അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മൂന്ന് ഇന്ത്യക്കാരും ഒരു ഫിലിപ്പൈന്‍ പൗരനുമാണ് ഈയാഴ്ചയിലെ പ്രതിവാര നറുക്കെടുപ്പില്‍ വിജയികളായത്.
ഷാര്‍ജയില്‍ താമസിക്കുന്ന മലയാളിയായ ബിനോജ് ഇ.കെയാണ് ഏപ്രില്‍ മാസത്തിലെ മൂന്നാമത്തെ ആഴ്ച നടന്ന നറുക്കെടുപ്പില്‍ വിജയിയായി ഒരു ലക്ഷം ദിര്‍ഹം സ്വന്തമാക്കിയ ആദ്യത്തെ ഭാഗ്യവാന്. തന്റെ ജനന തീയ്യതിയുമായി യോജിച്ചുവന്ന നമ്ബറാണ് അദ്ദേഹം തെരഞ്ഞെടുത്തത്.
ഏപ്രിലിലെ മൂന്നാമത്തെ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പില്‍ ഒരു ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത് ഷാര്‍ജയില്‍ പ്രൊജക്ട് എഞ്ചിനീയറായി ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി മുഹമ്മദ് കൊടക്കാട്ട്. ആണ്.
ഏപ്രിലിലെ മൂന്നാം ആഴ്ച നടന്ന പ്രതിവാര നറുക്കെടുപ്പില്‍ ഒരു ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനം സ്വന്തമാക്കിയ രണ്ടാമത്തെ വിജയി അനില്‍ റാഫേലാണ്. മെക്കാനിക്കായി ജോലി ചെയ്യുന്ന അദ്ദേഹവും തന്റെ 20 സുഹൃത്തുക്കളും ചേര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി ടിക്കറ്റെടുക്കുന്നുണ്ട്.ആദ്യമാ യാണ് സമ്മാനം.
സമ്മാനം നേടിയ മറ്റൊരാൾ ഖത്തറിൽ ജോലി ചെയ്യുന്ന ഫിലിപ്പൈന്‍ സ്വദേശിയാണ്.