Month: April 2023

  • Social Media

    പരിഷ്കരിച്ച് പരിഷ്കരിച്ച് ട്വിറ്ററിന്റെ ലോഗോയിൽവരെ മാറ്റം വരുത്തി ഇലോൺ മസ്‌ക്; ‘ബ്ലൂ ബേർഡി’ന് ബൈ ബൈ… ഇനി ‘ഡോഗ് മീം’

    വാഷിംഗ്ടൺ: മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിന്റെ ലോഗോയിൽ മാറ്റം വരുത്തി സിഇഒ ഇലോൺ മസ്‌ക്. ട്വിറ്ററിന്റെ പ്രശസ്തമായ ബ്ലൂ ബേർഡ് ലോഗോ മാറ്റി നായയുടെ (“ഡോഗ് മീം) ചിത്രമാണ് നൽകിയിരിക്കുന്നത്. ഡോഗ് കോയിൻ എന്ന ക്രിപ്റ്റോ കറൻസിയുടെ ലോഗോയുടെ ഭാഗമായാണ് ഡോഗ് മീം ഇതുവരെ കണ്ടിട്ടുള്ളത്. ഇലോൺ മാസ്കിന്റെ ഏറ്റവും ഇഷ്ടപ്പെട്ട ക്രിപ്റ്റോ കറൻസിയാണ് ഡോഗ് കോയിൻ. ഷിബ ഇനു എന്ന നായ ഇന്റർനെറ്റിലെ ഒരു ജനപ്രിയ മീം ആണ്. ഇതാണ് ഡോഗ് കോയിനിന്റെ ലോഗോ. ബിറ്റ്‌കോയിൻ പോലുള്ള മറ്റ് ക്രിപ്‌റ്റോകറൻസികളെ പരിഹസിക്കാൻ 2013-ൽ സൃഷ്‌ടിച്ച ഒരു ക്രിപ്‌റ്റോകറൻസിയായ ഡോഗ്‌കോയിന്റെ ആരാധകനാണ് മസ്‌ക്. മുൻഭാഗത്ത് കോമിക് സാൻസ് ഫോണ്ടിലുള്ള മൾട്ടി-കളർ ടെക്‌സ്‌റ്റിനൊപ്പം ഷിബ ഇനു നായ കബോസുവിന്റെ ചിത്രമാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. അതേസമയം ട്വിറ്ററിന്റെ മൊബൈൽ ആപ്പിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ട്വിറ്ററിന്റെ വെബ്‌സൈറ്റ് ഇന്റർഫേസിൽ പ്രത്യക്ഷപ്പെട്ടതിന് ശേഷം, ഡോഗ്‌കോയിൻ ഏകദേശം 30 ശതമാനം ഉയർന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ചരക്കുകൾക്കുള്ള…

    Read More »
  • കെപിസിസി എക്സിക്യൂട്ടീവിൽ മുതിർന്ന നേതാക്കൾ തന്നെ അച്ചടക്ക ലംഘിക്കുന്നത് സർക്കാരിന് നേട്ടമുണ്ടാക്കുന്നുവെന്ന് തിരുവഞ്ചൂർ; നയപരമായ കാര്യങ്ങളിൽ തരൂർ പാർട്ടിയുടെ ലക്ഷ്മണ രേഖ ലംഘിക്കുന്നുവെന്ന് പിജെ കുര്യൻ

    തിരുവനന്തപുരം: കെപിസിസി എക്സിക്യൂട്ടീവ് യോഗത്തിൽ ശശി തരൂർ അടക്കമുള്ള നേതാക്കൾക്ക് വിമർശനം. നയപരമായ കാര്യങ്ങളിൽ തരൂർ പാർട്ടിയുടെ ലക്ഷ്മണ രേഖ ലംഘിക്കുന്നുവെന്ന് പിജെ കുര്യൻ കുറ്റപ്പെടുത്തി. എത്ര സ്വാധീനമുള്ള ആളാണെങ്കിലും സംഘടനാപരമായ അച്ചടക്കം തരൂരിന് അറിയില്ല. കെപിസിസി അധ്യക്ഷൻ തരൂരിനെ വിളിച്ച് സംസാരിക്കണമെന്നും കുര്യൻ ആവശ്യപ്പെട്ടു. ശശി തരൂർ നിരന്തരം പാർട്ടിയെ സമ്മർദ്ദത്തിൽ ആക്കുന്നുവെന്ന് ജോൺസൺ എബ്രഹാം പറഞ്ഞു. മുതിർന്ന നേതാക്കൾ തന്നെ അച്ചടക്ക ലംഘനം നടത്തുന്നത് പിണറായി സർക്കാരിന് നേട്ടം ആകുന്നുവെന്നായിരന്നു തിരുവഞ്ചൂർ രാധാകൃഷ്ണ​ന്റെ വിമർശനം. പാർലമെൻറ് സമ്മേളനം നടക്കുന്നതിനാൽ എംപിമാരുടെ അസാന്നിധ്യത്തിലാണ് യോഗം ചേർന്നത്. 11ന് രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തിൻറെ ഒരുക്കങ്ങൾ ചർച്ച ചെയ്യുകയാണ് പ്രധാന അജണ്ട.

    Read More »
  • Crime

    എലത്തൂർ ട്രെയിന്‍ ആക്രമണം: പ്രതികളെ ഉടന്‍ പിടികൂടും; നിര്‍ണായക ദൃശ്യങ്ങള്‍ ലഭിച്ചെന്ന് എഡിജിപി

    കോഴിക്കോട്: എലത്തൂരിൽ ട്രെയിനിന് തീവച്ച സംഭവത്തിൽ പ്രതികളെ ഉടൻ പിടികൂടുമെന്ന് എഡിജിപി എം.ആർ അജിത് കുമാർ. പ്രതികളിലേക്കെത്താൻ നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഊർജിതമായ അന്വേഷണം പുരോഗമിക്കുകയാണെന്നും എഡിജിപി വ്യക്തമാക്കി. കേസ് അന്വേഷിക്കുന്നത് പുതുതായി രൂപീകരിച്ച പ്രത്യേക സംഘമാണ്. ഇതുവരെയുള്ള പ്രാഥമിക അന്വേഷണത്തിൽ കുറച്ചധികം വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇവയുടെ അടിസ്ഥാനത്തിൽ പ്രതികളിലേക്കെത്താനുള്ള ശ്രമത്തിലാണ് പൊലീസ് എന്നും എഡിജിപി അജിത് കുമാർ പറഞ്ഞു. ഇപ്പോൾ അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നയാൾ പ്രതിയെന്ന് പറയാനാകില്ല. പ്രതിയെന്ന് സംശയിക്കുന്ന ആളെ കണ്ടെത്താനാണ് ശ്രമിക്കുന്നത്. ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പറയാനായിട്ടില്ലെന്നും എം.ആർ അജിത് കുമാർ പ്രതികരിച്ചു. കേസിൽ അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ് പൊലീസ്. ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ ഇടങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം. കേരള പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റ് സംസ്ഥാനങ്ങളിലേക്ക് പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കിയത്. നോയിഡയിലെ ചില ജിമ്മുകളിൽ അടക്കമെത്തി ഉത്തർപ്രദേശ് പൊലീസ് വിവരം തേടിയിട്ടുണ്ട്.

    Read More »
  • Crime

    പ്രസവിച്ച ഉടനെ നവജാത ശിശുവിനെ കുളിമുറിയിലെ ബക്കറ്റിൽ ഉപേക്ഷിച്ച യുവതിക്കെതിരെ കേസ്

    ആലപ്പുഴ: ചെങ്ങന്നൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ അമിത രക്തസ്രാവവുമായി ചികിത്സയ്ക്കെത്തിയ യുവതിയിൽനിന്ന് ലഭിച്ച വിവരത്തി​ന്റെ അടിസ്ഥാനത്തിലാണ് നവജാത ശിശുവിനെ കണ്ടെത്തുന്നത്. യുവതി രാവിലെ വീട്ടിൽ വച്ച് പ്രസവിച്ചെന്നും കുട്ടിയെ കുളിമുറിയിലെ ബക്കറ്റിൽ ഇട്ടിരിക്കുകയാണെന്നും രോ​ഗ വിവരങ്ങൾ വിശദീകരിക്കുന്നകൂടെ യുവതി ആശുപത്രി അധികൃതരോട് പറഞ്ഞു. തുടർന്നാണ് ആശുപത്രി അധികൃതർ ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും ചെങ്ങന്നൂർ ഇൻസ്പെക്ടർ വിപിന്റെ നേതൃത്വത്തിൽ പെൺകുട്ടിയുടെ കോട്ടയിലുള്ള വീട്ടിൽ എത്തി പരിശോധിക്കുകയും ചെയ്തു. പെൺകുട്ടിയുടെ വീട്ടിലെത്തിയ പോലീസുകാർ കുളിമുറിയിൽ നിന്ന് കരച്ചിൽ കേട്ടതിനെ തുടർന്ന് തുറന്ന് നോക്കിയപ്പോൾ ബക്കറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 1.3 Kg മാത്രം തൂക്കമുള്ള ആൺകുട്ടിയെ കണ്ടെത്തി. ഉടൻതന്നെ ചെങ്ങന്നൂരുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. പിന്നീട് ആറന്മുള പോലീസ് കുട്ടിക്ക് സംരക്ഷണം നൽകുന്നതിന് പത്തനംതിട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് റിപ്പോർട്ട് നൽകി. തണൽ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ കുട്ടിയെ കൂടുതൽ പരിചരണവും ചികിത്സയും നൽകുന്നതിനു വേണ്ടിയിട്ട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.…

    Read More »
  • LIFE

    ‘മൺഡേ ടെസ്റ്റി’ൽ കാലിടറി നാനിയുടെ ‘ദസറ’; പക്ഷേ തളരില്ല… ചുരുങ്ങിയ സമയം കൊണ്ട് 100 കോടി കടക്കാനൊരുങ്ങുന്നു

    സിനിമകള്‍ക്ക് തിയറ്ററുകളില്‍ കളക്ഷന്‍ ഏറ്റവും കുറയുന്ന ദിവസമാണ് തിങ്കഴാഴ്ച. വാരാന്ത്യ അവധി ദിനങ്ങളില്‍ കുടുംബ പ്രേക്ഷകര്‍ അടക്കം ധാരാളമായി തിയറ്ററുകളിലേക്ക് എത്തിയതിനു ശേഷമുള്ള പ്രവര്‍ത്തിദിനമാണ് എന്നതാണ് തിങ്കളാഴ്ചകളിലെ കളക്ഷന്‍ ഡ്രോപ്പിനുള്ള പ്രധാന കാരണം. ബോക്സ് ഓഫീസില്‍ മികച്ച ഇനിഷ്യല്‍ ലഭിക്കുന്ന ചിത്രങ്ങള്‍ ആദ്യ തിങ്കളാഴ്ച എത്ര നേടുന്നു എന്നത് ട്രേഡ് അനലിസ്റ്റുകളുടെ എക്കാലത്തെയും കൗതുകമാണ്. ചില ചിത്രങ്ങള്‍ ഈ മണ്‍ഡേ ടെസ്റ്റ് നല്ല നിലയില്‍ പാസ്സാവാറുണ്ടെങ്കില്‍ ചില ചിത്രങ്ങളുടെ കളക്ഷന് വലിയ അടി പറ്റാറുണ്ട്. ഇപ്പോഴിതാ തെലുങ്കിലെ ഏറ്റവും പുതിയ വിജയ ചിത്രം ദസറയുടെ ആദ്യ തിങ്കളാഴ്ച കളക്ഷന്‍ പുറത്തെത്തിയിരിക്കുകയാണ്. നാനിയെ നായകനാക്കി നവാഗതനായ ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്ത ചിത്രം മാര്‍ച്ച് 30 നാണ് തിയറ്ററുകളില്‍ എത്തിയത്. റിലീസ് ദിനമായിരുന്ന വ്യാഴാഴ്ച ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 38 കോടി നേടിയിരുന്ന ചിത്രം ഞായര്‍ വരെയുള്ള ദിനങ്ങളില്‍ 15 കോടിക്ക് മുകളില്‍ ഗ്രോസ് നേടിയിരുന്നു. എന്നാല്‍ തിങ്കളാഴ്ചത്തെ ആഗോള ഗ്രോസ്…

    Read More »
  • India

    വിവാഹസമ്മാനമായി കിട്ടിയ ഹോം തിയറ്റര്‍ പൊട്ടിത്തെറിച്ചു; നവവരനും ജ്യേഷ്ഠനും മരിച്ചു

    റായ്പുര്‍: വിവാഹ സമ്മാനമായ ലഭിച്ച ഹോം തിയറ്റര്‍ പൊട്ടിത്തെറിച്ച് നവവരനും സഹോദരനും കൊല്ലപ്പെട്ടു. ഒന്നര വയസ്സുകാരന്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് പരുക്കേറ്റു. ഛത്തീസ്ഗഡിലെ കബിര്‍ധാം ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം. പൊട്ടിത്തെറിക്കു കാരണം വ്യക്തമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു. പൊട്ടിത്തെറിയുടെ ശക്തിയില്‍ ഹോം തിയറ്റര്‍ സംവിധാനം സൂക്ഷിച്ചിരുന്ന മുറിയുടെ ഭിത്തിയും മേല്‍ക്കൂരയും തകര്‍ന്നു. തലസ്ഥാനമായ റായ്പുരില്‍നിന്ന് 200 കിലോമീറ്ററോളം മാറി മധ്യപ്രദേശ് അതിര്‍ത്തിയിലാണ് സംഭവം നടന്ന വീട്. ഈ പ്രദേശം മാവോയിസ്റ്റ് ബാധിതമാണ്. ഏപ്രില്‍ ഒന്നിന് വിവാഹം കഴിഞ്ഞ ഹേമേന്ദ്ര മെറാവി(22), ജ്യേഷ്ഠന്‍ രാജ്കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. വീടിനുള്ളില്‍വച്ച് വിവാഹസമ്മാനങ്ങള്‍ പൊതി തുറന്നു നോക്കുകയായിരുന്നു കുടുംബം. പായ്ക്കറ്റില്‍നിന്നു തുറന്ന ഹേമേന്ദ്ര, വൈദ്യുതിയുമായി ഘടിപ്പിച്ച് ഹോം തിയറ്റര്‍ സ്വിച്ച് ഓണ്‍ ചെയ്തയുടനെയാണ് പൊട്ടിത്തെറിയുണ്ടായത്. ഹേമേന്ദ്ര സംഭവസ്ഥലത്തുതന്നെ മരിച്ചു. രാജ്കുമാര്‍ ആശുപത്രിയില്‍ വച്ചും. പരുക്കേറ്റ മറ്റുള്ളവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസ് സംഘവും ഫൊറന്‍സിക് വിദഗ്ധരും സംഭവസ്ഥലം പരിശോധിച്ചു.

    Read More »
  • Kerala

    അട്ടപ്പാടി മധു കൊലക്കേസ്: പ്രതികൾ കുറ്റക്കാരെന്ന കോടതി വിധി ആശ്വാസകരം; കേസ് നടത്തിപ്പിൽ സർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയെന്ന് വി.ഡി. സതീശൻ

    തിരുവനന്തപുരം: അട്ടപ്പാടി മധു കൊലക്കേസിൽ പതിനാല് പേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധി ആശ്വാസകരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീഷൻ. കേരളം അപമാനഭാരത്താൽ തലകുനിച്ച് നിന്ന സംഭവമാണ് മധുവിന്റെ കൊലപാതകം. മനസാക്ഷിയുള്ളവരെയെല്ലാം വേട്ടയാടുന്നതായിരുന്നു മധുവിന്റെ മുഖമെന്ന് അദ്ദേഹം പറഞ്ഞു. കേസ് നടത്തിപ്പിൽ സർക്കാരും പ്രോസിക്യൂഷനും പലപ്പോഴും നിസംഗരായിരുന്നു. സാക്ഷികളെ പണം കൊടുത്ത് സ്വാധീനിക്കാൻ ശ്രമിച്ചു, മധുവിന്റെ അമ്മയേയും സഹോദരിയേയും പ്രതികളുടെ ബന്ധുക്കൾ ഭീഷണിപ്പെടുത്തി. ഇതെല്ലാം നടന്നിട്ടും പോലീസ് തിരിഞ്ഞു നോക്കിയില്ലെന്നും അദ്ദേഹം ആരോപിച്ചു. കേസ് നടത്തിപ്പിൽ സർക്കാരിന് ഗുരുതരമായ വീഴ്ചകളുണ്ടായിട്ടും 14 പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധി കേരളീയ പൊതു സമൂഹത്തിന് സന്തോഷവും ആശ്വാസവും നൽകുന്നു. മധുവിന്റെ അമ്മയുടേയും സഹോദരിയുടേയും പോരാട്ടവീര്യവും നിശ്ചയദാർഢ്യവും ഈ കേസിൽ നിർണായകമായി. ആ കുടുംബത്തെ ഹൃദയത്തോട് ചേർത്ത് നിർത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

    Read More »
  • Social Media

    ”പണ്ടൊക്കെ നായികമാര്‍ക്കൊപ്പം എത്തിയിരുന്ന അച്ഛന്മാരായിരുന്നു സിനിമ സെറ്റിലെ സ്ഥിരം തലവേദന, അതേരീതി ഇപ്പോള്‍ ഷെയിന്‍ നിഗമിന്റെ ഉമ്മച്ചി ഏറ്റെടുത്തിരിക്കുന്നു”

    നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ആര്‍ഡിഎക്സിന്റെ ഷൂട്ടിങ് സെറ്റില്‍ നിന്നും ഷെയിന്‍ നിഗം ഇറങ്ങി പോയി എന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. സിനിമയില്‍ അഭിനയിക്കുന്ന മറ്റ് നടന്മാരെക്കാള്‍ കൂടുതല്‍ പരിഗണന തനിക്ക് ലഭിക്കുന്നില്ല എന്ന തോന്നിയത് കൊണ്ടാണ് ഷെയിന്‍ നിഗം ഇറങ്ങി പോയത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിത വിഷയത്തെ കുറിച്ച് വില്‍സണ്‍ ഫിസ്‌ക് എന്നയാള്‍ എഴുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. പണ്ടൊക്കെ നായികമാര്‍ക്കൊപ്പം എത്തിയിരുന്ന അച്ഛന്മാരായിരുന്നു സിനിമ സെറ്റിലെ സ്ഥിരം തലവേദന, അതേരീതി ഇപ്പോള്‍ ഷെയിന്‍ നിഗമിന്റെ ഉമ്മച്ചി ഏറ്റെടുത്തിരിക്കുന്നു എന്നാണ് ഇയാള്‍ എഴുതുന്നത്. ആര്‍ഡിഎക്സ് സെറ്റില്‍ ഷെയിന്‍ നിഗവും ഉമ്മച്ചിയും ഉണ്ടാക്കുന്ന തലവേദനകള്‍ കൊണ്ട് ഒരിഞ്ചു പോലും മുന്നോട്ടു പോകാന്‍ പറ്റാത്ത സാഹചര്യം ഉണ്ടായി എന്നാണ് കുറിപ്പില്‍ പറയുന്നത്. കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കുറിപ്പിന്റെ പൂര്‍ണ്ണരൂപം- // പണ്ടൊക്കെ നായികമാര്‍ക്കൊപ്പം എത്തിയിരുന്ന അച്ഛന്മാരായിരുന്നു സിനിമ സെറ്റിലെ സ്ഥിരം തലവേദനകളായി മാറിയിരുന്നത്. അതേരീതി ഇപ്പോള്‍…

    Read More »
  • Movie

    വീണ്ടും പ്രശ്നക്കാരനായി ഷെയിന്‍ നിഗം? ‘ആര്‍ഡിഎക്സി’ന്റെ സെറ്റില്‍നിന്ന് നടന്‍ ഇറങ്ങി പോയിയെന്ന് റിപ്പോര്‍ട്ട്

    നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ആര്‍ഡിഎക്സിന്റെ സെറ്റില്‍ നായകന്‍ ഷെയ്ന്‍ നിഗം പ്രശ്നങ്ങള്‍ ഉണ്ടാക്കിയെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചസജീവമാകുന്നു. സെറ്റില്‍ ഷെയ്ന്‍ പിടിവാശി കാണിച്ചു. കോമ്പിനേഷന്‍ രംഗങ്ങളില്‍ തനിക്ക് കൂടുതല്‍ പ്രധാന്യം നല്‍കണമെന്ന് ആവശ്യപ്പെട്ടു. എഡിറ്റ് ചെയ്ത ദൃശ്യങ്ങള്‍ തന്നെ കാണിക്കണമെന്ന് പറഞ്ഞു. ഇത് അംഗീകരിക്കാതെ വന്നതിനെ തുടര്‍ന്ന് ലാല്‍, ബാബു ആന്റണി, ബൈജു തുടങ്ങിയ അഭിനേതാക്കള്‍ ഉണ്ടായിരുന്ന സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയി. ഷൂട്ടിങ് മുടങ്ങി സിനിമ പ്രതിസന്ധിയിലായി എന്നുമൊക്കെയാണ് സിനിമാഗ്രൂപ്പുകളില്‍ പ്രചരിച്ചത്. അതിനിടെ, ആര്‍ഡിഎക്സിലെ മറ്റൊരു നായകനായ ആന്റണി പെപ്പെ ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പും ചര്‍ച്ചയായി. യഥാര്‍ഥ ജീവിതത്തില്‍ നാടകം കളിക്കുന്നവര്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നു എന്ന കുറിപ്പോടെ, ദയവ് ചെയ്ത് നാടകമരുതേ എന്നെഴുതിയ ഒരു ചിത്രം പെപ്പെ പോസ്റ്റ് ചെയ്തു. ആന്റണിയുടെ പോസ്റ്റ് ആര്‍ഡിഎക്സ് വിവാദത്തെക്കുറിച്ചാണോ എന്ന ചോദ്യങ്ങളുമായി ഒട്ടേറെ പേരാണ് രംഗത്ത് വന്നത്. അതേസമയം, ഷെയ്ന്‍ നിഗവും അദ്ദേഹത്തിന്റെ അമ്മയും ആര്‍ഡിഎക്സിന്റെ ഷൂട്ടിങ് സെറ്റില്‍ നിരന്തരം പ്രശ്നങ്ങളുണ്ടാക്കുകയാണെന്ന് ചില…

    Read More »
  • Kerala

    മതിയായ ശമ്പളമില്ല, ദിവസക്കൂലി 350 രൂപ! അനിശ്ചിതകാല സമരത്തിൽ ഒരു വിഭാഗം പ്രീപ്രൈമറി അധ്യാപകർ

    തിരുവനന്തപുരം: ജീവിക്കാൻ വേണ്ടിയുള്ള സമരത്തിനായി അനിശ്ചിതകാലം സമരം തുടങ്ങിയിരിക്കുകയാണ് സംസ്ഥാനത്തെ ഒരു വിഭാ​ഗം പ്രീ പ്രൈമറി അധ്യാപകർ. 350 രൂപ ദിവസക്കൂലിയാണ് കിട്ടുന്നതെന്നും കൃത്യമായ ശമ്പള സ്കെയിലും പെൻഷനും അം​ഗീകരിക്കുന്നത് വരെ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുമെന്നും അധ്യാപകർ പറയുന്നു. പണമില്ലാത്തതിന്റെയും അവ​ഗണനയുടെയും വേദനയാണ് ഇവരുടെ വാക്കുകളിൽ. പതിറ്റാണ്ടുകളായി ജോലി ചെയ്യുന്നവരുമുണ്ട് ഇക്കൂട്ടത്തിൽ.

    Read More »
Back to top button
error: