LIFEMovie

അല്ലു അര്‍ജുന്‍റെ ‘ഹീറോ’ 4 കെയില്‍ റീ റിലീസിന്: ട്രെയ്‍ലര്‍

റുഭാഷാ ചിത്രങ്ങൾ കളക്ഷൻ വാരുന്ന ഇപ്പോഴത്തെ ട്രെൻഡിന് എത്രയോ കാലം മുൻപ് തന്നെ കേരളത്തിൽ വലിയ ഫാൻ ബേസ് ഉള്ള താരമായിരുന്നു അല്ലു അർജുൻ. രണ്ട് പതിറ്റാണ്ട് മുൻപ് നായകനായെത്തിയ തുടക്ക കാലത്തു തന്നെ അല്ലുവിൻറെ ചിത്രങ്ങൾക്ക് കേരളത്തിൽ കാണികൾ ഉണ്ടായിരുന്നു. ആര്യയുടെയും ബണ്ണിയുടെയുമൊക്കെ മലയാളം ഡബ്ബ്ഡ് പതിപ്പുകൾ വിതരണക്കാർക്ക് വലിയ സാമ്പത്തിക നേട്ടവും ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്. ഇപ്പോഴിതാ പഴയ അല്ലുവിനെ വീണ്ടും ബിഗ് സ്ക്രീനിൽ കാണാനുള്ള അവസരം വരികയാണ് അദ്ദേഹത്തിൻറെ ആരാധകർക്ക്.

അല്ലുവിൻറെ കരിയറിലെ മികച്ച വിജയങ്ങളിൽ ഒന്നായിരുന്ന ഹീറോ (ദേശമുഡുറു) യാണ് വീണ്ടും തിയറ്ററുകളിൽ എത്താൻ ഒരുങ്ങുന്നത്. അല്ലുവിൻറെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് ചിത്രം തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽ റിലീസിന് ഒരുങ്ങുന്നത്. അദ്ദേഹത്തിന് ഏറെ ആരാധകരുള്ള കേരളത്തിലും ചിത്രത്തിന് റിലീസ് ഉണ്ട്. ഏപ്രിൽ 8 നാണ് അല്ലുവിൻറെ പിറന്നാൾ. ആന്ധ്രയിലും തെലങ്കാനയിലും ഏപ്രിൽ 6, കേരളത്തിൽ ഏപ്രിൽ 7, കർണാടകയിലും തമിഴ്നാട്ടിലും ഏപ്രിൽ 8 എന്നിങ്ങനെയാണ് ചിത്രത്തിൻറെ റിലീസ് തീയതികൾ. 4 കെ ദൃശ്യമികവോടെയാണ് ചിത്രം എത്തുക. ഖാദർ ഹസൻ ആണ് ചിത്രത്തിൻറെ കേരളത്തിലെ വിതരണം.

Signature-ad

റൊമാൻറിക് ആക്ഷൻ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൻറെ രചനയും സംവിധാനവും പുരി ജഗന്നാഥ് ആയിരുന്നു. ഒരു ടെലിവിഷൻ പ്രോഗ്രാം പ്രൊഡ്യൂസർ ആണ് ചിത്രത്തിൽ അല്ലു അവതരിപ്പിക്കുന്ന ബാല ഗോവിന്ദ് എന്ന നായക കഥാപാത്രം. ഹൻസിക മോട്‍വാനിയാണ് നായിക. ഒരു സന്യാസിനിയാണ് ഹൻസികയുടെ കഥാപാത്രം. ചിത്രീകരണത്തിനായി കുളു, മണാലിയിലേക്ക് പോകുന്ന ബാല ഗോവിന്ദ് ഹൻസികയുടെ കഥാപാത്രവുമായി പ്രണയത്തിൽ ആവുകയാണ്. പ്രദീപ് റാവത്ത്, അലി, ചന്ദ്ര മോഹൻ, ദേവൻ, സുബ്ബരാജു തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Back to top button
error: