IndiaNEWS

കർഷകപ്രക്ഷോഭത്തിന്‌ സാമ്പത്തികസഹായം; തപാൽ ജീവനക്കാരുടെ സംഘടനയുടെ അംഗീകാരം കേന്ദ്ര സർക്കാർ റദ്ദാക്കി

ന്യൂഡൽഹി: രാജ്യത്തെ ബഹുഭൂരിപക്ഷം തപാൽ ജീവനക്കാരുടെയും പിന്തുണയുള്ള സംഘടന എൻഎഫ്‌പിഇയുടെ അംഗീകാരം  കർഷകപ്രക്ഷോഭത്തിന്‌ സാമ്പത്തികസഹായം നൽകിയെന്ന പേരിൽ കേന്ദ്രസർക്കാർ പിൻവലിച്ചു.
 അഖിലേന്ത്യ പോസ്‌റ്റൽ എംപ്ലോയീസ്‌ യൂണിയൻ ഗ്രൂപ്പ്‌ ‘സി’യുടെ അക്കൗണ്ടിൽനിന്ന്‌ 2021 മാർച്ച്‌ 31ന്‌  30,000 രൂപ കർഷകപ്രസ്ഥാനത്തിന്‌ നൽകിയെന്ന്‌ ആരോപിച്ചാണ്‌ നടപടി.
അതേസമയം കർഷകർ രാഷ്‌ട്രീയത്തിന്‌ അതീതമായി നടത്തിയ മുന്നേറ്റത്തിന്‌ സഹായം നൽകുകയെന്ന കടമയാണ്‌ നിർവഹിച്ചതെന്ന ഫെഡറേഷന്റെ വാദം സർക്കാർ അംഗീകരിച്ചില്ല. സിപിഐ എമ്മിന്‌ 4,935 രൂപയും സിഐടിയുവിന്‌ 50,000 രൂപയും ഫെഡറേഷനും അനുബന്ധ സംഘടനകളും സംഭാവന  നൽകിയെന്നും സർക്കാർ ആരോപിക്കുന്നു.
പതിനേഴ്‌ ലക്ഷം കോടിയോളം  രൂപയുടെ ധനകാര്യ സേവന ഇടപാടുള്ള തപാൽ വകുപ്പിന്റെ പ്രവർത്തനങ്ങൾ സ്വകാര്യവൽക്കരിക്കാൻ കേന്ദ്രം നടത്തുന്ന ശ്രമങ്ങളെ എൻഎഫ്‌പിഇ ചെറുത്തുനിൽക്കുന്ന സാഹചര്യത്തിലാണ്‌ അംഗീകാരം പിൻവലിച്ചത്‌.

Back to top button
error: