LIFEMovie

സൽമാൻ ഖാന്റെ ലുങ്കി ഡാൻസ്… ഒപ്പം നൃത്തം വച്ചു വെങ്കിടേഷും രാം ചരണും… ‘കിസി കാ ഭായ് കിസി കി ജാന്‍റെ’ പുതിയ ​ഗാനം റിലീസ് ചെയ്തു

ൽമാൻ ഖാൻ നായകനാകുന്ന ‘കിസി കാ ഭായ് കിസി കി ജാൻറെ’ പുതിയ ​ഗാനം റിലീസ് ചെയ്തു. തെലുങ്ക് സ്റ്റൈലിൽ കളർ ഫുൾ ആയാണ് ​ഗാനരം​ഗം ചിത്രീകരിച്ചിരിക്കുന്നത്. ഒപ്പം സൽമാൻ ഖാന്റെ ലുങ്കി ഡാൻസ് കൂടിയായപ്പോൾ, പ്രേക്ഷകരും ഒപ്പം നൃത്തം വച്ചു. സൽമാനൊപ്പം നടൻ വെങ്കിടേഷും ​ഗാനരം​ഗത്തുണ്ട്. ​ഗാനത്തിന്റെ ഏറ്റവും ഒടുവിൽ രാം ചരണും ​ഗസ്റ്റ് അപ്പിയറൻസ് ആയി എത്തുന്നു.

വിശാൽ ദദ്‌ലാനിയും പായൽ ദേവും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. പായൽ ദേവ് ആണ് സം​ഗീത സംവിധാനം. വരികൾ എഴുതിയിരിക്കുന്നത് ഷബീർ അഹമ്മദ് ആണ്. യെന്റമ്മ എന്ന ഈ ​ഗാനം ഇതിനോടകം ട്രെന്റിം​ഗ് ലിസ്റ്റിലും ഇടംപിടിച്ചിട്ടുണ്ട്. പൂജ ഹെഗ്ഡെയാണ് കിസി കാ ഭായ് കിസി കി ജാൻറെ നായിക. ബിഗ് ബോസ് താരം ഷെഹ്‌നാസ് ഗില്ലും ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നുണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത് ഫർഹാദ് സാംജിയാണ്. പാലക് തിവാരിയും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. ഈദ് ദിനമായ ഏപ്രിൽ 21ന് ചിത്രം റിലീസ് ചെയ്യും.

Signature-ad

നാല് വർഷത്തിന് ശേഷമാണ് ഈദിന് ഒരു സൽമാൻ ചിത്രം ബി​ഗ് സ്ക്രീനിൽ റിലീസ് ചെയ്യുന്നതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നാല് വർഷം മുൻപ് ‘ഭാരത്’ എന്ന ചിത്രമാണ് സൽമാൻ അഭിനയിച്ച ഈദ് റിലീസ് ചിത്രമായി എത്തിയത്. ഫർഹാദ് സാംജി സംവിധാനം ചെയ്ത ചിത്രത്തിൽ ഷെഹ്നാസ് ഗിൽ, പാലക് തിവാരി, സിദ്ധാർത്ഥ് നിഗം, രാഘവ് ജുയൽ, വെങ്കിടേഷ് ദഗ്ഗുബതി എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. അടുത്തിടെ ‘ബിഗ് ബോസിൽ’ കണ്ട ഇന്റർനെറ്റ് ഗ്ലോബൽ സെൻസേഷൻ അബ്ദു റോസിക്ക് ഈ ഫാമിലി എന്റർടെയ്‌നറിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. നിലവിൽ ടൈഗർ 3യിൽ അഭിനയിച്ചു കൊണ്ടിരിക്കയാണ് സൽമാൻ. കത്രീന കൈഫ് ആണ് ചിത്രത്തിലെ നായിക.

Back to top button
error: