Month: April 2023

  • Kerala

    പെണ്‍കുട്ടികളെ കുടുക്കുന്ന പ്രണയക്കെണി കൂടുന്നു; ഇടയലേഖനവുമായി തലശേരി ആര്‍ച്ച് ബിഷപ്പ്

    കണ്ണൂര്‍: പ്രണയക്കെണിയില്‍ പെണ്‍കുട്ടികളെ കുടുക്കുന്നത് വര്‍ധിക്കുന്നുവെന്ന് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. സ്ത്രീധനമെന്ന സ്ത്രീവിരുദ്ധ സമ്പ്രദായം അവസാനിപ്പിക്കണമെന്നും ആണിനും പെണ്ണിനും തുല്യ അവകാശം ഉറപ്പുവരുത്തണമെന്നും ഈസ്റ്റര്‍ ദിന ഇടയലേഖനത്തിലാണ് ബിഷപ്പ് നിലപാട് വ്യക്തമാക്കിയത്. ആണ്‍മക്കളെ പോലെ പിതൃസ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യ അവകാശം ഉറപ്പു വരുത്തണം. വിവാഹ സമയത്ത് വിലപേശി വാങ്ങേണ്ട വസ്തുവല്ല സ്ത്രീ. പിതൃസ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യ അവകാശമുണ്ടെന്ന സുപ്രീം കോടതി വിധി സമുദായം ഇനിയും വേണ്ടരീതിയില്‍ ഉള്‍ക്കൊണ്ടിട്ടില്ല. സഭയിലും സമുദായത്തിലും സ്ത്രീകള്‍ അവഗണന നേരിടുകയാണെന്നും ഇടയ ലേഖനത്തില്‍ പറയുന്നു. പെണ്‍മക്കള്‍ക്കു തുല്യ അവകാശം ലഭിച്ചാല്‍ കല്യാണ സമയത്തുള്ള ആഭരണ ധൂര്‍ത്തിന് അറുതി വരുത്താന്‍ കഴിയും. വധുവിന്റെ വീട്ടില്‍ നിന്നു ലഭിക്കുന്ന തുകകൊണ്ടു കല്യാണം ആര്‍ഭാടമാക്കാന്‍ ശ്രമിക്കുന്ന പ്രവണത അനഭിലഷണീയമാണ്. ഭാര്യയ്ക്കു വിഹിതമായി ലഭിക്കുന്ന പിതൃസ്വത്ത് തലമുറകള്‍ക്കു വേണ്ടിയുള്ള കരുതലായി സൂക്ഷിക്കാം. സ്ത്രീയാണു യഥാര്‍ഥ ധനമെന്നു തിരിച്ചറിയാന്‍ വൈകിയതിന്റെ അനന്തരഫലമാണു വിവാഹ പ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്ത ചില…

    Read More »
  • Crime

    കുണ്ടറ സി.ഐയ്‌ക്കെതിരേ ഫെയ്സ്ബുക്കില്‍ വ്യാജപ്രചാരണം; ദമ്പതിമാര്‍ക്കെതിരേ കേസ്

    കൊല്ലം: സാമൂഹിക മാധ്യമത്തിലൂടെ സി.ഐയേയും പോലീസ് സേനയേയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിന് ആറുപേര്‍ക്കെതിരെ കേസ്. കുണ്ടറ സ്വദേശികളായ ദമ്പതിമാര്‍ക്കെതിരേയും രണ്ട് ഓണ്‍ലൈന്‍ ഫെയ്സ്ബുക്ക് പേജ് നടത്തിപ്പുക്കാര്‍ക്കെതിരേയുമാണ് കേസെടുത്തത്. കുണ്ടറ സ്വദേശികളായ നീനു നൗഷാദ്, ഭര്‍ത്താവ് സജീവ്, ‘െകാട്ടാരക്കര വാര്‍ത്തകള്‍’, ‘കേരള ടുഡേ’ എന്നീ ഫെയ്സ്ബുക്ക് പേജുകളുടെ അഡ്മിന്മാര്‍, അവതാരകര്‍ എന്നിവര്‍ക്കെതിരേയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ 15-ന് അയല്‍വാസികള്‍ക്കെതിരേ പരാതിനല്‍കാനെത്തിയ ദമ്പതിമാരോട് സി.ഐ. അപമര്യാദയായി പെരുമാറിയെന്നായിരുന്നു ആരോപണം. ഇവരിത് ഫെയ്സ്ബുക്ക് പേജുകള്‍ വഴി പ്രചരിപ്പിച്ചു. തുടര്‍ന്ന് സ്പെഷ്യല്‍ ബ്രാഞ്ചും കമ്മിഷണറും സംഭവത്തെക്കുറിച്ച് അന്വേഷിച്ചു. ഇതേത്തുടര്‍ന്ന് സ്റ്റേഷനിലെ സി.സി. ടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചു. ഇതിലാണ് സി.ഐക്കെതിരായ ആരോപണം വ്യാജമാണെന്ന് തെളിഞ്ഞത്. ഇതോടെയാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ആറുപേര്‍ക്കെതിരെ കേസെടുത്തത്. വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ശാസ്താംകോട്ട ഡിവൈ.എസ്.പി. അറിയിച്ചു. വ്യാജവാര്‍ത്ത പ്രചരിപ്പിച്ച കൂടുതല്‍പ്പേര്‍ക്കെതിരേ നടപടിയുണ്ടാവുമെന്നാണ് സൂചന. അതേസമയം, ഇത്തരം ആരോപണങ്ങളുടെ നിജസ്ഥിതി മനസിലാക്കിയ ശേഷമേ വാര്‍ത്തകള്‍ നല്‍കാന്‍ പാടുള്ളൂവെന്ന് കുണ്ടറ സി.ഐ.…

    Read More »
  • Kerala

    തേങ്ങയിടാന്‍ കയറിയ യുവാവ് വൈദ്യുത ലൈനില്‍നിന്ന് ഷോക്കേറ്റ് മരിച്ചു

    പാലക്കാട്: തേങ്ങയിടാന്‍ തെങ്ങില്‍ കയറിയ യുവാവ് ഷോക്കേറ്റ് വീണു മരിച്ചു. കാപ്പുപറമ്പ് ചാച്ചിപ്പാടന്‍ അസ്‌കറാണ് (28) മരിച്ചത്. മണ്ണാര്‍ക്കാടാണ് ദാരുണ സംഭവമുണ്ടായത്. വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് താഴെ വീഴുകയായിരുന്നു. ശനിയാഴ്ച രാവിലെ കുമഞ്ചേരി ഉമ്മറിന്റെ വീട്ടുവളപ്പിലെ തെങ്ങില്‍ തേങ്ങിയിടാന്‍ കയറിയതായിരുന്നു അസ്‌കര്‍. വൈദ്യുത ലൈനില്‍ തട്ടിനില്‍ക്കുന്ന തെങ്ങിന്‍ പട്ടയില്‍ നിന്ന് ഷോക്കേറ്റ് താഴേക്ക് വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരുക്കേറ്റ അസ്‌കറിനെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് നാലരയോടെ മരിക്കുകയായിരുന്നു.  

    Read More »
  • NEWS

    ഹിജാബ് ധരിക്കാത്ത സ്ത്രീകളെ കണ്ടെത്താന്‍ സ്മാര്‍ട്ട് ക്യാമറ; തിരുത്താന്‍ തയ്യാറാകാതെ ഇറാന്‍

    ടെഹ്‌റാന്‍: ഹിജാബ് ധരിക്കാത്ത സ്ത്രീകളെ കണ്ടെത്താന്‍ സ്മാര്‍ട്ട് ക്യാമറകളുമായി ഇറാന്‍ പോലീസ്. മാനദണ്ഡങ്ങള്‍ തെറ്റിക്കുന്നവരെ കണ്ടെത്താന്‍ പൊതു സ്ഥലങ്ങളില്‍ സ്മാര്‍ട്ട് ക്യാമറകള്‍ സ്ഥാപിക്കുമെന്ന് ഇറാന്‍ പോലീസ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. ഹിജാബ് ശരിയായി ധരിക്കാത്തതിന്റെ പേരില്‍ സദാചാര പോലീസ് കസ്റ്റഡിയിലെടുത്ത പെണ്‍കുട്ടി മരിച്ചത് ഇറാനെ ആഭ്യന്തര യുദ്ധത്തിനു സമാനമായ സാഹചര്യത്തിലേക്ക് തള്ളിവിട്ടിരുന്നു. മാസങ്ങള്‍ നീണ്ട ഈ സംഘര്‍ഷത്തിന് അയവുവന്ന സാഹചര്യത്തിലാണ് പുതിയ നടപടിക്ക് ഇറാന്‍ പൊലീസ് തയ്യാറാകുന്നത്. ഇത്തരത്തില്‍ ക്യാമറയില്‍ പതിയുന്ന സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹിജാബ് നിയമം തെറ്റിച്ചത് ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് നല്‍കും. ആവര്‍ത്തിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. പൊതുസ്ഥലങ്ങളില്‍ ഹിജാബ് അഴിച്ചുമാറ്റുന്നവര്‍ക്ക് ആദ്യം മുന്നറിയിപ്പ് നല്‍കുകയും അടുത്ത ഘട്ടമെന്ന നിലയില്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്യും. കാറുകളില്‍ യാത്ര ചെയ്യുന്ന സ്ത്രീകള്‍ ഹിജാബ് നിയമം തെറ്റിച്ചാല്‍, കാര്‍ ഉടമസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കും. നിയമലംഘനം തുടര്‍ന്നാല്‍ വാഹനം പിടിച്ചെടക്കും. ഒറ്റയ്ക്കോ കൂട്ടായോ ഉള്ള ഒരു നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും അനുവദിക്കില്ലെന്നും ഇറാന്‍…

    Read More »
  • Kerala

    പള്ളികളുടെ മുന്നില്‍ വീണാ ജോര്‍ജിനെതിരേ പോസ്റ്റര്‍; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കാര്‍ കസ്റ്റഡിയിലെടുത്തു

    പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേ പോസ്റ്റര്‍ പതിച്ചെന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കാര്‍ കസ്റ്റഡിയിലെടുത്തു. ഓര്‍ത്തഡോക്‌സ് പള്ളികളുടെ മുന്നില്‍ പോസ്റ്റര്‍ പതിപ്പിച്ച കേസിലാണ് നടപടി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഓര്‍ത്തഡോക്‌സ് യുവജനപ്രസ്ഥാനം പ്രവര്‍ത്തകനുമായ ഏബലിന്റെ കാറാണ് കസ്റ്റഡിയിലെടുത്തത്. ഏബല്‍ ബാബുവിന്റെ കാറിലാണ് മന്ത്രിക്കെതിരായ പോസ്റ്റര്‍ ഒട്ടിക്കാന്‍ പോയതെന്നാണ് പോലീസ് പറയുന്നത്. ‘സഭയുടെ വിയര്‍പ്പിലും വോട്ടിലും മന്ത്രിയായ വീണാ ജോര്‍ജ് മൗനം വെടിയണം’ എന്നായിരുന്നു പോസ്റ്റര്‍. പത്തനംതിട്ടയിലെ വിവിധ ഓര്‍ത്തഡോക്‌സ് പള്ളികളുടെ മുന്നിലാണ് പോസ്റ്റര്‍ പതിച്ചിരുന്നത്. ‘ഓര്‍ത്തഡോക്‌സ് യുവജനം’ എന്ന പേരിലാണ് പോസ്റ്റര്‍ പതിപ്പിച്ചിരുന്നത്. പിണറായി വിജയന്‍ നീതി നടപ്പിലാക്കണമെന്നും പോസ്റ്ററിലുണ്ട്. ഈ മാസം 1ന് അര്‍ദ്ധരാത്രിയിലാണ് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. പത്തനംതിട്ട പോലീസ് ആണ് അടൂര്‍ എത്തി കാര്‍ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് രാത്രി പോലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം ഉണ്ടായിരുന്നു. വീട്ടില്‍ പരിശോധന അനുവദിക്കില്ലെന്ന് പറഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസിനെ തടഞ്ഞു.

    Read More »
  • ഭര്‍ത്താവിനെ മര്‍ദ്ദിച്ച് അവശനാക്കി യുവതിയെ തട്ടികൊണ്ടു പോയി; ബന്ധുക്കള്‍ക്കെതിരേ പരാതി

    ആലപ്പുഴ: തൃക്കുന്നപ്പുഴയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍നിന്നും ബന്ധുക്കള്‍ തട്ടികൊണ്ട് പോയതായി പരാതി. വാഹനത്തിലെത്തിയ സംഘം ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും മര്‍ദ്ദിച്ച ശേഷം കര്‍ണാടക സ്വദേശിനിയായ യുവതിയെ തട്ടികൊണ്ട് പോവുകയായിരുന്നു. ശനിയാഴ്ചയാണ് സംഭവം. കഴിഞ്ഞ മാസം 28 നാണ് തൃക്കുന്നപ്പുഴ സ്വദേശിയായ യുവാവിനൊപ്പം യുവതി കേരളത്തില്‍ എത്തുന്നത്. അടുത്ത ദിവസം തന്നെ വിവാഹവും നടന്നു. വിവാഹത്തിന് പങ്കെടുക്കാന്‍ യുവതിയുടെ വീട്ടുകാരും എത്തിയിരുന്നു. എന്നാല്‍, വിവാഹ ശേഷം മടങ്ങിവരാന്‍ ബന്ധുക്കള്‍ യുവതിയെ നിര്‍ബന്ധിച്ചിരുന്നു. ഇതിന് ശേഷമാണ് കര്‍ണാടകയില്‍ നിന്നും ബന്ധുക്കളെത്തി യുവതിയെ തട്ടികൊണ്ട് പോയത്. സംഭവത്തില്‍ ഭര്‍ത്താവിന്റെ പരാതിയില്‍ തൃക്കുന്നപ്പുഴ പോലീസ് കേസെടുത്തു.  

