കൊല്‍ക്കത്ത: ഉത്തര ദിനാജ്പുര്‍ ജില്ലയിലെ കാളിയാഗഞ്ചില്‍ ജനക്കൂട്ടം പോലീസ് സ്റ്റേഷൻ കത്തിച്ചു.ആദിവാസി ബാലികയെ കൂട്ടബലാത്സംഗം ചെയ്തുകൊന്ന് കുളത്തില്‍ തള്ളിയ കേസ് ആത്മഹത്യയാക്കി മാറ്റാന്‍ പൊലീസ് ശ്രമം നടത്തുന്നുവെന്നാരോപിച്ചാണ് ജനക്കൂട്ടം പോലീസ് സ്റ്റേഷൻ കത്തിച്ചത്.
കുളത്തില്‍നിന്നു കണ്ടെടുത്ത മൃതദേഹം റോഡില്‍ക്കൂടി വലിച്ചിഴച്ചാണ് പൊലീസുകാര്‍ കൊണ്ടുപോയത്. അതിനെതിരെയും പ്രതിഷേധം ഉയർന്നിരുന്നു.പിന്നാലെയാണ് കേസ് ഒതുക്കിത്തീർക്കാൻ പോലീസ് ശ്രമിക്കുന്നുവെന്ന് ആരോപിച്ചു ജനക്കൂട്ടം പോലീസ് സ്റ്റേഷൻ ആക്രമിച്ചത്.
രണ്ടായിരത്തിലധികം ആളുകളാണ് പൊലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്.അത് തടയാന്‍ ശ്രമിച്ച പൊലീസുകാരെ അടിച്ചോടിച്ചു ശേഷമായിരുന്നു സ്‌റ്റേഷന്‍ തീയിട്ടുനശിപ്പിച്ചത്.സംഭവത്തെ തുടർന്ന് കാളിയാഗഞ്ച് പൊലീസ് അതിര്‍ത്തിയില്‍ നാലു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.