Month: April 2023
-
Movie
‘താഴമ്പൂ മണമുള്ള’ ഗാനങ്ങളുമായി വന്ന കെ എസ് സേതുമാധവന്റെ ‘അടിമകൾ’ക്ക് 54 വയസ്സ്
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത ‘അടിമകൾ’ക്ക് 54 വയസ്സ്. മഞ്ഞിലാസിന്റെ ബാനറിൽ സത്യൻ, നസീർ, ഷീല, ശാരദ എന്നിവർ അണിനിരന്ന ഈ ചിത്രം റിലീസ് ചെയ്‌തത് 1969 ഏപ്രിൽ 5 നായിരുന്നു. പമ്മന്റെ ഇതേ പേരിലുള്ള നോവലിന് തോപ്പിൽ ഭാസിയാണ് തിരക്കഥയെഴുതിയത്. വയലാർ- ദേവരാജൻ ടീമിന്റെ ‘താഴമ്പൂ മണമുള്ള’ പാട്ടുകൾ മൂലം ചിത്രം ഇന്നും മലയാളികൾ ഓർക്കുന്നു. ഷീല ഭക്തിമാർഗത്തിൽ ജീവിക്കുന്ന സുന്ദരി. ഗുരുവായ അടൂർഭാസിയെ മനസാ പിന്തുടരുന്ന ഭക്ത. അവിവാഹിതനായ സഹോദരൻ ജേസിയുമടങ്ങുന്നതാണ് അവരുടെ കുടുംബം. വേലക്കാരിയായി വരുന്ന ശാരദയും, ബധിരനും പഞ്ചപാവവുമായ സഹായി നസീറും ഷീലയ്ക്ക് കുടുംബാംഗങ്ങളെപ്പോലെയാണ്. ജേസിയിൽ നിന്നും അവിഹിതഗർഭം ധരിച്ച ശാരദയെ മാറ്റി പാർപ്പിക്കുന്നു. കൂട്ടിന് നസീറിനെയും ചുമത്തപ്പെടുത്തി. സഹോദരന്റെ സുഹൃത്തായ സത്യന് ഷീലയോട് അനുരാഗമുണ്ട്. പക്ഷെ ഭക്തിമാർഗത്തിൽ അത് അസ്ഥാനത്താണല്ലോ. ഇതിനിടെ ശാരദയുടെ അവിഹിത സന്തതിയെ സ്വന്തമെന്ന പോലെ വളർത്തുന്നു നസീർ. മാനസാന്തരം വന്ന ജേസി…
Read More » -
LIFE
നിവിൻ പോളി ചിത്രം ‘തുറമുഖം’ ഒടിടിയിലേക്ക്; സ്‍ട്രീമിംഗ് സോണിലിവിൽ
നിവിൻ പോളി ചിത്രമായി ഏറ്റവും ഒടുവില്‍ എത്തിയത് ‘തുറമുഖ’മാണ്. രാജീവ് രവിയാണ് ചിത്രത്തിന്റെ സംവിധാനം. മലയാളത്തിലെ വൻ താരനിര അണിനിരന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. നിവിൻ പോളി ചിത്രം വൈകാതെ ഒടിടി റിലീസിന് തയ്യാറെടുക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടാണ്. രാജീവ് രവി ചിത്രം സോണിലിവിലായിരിക്കും സ്‍ട്രീമിംഗ് ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ 10നാണ് ചിത്രം സ്‍ട്രീമിംഗ് ചെയ്യുക എന്നുമാണ് റിപ്പോര്‍ട്ട്. രാജീവ് രവിയായിരുന്നു ചിത്രത്തിന്റെ ഛായാാഗ്രാഹകനും. ‘തുറമുഖം’ എന്ന ചിത്രം ഒടിടിയിലേക്കും എത്തുന്നതോടെ കൂടുതല്‍ പ്രേക്ഷകര്‍ കാണുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം തിയറ്ററില്‍ പ്രദര്‍ശനത്തിന് എത്തിച്ചിത്. കെ തെക്കേപ്പാട്ട് ഫിലിംസിന്റെയും ക്വീന്‍ മേരി സിനിമാസിന്റെയും ബാനറുകളില്‍ സുകുമാര്‍ തെക്കേപ്പാട്ട് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജോസ് തോമസ് സഹനിര്‍മാതാവാണ്. ഗോപന്‍ ചിദംബരത്തിന്റേതാണ് തിരക്കഥയും സംഭാഷണവും. എഡിറ്റിംഗ് ബി അജിത്‍കുമാര്‍ ആണ്. നിവിന്‍ പോളിക്കും അര്‍ജുൻ അശോകനും ജോജു ജോര്‍ജിനും പുറമേ ഇന്ദ്രജിത്ത് സുകുമാരന്‍, നിമിഷ സജയന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്,…
Read More » -
Sports
ആരാധകരെ ആഹ്ലാദിപ്പീൻ… കാര്‍ അപകടത്തിന് ശേഷം റിഷഭ് പന്ത് ആദ്യമായി പൊതുവേദിയിൽ
ദില്ലി: ഡല്‍ഹി ക്യാപിറ്റല്‍സ് താരങ്ങളെയും ആരാധകരേയും ആവേശത്തിലാഴ്ത്തി റിഷഭ് പന്ത് അരുണ്‍ ജയറ്റ്‌ലി സ്റ്റേഡിയത്തില്‍ മത്സരം കാണാനെത്തി. കഴിഞ്ഞ വര്‍ഷം അവസാനം സംഭവിച്ച കാര്‍ അപകടത്തിന് ശേഷം റിഷഭ് സുഖംപ്രാപിച്ച് വരികയാണ്. അപകടത്തിന് ശേഷം ആദ്യമായാണ് റിഷഭ് പന്ത് ഒരു പൊതുവേദിയില്‍ എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. കയ്യടികളോടെ ആരാധകര്‍ റിഷഭിനെ വരവേറ്റത്. റിഷഭ് പന്തിന് പകരം ഡേവിഡ് വാര്‍ണറാണ് ഇത്തവണ ക്യാപിറ്റല്‍സിനെ നയിക്കുന്നത്. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ഡല്‍ഹി ഇന്ന് വിജയിക്കുക എന്ന ഒറ്റ ലക്ഷ്യത്തിനായാണ് ഇറങ്ങിയിട്ടുള്ളത്. അമ്മയെ കാണാന്‍ ദില്ലിയില്‍ നിന്ന് റൂര്‍ക്കിയിലേക്കുള്ള യാത്രയ്‌ക്കിടെ 2022 ഡിസംബര്‍ 30നുണ്ടായ കാറപകടത്തിലാണ് റിഷഭ് പന്തിന്‍റെ വലത്തേ കാലിന് ഗുരുതരമായി പരിക്കേറ്റത്. റിഷഭ് സഞ്ചരിച്ച കാര്‍ ഇടിച്ച ശേഷം തീപ്പിടിച്ചപ്പോള്‍ അത്ഭുതകരമായി രക്ഷപ്പെട്ട താരത്തെ ആദ്യം പ്രാഥമിക ചികില്‍സയ്‌ക്കായി തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ മാക്‌സ് ഡെറാഡൂണ്‍ ആശുപത്രിയിലേക്കും അവിടുന്ന് ബിസിസിഐ ഇടപെട്ട് വിദഗ്‌ധ ചികില്‍സയ്ക്കായി മുംബൈയിലെ കോകിലാ ബെന്‍ ആശുപത്രിയിലേക്കും മാറ്റി.…
Read More » -
India
രാമനവമി സംഘർഷം: പശ്ചിമ ബംഗാൾ സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം
ദില്ലി: രാമനവമി ആഘോഷത്തിനിടെ രണ്ടു വിഭാഗങ്ങൾക്കിടെ നടന്ന സംഘർഷത്തിൽ പശ്ചിമ ബംഗാൾ സർക്കാരിനോട് കേന്ദ്രം റിപ്പോർട്ട് തേടി. ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും റിപ്പോർട്ട് നല്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു. പശ്ചിമ ബംഗാൾ ഗവർണ്ണർ സിവി ആനന്ദ ബോസ് സംഘർഷം നടന്ന സ്ഥലങ്ങൾ സന്ദർശിച്ചു. കേസിൽ ഒരാൾ അറസ്റ്റിലായി. ബീഹാറിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഘോഷയാത്രക്കിടെ ഇയാൾ തോക്കുമായി നിൽക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഹൂഗ്ലി ജില്ലയിലെ റിഷ്രയിൽ ഇന്നലെ അർധരാത്രി വീണ്ടും കല്ലേറ് നടന്നു. റിഷ്ര റയിൽവേ സ്റ്റേഷന് സമീപമാണ് കല്ലേറുണ്ടായത്. പൊലീസിനെയും ദ്രുതകർമസേനാംഗങ്ങളെയും മേഖലയിൽ കൂടുതലായി വിന്യസിച്ചിട്ടുണ്ട്. ആക്രമികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് സിവി ആനന്ദ ബോസ് വ്യക്തമാക്കി. എന്നാൽ അതേ സമയം, മമത ബാനർജി സർക്കാരിനെ വിമർശിച്ച് ബിജെപി രംഗത്തെത്തി. മമത സർക്കാർ അവധി ആഘോഷിക്കുകയാണോയെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി വിമർശിച്ചു.
Read More » -
Kerala
അയോഗ്യതാ ഉത്തരവിലെ സ്റ്റേ നീട്ടില്ല, എ രാജയുടെ ആവശ്യം തള്ളി ഹൈക്കോടതി
കൊച്ചി: ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഉത്തരവിലെ ഇടക്കാല സ്റ്റേ നീട്ടണമെന്ന മുൻ എംഎൽഎ എ രാജയുടെ ആവശ്യം ഹൈക്കോടതി തള്ളി. അയോഗ്യതാ ഉത്തരവിൽ അപ്പീൽ നൽകാൻ അനുവദിച്ച പത്ത് ദിവസത്തെ സ്റ്റേ നീട്ടില്ലെന്ന് കോടതി വ്യക്തമാക്കി. അയോഗ്യനാക്കപ്പെട്ട ഉത്തരവിലെ തുടർ നടപടികൾ 20 ദിവസത്തേക്കുകൂടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ദേവികുളം മുൻ എം.എൽഎ എ രാജ ഹൈക്കോടതിയിൽ ഹർജി നൽകിയത്. അപ്പിൽ നൽകുന്നത് പരിഗണിച്ച് നേരത്തെ അനുവദിച്ച പത്തുദിവസത്തെ സ്റ്റേ ഇരുപത് ദിവസത്തേക്ക് ദീർഘിപ്പിക്കണമെന്നായിരുന്നു ആവശ്യം. കഴിഞ്ഞ ദിവസമാണ് ദേവികുളം മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്. പട്ടികജാതി സംവരണ വിഭാഗത്തിൽപ്പെട്ട ദേവികുളം മണ്ഡലത്തിൽ വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് സിപിഎമ്മിലെ എ രാജ മത്സരിച്ചതെന്ന യുഡിഎഫ് സ്ഥാനാർഥി ഡി കുമാറിന്‍റെ ഹർജി അംഗീകരിച്ചായിരുന്നു കോടതിയുടെ നടപടി. ക്രിസ്ത്യൻ മതാചാരം പിന്തുടരുന്ന രാജയ്ക്ക് പട്ടിക ജാതി സംവരണ മണ്ഡലത്തിൽ മത്സരിക്കാൻ അർഹതയില്ലെന്നായിരുന്നു ഹർജിയിലെ പ്രധാനവാദം. പരിവർത്തിത ക്രൈസ്തവ വിഭാഗത്തിൽപ്പെട്ടവരാണെന്നും മാട്ടുപ്പെട്ടി കുണ്ടള ഈസ്റ്റ്…
Read More » -
LIFE
മൂന്നാർ ഇരവികുളം ദേശീയോദ്യാനത്തില്‍ വരയാടുകളുടെ കാണാൻ വിനോദസഞ്ചാരികളുടെ തിരക്കേറുന്നു; രണ്ടുദിവസത്തിനിടെ 3000 ത്തോളം പേരാണ് പാര്‍ക്ക് സന്ദര്‍ശിച്ചത്
മൂന്നാർ: വരയാടുകളുടെ പ്രജനന കാലം അവസാനിച്ചതോടെ ഇരവികുളം ദേശീയോദ്യാനത്തിൽ വിനോദസഞ്ചാരികളുടെ തിരക്കേറുന്നു. രണ്ടുദിവസത്തിനിടെ 3000 ത്തോളം പേരാണ് പാർക്ക് സന്ദർശിച്ചത്. വരയാടുകളുടെ പ്രജനനകാലമായതിനാൽ രണ്ടുമാസമായി അടച്ചിട്ടിരുന്ന ഇരവികുളം ദേശീയോദ്യാനം തുറന്നതോടെ പാർക്കിലേക്ക് സന്ദർശകരുടെ പ്രവാഹമാണ്. പ്രജനന കാലത്ത് വരയാടുകളുടെ സംരക്ഷണം ഉറപ്പാക്കാൻ വേണ്ടി ജനുവരി അവസാനത്തോടെ അടച്ചിട്ട പാർക്ക് ഏപ്രിൽ 1 മുതലാണ് വിനോദസഞ്ചാരികൾക്കായി തുറന്ന് നൽകിയത്. 115 വരയാടിൻ കുട്ടികളാണ് ഇത്തവണ പുതിയതായി പിറന്നത്. കുട്ടികളെ കാണുന്നതിനും ചിത്രങ്ങൾ പകർത്തുന്നതിനുമാണ് സഞ്ചാരികൾ പാർക്കിൽ എത്തുന്നത്. പാർക്കിലേക്കുള്ള യാത്ര അനുഭവവും വരയാടുകളെ കാണാൻ കഴിഞ്ഞതിലും സന്തോമുണ്ടെന്ന് സഞ്ചാരികൾ പറയുന്നു. മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ എസ്.വി വിനോദിന്റെ നിർദ്ദേശപ്രകാരം അസി. വൈൽഡ് ലൈഫ് വാർഡൻ ജോബ് നേര്യംപറമ്പിൽ ഇത്തവണ നിരവധി മാറ്റങ്ങളാണ് പാർക്കിൽ വരുത്തിയിട്ടുള്ളത്. ഇതിൽ പ്രധാനം ചോലവനങ്ങളിൽ കാണപ്പെടുന്ന പ്രത്യേക ഇനം സസ്യങ്ങൾ സഞ്ചാരികൾക്ക് പാർക്കിൽ കാണാൻ കഴിയുന്നും എന്നുള്ളതാണ്. മാത്രമല്ല ഫോട്ടോ ഷൂട്ട് പോയിന്റും പുതിയതായി പാർക്കിൽ സജ്ജമാക്കിയിട്ടുണ്ടെന്ന്…
Read More » -
Business
എയർ ഇന്ത്യയുടെ ഭക്ഷണ മെനു പുതുക്കി; വിസ്‌കി, ജിൻ, വോഡ്ക എന്നിവ മെനുവിൽ!
ദില്ലി: ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എല്ലാ അന്താരാഷ്ട്ര വിമാനങ്ങളിലെയും ഭക്ഷണ മെനു പുതുക്കി. ഇനി പുതിയ ഭക്ഷണ പാനീയ മെനു ആയിരിക്കും ക്യാബിനുകളിൽ ലഭ്യമാകുക. യാത്രക്കാരുടെ ഭക്ഷണത്തെ കുറിച്ചുള്ള പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയാണ് മെനുകൾ പുതുക്കിയിരിക്കുന്നതെന്ന് എയർ ഇന്ത്യ അറിയിച്ചു. ആരോഗ്യകരമായ ഭക്ഷണത്തിനൊപ്പം യാത്രക്കാരുടെ താല്പര്യം മുൻനിർത്തി കൂടിയാണ് മെനുവിൽ മാറ്റം വരുത്തിയിരിക്കുന്നത്. രുചികരമായ മെയിൻ കോഴ്‌സുകൾക്കൊപ്പം മധുര പലഹാരങ്ങളും എയർ ഇന്ത്യ ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിലെ പ്രാദേശികമായി ലഭിക്കുന്ന വിവിധ ഭക്ഷണ ഇനങ്ങളും മെനുവിലുണ്ട്. കൂടാതെ, എയർ ലൈൻ ബാർ മെനുവും പരിഷ്കരിച്ചിട്ടുണ്ട്. ലോറന്റ്-പെരിയർ ലാ കുവീ ബ്രൂട്ട് ഷാംപെയ്ൻ, ചാറ്റോ ഡി എൽ ഹെസ്‌ട്രേഞ്ച്, ലെസ് ഒലിവേഴ്‌സ്, ചാറ്റോ മിലോൺ, വടക്കൻ ഇറ്റലിയിലെ പീഡ്‌മോണ്ട് മേഖലകളിലെ മുന്തിരിത്തോട്ടങ്ങളിൽ നിന്നുള്ള വൈനുകൾ എന്നിവ പുതിയ മെനുളകിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, പുതിയ പാനീയങ്ങളുടെ മെനുവിൽ പ്രീമിയം ബ്രാൻഡുകളുടെ വിസ്‌കി, ജിൻ, വോഡ്ക, ബിയറുകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ മെനു തയ്യാറാക്കുമ്പോൾ പ്രധാനമായും…
Read More » -
LIFE
അല്ലു അര്‍ജുന്‍റെ ‘ഹീറോ’ 4 കെയില്‍ റീ റിലീസിന്: ട്രെയ്‍ലര്‍
മറുഭാഷാ ചിത്രങ്ങൾ കളക്ഷൻ വാരുന്ന ഇപ്പോഴത്തെ ട്രെൻഡിന് എത്രയോ കാലം മുൻപ് തന്നെ കേരളത്തിൽ വലിയ ഫാൻ ബേസ് ഉള്ള താരമായിരുന്നു അല്ലു അർജുൻ. രണ്ട് പതിറ്റാണ്ട് മുൻപ് നായകനായെത്തിയ തുടക്ക കാലത്തു തന്നെ അല്ലുവിൻറെ ചിത്രങ്ങൾക്ക് കേരളത്തിൽ കാണികൾ ഉണ്ടായിരുന്നു. ആര്യയുടെയും ബണ്ണിയുടെയുമൊക്കെ മലയാളം ഡബ്ബ്ഡ് പതിപ്പുകൾ വിതരണക്കാർക്ക് വലിയ സാമ്പത്തിക നേട്ടവും ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്. ഇപ്പോഴിതാ പഴയ അല്ലുവിനെ വീണ്ടും ബിഗ് സ്ക്രീനിൽ കാണാനുള്ള അവസരം വരികയാണ് അദ്ദേഹത്തിൻറെ ആരാധകർക്ക്. അല്ലുവിൻറെ കരിയറിലെ മികച്ച വിജയങ്ങളിൽ ഒന്നായിരുന്ന ഹീറോ (ദേശമുഡുറു) യാണ് വീണ്ടും തിയറ്ററുകളിൽ എത്താൻ ഒരുങ്ങുന്നത്. അല്ലുവിൻറെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് ചിത്രം തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽ റിലീസിന് ഒരുങ്ങുന്നത്. അദ്ദേഹത്തിന് ഏറെ ആരാധകരുള്ള കേരളത്തിലും ചിത്രത്തിന് റിലീസ് ഉണ്ട്. ഏപ്രിൽ 8 നാണ് അല്ലുവിൻറെ പിറന്നാൾ. ആന്ധ്രയിലും തെലങ്കാനയിലും ഏപ്രിൽ 6, കേരളത്തിൽ ഏപ്രിൽ 7, കർണാടകയിലും തമിഴ്നാട്ടിലും ഏപ്രിൽ 8 എന്നിങ്ങനെയാണ് ചിത്രത്തിൻറെ റിലീസ് തീയതികൾ. 4…
Read More » -
LIFE
സൽമാൻ ഖാന്റെ ലുങ്കി ഡാൻസ്… ഒപ്പം നൃത്തം വച്ചു വെങ്കിടേഷും രാം ചരണും… ‘കിസി കാ ഭായ് കിസി കി ജാന്‍റെ’ പുതിയ ഗാനം റിലീസ് ചെയ്തു
സൽമാൻ ഖാൻ നായകനാകുന്ന ‘കിസി കാ ഭായ് കിസി കി ജാൻറെ’ പുതിയ ഗാനം റിലീസ് ചെയ്തു. തെലുങ്ക് സ്റ്റൈലിൽ കളർ ഫുൾ ആയാണ് ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത്. ഒപ്പം സൽമാൻ ഖാന്റെ ലുങ്കി ഡാൻസ് കൂടിയായപ്പോൾ, പ്രേക്ഷകരും ഒപ്പം നൃത്തം വച്ചു. സൽമാനൊപ്പം നടൻ വെങ്കിടേഷും ഗാനരംഗത്തുണ്ട്. ഗാനത്തിന്റെ ഏറ്റവും ഒടുവിൽ രാം ചരണും ഗസ്റ്റ് അപ്പിയറൻസ് ആയി എത്തുന്നു. വിശാൽ ദദ്‌ലാനിയും പായൽ ദേവും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പായൽ ദേവ് ആണ് സംഗീത സംവിധാനം. വരികൾ എഴുതിയിരിക്കുന്നത് ഷബീർ അഹമ്മദ് ആണ്. യെന്റമ്മ എന്ന ഈ ഗാനം ഇതിനോടകം ട്രെന്റിംഗ് ലിസ്റ്റിലും ഇടംപിടിച്ചിട്ടുണ്ട്. പൂജ ഹെഗ്ഡെയാണ് കിസി കാ ഭായ് കിസി കി ജാൻറെ നായിക. ബിഗ് ബോസ് താരം ഷെഹ്‌നാസ് ഗില്ലും ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നുണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത് ഫർഹാദ് സാംജിയാണ്. പാലക് തിവാരിയും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. ഈദ്…
Read More » -
LIFE
നരയനൊപ്പം ചേര്‍ന്നിരുന്നു പുതിയ സന്തോഷം പങ്കുവെച്ച് മീര ജാസ്മിന്‍ !
നടി മീരാജാസ്മിനെ മലയാളികള്‍ക്കെല്ലാം തന്നെ സുപരിചിതമാണ്. സൂത്രധാരന്‍ എന്ന ലോഹിതാദാസിന്റെ ചിത്രത്തിലൂടെയായിരുന്നു മീരാജാസ്മിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷയിലെ ചിത്രങ്ങളിലും മീര അഭിനയിച്ചിട്ടുണ്ട്. ജാസ്മിന്‍ മേരി ജോസഫ് എന്നാണ് യഥാര്‍ത്ഥ പേര്. പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലെ അഭിനയത്തിന് 2004ല്‍ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. രണ്ട് തവണ തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡും അതുപോലെ തന്നെ തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി അവാര്‍ഡും മീരയ്ക്ക് ലഭിച്ചിട്ടുണ്ട്. മീര നിരവധി ആരാധകരുള്ള താരമാണ്. കൂടാതെ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന ഒരു വാര്‍ത്തയുമായാണ് മീര ഇപ്പോള്‍ വന്നത്. മീര ജാസ്മിന്‍ നായികയായി അഭിനയിക്കുന്ന ഒരു പുതിയ സിനിമ തയ്യാറാവുകയാണ് എന്നതാണ് പുതിയ വാര്‍ത്ത. കൊച്ചിയിലാണ് സിനിമയുടെ ഷൂട്ടിംഗ്. താരം മലയാള സിനിമയില്‍ വീണ്ടും സജീവമാകുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ഈ ചിത്രത്തില്‍ മീരാജാസ്മിനോടൊപ്പം നായകനായി എത്തുന്നത് നരേന്‍ ആണ്. ഈ പുതിയ ചിത്രത്തിന്റെ സംവിധായകന്‍…
Read More »