Month: April 2023
-
Kerala
അരിക്കൊമ്പന്‍ വിഷയം ഇന്ന് കോടതിയില്‍; പ്രതിഷേധ മാര്‍ച്ചുമായി കര്‍ഷകര്‍
കൊച്ചി: അരിക്കൊമ്പന്‍ വിഷയത്തില്‍ ഹൈക്കോടതി അന്തിമ നിലപാട് ഇന്ന് എടുത്തേക്കും. പ്രദേശവാസികളുടെ അഭിപ്രായവും ആശങ്കകളും രേഖപ്പെടുത്തിയ വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. വിദഗ്ധ സമിതി റിപ്പോര്‍ട്ടിന് ശേഷം ആനയെ മാറ്റിപ്പാര്‍പ്പിക്കുന്നതില്‍ തീരുമാനം എടുക്കാമെന്ന നിലപാടിലാണ് കോടതി. അതേസമയം അരിക്കൊമ്പനെ പിടികൂടുന്നത് തടയുന്നതില്‍ പ്രതിഷേധിച്ച് കര്‍ഷക സംഘടനകള്‍ ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്താനാണ് തീരുമാനം. രാവിലെ പത്ത് മണിക്കാണ് അരികൊമ്പന്‍ വിഷയം കോടതി പരി?ഗണിക്കുന്നത്. ആനയെ പിടികൂടുന്നതിന് പകരം മറ്റ് മാര്‍ഗങ്ങളിലൂടെ പ്രശ്നം പരിഹരിക്കാനാവുമോയെന്ന് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് അഞ്ചംഗ വിദഗ്ധ സമിതിയെ ഹൈക്കോടതി നിയോ?ഗിച്ചത്. കഴിഞ്ഞ ദിവസം സമിതി ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. പ്രദേശവാസികളുമായും ജനപ്രതിനിധികളുമായും സമിതി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
Read More » -
Crime
ആദ്യ സൂചന ലഭിച്ചത് ഇന്റലിജന്‍സിന്; വിവരം ഉടന്‍ എടിഎസിന് കൈമാറി
മുംബൈ: എലത്തൂര്‍ ട്രെയിന്‍ തീവെപ്പു കേസിലെ പ്രതി ഷാരൂഖ് സെയ്ഫി പിടിയിലായത് കേന്ദ്ര – സംസ്ഥാന ഏജന്‍സികളുടെ വൈദഗ്ധ്യപൂര്‍വമായ ഇടപെടലിലൂടെ. മഹാരാഷ്ട്രയിലെ രത്‌നഗിരിയിലുള്ള ആശുപത്രിയില്‍ ചികിത്സ തേടാന്‍ എത്തിയപ്പോളാണ് ഇയാള്‍ പിടിയിലായത്. മഹാരാഷ്ട്ര എടിഎസിന്റെയും കേന്ദ്ര ഏജന്‍സികളുടേയും സഹായത്തോടെ കേരളത്തില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം പ്രതിയെ പിടികൂടുകയായിരന്നു. പ്രതി രത്നഗിരിയിലുണ്ടെന്ന സൂചന ആദ്യം ലഭിച്ചത് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കാണ്. ഇന്റലിജന്‍സ് ഈ വിവരം ഉടന്‍ മഹാരാഷ്ട്രാ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന് (എ.ടി.എസ്) കൈമാറി. തലയ്ക്ക് പരിക്കേറ്റ ഒരാള്‍ ചികിത്സയ്ക്ക് എത്തിയിട്ടുണ്ടെന്ന വിവരമാണ് ആദ്യം ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് ലഭിച്ചത്. കേരളാ പോലീസ് സംഘം രത്‌നഗിരിയിലെത്തിയതായും ഇയാളെ ഉടന്‍ കോഴിക്കോട്ടേക്ക് എത്തിക്കുമെന്നും വിവരമുണ്ട്. കേരളം നടുങ്ങിയ സംഭവത്തില്‍ അക്രമി പിടിയിലാകുമ്പോഴും ഇനിയും ഏറെ ദുരൂഹതകള്‍ ബാക്കിയാകുന്നുണ്ട്. നോട്ടുബുക്കില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ നോയിഡ സ്വദേശിയാണെന്ന താത്കാലിക സ്ഥിരീകരണമുണ്ടാകുന്നത്. എന്നാല്‍, ഇയാളുടെ പശ്ചാത്തലം ഇപ്പോഴും ദുരൂഹമാണ്. കഴിഞ്ഞ ദിവസം അന്വേഷണ സംഘം ഉത്തര്‍പ്രദേശില്‍…
Read More » -
Kerala
പൈപ്പിലൂടെ ഊര്‍ന്നിറങ്ങി പൊക്കിയെടുത്ത് നെഞ്ചോടു ചേര്‍ത്തു; കിണറ്റില്‍ വീണ രണ്ടുവയസ്സുകാരന്റെ പ്രാണന്‍ കാത്ത് എട്ടുവയസ്സുകാരി
ആലപ്പുഴ: 20 അടിയിലേറെ താഴ്ച്ചയുള്ള കിണറ്റില്‍ മുങ്ങിത്താഴ്ന്ന രണ്ടു വയസ്സുകാരനായ കുഞ്ഞനിയനെ അതിസാഹസികമായി പൊക്കിയെടുത്ത് രക്ഷിച്ച് എട്ടുവയസ്സുകാരി ദിയ. മാവേലിക്കര മാങ്കാംകുഴിയില്‍ വാടകയ്ക്ക് താമസിക്കുന്ന സനല്‍-ഷാജില എന്നിവരുടെ മകള്‍ ദിയ ഫാത്തിമയാണ് കിണറ്റിനടിയില്‍ കൈകാലിട്ടടിച്ച അനുജന്‍ ഇവാനെ പൈപ്പിലൂടെ ഊര്‍ന്നിറങ്ങി പൊക്കിയെടുത്ത് നെഞ്ചോടു ചേര്‍ത്തത്. ദിയയും അനുജത്തി ദുനിയയും അയയില്‍ ഉണങ്ങാനിട്ടിരുന്ന തുണി എടുക്കുന്നതിനിടെ ഇവരുടെ കണ്ണു വെട്ടിച്ചാണ് കിണറിനടുത്തുള്ള പമ്പില്‍ ചവിട്ടി ഇരുമ്പുമറയുള്ള കിണറിനു മുകളില്‍ ഇവാന്‍ കയറിയത്. തുരുമ്പിച്ച ഇരുമ്പുമറയുടെ മധ്യഭാഗം തകര്‍ന്ന് കുട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ ദിയ അനിയനെ കണ്ട് കിണറ്റിലേക്കുള്ള പിവിസി പൈപ്പിലൂടെ ഊര്‍ന്നിറങ്ങി. ഇവാനെ മാറോട് ചേര്‍ത്തുപിടിച്ചു. അമ്മ ഷാജിലയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍ക്കാരാണ് രണ്ട് കുട്ടികളെയും കിണറ്റില്‍ നിന്നു പുറത്തെടുത്തത്. ഇവാന് തലയില്‍ ചെറിയ മുറിവേറ്റു. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി ശിശു തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ് കുട്ടി ഇപ്പോള്‍. ആശങ്ക വേണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. മൂന്നാം…
Read More » -
India
ഫ്‌ളാറ്റിലെ കുടിവെള്ള കണക്ഷന്‍ വിച്ഛേദിച്ചു; രാത്രിയില്‍ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്ന് നടി ഷക്കീല
ചെന്നൈ: കുടിവെള്ള കണക്ഷന്‍ വിച്ഛേദിച്ചതിനെ തുടര്‍ന്ന് രാത്രിയില്‍ സമരത്തിനിറങ്ങി നടി ഷക്കീല. ചൂളൈമേട്ടിലെ അപാര്‍ട്‌മെന്റിലെ താമസക്കാര്‍ തിങ്കളാഴ്ച രാത്രി നടത്തിയ തെരുവ് സമരത്തിലാണ് ഷക്കീല പങ്കെടുത്തത്. പ്രതിഷേധക്കാര്‍ക്കു നടുവിലേക്ക് അപ്രതീക്ഷിതമായി എത്തിയ ഷക്കീല അവര്‍ക്കു വേണ്ടി സംസാരിക്കുകയും ചെയ്തു. ഷക്കീല പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. നാല്‍പതോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഫ്‌ളാറ്റിലെ അന്തേവാസി അല്ല ഷക്കീല. എന്നിട്ടും പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യവുമായെത്തിയ നടിയുടെ നിലപാടിനെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തി. ഫ്‌ളാറ്റില്‍ താമസിക്കുന്ന കുടുംബങ്ങള്‍ അവിടുത്തെ അറ്റകുറ്റപണിക്കുള്ള തുക അടയ്ക്കാത്തതിനാലാണ് കുടിവെള്ള കണക്ഷന്‍ വിച്ഛേദിച്ചതെന്നാണ് വിവരം. ഫ്‌ളാറ്റില്‍ നടക്കുന്നത് അനീതിയാണെന്നും പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി എല്ലാവരും മുന്നോട്ടു വരണമെന്നും സമൂഹമാധ്യമങ്ങളില്‍ ആവശ്യമുയര്‍ന്നു.
Read More » -
India
വിവാഹം കഴിക്കണമെന്ന് കാമുകിയുടെ ഹര്‍ജി; കൊലക്കേസ് പ്രതിക്ക് പരോളനുവദിച്ച് ഹൈക്കോടതി
ബംഗളൂരു: വിവാഹം കഴിക്കണമെന്ന കാമുകിയുടെ ഹര്‍ജിയില്‍ കൊലക്കേസ് പ്രതിക്ക് പരോള്‍. കര്‍ണാടക ഹൈക്കോടതിയാണ് പരപ്പന അഗ്രഹാര ജയിലിലെ തടവുകാരനും കോലാര്‍ സ്വദേശിയുമായ ആനന്ദിന് 15 ദിവസത്തെ പരോളനുവദിക്കാന്‍ ജയിലധികൃതരോട് നിര്‍ദേശിച്ചത്. ബുധനാഴ്ച ആനന്ദ് പരോളിലിറങ്ങും. ആനന്ദിനെ വിവാഹംകഴിച്ചില്ലെങ്കില്‍ വീട്ടുകാര്‍ മറ്റൊരു വിവാഹം കഴിപ്പിക്കുമെന്ന് ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടി കോലാര്‍ സ്വദേശിനി നീത, ആനന്ദിന്റെ അമ്മ രത്‌നമ്മയുമായി ചേര്‍ന്നാണ് ഹര്‍ജിസമര്‍പ്പിച്ചത്. ഒമ്പതുവര്‍ഷമായി ആനന്ദുമായി പ്രണയത്തിലാണെന്നും നീത കോടതിയില്‍ വ്യക്തമാക്കി. ഇരുവരുടെയും വിവാഹം തന്റെ സ്വപ്നമാണെന്നാണ് രത്‌നമ്മ ഹര്‍ജിയില്‍ പറഞ്ഞത്. മറ്റൊരുകേസില്‍ മൂത്തമകന്‍ ജയിലിലാണ്. ആനന്ദ് നീതയെ വിവാഹംകഴിക്കുന്നതോടെ തനിക്കൊരു കൂട്ടാകുമെന്നും ഹര്‍ജിയില്‍ പറയുന്നു. നേരത്തേ, ഇതേ ആവശ്യവുമായി നീത ജയിലധികൃതരെ സമീപിച്ചിരുന്നെങ്കിലും വിവാഹത്തിന് പരോളനുവദിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ആവശ്യം തള്ളി. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എം. നാഗപ്രസന്നയാണ് ഹര്‍ജി പരിഗണിച്ചത്. കോലാറില്‍നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് 2017-ലാണ് ആനന്ദ് അറസ്റ്റിലായത്. കുറ്റക്കാരനാണെന്ന് തെളിഞ്ഞതോടെ പത്തുവര്‍ഷം തടവുശിക്ഷ വിധിക്കുകയായിരുന്നു.
Read More » -
Crime
നവജാതശിശുവിനെ ബക്കറ്റില്‍ ഉപേക്ഷിച്ച സംഭവം: അമ്മയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
പത്തനംതിട്ട: ആറന്മുളയില്‍ നവജാതശിശുവിനെ ബക്കറ്റില്‍ ഉപേക്ഷിച്ച സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. പ്രസവത്തെ തുടര്‍ന്നുള്ള അമിതസ്രാവം മൂലം ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് യുവതി. യുവതിയുടെ അമ്മയുടെ മൊഴിയും രേഖപ്പെടുത്തും. സിഡബ്ല്യുസിയുടെ നിര്‍ദേശ പ്രകാരം കുട്ടിയെ ഉപേക്ഷിച്ചതിന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് യുവതിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. യുവതിയും അമ്മയും ഇന്നലെ വ്യക്തതയില്ലാത്ത മറുപടിയാണ് പൊലീസിന് നല്‍കിയത്. കുട്ടി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കുട്ടികളുടെ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അമിത രക്ത സ്രാവത്തോടെ ആശുപത്രിയിലെത്തിയ യുവതി, വീട്ടില്‍വച്ച് പ്രസവിച്ചെന്നും മരിച്ച കുഞ്ഞിനെ കുളിമുറിയില്‍ ഉപേക്ഷിച്ചെന്നുമാണ് ആശുപത്രി അധികൃതരോട് പറഞ്ഞത്. ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് േെപാലീസ് യുവതിയുടെ കോട്ട മുളക്കുഴയിലെ വീട്ടിലെത്തി പരിശോധന നടത്തി. ബക്കറ്റിലായിരുന്നു കുഞ്ഞിന് അനക്കമുണ്ടെന്ന് കണ്ട പോലീസ് ഉടന്‍ തന്നെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചു. മാസം തികയാതെയാണ് കുട്ടി ജനിച്ചത്.
Read More » -
Crime
കാമുകനെ കൊന്ന് കഷ്ണങ്ങളാക്കി കടല്‍ത്തീരത്ത് കുഴിച്ചിട്ടു; ലൈംഗികത്തൊഴിലാളി അറസ്റ്റില്‍
ചെന്നൈ: യുവാവിനെ കൊന്നു കുഴിച്ചുമൂടിയ കേസില്‍ കാമുകി അറസ്റ്റില്‍. ചെന്നൈ വിമാനത്താവളത്തിലെ തായ് എയര്‍വേയ്സിന്റെ ഗ്രൗണ്ട് സ്റ്റാഫ് എം ജയന്തന്‍ (29) ആണ് കൊല്ലപ്പെട്ടത്. പുതുക്കോട്ട സ്വദേശിനിയായ ലൈംഗികത്തൊഴിലാളി ജി.ഭാഗ്യലക്ഷ്മി ആണ് അറസ്റ്റിലായത്. സംഭവത്തില്‍ പോലീസ് വിശദ അന്വേഷണം ആരംഭിച്ചു. ജയന്തനെ കാണാനില്ലെന്ന പരാതിയെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. കഷണങ്ങളാക്കി മുറിച്ച മൃതദേഹ അവശിഷ്ടങ്ങള്‍ 400 കിലോമീറ്റര്‍ അകലെ കടല്‍ത്തീരത്തു നിന്നാണു കണ്ടെത്തിയത്. മറ്റു മൂന്നു പേരുടെ സഹായത്തോടെയാണ് ഭാഗ്യലക്ഷ്മി കുറ്റകൃത്യം നടത്തിയതെന്നാണ് വിവരം. ചെന്നൈയിലെ നംഗനല്ലൂരിനടുത്ത് സഹോദരിയുടെ കുടുംബത്തോടൊപ്പമാണ് ജയന്തന്‍ താമസിച്ചിരുന്നത്. മാര്‍ച്ച് 18 മുതല്‍ തന്റെ സഹോദരനെ കാണാതായെന്നും മൊബൈല്‍ സ്വിച്ച് ഓഫ് ആണെന്നും കാണിച്ച് ജയന്തന്റെ സഹോദരിയും മദ്രാസ് ഹൈക്കോടതി അഭിഭാഷകയുമായ ജയകൃപ പഴവന്തങ്ങല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. മാര്‍ച്ച് 20ന് പോലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കോള്‍ റെക്കോര്‍ഡിങ്ങുകളുടെയും മറ്റു തെളിവുകളുടെയും അടിസ്ഥാനത്തില്‍ ജയന്തന്‍, ഭാഗ്യലക്ഷ്മിയെ കാണാന്‍ പോയിരുന്നതായും ഇവര്‍…
Read More » -
Health
ചൂടുകാലമാണ്, ചിക്കന്‍പോക് കേരളമാകെ പടരുന്നു: രോഗത്തെ പ്രതിരോധിക്കാൻ എന്തൊക്കെ ചെയ്യണം…?
വേനല്‍ക്കാലത്ത് അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ പ്രധാനമായി ശ്രദ്ധിക്കേണ്ട രോഗമാണ് ചിക്കന്‍പോക്‌സ്. അതിവേഗം പടരുന്ന ഈ രോഗത്തിനെതിരെ ജാഗ്രത പുലര്‍ത്തണം. ഗര്‍ഭിണികള്‍, എയ്ഡ്സ് രോഗികള്‍, പ്രമേഹ രോഗികള്‍, നവജാത ശിശുക്കള്‍, അര്‍ബുദം ബാധിച്ചവര്‍, ഹോസ്റ്റലുകളിലും മറ്റും കൂട്ടത്തോടെ ഒരുമിച്ച് താമസിക്കുന്നവർ തുടങ്ങിയവരെ ചിക്കന്‍പോക്‌സ് വളരെ വേഗം ആക്രമിക്കാം. രോഗിയുടെ വായില്‍നിന്നും മൂക്കില്‍നിന്നും ഉള്ള സ്രവങ്ങളാണ് പ്രധാനമായും രോഗം പരത്തുക. കൂടാതെ സ്പര്‍ശനം മൂലവും ചുമയ്ക്കുമ്പോള്‍ പുറത്തുവരുന്ന ജലകണങ്ങള്‍ വഴിയും രോഗം പടരും. കുമിളകള്‍ പ്രത്യക്ഷപ്പെടുന്നതിന് രണ്ടുദിവസം മുമ്പ് മുതല്‍ കുമിള പൊന്തി 6 മുതൽ10 ദിവസം വരെയും രോഗം പരത്തും. ശരീരത്തില്‍ കുമിളകള്‍ പൊന്തിത്തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പുതൊട്ട് 58 ദിവസംവരെ അണുക്കള്‍ പകരാനുള്ള സാധ്യതയുണ്ട്. സാധാരണഗതിയില്‍ ഒരിക്കല്‍ രോഗം ബാധിച്ചാല്‍ ജീവിതകാലം മുഴുവന്‍ ഈ രോഗം വരാതെയിരിക്കാം. എന്നാല്‍ ചിലരില്‍ വീണ്ടും രോഗം വരാറുണ്ട്. ആദ്യം ചെറിയ കുരുവായും പിന്നീട് അത് ഒരു തരം ദ്രാവകം നിറഞ്ഞ കുമിളകാളായും…
Read More » -
Health
ആപ്പിളിലെ ലയിക്കുന്ന നാരുകള്‍ കൊളസ്ട്രോള്‍ കുറയ്ക്കും, ചില ക്യാന്‍സറുകളുടെ സാധ്യത ഒഴിവാക്കും
ആരോഗ്യം ആപ്പിള്‍, ഡോക്ടറെ കാണാനുള്ള സാധ്യത കുറയ്ക്കും എന്നൊരു ചൊല്ലുണ്ട്. സർവ്വ രോഗ സംഹാരിയാണ് ആപ്പിൾ എന്നർത്ഥം. എന്തായാലും ഇത് കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നു. ആപ്പിളില്‍ അടങ്ങിയിട്ടുള്ള ലയിക്കുന്ന നാരുകൾ കൊളസ്ട്രോള്‍ കുറയ്ക്കുന്ന ഗുണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് പഠനങ്ങള്‍ പറയുന്നു. ലയിക്കുന്ന നാരുകള്‍ രക്തക്കുഴലുകളുടെ ഭിത്തിയില്‍ കൊളസ്ട്രോള്‍ അടിഞ്ഞുകൂടുന്നത് തടയാന്‍ സഹായിക്കുന്നതായി ഇല്ലിനോയിസ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. ലയിക്കുന്ന നാരുകള്‍ കൂടുതലായി കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പഠനം വ്യക്തമാക്കുന്നു. വിറ്റാമിന്‍ സിയുടെ പതിവ് ഉപഭോഗം രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്നതില്‍ നിരവധി പങ്ക് വഹിക്കുന്നുണ്ടെന്ന് കണ്ടെത്തി. ആപ്പിളിലെ വിറ്റാമിന്‍ സി റേഡിയേഷന്‍ പോലുള്ള പാരിസ്ഥിതിക ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്ന് സംരക്ഷിക്കാനും സഹായിക്കും. പതിവായി ലയിക്കുന്ന ഫൈബര്‍ കഴിക്കുന്നത് ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് കണ്ടെത്തി. ആപ്പിള്‍ ചില ക്യാന്‍സറുകളുടെ സാധ്യത കുറയ്ക്കും.…
Read More » -
Health
ആപ്പിളിലെ ലയിക്കുന്ന നാരുകള്‍ കൊളസ്ട്രോള്‍ കുറയ്ക്കും, ചില ക്യാന്‍സറുകളുടെ സാധ്യത ഒഴിവാക്കും
ആരോഗ്യം ആപ്പിള്‍, ഡോക്ടറെ കാണാനുള്ള സാധ്യത കുറയ്ക്കും എന്നൊരു ചൊല്ലുണ്ട്. സർവ്വ രോഗ സംഹാരിയാണ് ആപ്പിൾ എന്നർത്ഥം. എന്തായാലും ഇത് കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നു. ആപ്പിളില്‍ അടങ്ങിയിട്ടുള്ള ലയിക്കുന്ന നാരുകൾ കൊളസ്ട്രോള്‍ കുറയ്ക്കുന്ന ഗുണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് പഠനങ്ങള്‍ പറയുന്നു. ലയിക്കുന്ന നാരുകള്‍ രക്തക്കുഴലുകളുടെ ഭിത്തിയില്‍ കൊളസ്ട്രോള്‍ അടിഞ്ഞുകൂടുന്നത് തടയാന്‍ സഹായിക്കുന്നതായി ഇല്ലിനോയിസ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. ലയിക്കുന്ന നാരുകള്‍ കൂടുതലായി കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പഠനം വ്യക്തമാക്കുന്നു. വിറ്റാമിന്‍ സിയുടെ പതിവ് ഉപഭോഗം രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്നതില്‍ നിരവധി പങ്ക് വഹിക്കുന്നുണ്ടെന്ന് കണ്ടെത്തി. ആപ്പിളിലെ വിറ്റാമിന്‍ സി റേഡിയേഷന്‍ പോലുള്ള പാരിസ്ഥിതിക ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്ന് സംരക്ഷിക്കാനും സഹായിക്കും. പതിവായി ലയിക്കുന്ന ഫൈബര്‍ കഴിക്കുന്നത് ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് കണ്ടെത്തി. ആപ്പിള്‍ ചില ക്യാന്‍സറുകളുടെ സാധ്യത കുറയ്ക്കും. ആപ്പിളില്‍…
Read More »