തിരുവനന്തപുരം : ജോലിയിൽ വീഴ്ച വരുത്തിയ പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ചീഫ് ആർക്കിടെക് രാജീവ്, ഡെപ്യൂട്ടി ആർക്കിടെക് ഗിരീഷ് എന്നിവരെ സസ്പെൻഡ് ചെയ്തു. ഇരുവരും ജോലിയിൽ വീഴ്ചവരുത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം നടത്തിയ മിന്നൽ പരിശോധനയെ തുടർന്ന് ഇരുവര്‍ക്കുമെതിരെ ആഭ്യന്തര വിജിലൻസ് അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉന്നത ഉദ്യോഗസ്ഥരായ ഇരുവർക്കുമെതിരെ നടപടി സ്വീകരിച്ചത്.