Social MediaTRENDING

സാനിയയുടെ ഇഫ്താര്‍ ചിത്രത്തില്‍ ശുഐബ് ഇല്ല; രണ്ടു വഴിക്കെന്ന് അഭ്യൂഹം

ദുബായ്: മകന്‍ ഇസാന്‍ മാലിക്കുമൊത്തുള്ള ഇഫ്താറിന്റെ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ച് മുന്‍ ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ. എന്നാല്‍ സാനിയയുടെ ചിത്രത്തില്‍ ഭര്‍ത്താവ് ശുഐബ് മാലിക്ക് ഉണ്ടായിരുന്നില്ല. ഇതോടെ സാനിയയും ശുഐബ് മാലിക്കും പിരിഞ്ഞു താമസിക്കുകയാണെന്ന അഭ്യൂഹങ്ങള്‍ വീണ്ടും ശക്തമായി. സൗദി അറേബ്യയില്‍ ഉംറയ്ക്കു പോയ ചിത്രം സാനിയ മിര്‍സ പങ്കുവച്ചപ്പോള്‍ അതിലും ശുഐബ് മാലിക്ക് ഉണ്ടായിരുന്നില്ല.

സാനിയയുടെ ബേബി ഷവര്‍ചിത്രം (ഫയല്‍)

അടുത്തിടെയാണ് സാനിയ മിര്‍സ ടെന്നിസില്‍നിന്നു വിരമിച്ചത്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുമെന്ന് സാനിയ വിരമിക്കലിനു ശേഷം പ്രതികരിച്ചിരുന്നു. വിവാഹ മോചന വാര്‍ത്തകളില്‍ സാനിയയോ, മാലിക്കോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരമായ മാലിക്കും സാനിയയും ദുബായിലാണു താമസം. മകനുമൊത്തുള്ള നിമിഷങ്ങള്‍ മാലിക്ക് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ടെങ്കിലും അതിലൊന്നും സാനിയ മിര്‍സ ഉണ്ടാകാറില്ല.

Signature-ad

സാനിയയും മാലിക്കും തമ്മിലുള്ള ബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടെന്ന് പാകിസ്ഥാന്‍ മാധ്യമങ്ങളാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ‘തകര്‍ന്ന ഹൃദയങ്ങള്‍ എങ്ങോട്ട് പോകുന്നു, അല്ലാഹുവിനെ കണ്ടെത്താന്‍’ എന്ന സാനിയയുടെ ഇന്‍സ്റ്റ സറ്റോറിയും അഭ്യൂഹങ്ങള്‍ക്കു വഴിയൊരുക്കി. 2010 ഏപ്രിലിലാണ് സാനിയയും ശുഐബ് മാലിക്കും വിവാഹിതരായത്.

 

Back to top button
error: