CrimeNEWS

14 വയസുകാരിയെ പീഡിപ്പിച്ചു ദൃശ്യം പകര്‍ത്തി കൂട്ടുകാരിയെ കാണിച്ചു; പോലീസ് ട്രെയിനിങ് ലിസ്റ്റില്‍ ഉള്‍പ്പെട്ട യുവാവ് അറസ്റ്റില്‍

കാസര്‍ഗോഡ് : 14 വയസുകാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് ഒടുവില്‍ അറസ്റ്റിലായി. വെള്ളരിക്കുണ്ട് കാരാട്ട് കൂളിപാറ സ്വദേശി വിഷ്ണു(29)വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 2022 ഡിസംബര്‍ മാസത്തിലാണ് വീട്ടില്‍ ആളില്ലാത്ത തക്കം പെണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി ദൃശ്യം മൊബൈലില്‍ പകര്‍ത്തിയത്.

ഈ ദൃശ്യം പെണ്‍കുട്ടിയുടെ സുഹൃത്തായ മറ്റൊരു പെണ്‍കുട്ടിയെ കാണിച്ചുകൊടുത്തതോടെയാണ് യുവാവ് കുടുങ്ങിയത്. ദൃശ്യം കണ്ട ഈ പെണ്‍കുട്ടി പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ മാതാവിനെ അറിയിച്ചതോടെ സംഭവം പുറത്തായി.

Signature-ad

ഇരയായ പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ വെള്ളരിക്കുണ്ട് പോലീസ് കേസെടുക്കുകയായിരുന്നു. വീട്ടിലെത്തി യുവാവിനെ കയ്യോടെ പൊക്കി. പോലീസ് ട്രെയിനിങ്ങിന്റെ ലിസ്റ്റില്‍ ഉള്‍പ്പെട്ട യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Back to top button
error: