്ക് 26 വര്‍ഷം തടവു വിധിച്ചെങ്കിലും, ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. കേസില്‍ ഗിരീഷ് കുറ്റക്കാരനാണെന്ന് തിരുവനന്തപുരം അതിവേഗ കോടതി കണ്ടെത്തിയിരുന്നു. ഇതേ കോടതി ഗിരീഷിനെ മറ്റൊരു കേസില്‍ ആറു വര്‍ഷം കഠിനതടവിനു ശിക്ഷിച്ചിരുന്നു. നേരത്തെ മറ്റൊരു പോക്‌സോ കേസില്‍ ആറു വര്‍ഷം ശിക്ഷിച്ച കാര്യവും ചൂണ്ടിക്കാട്ടിയായിരുന്നു പ്രോസിക്യൂഷന്‍ വാദം .ഈ കേസില്‍ ഗിരീഷ് ഇപ്പോള്‍ ജാമ്യത്തിലാണ്. ആരോഗ്യ വകുപ്പില്‍ അസിസ്റ്റന്റ് പ്രഫസറായ ഗിരീഷ് മാനസിക പ്രശ്‌നങ്ങള്‍ക്ക് ചികില്‍സയ്‌ക്കെത്തിയ കുട്ടിയെയാണ് പീഡിപ്പിച്ചത്. മണക്കാട്ട് വീടിനോടു ചേര്‍ന്ന ക്ലിനിക്കില്‍ വച്ചായിരുന്നു പീഡനം. 2015 മുതല്‍ 2017 വരെ നിരവധി തവണ പീഡിപ്പിച്ചതായി കുട്ടി മൊഴി നല്‍കിയിരുന്നു. മാത്രമല്ല പ്രതി കുട്ടിയെ അശ്ലീല ചിത്രങ്ങളും കാണിച്ചിരുന്നു. ഭീഷണിപ്പെടുത്തിയതിനാല്‍ കുട്ടി ഇക്കാര്യം പുറത്തു പറഞ്ഞില്ല. ലൈംഗിക പീഡനത്തിന് ഇരയായതോടെ കുട്ടിയുടെ…
Read More » -
India
ബംഗളൂരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്കു ദാരുണാന്ത്യം
കണ്ണൂർ:ബംഗളൂരുവിൽ വാഹനാപകടത്തില്‍ വിദ്യാര്‍ഥിനിക്കു ദാരുണാന്ത്യം ഇരിട്ടി കച്ചേരിക്കടവ് സ്വദേശിനിയായ അഷ്മിത സജി (19) ആണ് മരിച്ചത്. അഷ്മിത സഞ്ചരിച്ച ഇരുചക്രവാഹനത്തില്‍ ട്രക്കിടിച്ചാണ് അപകടം നടന്നത്.ഫാം ഡി മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു.കണ്ണൂർ ഇരിട്ടി തേക്കേല്‍ വീട്ടില്‍ സജിമോന്‍ – ജിലു ദമ്ബതികളുടെ മകളാണ്. ഇരുവരും വിദേശത്താണ്.സംഭവം അറിഞ്ഞ ഇവർ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
Read More » -
Kerala
ഡ്യൂട്ടിക്കിടെ എസ്.ഐയെ കാണാതായി; ജോലി സമ്മര്‍ദം താങ്ങാനാവുന്നില്ലെന്നു സൂചന
കണ്ണൂര്‍: ഡ്യൂട്ടിക്കിടെ ദുരൂഹസാഹചര്യത്തില്‍ കാണാതായ തലശേരി ടൗണ്‍ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറെ കുറിച്ചു വിവരം ലഭിക്കാതെ പോലീസ് ഇരുട്ടില്‍ തപ്പുന്നു. തിങ്കളാഴ്ച്ച രാവിലെ മുതലാണ് പേരാവൂര്‍ പുന്നപ്പാലം സ്വദേശിയായ എസ്.ഐ. ലിനേഷിനെ കാണാതായത്. രാവിലെ വയര്‍ലെസ് അറ്റന്‍ഡ് ചെയ്യാന്‍ എത്തേണ്ടിയിരുന്ന ഉദ്യോഗസ്ഥനായിരുന്നു ലിനേഷ്. സ്റ്റേഷനില്‍ നിന്ന് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലിനേഷിനെ അതിരാവിലെ തന്നെ അറിയിക്കുകയും ചെയ്തിരുന്നു. വയര്‍ലെസ് അറ്റന്‍ഡ് ചെയ്യാന്‍ രാവിലെ എട്ടിന് സ്റ്റേഷനിലെത്തേണ്ട ലിനേഷിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതാകുകയായിരുന്നു. അന്നേ ദിവസം മണവാട്ടി ജംഗ്ഷനിലെ എടിഎമ്മില്‍ നിന്ന് ലിനേഷ് 2000 രൂപ പിന്‍വലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനില്‍ പത്തുവര്‍ഷം സേവനം അനുഷ്ഠിച്ച ശേഷമാണ് രണ്ടു വര്‍ഷം മുമ്പ് ഇദ്ദേഹം എസ്.ഐയായി കേരളാ പോലീസില്‍ എത്തിയത്. സ്റ്റേഷനിലെ ഉത്തരവാദിത്തങ്ങള്‍ താങ്ങാന്‍ സാധിക്കുന്നില്ലെന്ന് ലിനേഷ് വീട്ടുകാരോട് പറഞ്ഞിരുന്നതായും സൂചനയുണ്ട്. കഴിഞ്ഞ രണ്ടു ദിവസമായി തലശേരി സ്റ്റേഷനില്‍ ജോലി ചെയ്തുവരികയായിരുന്നു. പോലീസ് ക്വാര്‍ട്ടേഴ്‌സിലാണ് ഇയാള്‍ താമസിച്ചുവന്നിരുന്നത്. ലിനേഷിനെ കണ്ടെത്താനുളള ഊര്‍ജ്ജിത ശ്രമത്തിലാണ്…
Read More » -
NEWS
ഇനിമുതൽ ഗൂഗിള്‍ മീറ്റില്‍ 1080 പിക്സല്‍ വീഡിയോ കോള്‍
ഗൂഗിള്‍ മീറ്റില്‍ 1080 പിക്സല്‍ റസലൂഷനില്‍ വീഡിയോ കോള്‍ ചെയ്യാം.ബുധനാഴ്ചയാണ് ഈ മാറ്റവുമായുള്ള അപ്ഡേറ്റ് ഗൂഗിള്‍ അവതരിപ്പിച്ചത്. എന്നാല്‍ ഗൂഗിള്‍ വര്‍ക്ക് സ്പേസ്, ഗൂഗിള്‍ വണ്‍ തുടങ്ങിയ സബ്സ്ക്രിപ്ഷന്‍ പ്ലാനുകളുടെ ഭാഗമായവര്‍ക്ക് മാത്രമേ 1080 പിക്സല്‍ വീഡിയോ കോള്‍ ചെയ്യാന്‍ സാധിക്കൂ.ഇതുവരെ പരമാവധി 720 പിക്സല്‍ വീഡിയോ കോള്‍ മാത്രമാണ് ഗൂഗിള്‍ മീറ്റ് പിന്തുണച്ചിരുന്നത്. സൂം, മൈക്രോസോഫ്റ്റ് ടീംസ് തുടങ്ങിയ മറ്റ് പ്ലാറ്റ്ഫോമുകള്‍ നേരത്തെ തന്നെ 1080 പിക്സല്‍ വീഡിയോകോള്‍ പിന്തുണയ്ക്കുന്നുണ്ട്.
Read More » -
Crime
വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ വെടിവെച്ചുകൊന്നു
ഭോപ്പാൽ:മധ്യപ്രദേശിൽ വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ വെടിവെച്ചുകൊന്നു. ധര്‍ സിറ്റിയിലെ റെസിഡന്‍ഷ്യല്‍ മേഖലയില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം. പൂജ എന്ന ഇരുപത്തിരണ്ടുകാരിയാണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ ദീപക് റാത്തോഡ് എന്ന യുവാവിനെ പോലീസ് പിടികൂടി.വര്‍ഷങ്ങളായി ദീപക്, പൂജയുടെ പിന്നാലെ നടക്കുകയും ശല്യംചെയ്യുകയും പലകുറി വിവാഹഭ്യര്‍ഥന നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ പൂജ വിവാഹാഭ്യര്‍ഥന നിരസിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.നിരന്തരമായ ശല്യത്തെ തുടര്‍ന്ന് പൂജ ദീപക്കിനെതിരേ പോലീസിൽ പരാതിയും നല്‍കിയിരുന്നു. ഒരു റസ്റ്റോറന്റില്‍ ജോലി ചെയ്തിരുന്ന പൂജ, ധറിന് സമീപത്തെ ബ്രഹ്മകുണ്ഡില്‍ അമ്മയ്ക്കും രണ്ടു സഹോദരിമാര്‍ക്കും ഒപ്പമായിരുന്നു താമസം.രാവിലെ ജോലിക്ക് ഇറങ്ങിയപ്പോഴാണ് ദീപക്ക് പൂജയെ ആക്രമിച്ചത്.വെടിയേറ്റ പൂജ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ആക്രമണത്തിനു ശേഷം കടന്നുകളഞ്ഞ ദീപക്കിനെ ബുധനാഴ്ച വൈകിട്ടോടെ ബ്രഹ്മകുണ്ഡിലെ വീട്ടില്‍ നിന്നാണ് പോലീസ് പിടികൂടുന്നത്.
Read More » -
Crime
അങ്കണവാടിയിലേക്ക് അനുവദിച്ച ടിവിയുമായി അജ്ഞാതന്‍ മുങ്ങി; കേസെടുത്ത് കാട്ടാക്കട പോലീസ്
തിരുവനന്തപുരം: പൂവച്ചല്‍ പഞ്ചായത്തില്‍ എംഎല്‍എ ഫണ്ട് വിനിയോഗിച്ച് പഞ്ചായത്തിലെ 43 അങ്കണവാടികളിലേക്ക് വിതരണം ചെയ്യാന്‍ എത്തിച്ച ടിവികളില്‍ ഒന്ന് അജ്ഞാതന്‍ കടത്തി കൊണ്ട് പോയി. തിങ്കളാഴ്ച നടത്തിയ ടിവി വിതരണത്തിനിടെയാണ് സംഭവം. നീല ഷര്‍ട്ടും കാക്കി പാന്റും ധരിച്ച ആള്‍ ടിവിയുമായി കടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പൂവച്ചല്‍ അങ്കണവാടിയിലേക്കുള്ള ടിവിയുമായിട്ടാണ് അജ്ഞാതന്‍ കടന്നത്. അങ്കണവാടിയില്‍ ടിവി എത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ടിവി മോഷണം പോയതായി വ്യക്തമായത്. അങ്കണവാടിയുമായി യാതൊരു ബന്ധവുമില്ലാത്ത ഓരാള്‍ ടിവിയുമായി പോകുന്നത് സിസി ടിവി ദൃശ്യത്തില്‍ കണ്ടെത്തി. തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ കാട്ടാക്കട പോലീസില്‍ പരാതി നല്‍കി. കെഎസ് ശബരിനാഥന്‍ എംഎല്‍എ ആയിരുന്നപ്പോള്‍ ആസ്തിവികസന ഫണ്ടില്‍ നിന്നുള്ള തുകയും കെഎസ്എഫ്ഇയില്‍ നിന്നുള്ള പങ്കാളിത്തവും വിനിയോഗിച്ച് ആണ് 43 മൂന്ന് ടിവികള്‍ വാങ്ങാന്‍ തീരുമാനമായത്. എന്നാല്‍, അന്നത്തെ പൂവച്ചല്‍ പഞ്ചായത്ത് ഭരണ സമിതി പദ്ധതി നടപ്പാക്കാനായി എംഎല്‍എ ഫണ്ട് വേണ്ടെന്ന് പഞ്ചായത്ത് ഫണ്ട് വിനോയിഗിച്ച് ടിവി…
Read More » -
Crime
കൗണ്‍സിലിങ്ങിനെത്തിയ 13 വയസുകാരനെ പീഡിപ്പിച്ചു; പുറത്തറിയാതിരിക്കാന്‍ ഭീഷണി, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കുറ്റക്കാരനെന്ന് കോടതി
തിരുവനന്തപുരം: മാനസിക പ്രശ്‌നങ്ങള്‍ക്ക് കൗണ്‍സിലിംഗിന് എത്തിയ പതിമൂന്ന്കാരനെ പല തവണ പീഡിപ്പിച്ച കേസില്‍ പ്രതിയായ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. കെ. ഗിരിഷ് (59)നെ കുറ്റക്കാരനെന്ന് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ആജ് സുദര്‍ശന്‍ കണ്ടെത്തി. ഇന്നു വിധി പറയും. പ്രതിയെ റിമാന്‍ഡ് ചെയ്തു. മറ്റൊരു ആണ്‍ക്കുട്ടിയെ പീഡിപ്പിച്ച പോക്‌സോ കേസില്‍ ഇതേ കോടതി തന്നെ ഒരു വര്‍ഷം മുമ്പ് പ്രതിയെ ആറ് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ഈ കേസില്‍ പ്രതി ഹൈക്കോടതിയില്‍ ജാമ്യത്തിലാണ്. ആരോഗ്യ വകുപ്പില്‍ അസിസ്റ്റന്റ് പ്രാഫസറായിരുന്ന പ്രതി മണക്കാട് കുര്യാത്തിയില്‍ തന്റെ വീടിനോട് ചേര്‍ന്നുള്ള ക്ലിനിക്കില്‍ വെച്ച് കുട്ടിയെ പീഡിപ്പിച്ചുയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2015 ഡിസംബര്‍ ആറ് മുതല്‍ 2017 ഫെബ്രുവരി ഇരുപത്തി ഒന്ന് വരെയുള്ള കാലയളവില്‍ കൗണ്‍സിലിംഗിനായി എത്തിയപ്പോഴാണ് പീഡിപ്പിച്ചത്. പീഡനത്തെ തുടര്‍ന്ന് കുട്ടിയുടെ മനോനില കൂടുതല്‍ ഗുരുതരമായി. നിരന്തരമായ പീഡനത്തില്‍ കുട്ടിയുടെ മനോരോഗം വര്‍ദ്ധിച്ചു. തുടര്‍ന്ന് പ്രതി മറ്റ് ഡോക്ടര്‍മാരെ കാണിക്കാന്‍ പറഞ്ഞു. കൂടാതെ…
Read More »