    Read More »
  • NEWS

    തട്ടിപ്പ് സംഘങ്ങള്‍ വീണ്ടും സജീവം; മുന്നറിയിപ്പുമായി ഒമാന്‍ പോലീസ്

    മസ്‌കറ്റ്: ഐ.എം.ഒയിലെ വ്യാജ ആര്‍.ഒ.പി. അക്കൗണ്ട് ഉപയോഗിച്ച് നടക്കുന്ന തട്ടിപ്പിനെതിരേ മുന്നറിയിപ്പുമായി ഒമാന്‍ അധികൃതര്‍. റോയല്‍ ഒമാന്‍ പോലീസിന്റെ ലോഗോ പതിച്ച വ്യാജ അക്കൗണ്ട് ഉപയോഗിച്ചാണ് തട്ടിപ്പുകള്‍ നടക്കുന്നതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് എന്‍ക്വയീസ് ആന്‍ഡ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് അറിയിച്ചു. ചില ഗതാഗത നിയമ ലംഘനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അതിന്റെ പിഴ അടയ്ക്കാന്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് സംഘം തട്ടിപ്പ് നടത്തുന്നത്. ഇങ്ങനെ കിട്ടുന്ന ബാങ്ക് വിവരങ്ങള്‍ ഉപയോഗിച്ച് അക്കൗണ്ടില്‍നിന്ന് പണം വലിക്കുന്ന രീതിയാണ് സംഘം പയറ്റുന്നത്. ഇത്തരം തട്ടിപ്പുകള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ സ്വകാര്യ വിവരങ്ങളോ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചുള്ള ഡാറ്റകളോ കൈമാറരുതെന്ന് റോയല്‍ ഒമാന്‍ പോലീസ് ആവശ്യപ്പെട്ടു.  

    Read More »
  • Kerala

    ഭാര്യയുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ കിണറ്റില്‍ വീണു; യുവാവിന് ദാരുണാന്ത്യം

    കൊച്ചി: വീട്ടുമുറ്റത്തെ കിണറിന്റെ വക്കത്തിരുന്നു ഭാര്യയുമായി ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ കിണറ്റില്‍ വീണ യുവാവു മരിച്ചു. പെരുമ്പാവൂര്‍ ഐമുറി മദ്രാസ് കവല വാഴയില്‍ വീട്ടില്‍ മനീഷ് (മനു-35) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 9നായിരുന്നു സംഭവം. ഭാര്യ ഒരാഴ്ചയായി സ്വന്തം വീട്ടിലായിരുന്നു. സംസാരത്തിനിടെ ഫോണ്‍ നിലച്ചതോടെ പല പ്രാവശ്യം വിളിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്നു ഭാര്യ അയല്‍വാസികളെ വിവരം അറിയിച്ചു. ഇവരുടെ അന്വേഷണത്തിലാണ് മനീഷിനെ കിണറ്റില്‍ വീണ നിലയില്‍ കണ്ടത്. ആലുവ – കോതമംഗലം റൂട്ടിലോടുന്ന ‘യാത്രാസ്’ ബസിലെ ഡ്രൈവറാണ്. ഭാര്യ: മഴുവന്നൂര്‍ നെടുമറ്റത്തില്‍ കവിതമോള്‍. മകള്‍: ആയില്യ.    

    Read More »
  • India

    മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ മേഖലയില്‍ 1.5 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍, സര്‍ക്കാരിന്റെ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ്   പദ്ധതി  ഗുണകരം

       ന്യൂഡെല്‍ഹി:  രാജ്യത്ത് ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച ഗവണ്‍മെന്റിന്റെ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (PLI) പദ്ധതിയുടെ നേട്ടങ്ങള്‍ ഇപ്പോള്‍ തൊഴില്‍ മേഖലയിലും ഉണര്‍വേകി യിട്ടുണ്ട്. പദ്ധതി നിലവില്‍ വന്നതിന് ശേഷം, രാജ്യത്തിന്റെ കയറ്റുമതിയില്‍ പങ്കാളികളായ മൊബൈല്‍ നിര്‍മ്മാണ വ്യവസായം ഈ വര്‍ഷം അതിവേഗം വികസിക്കുന്നു എന്നാണ് സൂചന. ഇതുമൂലം നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യത്തെ മൊബൈല്‍ നിര്‍മാണ വ്യവസായത്തില്‍ 1,50,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. വന്‍കിട മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കള്‍ ഇന്ത്യയില്‍ വലിയ തോതിലുള്ള റിക്രൂട്ട്മെന്റിന് പദ്ധതിയിടുന്നതായി റിക്രൂട്ട്മെന്റ് സ്ഥാപന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ചൈനയ്ക്ക് പുറത്തുള്ള ഉല്‍പ്പാദനത്തിലേക്കുള്ള ആഗോള മാറ്റവും ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട പ്രോത്സാഹന പദ്ധതിയും കാരണമാണ് ഈ മാറ്റം കാണുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. സാംസങ്, നോക്കിയ, ഫോക്സ്‌കോണ്‍, വിസ്ട്രോണ്‍, പെഗാട്രോണ്‍, ടാറ്റ ഗ്രൂപ്പ്, സാല്‍കോംപ് തുടങ്ങിയ വന്‍കിട കോര്‍പ്പറേറ്റ് ഭീമന്മാര്‍ രാജ്യത്ത് തങ്ങളുടെ തൊഴില്‍ ശക്തി വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്…

    Read More »
  • Local

    ഭാര്യയും മകനും ചേർന്ന് ഗൃഹനാഥനെ കൊലപ്പെടുത്തിയത് അതിക്രൂരമായി, ദേഹത്ത് 7 ഗുരുതര വെട്ട്. വാരിയെല്ല് ഹൃദയത്തിലേക്ക് തുളഞ്ഞു കയറി;  ഭാര്യ സീമന്തിനിയും മകന്‍ സബിനും അകത്തായി

        കാഞ്ഞങ്ങാട്: കുടുംബ വഴക്കിനിടെ ഭര്‍ത്താവിനെ ഭാര്യയും മകനും ചേർന്ന്  കൊലപ്പെടുത്തിയ സംഭവത്തിൽ പോസ്റ്റ്‌മോര്‍ട്ടം  റിപ്പോർട്ട് ശനിയാഴ്ച വൈകീട്ട് പുറത്ത് വന്നു. കൊല നടത്തിയ ഭാര്യ സീമന്തിയുടെയും മൂത്ത മകന്‍ സബിന്റെയും അറസ്റ്റ് രാത്രി എട്ടുമണിയോടെ പൊലീസ് രേഖപ്പെടുത്തി. പാണത്തൂര്‍ പുത്തൂരടുക്കം പനച്ചിക്കാട് വീട്ടില്‍ പി വി ബാബു (54) അതിക്രൂരമായാണ് കൊല്ലപ്പെട്ടത്. വെട്ടേറ്റും  ചവിട്ടും അടിയുമേറ്റുമാണ് കൊല്ലപ്പെട്ടതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഭാര്യ സീമന്തിയും മകന്‍ സബിനും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. ബാബുവിന്റെ ശരീരത്തില്‍ ചെറുതും വലുതുമായ 13 വെട്ടുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ ഏഴെണ്ണം ആഴത്തിലുള്ളതാണ്. കാലിന് മൂന്ന് മാരക വെട്ടാണുള്ളത്.12 സെന്റീമീറ്റര്‍ ആഴത്തില്‍ വെട്ടേറ്റ് കാലിന്റെ എല്ല് തകര്‍ന്നു. കാലില്‍ നിന്ന് ധാരാളം രക്തം വാര്‍ന്ന് പോയി. കഴുത്തിന് പിറകില്‍ ചെവിയുടെ ഭാഗത്തും മാരകമായ വെട്ടേറ്റിരുന്നു. . ബാബുവിനെ സബിനും സീമന്തിയും ചേര്‍ന്ന് നിലത്തിട്ട് ചവിട്ടിയതു മൂലം വാരിയെല്ലിന്റെ വലത്തു ഭാഗത്തെ നാലു മുതല്‍ ഏഴുവരെ എല്ലുകള്‍…

    Read More »
Back to top button
error: