
പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ ഒന്നാം പ്രതി ഹുസൈന് ഏഴ് വര്‍ഷം കഠിന തടവ് വിധിച്ച് മണ്ണാര്‍ക്കാട് എസ് സി/ എസ് ടി കോടതി. പതിനാറാം പ്രതി മുനീറിനെ ഒഴിച്ച് 13 പേര്‍ക്കാണ് കഠിന തടവ് വിധിച്ചത്. ഒരു ലക്ഷം രൂപ പിഴയും 13 പ്രതികള്‍ക്കും വിധിച്ചു.
കേസിലെ 16 ാം പ്രതിയായ മുനീറിന് മൂന്ന് മാസം തടവും 500 രൂപ പിഴയുമാണ് ശിക്ഷ. 16 പ്രതികളില്‍ 14 പേരും കുറ്റക്കാരാണെന്ന് ചൊവ്വാഴ്ച മണ്ണാര്‍ക്കാട് മജിസ്ട്രേറ്റ് കോടതി വിധിച്ചിരുന്നു.കേസിലെ രണ്ട് പ്രതികളെ വിട്ടയച്ചിരുന്നു.
മനഃപൂര്‍വമല്ലാത്ത നരഹത്യ, അന്യായമായി സംഘം ചേരല്‍, മര്‍ദനം തുടങ്ങിയവയ്ക്കു പുറമെ പട്ടികജാതി/വര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തിലെ വകുപ്പ് അനുസരിച്ചു പ്രതികള്‍ കുറ്റം ചെയ്തതായി കോടതി കണ്ടെത്തി. കൊലപാതകക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല.






